Author: webadmin

കേരളം ഇന്നുവരെ കണ്ടതില്‍ അതിഭീകരമായ പ്രളയത്തിലൂടെയാണ് കടന്നു പോയത്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ ഫണ്ടിലേക്ക് നിരവധി ആളുകളാണ് ഇതിനോടകം സംഭാവനകൾ നൽകിയിട്ടുള്ളത്.ഇപ്പോൾ വ്യവസായിയായ ബി ആർ ഷെട്ടിയും സഹായവുമായി എത്തിയിരിക്കുകയാണ്. കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് യൂണി മണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി പത്തു കോടിയോളം രൂപ സംഭാവന ചെയ്തിരിക്കുകയാണ് ഇപ്പോൾ.നേരത്തെ 2 കോടി രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഷൂട്ടിംഗ് തുടങ്ങാൻ ഇരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം.

Read More

കേരളം ഇന്നുവരെ കണ്ടതില്‍ അതിഭീകരമായ പ്രളയത്തിലൂടെയാണ് കടന്നു പോയത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയ നിരവധി പേര്‍ ഇപ്പോഴും സഹായം തേടി കാത്തിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.. പ്രളയക്കെടുതിയില്‍ കുടുങ്ങിയ തന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതയാണെന്ന് നടന്‍ അപ്പാനി ശരത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യ രേഷ്മയേയും മറ്റും കണ്ടെത്താന്‍ സഹായിക്കണെമന്ന് ശരത് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ഭാര്യ സുരക്ഷിതയാണെന്നും രേഷ്മയും കുടുംബവും ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്തുണ്ടെന്നും താന്‍ സംസാരിച്ചുവെന്നും ശരത് ഒരു മാധ്യമത്തോട് പ്രതികരിച്ചു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘അവള്‍ക്കിപ്പോള്‍ ചെറിയ ഇന്‍ഫക്ഷന്‍ അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല.ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്’. പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ…

Read More

പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക് സഹായഹസ്തവുമായി വീണ്ടും സിനിമാ താരങ്ങൾ.സിനിമ താരങ്ങളായ ദിലീപ്,ഉണ്ണി മുകുന്ദൻ, അമല പോൾ എന്നിവരാണ് തങ്ങളാൽ ആകുന്ന സഹായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ ഉള്ള ആളുകൾക്കായി ദിലീപ് വസ്ത്രങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.ഇത് പിന്നീട് വിതരണം ചെയ്തു.ലയൻസ് ക്ലബുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ഉണ്ണി മുകുന്ദൻ വിതരണം ചെയ്യുകയുണ്ടായി. ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയ നിലയിലാണ് അമല പോൾ എങ്കിലും സ്ത്രീകൾക്ക് ആവശ്യമായ സാനിറ്ററി നാപ്കിനും മറ്റ് സാധനങ്ങളും സംഘടിപ്പിക്കാൻ അമലയും രംഗത്തുണ്ടായിരുന്നു. നേരത്തെ കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്റർ കേന്ദ്രീകരിച്ച് പൂർണിമയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിച്ചിരുന്നു. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, പാർവതി, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് ജയസൂര്യ, ആസിഫ് അലി, അജു വർഗീസ് എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ടോവിനോ തോമസും സുത്യർഹമായ സേവനമാണ് നൽകുന്നത്.

Read More

സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം മുഴുവന്‍ സഹായഹസ്‌തവുമായി എത്തിയിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നും ഒരുപാട് പേര്‍ സഹായിക്കുവാനായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായിയായ ഗോകുലം ഗോപാലൻ.ഒരു കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.പുറത്തിറങ്ങാൻ ഇരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ നിർമാതാവ് കൂടിയാണ് അദ്ദേഹം . തുക ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അദ്ദേഹം കൈമാറി. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം പ്രഖ്യാപിച്ച്‌ ആദ്യം മുന്നോട്ടു വന്നത് അന്യഭാഷാ സിനിമാതാരങ്ങളാണ്. കമല്‍ഹാസന്‍, സൂര്യ-കാര്‍ത്തി, തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍, പ്രഭാസ് എന്നീ താരങ്ങള്‍ 25 മുതല്‍ 50 ലക്ഷം രൂപ വരെയാണ് അടിയന്തിര ധനസഹായവുമായി എത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷവും മോഹന്‍ലാല്‍ മറ്റൊരു 25 ലക്ഷവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

Read More

സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം മുഴുവന്‍ സഹായഹസ്‌തവുമായി എത്തിയിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നും ഒരുപാട് പേര്‍ സഹായിക്കുവാനായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യയും കാര്‍ത്തിയും തങ്ങള്‍ വാഗ്‌ദാനം ചെയ്ത 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാര്‍ത്തി നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. തമിഴ് സിനിമാ താരങ്ങളുടെ സംംഘടനയായ നടികർ സംഘം പ്രഖ്യാപിച്ച 10 ലക്ഷത്തിൽ ആദ്യഘട്ടമായി 5 ലക്ഷം രൂപയുടെ ചെക്കും കാർത്തി മുഖ്യമന്ത്രിക്ക് കൈമാറി. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം പ്രഖ്യാപിച്ച്‌ ആദ്യം മുന്നോട്ടു വന്നത് അന്യഭാഷാ സിനിമാതാരങ്ങളാണ്. കമല്‍ഹാസന്‍, സൂര്യ-കാര്‍ത്തി, തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍, പ്രഭാസ് എന്നീ താരങ്ങള്‍ 25 മുതല്‍ 50 ലക്ഷം രൂപ വരെയാണ് അടിയന്തിര ധനസഹായവുമായി എത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷവും മോഹന്‍ലാല്‍…

Read More

മുൻപ് എങ്ങും കണ്ടിട്ടില്ലാത്ത വണ്ണം കേരളത്തെ പ്രളയം ചൂഴ്നെടുക്കുമ്പോൾ സഹായവുമായി ബോളിവുഡ് താരങ്ങൾ.പലരും കേരള മുഖ്യമന്ത്രിയുടെ സഹായ ഫണ്ടിലേക്ക് ഇതിനോടകം സഹായം എത്തിച്ചു കഴിഞ്ഞു.ട്വിറ്ററിൽ കൂടി തങ്ങളുടെ ആരാധകരോടും മാധ്യമങ്ങളോടും കേരളത്തിന് വേണ്ടി പോരാടാനും പറയുന്നു ബോളിവുഡ് താരങ്ങൾ. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വരുണ്‍ ധവാന്‍, വിദ്യാ ബാലന്‍, നേഹാ ശര്‍മാ, കാര്‍ത്തിക് ആര്യന്‍, നേഹാ ധൂപിയ, ദിയ മിര്‍സാ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ കേരള ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. #KeralaFloodRelief #LetshelpKerala pic.twitter.com/6MARy6l5Kg— vidya balan (@vidya_balan) August 16, 2018 Tragic to see what’s happening in #KeralaFloods please help in whatever way you can. #PrayForKerala pic.twitter.com/oWkqvuhuoH— Abhishek Bachchan (@juniorbachchan) August 16, 2018 situation is very scary .. please help https://t.co/L0rhPkZjZT— Amitabh Bachchan (@SrBachchan) August 16, 2018 Whats happening…

Read More

പ്രളയദുരിതം നേരിട്ടവർക്ക് കൈത്താങ്ങായി നടി രചന നാരായണൻകുട്ടി.തൃശൂരിലെ തന്റെ വീട്ടിൽ പതിനഞ്ചോളം ആളുകൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടെന്നും ആർക്കെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സേവനം ഉപയോഗപ്പെടാമെന്നും പറഞ്ഞിരിക്കുകയാണ് നടി. പോസ്റ്റ് ചുവടെ : സുഹൃത്തുക്കളെ തൃശ്ശൂരിലെ അത്താണിക്കടുത്ത് മിണാലൂർ എന്ന സ്ഥലത്താണ് ഞാൻ താമസം.ഉരുൾപൊട്ടൽ ഉണ്ടായ കുറഞ്ചേരിക്കടുത്താണ് ഈ സ്ഥലമെങ്കിലും എന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയില്ലാത്ത സ്ഥലമാണെന്ന് വിശ്വസിക്കുന്നു.എന്റെ വീട്ടിൽ ഏകദേശം 10 15 പേർക്കോളം മിതമായ സൗകര്യത്തിൽ താമസിക്കാൻ സാധിക്കുന്നതാണ് അത്യാവശ്യ സാഹചര്യത്തിൽ നിങ്ങൾക്ക് ഇവിടേക്ക് വരാവുന്നതാണ്.. സന്തോഷത്തോടെ സ്വാഗതം.ഈ വീട്ടിലെ സൗകര്യം നിങ്ങളുടെത് കൂടിയാണ്. ഈ സന്ദേശത്തെ ദുരുപയോഗം ചെയ്യില്ലാ എന്നും വിശ്വസിക്കുന്നു.. സസ്നേഹം രചന നാരായണൻകുട്ടി പണിക്കത്ത് വീട് മിണാലൂർ പോസ്റ്റ് എംജി കാവ് വഴി തൃശ്ശൂർ

Read More

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിലെ ട്രയ്ലർ പുറത്ത് വിട്ടു.കാണാം ചിത്രത്തിലെ ചാരത്ത് നീ എന്ന ഗാനം പുറത്തു വിട്ടു.ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട ഗാനം ആലപിച്ചത് നടൻ ഉണ്ണി മുകുന്ദൻ ആണ്.ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം

Read More

ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പടയോട്ടം. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രം നവാഗതനായ റഫീഖ് ഇബ്രാഹിംമാണ് സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത് ചിത്രത്തില്‍ മാസ്സ് രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. കോളനിയിലെ പ്രധാന ഗുണ്ടയായ ചെങ്കല്‍ രഘുവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ചിത്രം ഈ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്.എന്നാൽ കേരളത്തിൽ പെയ്യുന്ന കനത്ത മഴയും അനുബന്ധ പ്രശ്‌നങ്ങളും കൊണ്ട് ചിത്രം റിലീസ് മാറ്റി വെക്കുവാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സ് പുറത്ത് വിട്ടു. കുറിപ്പ് ചുവടെ : കാലവർഷക്കെടുത്തിയിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ പങ്ക് ചേർന്ന്, കനത്ത മഴ തുടരുന്നതിനാലും ഈ വെള്ളിയാഴ്ച (17 ആഗസ്റ്റ്…

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി മുന്നൂറോളം മുതലകളുള്ള തടാകത്തിൽ നിവിൻ ഇറങ്ങിയെന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് റോഷൻ പറഞ്ഞിരുന്നു.എന്നാൽ ഇത് വെറും തള്ളാണ് എന്നും പറഞ്ഞ് കുറച്ചു പേർ രംഗത്തെത്തിയിരുന്നു. ഇവർക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിന്നു അണിയറ പ്രവർത്തകർ. കൊച്ചുണ്ണിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ തടാകത്തിൽ മുതലകളുള്ള വിഡിയോ അണിയറ പ്രവർത്തകർ പങ്കു വെക്കുകയുണ്ടായി. ആ രംഗങ്ങൾ ഷൂട്ട് ചെയ്തതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിവിൻ പോളി “വനമധ്യത്തിലെ ഒരു കുളത്തിലാണ് ഷൂട്ടിംഗ്. അതിരാവിലെ പുറപ്പെട്ടു. ലൊക്കേഷനെത്തും വരെ ഞാന്‍ വണ്ടിയില്‍ കിടന്ന് ഉറക്കത്തിലായിരുന്നു. അവിടെ ചെന്നപ്പോള്‍ ഷൂട്ടിംഗ് കാണാനായി കുറേ നാട്ടുകാരും ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ സഞ്ചാരികളുമൊക്കെയുണ്ട്. കുളം കണ്ടിട്ട് എന്തോ…

Read More