മമ്മുക്ക നായകനായ പരോളിന്റെ ഒഫീഷ്യൽ ട്രെയ്ലർ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതാണ് പരോളിന്റെ സംവിധാനം. ബംഗലൂരാണ് പ്രധാന ലൊക്കേഷന്‍. അജിത് പൂജപ്പുരയാണ് തിരക്കഥ. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണ് ചിത്രം. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയജോര്‍ജ്ജ് സഹോദരിയായും വേഷമിടുന്നു. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന് പ്രഭാകര്‍, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Author: webadmin
ആക്ഷനും സസ്പെൻസും പിന്നെ മറ്റെന്തോ നിഗൂഢതകളും ഉള്ളിലൊളുപ്പിച്ച് എത്തിയ ആന്റണി വർഗീസ് ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒഫീഷ്യൽ ട്രെയ്ലർ തരംഗമാകുന്നു. അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ്. ചെമ്പൻ വിനോദ് ജോസ്, വിനായകൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
ബോളിവുഡ് ഗാനങ്ങളിൽ ഇന്നും ഒരു ഹരമായി നിൽക്കുന്ന അടിപൊളി ഗാനങ്ങളുടെ റീമിക്സ് ഗണത്തിലേക്ക് ഇതാ മറ്റൊരു ഗാനം കൂടി. സണ്ണി ലിയോൺ ആദി തിമിർത്ത ലൈല ഓ ലൈലക്കും ഓക്കേ ജാനുവിലെ ഹമ്മ ഹമ്മ ഗാനത്തിനും ശേഷം ഇപ്പോൾ തരംഗമായിരിക്കുന്നത് ടൈഗർ ഷെറോഫ് നായകനാകുന്ന ബാഗി 2ലൂടെ ‘ഏക് ദോ തീനും’ വീണ്ടുമെത്തിയിരിക്കുകയാണ്. ജാക്വിലിൻ ഫെർണാണ്ടസാണ് ഗാനത്തിനായി തകർപ്പൻ ചുവടുകൾ വെക്കുന്നത്. 1988ൽ ഇറങ്ങിയ തേസാബ് എന്ന ഗാനത്തിൽ മാധുരി ദീക്ഷിതാണ് ഒറിജിനൽ ഗാനത്തിനായി ചുവടുവെച്ചിരിക്കുന്നത്.
തന്റെ തിരിചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരമായിരുന്ന ജെനീലിയ ഡിസൂസ.രണ്ടു കുട്ടികളുടെ അമ്മയായാലെന്താ ആരും പറയില്ല ഇത് ഞങ്ങളടെ പഴയ ധരണി അല്ലായെന്ന്. 15 വർഷത്തിന് ശേഷം ബോയ്സ് എന്ന ഗാനത്തിന് വീണ്ടും ചുവടുവെയ്ക്കുന്നു എന്ന പ്രേത്യേകതയും ഇതിനുണ്ട്. 2018 വനിത ഫിലിം അവാർഡ് വേദിയിലാണ് തന്റെ സൂപ്പർഹിറ്റ് ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ പാൽ പോലെ പതിനാറും, മലയാള സിനിമ ഗാനത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ജിമിക്കി കമ്മലിനും ഒപ്പമാണ് താരം നീണ്ട ഇടവേളയ്ക്കു ശേക്ഷം ചുവടുവയ്ക്കുന്നത്. 2003 ൽ ആണ് ബോയ്സ് എന്ന തമിഴ് മൂവി റിലീസ് ആയത്.ചിത്രവും ഗാനങ്ങളും തമിഴ് നാട്ടിലും പുറത്തും സൂപ്പര്ഹിറ് ആകുകയും അതിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എ ആർ റഹ്മാൻ ആണ് ബോയ്സിലെ ഈ ഗാനത്തിന് ഈണം നൽകിയത്. ബോയ്സിലെ ഈ ഗാനത്തിനൊപ്പം ഷാൻ റഹ്മാൻ ഈണം നൽകിയ ജിമിക്കി കമ്മൽ ആണ് താരം തിരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു ഗാനം. ബോളിവുഡ് നടനായ…
മലയാളികൾ ആകമാനം കാത്തിരിക്കുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴത്തെപ്പറ്റിയുള്ള ചർച്ചകൾ എങ്ങും നിറഞ്ഞുനിൽക്കുകയാണ്. 1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടയിൽ ഇന്ത്യൻ സിനിമയിൽ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീർ ഖാനും മഹാഭാരതകഥയുമായി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന് ശേഷം ആമിർ ഖാൻ മഹാഭാരത സീരീസ് തുടങ്ങുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലൈൻസ് എന്റർടൈൻമെന്റ് 1000 കോടി മുതൽമുടക്കിൽ ഈ ചിത്രം ചെയ്യുമെന്നാണ് അറിയുന്നത്. അമീർ ഖാൻ ചെയ്യാൻ പോകുന്നത് കർണന്റെ റോളാണോ അതോ കൃഷ്ണന്റെ റോളാണോ എന്നാണ് ഇനി അറിയേണ്ടത്.
ആരെയും അമ്പരപ്പിക്കുന്ന രൂപമാറ്റവുമായി പ്രേക്ഷകമനസുകൾ നിറഞ്ഞ മനസോടെ ഏറ്റെടുത്തതും ഏറെ ചർച്ചചെയ്തതുമായ ചിത്രമായിരുന്നു കമ്മാരസംഭവത്തിലെ 94 വയസുള്ള നരച്ച മുടിയും കട്ടിക്കണ്ണടയുമുള്ള ഗൗരവക്കാരനായ വൃദ്ധൻ. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രം ഇന്ത്യനിലെ കമൽഹാസന്റെ രൂപത്തോട് സാമ്യതയുള്ളതായി ഒരുപാട് ആളുകൾ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ ആരെയും അമ്പരിപ്പിക്കുന്ന ഈ രൂപമാറ്റത്തിന് പിന്നില്‍ ഇവരൊന്നുമല്ലെന്നാണ് സംവിധായകൻ രതീഷ് അമ്പാട്ട് പറയുന്നത്. ദിലീപിന്റെ അച്ഛന്റേയും ലാല്‍ജോസിന്റെ പിതാവിന്റേയും രൂപത്തിന്റെ കോമ്പിനേഷന്‍ ആണ് കമ്മാരനെന്നാണ് സംവിധയകന്റെ വെളിപ്പെടുത്തൽ. ദിലീപിന്റെ മുഖം മാത്രം ആദ്യം ഉപയോഗിച്ച് ഇമേജ് റെൻഡറിങ് സോഫ്റ്റ്വെയറുകളില് നോക്കിയെങ്കിലും കൃത്യമായ ലുക്ക് ലഭിച്ചില്ല. അഞ്ച് വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോഴുള്ള കമ്മാരനിലേക്ക് എത്തിയത്. ദിലീപിന്റെ അച്ഛന്റേയും ലാൽ ജോസിന്റെ അച്ഛന്റെയും റെഫെറൻസ് ഉപയോഗിച്ചു. ദിലീപിന് സ്വാഭാവികമായും അച്ഛന്റെ ഛായയുണ്ട്. ലാല്‍ജോസിന്റെ അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. മുഴുവനായി നരച്ച മുടിയാണ് അദ്ദേഹത്തിന്.വ്യത്യസ്തമായ മീശയും ഹെയര്സ്റ്റെലുമുള്ള ലാല്‍ജോസിന്റെ അച്ഛന്റെ രൂപം കൂടെ പരീക്ഷിച്ചപ്പോള്‍ കമ്മാരൻ വെത്യസ്തനായെന്ന് സംവിധായകൻ…
മലയാളിസ്ത്രീ മനസ്സുകളിൽ ഇടം പിടിച്ച പരസ്പരം സീരിയലിലെ കഥാപാത്രം കൊണ്ട് പ്രശസ്തിയാർജ്ജിച്ച രേഖ രതീഷ് തന്റെ തിരക്കേറിയ സീരിയൽ ജീവിതത്തിൽ സന്തോഷവതിയാണ്. ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രകൾ ഈ നടിക്ക് ഒരു മടുപ്പുമുളവാക്കുന്നില്ല. ഈ തിരക്കിനിടയിലും തന്റേതായ കുറച്ചു സമയം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനായി അവർ നീക്കി വെച്ചു. രേഖയുടെ വാക്കുകളിലൂടെ.. “എന്റെ അറിവിൽ മലയാളം സീരിയൽ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുവാൻ പുതുമുഖങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കഴിവുണ്ടോ? അംഗീകരിക്കപ്പെട്ടിരിക്കും. പുതിയ സീരിയലുകൾക്ക് വേണ്ടി ഞാൻ പുതുമുഖങ്ങളെ ഓഡിഷൻ നടത്താറുണ്ട്. പലപ്പോഴും ചിലരുടെ കഴിവുകൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ, അവർ കാരണം എന്റെ ജോലി തന്നെ പോകുമോയെന്നും പേടിയുണ്ട്..!” ഏറെ വിവാദപരമായ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നടി തുറന്നു പറഞ്ഞു. “അതിനെ കുറിച്ച് സിനിമയിലൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇതേവരെ അങ്ങനെ ഒരു സമ്പ്രദായം സീരിയൽ രംഗത്ത് ഉള്ളതായി കേട്ടിട്ടില്ല. കഥാപാത്രത്തിന് വേണ്ടി ‘അഡ്ജസ്റ്റ്മെന്റുകൾ’ നടത്തേണ്ട കാര്യം ഇവിടെയില്ല. അത്തരം ഷോർട്ട്…
2018ലെ ആദ്യ മോഹൻലാൽ ചിത്രം നീരാളി മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചിത്രമായിരിക്കുമെന്ന് റിപ്പോർട്ട്. ഒരു ശരാശരി മലയാള സിനിമയുടെ നിർമാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്. ലാലേട്ടൻ തന്നെ നായകനായ പുലി മുരുകനാണ് മലയാളത്തിൽ ഏറ്റവും അധികം പണമിറക്കി ഗ്രാഫിക്സ് ചെയ്തു റിലീസ് ചെയ്ത മലയാള ചിത്രം എന്നാണ് കണക്കാക്കുന്നത്. ഇക്കാര്യത്തിൽ നീരാളി പുലിമുരുകനെ കടത്തി വെട്ടുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ് പറഞ്ഞു. ഇന്ത്യയിലെ തന്നെ മുൻനിര ഗ്രാഫിക്സ് കമ്പനികളിലൊന്നായ ആഫ്റ്റർ ആണ് ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. നീരാളി ഒരു അഡ്വഞ്ചർ ത്രില്ലറാണെന്ന് സംവിധായകൻ അജോയ് വർമ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതിനകം സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമയുടേതായ ഫസ്റ്റ് ലുക്ക് പോസ്റ്റർ അല്ലാതെ മറ്റു സ്റ്റിൽസ് ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിഎഫ്എക്സിന്റെ അതിപ്രാധാന്യം…
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ കഴിഞ്ഞദിവസം പ്രഖ്യപിച്ച കോട്ടയം കുഞ്ഞച്ചൻ 2 ന് എതിർപ്പുമായി ആദ്യസിനിമയിലെ അണിയറക്കാർ.മുൻകൂർ അനുമതി തേടാതെയാണ് പ്രഖ്യാപനം നടത്തിയത് എന്ന് ആദ്യ സംവിധായകൻ റ്റി.എസ്. സുരേഷ്ബാബു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണി പറഞ്ഞു. അണിയറക്കാര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രഖ്യാപനം നടത്തിയതെന്നും സിനിമയുടെ പേരും പോസ്റ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും അരോമ മണി മാധ്യമങ്ങളെ അറിയിച്ചു.ജനശ്രദ്ധ ഏറെ ആകർഷിച്ചതും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തമാണ് കോട്ടയം കുഞ്ഞച്ചൻ 2 റെ പ്രഖ്യപനം.ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന് 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുറത്തു വിട്ടത്. യുവസംവിധായകന് മിഥുന് മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. 1990 ൽ ടി എസ് സുരേഷ് ബാബുവിന്റെ…
ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ രണ്ടു ചിത്രങ്ങൾക്കും ശേഷം ആട് 3 വരുന്നെന്ന പ്രഖ്യാപനം ഷാജി പാപ്പന്റെയും പിള്ളേരുടെയും ആരാധകരെ ചെറുതായിട്ടൊന്നുമല്ല ആവേശം കൊള്ളിച്ചിരിക്കുന്നത്. ആട് 3 എത്തുന്നത് 3D വേർഷനിലാണ് എത്തുന്നത്. അതും പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും. പക്ഷേ പ്രേക്ഷകർക്ക് അറിയാത്ത മറ്റൊരു കാര്യമുണ്ട്. ആടിന്റെ മൂന്നാം ഭാഗം 3Dയിലാക്കാൻ പിന്നിൽ അറക്കൽ അബു അഥവാ സൈജു കുറുപ്പാണ്…! ഈ വീഡിയോ കണ്ടു നോക്കൂ …