Author: webadmin

ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ.നവാഗതനായ വിഷ്ണു നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിലെ അപരാത പങ്കാ എന്ന ഗാനം റിലീസായി.സുഷിൻ ശ്യാമിന്റെ സംഗീതത്തിന് ഫെജോ ആണ് റാപ് ഒരുകിയിരിക്കുന്നത്. ഗാനം കാണാം

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ചിത്രം റിലീസിന് മുന്നേ മുടക്ക് മുതൽ തിരിച്ച് പിടിക്കുന്നു. മലയാളസിനിമ ചരിത്രത്തിൽ ഇന്നോളമുള്ള ഏറ്റവും വലിയ തുകക്ക് കായംകുളം കൊച്ചുണ്ണിയുടെ ഓൾ ഇന്ത്യ തീയട്രിക്കൽ, വീഡിയോ, ഓഡിയോ റൈറ്റ്‌സ് Eros Now സ്വന്തമാക്കിയിരിക്കുകയാണ്. പാസ്സീവ് ഫിലിംസാണ് ഇന്റർനാഷണൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയെന്ന മാസ്സ് കാമിയോ റോളിൽ ലാലേട്ടനുമെത്തുന്നുണ്ട്.

Read More

ഒടിയൻ…! കോടിക്കണക്കിന് പ്രേക്ഷകർ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന വിസ്‌മയം. പുറത്തിറങ്ങാൻ ഇനിയും 2 മാസത്തോളം ബാക്കി നിൽക്കേ ചിത്രത്തിനുള്ള പ്രതീക്ഷകൾ അനുദിനം വളരുകയാണ്. ആ പ്രതീക്ഷകൾക്ക് പുതുമാനം നൽകി ചിത്രത്തിന്റെ മാസ് പോസ്റ്റർ പുറത്തിറങ്ങി. പൊടിപറത്തി പായുന്ന കാളക്കൂട്ടങ്ങൾക്കിടയിലൂടെ ചുണ്ടിൽ ഒരു ചിരിയുമായി കുതിക്കുന്ന ഒടിയൻ മാണിക്യന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ലാലേട്ടൻ ചിത്രത്തിന്റെ സംവിധാനം വി എ ശ്രീകുമാർ മേനോനാണ്. ഹരികൃഷ്ണന്റേതാണ് തിരക്കഥ. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പീറ്റർ ഹെയ്‌ൻ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നു. എം ജയചന്ദ്രനാണ് സംഗീതം. ഒക്ടോബർ 11ന് രാവിലെ 7.09നാണ് ചിത്രത്തിന്റെ ആദ്യഷോ. മാക്സ് ക്രിയേഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Read More

പ്രേക്ഷകരെ ഏറെ ആവേഷത്തിലാഴ്ത്തിയ സിനിമയാണ് ബാഹുബലി.രണ്ട് ഭാഗങ്ങളായി ഒരുക്കിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇപ്പോൾ ഇതാ ചിത്രം വെബ് സീരിയസ് ആയി ഒരുങ്ങുകയാണ്.ബാഹുബലി ബിഫോർ ദി ബിഗിനിങ് എന്ന് പേരിട്ടിരിക്കുന്ന സീരിയസ് നെറ്റ്ഫ്ലിക്‌സ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ശിവകാമി ദേവിയുടെ ജീവിതവും വളർച്ചയും ആണ് സീരിയസ് ചർച്ച ചെയ്യുന്നത്.രണ്ട് സീസണുകളിൽ ആയിട്ടായിരിക്കും സീരിയസ് സംപ്രേഷണം ചെയ്യുന്നത്. രാജമൗലിയും ആർക്ക മീഡിയ വർക്കും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്.ദേവ കട്ട,പ്രവീണ് സറ്ററു എന്നിവർ ചേർന്ന് സീരിയസ് സംവിധാനം ചെയ്യും

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ഈ മാസം എട്ടാം തീയതി നടക്കാനിരിക്കെ അവാർഡ് നിർണയത്തിനുള്ള ജൂറിയിൽ അംഗമായിരുന്ന സംവിധായകൻ ഡോക്ടർ ബിജു ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വെളിപ്പെടുത്തി. ചലച്ചിത്ര അക്കാദമിക്ക് ഡോക്ടർ ബിജു അയച്ച കത്തിന്റെ പകർപ്പ് ഇതാ “പ്രിയപ്പെട്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെയും സെക്രട്ടറിയുടെയും അറിവിലേക്കായി 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണ്ണയിച്ചതിലുള്ള ജൂറിയിലെ ഒരംഗം എന്ന നിലയിൽ പ്രസ്‌തുത പുരസ്കാരങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കണം എന്ന് ചലച്ചിത്ര അക്കാദമി ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു . പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും ആ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയുമാണെന്ന് അറിയിച്ചിട്ടുണ്ട് . ആ വിവരം രേഖാ മൂലം കൂടി അങ്ങയെ അറിയിക്കുക ആണ്. പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത് രണ്ടു കാരണങ്ങളാലാണ് എന്ന് അറിയിച്ചുകൊള്ളട്ടെ . സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ദേശീയ പുരസ്‌കാര വിതരണം പോലെ…

Read More

വാഹനാപകടത്തില്‍പ്പെട്ടു ചികില്‍സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുന്‍പ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് 5 ദിവസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ച സ്കൂട്ടർ തെറ്റായ ദിശയിൽ കയറി വന്ന വാനുമായിടിച്ച് അപകടത്തിൽ പെട്ടത്. 2009ല്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിങ്ങര്‍ ഫെയിം കൂടിയായ മഞ്ജുഷ കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ഥിനിയാണ്.

Read More

മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം കൊള്ളിച്ച ഒരു തീയതിയാണ് ഇന്നത്തേത്. പോലീസിനെയും പ്രേക്ഷകരേയും ഒരേപോലെ പറഞ്ഞു വിശ്വസിപ്പിച്ച ദിനം. 2013 ഡിസംബർ 19 വരെ ആഗസ്റ്റ് 2 എന്ന ദിനം എല്ലാ ദിവസത്തേയും പോലെ ഒരു സാധാരണ ദിനമായിരുന്നു മലയാളികൾക്ക്. ജോർജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയപ്പോൾ മുതൽ ആ ദിവസം ഓർമിക്കപ്പെടുവാൻ ഒരു കാരണവുമായി. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച, അന്ന് വരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകിടം മറിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ആഗസ്റ്റ് 2 പ്രേക്ഷകരുടെ ഇടയിൽ ഒരു അവിസ്മരണീയ ദിനമായി. വരുൺ പ്രഭാകറിന്റെ ചരമവാർഷികം എല്ലാ കൊല്ലവും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്. മോഹൻലാലിൻറെ മറ്റൊരു മികച്ച പ്രകടനം കണ്ട ചിത്രം മികച്ച മലയാള സിനിമകളുടെ ലിസ്റ്റെടുത്താൽ ഇപ്പോഴും തലപ്പത്ത് തന്നെയുണ്ട്.

Read More

ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന കാർവാൻ നാളെ മുതൽ പ്രദർശനത്തിനെത്തുകയാണ്. അതിന് മുന്നോടിയായി നടത്തിയ പ്രീവ്യൂ ഷോ കണ്ടിറങ്ങിയ സെലിബ്രിറ്റികളും നിരൂപകരും ചിത്രത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ്. ദുൽഖർ സൽമാനും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ആകർഷ് ഖുറാനയാണ്. അവിനാഷ് , ഷൗക്കത്ത്, തന്യ എന്നിവരുടെ ബാംഗ്ലൂർ നിന്നും കൊച്ചിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ യാത്രയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. കോമഡി നിറഞ്ഞ റോഡ് മൂവിയാണ് കാർവാൻ. #Karwaan is such a feel good film. Beautifully directed by @MrAkvarious & the earnestness in all the performances is what makes the film even more special @irrfank Sir is beyond brilliant? @mipalkar very endearing &…

Read More

മമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നീലി . ഹൊറർ ചിത്രമായ നീലി അണിയിച്ചൊരുക്കിയത് അൽത്താഫ് റഹ്മാൻ ആണ്.ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.ട്രയ്ലർ കാണാം ചിത്രത്തിൽ അനൂപ് മേനോൻ,ബേബി മിയ,ബാബുരാജ്,ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.ശരത് ആണ് സംഗീതം

Read More

ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ ചർച്ചാവിഷയമായ സംവിധായകനാണ് കാർത്തിക്ക് നരേൻ.അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് നരകാസുരൻ.ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് പുറത്ത് വന്നു. 41 ദിവസം കൊണ്ടാണ് നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായത്.മലയാള നടൻ ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് ശ്രേയാ ശരണ്‍, സുദീപ് കിഷന്‍, ആത്മിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്. സംഗീതം റോൺ ഏതൻ, ഛായാഗ്രഹണം സുജിത്ത് സാരംഗ്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും

Read More