Author: webadmin

ആട് 2 വിജയാഘോഷവേളയിൽ ഫ്രൈഡേ ഫിലിം ഹൗസ് നടത്തിയ രണ്ട പ്രധാന അനൗൺസ്മെന്റുകളാണ് കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 എന്നീ ചിത്രങ്ങൽ. എന്നാൽ കോപ്പി റൈറ്റ് പ്രശ്നങ്ങളും മറ്റുമായി കോട്ടയം കുഞ്ഞച്ചൻ 2 ഏകദേശം ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ എല്ലാവരും കരുതിയിരിക്കുകയായിരുന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായെന്നും കോട്ടയം കുഞ്ഞച്ചൻ 2ൽ നായകനായി മമ്മുക്ക തന്നെ എത്തുമെന്നും നിർമാതാവ് വിജയ് ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത വിജയ് ബാബു പുറത്തുവിട്ടത്. “നമസ്കാരം …. ‘കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു…? മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ ‘കോട്ടയം കുഞ്ഞച്ചൻ2’ എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും ? കോട്ടയം കുഞ്ഞച്ചൻ എന്ന…

Read More

അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാവേരി നദി-ജല കേസ്. തമിഴ്നാടിന്റെ വെള്ളത്തിന്റെ വിഹിതം കുറച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ ഏറെ പ്രശസ്തരായ വ്യക്തികൾ ഉൾപ്പെടെ സൂപ്പർസ്റ്റാറുകളായ കമൽഹാസനും രജനികാന്തും നിരാശജനകമായ രീതിയിൽ പ്രതികരിച്ചിരുന്നു. കാവേരി നദി മാനേജ്‌മന്റ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രാഥമിക ആവശ്യം. വിധി വളരെ നിരാശപ്പെടുത്തുന്നതാണ്. ഇതിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ പെറ്റിഷൻ നൽകണമെന്ന് പറഞ്ഞതിനോടൊപ്പം സുപ്രിം കോടതിയുടെ അന്തിമ വിധി തമിഴ്നാട്ടിലെ കർഷകരുടെ ഉപജീവന മാർഗത്തെ ഒരുപാട് ബാധിക്കുമെന്നും അതിൽ ഏറെ നിരാശയുണ്ടെന്നും അറിയിച്ചുകൊണ്ടാണ് രജനി ട്വിറ്റ് ചെയ്തത്. വിധി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കമൽഹാസൻ തമിഴ്നാട്, കർണാടക ജനതകൾക്കിടയിലെ ഐക്യത്തെ ഇത് ബാധിക്കരുത് എന്നാണ് അഭ്യർഥിച്ചത്. എന്നിരുന്നാലും ഇവരുടെ ശക്തമായ പ്രതികരണം മനസിലാക്കി കന്നഡ ഓർഗനൈസഷന്റെ തലവൻ വറ്റൽ നാഗരാജ്, കെ എഫ് സി സി പ്രസിഡൻറ് സ റാ ഗോവിഡ് എന്നിവർ കമൽഹാസ്സന്റെയും രജനികാന്തിന്റെയും ചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങൾക്ക് പ്രദർശനാനുമതി നേടരുതെന്ന്…

Read More

കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന തെലുങ്ക് താരമാണ് ശ്രീ റെഡ്ഡി. തുണിയുരിഞ്ഞ് പ്രതിഷേധിച്ചും പ്രമുഖ നിർമാതാവിന്റെ മകൻ സ്റ്റുഡിയോയിൽ വെച്ച് സെക്‌സിന് നിർബന്ധിപ്പിച്ച് പീഡിപ്പിച്ചെന്നുമുള്ള വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഢി ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ തന്നെ പീഡിപ്പിച്ച ആളുടെ പേരും ശ്രീ റെഡ്ഢി പുറത്തുവിട്ടിരിക്കുകയാണ്. ആ പേര് കേട്ട് സിനിമാലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. ബാഹുബലിയിലെ വില്ലൻ റാണ ദഗുബട്ടിയുടെ സഹോദരനും സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു.സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീറെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഒന്നൊന്നായി നടി പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ശ്രീ റെഡ്ഢി പുറത്തുവിട്ടിട്ടുണ്ട്. పేర్లు చెప్పండి పేర్లు చెప్పండి అని…

Read More

തന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയ എല്ലാവര്ക്കും നന്ദിയറിയിച്ചുകൊണ്ട് പ്രിയ കുഞ്ചാക്കോ. മലയാള സിനിമയിലെ പ്രേഷകരുടെ ഇഷ്ട റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. യുവത്വങ്ങളുടെ പ്രണയ നായകൻ. അനിയത്തി പ്രാവെന്ന ആദ്യ ചിത്രത്തിലൂടെ കടന്നുവന്ന ഇദ്ദേഹം മലയാളികളുടെ ഇഷ്ടതാരം നടനും, നിർമാതാവും വിതരണക്കാരനുമായി ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ്. ഒരുപാട് കാമുകിമാരുടെ ഇഷ്ടതാരമായിരുന്ന കുഞ്ചാക്കോയുടെ വിവാഹം വളരെ ഞെട്ടലോടെയാണ് ഓരോരുത്തരും ഏറ്റെടുത്തത്. പ്രിയ ആയിരുന്നു വധു. അദ്ദേഹത്തോടൊപ്പം എല്ലാത്തിനും ഒരുപോലെ കൂടെ നിൽക്കുന്ന ആളാണ് പ്രിയ. ഒരു ഭാര്യ എന്നതിലുപരി അദ്ദേഹത്തിന്റെ നല്ല ഒരു സുഹൃത്താണ് പ്രിയ. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ പങ്കുവയ്ക്കുന്ന പ്രിയ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് തന്റെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടാണ്. കഴിഞ്ഞ മാസം രണ്ടുപേരും റോമിൽ വെക്കേഷൻ ആഘോഷിച്ചിരുന്നു.

Read More

ഒരുപാട് പ്രതിഷേധങ്ങൾക്ക് നടുവിലാണ് ചെന്നൈയിൽ ഇന്നലെ ഐ പി എല്ലിലെ ചെന്നൈ – കൊൽക്കത്ത സമരം നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈയാണ് വിജയം കുറിച്ചത്. അതിനിടയിലാണ് രസകരമായ ഒരു സംഭവം അരങ്ങേറിയത്. മത്സരത്തിനിടയിൽ കാണികളുടെ ആവേശം കൂട്ടുവാൻ വേണ്ടി DJ കിടിലൻ ഗാനങ്ങൾ ഇട്ടു കൊടുക്കാറുണ്ട്. പക്ഷേ ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിലേക്ക് കടന്നു വന്നപ്പോൾ ഇട്ട് ആ പാട്ട് അവിചാരിതമാണോ അല്ലയോ എന്നതാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ആ പാട്ടിന്റെ ലിറിക്‌സ് കേട്ടാൽ തന്നെ കാര്യം മനസ്സിലാകും. ധനുഷ് നായകനായ പുതുപ്പേട്ടൈ എന്ന ഗാനത്തിലെ ‘എങ്ക ഏരിയാ ഉള്ള വരാതെ’ എന്ന പാട്ടാണ് DJ ഇട്ടു കൊടുത്തത്. ഹരിശ്രീ അശോകന്റെ ആ ഡയലോഗ് തന്നെയാണ് ഓർമ വരുന്നത്..’എവിടെയോ എന്തോ തകരാർ പോലെ’..!

Read More

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡിയുടെ ജീവിതകഥ കേന്ദ്ര പ്രമേയമാക്കി മെഗാ സ്റ്റാർ മമ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് യാത്ര. ചിത്രത്തിൽ തമിഴ് നടൻ സൂര്യ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ സൂര്യ ഉണ്ടായിരിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്ര കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. ആന്ധ്രാപ്രദേശ് രാഷ്ട്രീയ ചരിത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഏടായിരുന്നു വൈ എസ് ആർ. പദയാത്ര നടത്തിയാണ് തെലുങ്ക് രാഷ്ട്രീയത്തിന്റെ അതികായനായത്. രണ്ടുതവണ മുഖ്യമന്ത്രി…

Read More

മലയാള സിനിമ ലോകത്ത് നായകനായി പ്രണവ് കൂടി അരങ്ങേറ്റം കുറിച്ചതോടെ ആരോഗ്യകരമായ ഒരു മത്സരത്തിനാണ് മലയാളികൾ കാതോർത്തിരിക്കുന്നത്. അത് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിലാണ്. ആ പ്രതീക്ഷകൾക്കിടയിലാണ് ദുൽഖറിനെയും പ്രണവിന്റെയും ഡ്യൂപ്പുകൾ ഒരേ വേദിയിലെത്തുന്നത്. വനിത ഫിലിം അവാർഡ്‌സിന്റെ വേദിയിൽ സുരാജ് വെഞ്ഞാറമൂടും സംഘവും അവതരിപ്പിച്ച കോമഡി സ്കിറ്റിലൂടെയാണ് ദുൽഖറിനെയും പ്രണവിനെയും ഡ്യൂപ്പുകൾ വേദിയിലെത്തിയത്. സദസ്സിൽ അമ്പരിന്നിരുന്ന് ദുൽഖറും ഫഹദും നസ്രിയയുമെല്ലാം സ്‌കിറ്റ് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

Read More

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയും സംവിധായകൻ എ ആർ മുരുഗദോസ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തമിഴ് ഇൻഡസ്ട്രിയിലെ സമരത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. അതിനിടയിലാണ് വിജയ്‌യുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. സാമി, സിങ്കം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഹരിക്കൊപ്പമാണ് ഇളയ ദളപതിയുടെ അടുത്ത ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. വിക്രം നായകനായ സാമിയുടെ രണ്ടാം ഭാഗം ‘സാമി സ്‌ക്വയർ’ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് ഹരി. സൂര്യയുടെ അടുത്ത ചിത്രം ഹരി സംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തെരിയും മെർസലും ഒരുക്കിയ ആറ്റ്ലീക്കൊപ്പവും വിജയ് ഒരു ചിത്രം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തീരൻ സംവിധായകൻ എച്ച് വിനോദ്, തനി ഒരുവൻ സംവിധായകൻ മോഹൻരാജാ എന്നിവരുടെ പേരുകളും അതോടൊപ്പം ഉയർന്നുവരുന്നുണ്ട്. മുരുഗദോസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം സൺ പിക്‌ചേഴ്‌സാണ്. വിജയ്‌യുടെ അറുപത്തിരണ്ടാമത്തെ ചിത്രമായ ഇതിൽ കീർത്തി സുരേഷ്,…

Read More

നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം നിർവഹിക്കുന്ന ലില്ലിക്ക് ആശംസകളുമായി ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാണാ ദഗ്ഗുബട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് അതിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും ആശംസകളറിയിച്ച് കൊണ്ട് അദ്ദേഹം ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളിലൂടെ ഏറെ ശ്രദ്ധേയമായ ഈ ടീസർ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് ആണ് റിലീസ് ചെയ്തത്. വകഭേദങ്ങളില്ലാതെ ഏതു സിനിമയെയും സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് റാണാ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ അധ്വാനത്തിലൂടെ തെലുങ്ക് സിനിമയുടെ തന്നെ മുൻനിരയിലേക്ക് ഉയർന്ന റാണ ശബ്ദം കൊണ്ടും ശരീരഘടന കൊണ്ടും അഭിനയം കൊണ്ടും സ്വഭാവസവിശേഷത കൊണ്ടും ഇന്ന് എല്ലാവർക്കും പ്രിയങ്കരനാണ്. ഈ സവിശേഷതകളൊക്കെ കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഭാഗമാകാൻ പറ്റിയതും. അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ യൂണിവേഴ്സലിന്റെ തെലുങ്ക് പതിപ്പിൽ ശബ്ദം നൽകിക്കൊണ്ടാണ് റാണാ മാർവെലിന്റെ ഭാഗമാകുന്നത്‌. താനോസ് എന്ന ശ്രദ്ധേയ കഥാപാത്രത്തിനാണ് അദ്ദേഹം ശബ്ദം…

Read More

ജിമിക്കി കമ്മൽ ഡാൻസ് കോണ്ടസ്റ്റിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചെടുത്ത ഷെറിൽ ജി കടവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തൊടുപുഴക്കാരനായ പ്രഫുൽ ടോമിയാണ് വരൻ. വാഴക്കുളത്തായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. കളമശേരി രാജഗിരി കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഷെറിൽ ജി. കടവൻ. ചേർത്തല പള്ളിപ്പുറം സ്വദേശിയാണ്.

Read More