Author: Webdesk

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തിയ മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ഇന്ന് റിലീസ് ചെയ്തത്. ബേസില്‍ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നില്‍ക്കുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതിരുന്നതിലുള്ള വിഷമവും പലരും പങ്കു വെച്ചു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം.…

Read More

ആസിഫ് അലിയെ നായകനാക്കി ആർ ജെ മാത്തുക്കുട്ടി സംവിധാനം നിർവഹിച്ച കുഞ്ഞെൽദോ ഇന്ന് തീയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏകദേശം 2 വർഷം തീയറ്റർ റിലീസിന് വേണ്ടി മാത്രം മാറ്റി വച്ച സിനിമയാണിത്. 19 വയസ്സുള്ള കോളേജ് പയ്യന്നായി ആസിഫ് അലിയുടെ കിടിലൻ പെർഫോമൻസാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ഒന്നിച്ചാണ് നിർമ്മാണ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിൻറെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമുമാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് രാജേഷ് അടൂരും. സെഞ്ചുറി ഫിലിംസ് റിലീസാണ് വിതരണം ചെയ്യുന്നത്. ഒരു ഫീൽ ഗുഡ് പടത്തിന് വേണ്ട എല്ലാ ചേരുവകളും കുഞ്ഞെൽദോയ്ക്ക് കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ കഴിയുമ്പോൾ പ്രേക്ഷകർ സംതൃപ്തിയോടെ കണ്ടിറങ്ങിയ സിനിമയായി തീർന്നിരിക്കുകയാണ്…

Read More

തെന്നിന്ത്യൻ താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും കഴിഞ്ഞയിടെ ആയിരുന്നു വിവാഹമോചനം നേടിയത്. വിവാഹമോചനത്തെ തുടർന്ന് സാമന്ത നിരവധി അധിക്ഷേപങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നിരുന്നു. സാമന്തയ്ക്ക് എതിരെ ഒടുവിൽ ഉയർന്ന ആരോപണം നാഗചൈതന്യയിൽ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്ന് ആയിരുന്നു. സാമന്ത ‘ഒരു മാന്യനിൽ നിന്ന് 50 കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. വിവാഹമോചനത്തിന് പിന്നാലെ ആയിരുന്നു ഇത്തരത്തിലുള്ള കമന്റ്. സാധാരണ രീതിയിൽ ഇത്തരത്തിലുള്ള കമന്റിനെ അവഗണിച്ചു പോകുകയാണ് താരത്തിന്റെ പതിവ്. അല്ലെങ്കിൽ ബ്ലോക്ക് ചെയ്യും. എന്നാൽ, ഇതിനെല്ലാം വിപരീതമായി ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചയാൾക്ക് മറുപടി നൽകി സാമന്ത. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ’ എന്നാണ് സാമന്ത കുറിച്ചത്. ഏതായാലും സാമന്തയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു. താരത്തെ പിന്തുണച്ച് നിരവധി ആളുകൾ എത്തിയതോടെ കമന്റ് ചെയ്ത ആൾ അത് ഡിലീറ്റ് ചെയ്ത് തടിതപ്പി. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിൽ സാമന്ത ചെയ്ത നൃത്തം വൈറലായിരുന്നു.

Read More

മലയാള സിനിമയിൽ ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ…

Read More

പ്രഭാസും പൂജ ഹെഗ്‌ഡെയും അഭിനയിച്ച് രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമായ രാധേ ശ്യാമിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു. 1970-കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി, ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ പ്രഭാകരനും മനോജ് പരമഹംസ ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഭുഷൻ കുമാര്‍ നിർമിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ നിക്ക് പവൽ ആണ്. ശബ്‌ദ രൂപകല്‍പന റസൂല്‍ പൂക്കുട്ടിയും നൃത്തം വൈഭവിയും കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി എന്നിവരുമാണ്. പ്രധാന കഥാപാത്രങ്ങളായി സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ എത്തുന്നു. പ്രഭാസ് ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് ‘പൂജ ഹെഗ്ഡെ’ എത്തുന്നത്. രാധാ കൃഷ്ണ കുമാർ ആണ്…

Read More

ബോളിവുഡ് താരം രൺവീർ സിംഗ് നായകനായി എത്തുന്ന ചിത്രം ’83’ റിലീസിന് എത്തി. മലയാളത്തിൽ പൃഥ്വിരാജ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. രൂപം കൊണ്ടും വേഷം കൊണ്ടും കപിൽ ദേവ് ആയി രൺവീർ സിംഗ് സ്ക്രീനിൽ നടത്തുന്ന പരകായ പ്രവേശം ഗംഭീരമാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രം സംവിധാനം ചെയ്യുന്നത് കബീർ ഖാൻ ആണ്. ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ ഷോ മലയാളസിനിമയിലെ താരങ്ങൾക്കായി പൃഥ്വിരാജ് കൊച്ചിയിൽ നടത്തിയിരുന്നു. നസ്രിയ, വിജയ് ബാബു, അമല പോൾ, സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങി നിരവധി പേർ സിനിമ കാണാനായി എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയതിനു ശേഷം സിനിമയെക്കുറിച്ചുള്ള അഭിപ്രായം താരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തു. ‘സിനിമ കണ്ടിറങ്ങിയതേ ഒള്ളൂ. നല്ല സിനിമയാണ്. മികച്ച കലാസൃഷ്ടി കണ്ടതിന്റെ അനുഭവം സിനിമ പ്രേക്ഷകർക്ക് കിട്ടും. ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാകും. സിനിമയും ക്രിക്കറ്റും ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചിത്രം തിയറ്ററുകളിൽ തന്നെ…

Read More

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ ‘മ്യാവു’ തിയറ്ററുകളിൽ റിലീസ് ആയി. കേരളത്തിലും ഗൾഫ് നാടുകളിലും ക്രിസ്മസ് ചിത്രമായാണ് ‘മ്യാവു’ എത്തുന്നത്. ആലുവ സ്വദേശിയായ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനും വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ലാൽ ജോസ് ചിത്രമാണെന്നതു കൊണ്ടു തന്നെ ഒരു ഫീൽ ഗുഡ് ചിത്രത്തിനു വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രയിലറിലെ സൗബിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് റാസല്‍ഖൈമയിലാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്…

Read More

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം കണ്ടതിനു ശേഷം അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ഭദ്രൻ. എല്ലാവരും പടച്ച്‌ കോരി വൃത്തികേടാക്കിയ ഒരു സിനിമ മുൻവിധികൾക്കു ഒന്നും കീഴ്പ്പെടാതെ, ശരാശരി പ്രേക്ഷകൻ എന്ന രീതിയിലാണ് കണ്ടതെന്നും ഒരു മികച്ച ഹോളിവുഡ് സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ വാല്യൂ ഉണ്ടാക്കിയ ആന്റണി പെരുമ്പാവൂരിനും പ്രിയദർശനും അഭിനന്ദനങ്ങൾ എന്നും ഭദ്രൻ സോഷ്യൽമീഡിയയിൽ കുറിച്ചു. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ എന്ന് തനിക്ക് തോന്നിപ്പോയെന്നും ഭദ്രൻ കുറിച്ചു. ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാവണം!!! ഞാൻ മഹാമാരി ഭയന്ന് തിയറ്ററിൽ കാണാതെ മരക്കാർ എന്ന ചലച്ചിത്രം പിന്നീട് OTT റിലീസിൽ എന്റെ ഹോം തിയറ്ററിൽ കാണുകയുണ്ടായി. വൈകിയാണെങ്കിലും അഭിപ്രായങ്ങൾ ഉണ്ടാവണമല്ലോ. എല്ലാവരും പടച്ച്‌ കോരി വൃത്തികേടാക്കിയ ഒരു സിനിമ മുൻവിധികൾക്കു ഒന്നും കീഴ്പ്പെടാതെ, ശരാശരി പ്രേക്ഷകൻ…

Read More

ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ വേണമെന്ന സ്വപ്‌നം നാളെ പൂവണിയുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി നാളെ ഉച്ചക്ക് 1.30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. നിർമ്മാതാവ് സോഫിയ പോളിന്റെ മക്കളായ സെഡിൻ പോളിനും കെവിൻ പോളിനും ഒരു നാടൻ സൂപ്പർഹീറോ എന്ന ആശയം വർഷങ്ങൾക്ക് മുൻപേ മനസ്സിൽ ഉണ്ടായിരുന്നു. പടയോട്ടത്തിന്റെ സ്‌ക്രീനിംഗ് നടക്കുന്നതിനിടയിലാണ് ആ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധൻ മിന്നൽ മുരളിയുടെ കഥ പറയുന്നത്. സോഫിയ പോളും…

Read More

‘കുറുപ്പി’ന്റെ സൂപ്പര്‍ വിജയത്തിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘സല്യൂട്ട്’ ജനുവരി 14ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രയിലര്‍ നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. റോഷന്‍ ആന്‍ഡ്രൂസ്- ബോബിസഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് കഥയില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ഛായാഗ്രഹണം അസ്‌ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.…

Read More