Author: Webdesk

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. സിനിമ ഇറങ്ങുന്നതിനു മുമ്പ് പോസ്റ്ററുകളിൽ നിറഞ്ഞുനിന്നത് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങൾ ആയിരുന്നെങ്കിൽ സിനിമ ഇറങ്ങിയതിനു ശേഷം ചർച്ചയായത് ലാലു അലക്സിന്റെ കഥാപാത്രം ആയിരുന്നു. ലാലു അലക്സിന്റെ കുര്യൻ മാളിയേക്കൽ ആയിരുന്നു പ്രേക്ഷകമനസുകളെ കീഴടക്കിയ ആ കഥാപാത്രം. ഏതായാലും സിനിമ കണ്ടിറങ്ങിയവർക്ക് ബ്രോയെക്കുറിച്ചും ഡാഡിയെക്കുറിച്ചും പറയാനുള്ളതിനേക്കാൾ നായികയുടെ അപ്പനായ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയാനുള്ളത്. സിനിമയിൽ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ലാലു അലക്സിന്റേത്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് കേട്ടതിനു ശേഷം മമ്മൂട്ടി ആദ്യം ഒരു മെസേജ് അയച്ചെന്ന് ലാലു അലക്സ് പറഞ്ഞു. പിന്നീട് പടം കണ്ടതിനു ശേഷം മമ്മൂട്ടി ‘തകർത്തു’ എന്ന് പറഞ്ഞെന്നും ലാലു അലക്സ് വെളിപ്പെടുത്തി. ബ്രോ ഡാഡിയിലെ ഒരു സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാലും തന്നെ അഭിനന്ദിച്ചെന്ന് ലാലു അലക്സ് വ്യക്തമാക്കി. ‘ഗംഭീരമല്ല, അതിഗംഭീരമാണ് പെർഫോമൻസ്’ എന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് ലാലു അലക്സ് വെളിപ്പെടുത്തി. ഓൺലൈൻ മാധ്യമമായ…

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ‘ഹൃദയം’ തിയറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. സഹോദരന്റെ സിനിമ ഒടുവിൽ കണ്ടിരിക്കുകയാണ് സഹോദരി വിസ്മയ മോഹൻലാലും. ഹൃദയം കണ്ടതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ വിസ്മയ എന്ന മായ പങ്കുവെക്കുകയും ചെയ്തു. ഹൃദയം കണ്ടെന്നും പറയാൻ വാക്കുകളില്ലെന്നും വിസ്മയ കുറിച്ചു. ഹൃദയത്തിന്റെ പോസ്റ്റർ പങ്കുവെച്ച് അതിലാണ് ചിത്രം കണ്ടതിനെക്കുറിച്ചുള്ള കുറിപ്പ് രേഖപ്പെടുത്തിയത്. ‘ഒടുവിൽ ഞാനിത് കണ്ടു, എനിക്ക് വാക്കുകളില്ല. എന്തൊരു യാത്ര. വളരെ വളരെ മനോഹരം. ഇതിനെക്കുറിച്ചുള്ള എല്ലാത്തിനെയും എനിക്ക് ഇഷ്ടപ്പെട്ടു. ഇത് നിർമിക്കുന്നതിനായി എല്ലാവരും ഹൃദയം നൽകി, അത് ഇത് കാണിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെക്കുറിച്ചും അഭിമാനം’ – ഹൃദയം കണ്ടതിനു ശേഷം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ കുറിച്ചു. ‘ഹൃദയം’ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വിനീത് ശ്രീനിവാസന്റെ സംവിധാനവും പ്രണവ് മോഹൻലാലിന്റെ അഭിനയവും പ്രേക്ഷകർ അത്രത്തോളം നെഞ്ചേറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രണവ് മോഹൻലാലിന് ഒപ്പം…

Read More

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ കൂടുതൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമയിലെ ചില സഹപ്രവർത്തകർ. അവസാനമായി നടൻ ജീവൻ ഗോപാൽ ആണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മൈ ബോസ് എന്ന ചിത്രത്തിൽ ദിലീപിന്റെ പെങ്ങളുടെ മകൻ ആയിട്ട് ജീവൻ അഭിനയിച്ചിരുന്നു. കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും എന്ന് ജീവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും… സത്യം കോടതിയിൽ തെളിയട്ടെ. ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന്’ – ജീവൻ ഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മൈ ബോസ് സിനിമയിൽ ജീവനും ദിലീപും ഒരുമിച്ചുള്ള ഒരു സീനിന്റെ…

Read More

കരിയറിലെ അറുപത്തിയൊന്നാമത്തെ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ അജിത്ത്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, അജിത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ട് വളരെ ആകാംക്ഷയുണർത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇതിന് സ്ഥിരീകരണം ഒന്നുമായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എകെ 61 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ 22 വർഷത്തിനു ശേഷം നടി തബു അഭിനയിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം അജിത്ത് ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതം അറിയിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. മരക്കാർ സിനിമയുടെ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയിരുന്നു. ഇത് വലിയ വാർത്ത ആയിരുന്നു. ബ്രോ ഡാഡി, മരക്കാർ…

Read More

അങ്കമാലി ഡയറീസിലെ ലിച്ചിയായാണ് മലയാള സിനിമാപ്രേക്ഷകരുടെ മനസിലേക്ക് അന്ന രാജൻ എത്തിയത്. തുടർന്നിങ്ങോട്ട് ഒരുപാട് സിനിമകളിൽ അന്ന രാജൻ നായികയായി. വെളിപാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് അവർ അഭിനയിച്ചത്. അഞ്ചു വർഷത്തെ നഴ്സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. തന്റെ കരിയർ ഇതായിരിക്കുമെന്ന് അങ്കമാലി ഡയറീസിൽ അഭിനയിക്കുമ്പോൾ താൻ കരുതിയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രമായാണ് അന്ന എത്തിയത്. എന്നാൽ, അന്ന രാജൻ എന്ന പേരിനേക്കാളും മലയാളികൾക്ക് ഇപ്പോഴും ഇഷ്ടം ലിച്ചി എന്ന പേരാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം വർക് ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ അന്ന രാജൻ പറഞ്ഞത്. മധുരരാജയിൽ ആയിരുന്നു മമ്മൂട്ടിക്ക് ഒപ്പം അന്ന രാജൻ അഭിനയിച്ചത്. ആ സമയത്ത് സെറ്റിൽ മമ്മൂട്ടി എങ്ങനെ ആയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അന്ന. ‘മമ്മൂക്ക് നമ്മളെ ഭയങ്കരമായി റെസ്പെക്ട് ചെയ്യും. നമ്മളൊന്നും…

Read More

ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച പരേതയായ അജ്‌ന ജോസിന്റെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറി വിശ്വശാന്തി ഫൗണ്ടേഷൻ. വിശ്വശാന്തിയുടെ സംരംഭമായ ‘ശാന്തിഭവനം’ പദ്ധതിയിലെ ആദ്യവീടിന്റെ താക്കോലാണ് കൈമാറിയത്. മോഹൻലാൽ ആണ് വീടിന്റെ താക്കോൽ കൈമാറിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീടി കൈമാറിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മോഹൻലാൽ കുറിച്ചത് ഇങ്ങനെ, ‘ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച പരേതയായ അജ്‌ന ജോസിന്റെ കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിന്റെ താക്കോൽ കൈമാറിയെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾ അവളെ ഞങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുന്നു. നമ്മുടെ സമൂഹത്തിൽ ഒരു നല്ല വീട് നിർമിക്കുന്നത് താങ്ങാൻ കഴിയാത്തവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് ‘ലാൽകെയേഴ്‌സ് കുവൈറ്റി’നും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. ഈ പദ്ധതിയിലൂടെ, സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവനം ആവശ്യമുള്ള കൂടുതൽ പേരെ…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് യുവ കൃഷ്ണയും മൃദുലയും. 2021 ജൂലൈ 8ന് രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരുന്നു എന്ന വാര്‍ത്ത അപ്രതീക്ഷതമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മൃദുല ഗര്‍ഭിണിയണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും യുവകൃഷ്ണ പറയുന്നു. എറണാകുളത്തുനിന്നു ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴാണ് മൃദുല വിളിക്കുന്നത്. ആ സമയം കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കോള്‍ എടുത്തപ്പോള്‍ ഗര്‍ഭിണിയാണെന്ന് മൃദുല പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല. കാരണം ചിലപ്പോള്‍ ഇങ്ങനെ ഒരോന്നു പറഞ്ഞ് കളിപ്പിക്കുന്ന സ്വഭാവമുണ്ട്. അങ്ങനെ വല്ലതും ആവുമെന്നാമെന്നാണ് കരുതിയത്. എന്നാല്‍ അതിനു പിന്നാലെ മൃദുല പരിശോധനാ ഫലത്തിന്റെ ചിത്രം അയച്ചു തന്നു. ഞാനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന് ആ നിമിഷം ഉള്‍കൊണ്ടു. അങ്ങനെയാണ് ആ യാഥാര്‍ഥ്യം അംഗീകരിച്ചതെന്ന് യുവ പറയുന്നു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് ചില യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിനെക്കുറിച്ചും താരങ്ങള്‍ മനസ്സ് തുറന്നു. ‘അച്ഛനും അമ്മയും ആകാന്‍ പോകുന്ന സന്തോഷത്തിനു പിന്നാലെ…

Read More

പുതിയ നൃത്തവുമായി തന്റേ ആരാധകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ് ഈ എയർഹോസ്റ്റസ്. നേരത്തെ, എ ആർ റഹ്മാന്റെ പ്രശസ്തമായ ‘ടേക്ക് ഇറ്റ് ഈസി ഉർവ്വശി’യിലും സാറ അലി ഖാന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പറായ ‘ചക ചക’യിലും നൃത്തം ചെയ്ത നേരത്തെ വൈറലായിട്ടുണ്ട് ഉമ മീനാക്ഷിയെന്ന ഈ എയർഹോസ്റ്റസ്. ഇപ്പോൾ ഇതാ, പുഷ്പയിലെ ഗാനത്തിന് ഫ്ലൈറ്റിൽ വെച്ച് തന്നെ ചുവടു വെച്ചിരിക്കുകയാണ് താരം. സ്ലിപ്പറിന് പകരം ഷൂ ആണ് ഉമ ‘ശ്രീവല്ലി’ ഗാനത്തിന് ചുവടു വെക്കാൻ ഉപയോഗിച്ചത്. അതേസമയം, ഗ്രൗണ്ടിൽ വെച്ച് തന്നെ വിമാനത്തിൽ യാത്രക്കാർ ഇല്ലാത്ത സമയത്താണ് താൻ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ഉമ വ്യക്തമാക്കുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പെർമിഷൻ എടുത്തിരുന്നെന്നും ഉമ ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പിൽ എഴുതി. സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചിരുന്നെന്നും ട്രെൻഡിനൊപ്പം പറക്കുകയാണെന്നും ഉമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നേരത്തെയും വിമാനത്തിനുള്ളിൽ നിന്ന് നിരവധി വീഡിയോകളാണ് ഉമ ചെയ്തിട്ടുള്ളത്. ഏതായാലും…

Read More

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണെന്ന് നടൻ ലാലിന്റെ പേരിലുള്ള ഒരു ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ, ഇക്കാര്യത്തിൽ ദിലീപ് ഒന്നും ഒരു ശതമാനം പോലും പങ്കാളിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ലാൽ വ്യക്തമാക്കുന്നു. ദിലീപിനെയൊക്കെ കൃത്യമായി അറിയാവുന്നതാണെന്നും ദിലീപ് ഒരു കാര്യം ചെയ്യണമെങ്കിൽ ഇത്രയും വൃത്തികെട്ട ഹീനമായ ഒരു രീതിയിലേക്ക് പോകില്ലെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി മാത്രം മതിയെന്നും ലാൽ വ്യക്തമാക്കുന്നു. ‘ദിലീപുമായിട്ട് എത്രയോ കാലങ്ങളായിട്ട് നമുക്ക് പരിചയമുള്ളതാണ്. ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുന്നത് കാണുമ്പോൾ നമുക്ക് സങ്കടമുണ്ട്. അത് തീർച്ചയായിട്ടും സങ്കടമുള്ള കാര്യം തന്നെയാണ്. കാരണം, ദിലീപ് ഒന്നും ഇക്കാര്യത്തിന് അകത്ത് ഒരു ശതമാനം പോലും പാർട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നില്ലാന്ന് മാത്രമല്ല അല്ലായെന്ന് തീർത്തും ഞാൻ വിശ്വസിക്കുന്നുണ്ട്. കാരണം ദിലീപിനെയൊക്കെ നമുക്ക് കൃത്യമായിട്ട് അറിയാവുന്നതാണ്. ദിലീപ് ഒരു കാര്യം ചെയ്യണമെങ്കിൽ ഇത്രയും വൃത്തികെട്ട ഹീനമായ ഒരു രീതിയിലേക്ക് പോകില്ലെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി…

Read More

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. 2013 ൽ ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി മാളവിക അഭിനയിച്ചതിൽ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പുഷ്‌പയിലെ സാമി ഗാനത്തിനാണ് താരം ചുവട് വെച്ചിരിക്കുന്നത്. View this post on Instagram A post shared…

Read More