Author: Webdesk

ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുര’ത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ പുറത്ത്. ചിത്രം 24ന് പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തും. ജോജു ജോര്‍ജ്,അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് മധുരം നിര്‍മ്മിച്ചിരിക്കുന്നത്. സോണി ലൈവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് മധുരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്.. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Read More

സിനിമയിൽ സജീവമായ അത്രയും തന്നെ സജീവമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ആരാധകർക്കിടയിലും വമ്പൻ സ്വാധീനമാണ് താരത്തിനുള്ളത്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. പെരിന്തൽമണ്ണയിൽ മൈജിയുടെ പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്യുവാൻ സ്റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ഓരോ ഫോട്ടോസിനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്. കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖവും മികച്ച റിപ്പോർട്ട് നേടിയിരുന്നു. അതിന് മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി…

Read More

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്. കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. ഡിസംബർ 16ന് ചിത്രത്തിന്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ഡിസംബർ 24ന് മിന്നൽ മുരളി എപ്പോഴാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത് എന്ന…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സാരിയുടുത്ത് പ്രൗഢിയും അഴകും നിറഞ്ഞ് എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. സരിൻ രാംദാസാണ് ചിത്രം പകർത്തിയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ചിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കാളിദാസ്…

Read More

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിലെ ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് നടൻ ജയസൂര്യ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സല്യൂട് കേരളം എന്ന പരിപാടിയിലാണ് ജയസൂര്യ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിൽ ഒരു ഇമോഷണൽ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകനായ ലിജോയും ടിനു പാപ്പച്ചനും ഇറങ്ങിപ്പോയിരുന്നു. സംഭവത്തെക്കുറിച്ച് ജയസൂര്യയാണ് പൊതുസദസിൽ പറഞ്ഞത്. മമ്മൂക്കയുടെ അനുവാദമില്ലാതെയാണ് ഇത് പറയുന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം. ‘നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ലിജോയും ടിനു പാപ്പച്ചനും ഇറങ്ങി പോയി… രംഗം തീർത്തു മമ്മൂക്ക ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെർഫോമൻസ് ഇഷ്ടപെട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ലിജോയുടെ മറുപടി… ഇല്ല ഇക്ക ഞാൻ ഭയങ്കര ഇമോഷണൽ ആയി പോയി എന്നായിരുന്നു’. മമ്മൂക്കയുടെ…

Read More

മനോഹരമായ മെലഡികള്‍ മലയാളത്തിനു സമ്മാനിച്ച എം ജി ശ്രീകുമാര്‍ പാടിയ മനോഹരമായ നീല മിഴിയില്‍ എന്ന ഗാനം പുറത്തിറങ്ങി. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം പകരുന്നു. മൈക്കിള്‍ കോഫി ഹൗസ് എന്ന വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ജിസ്സോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. അനില്‍ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി, രഞ്ജിപണിക്കര്‍, ഡോ. റോണി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് അഭിനയിക്കുന്ന ചിത്രമാണിത്.

Read More

മരട് ഉൾപ്പെടെയുള്ള സമകാലീന സംഭവങ്ങളെ ആസ്പദമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം ‘വിധി’യിലെ പാട്ട് പുറത്തിറങ്ങി. മരട് 365 എന്നായിരുന്നു സിനിമയ്ക്ക് ആദ്യം പേരിട്ടിരുന്നത്. എന്നാൽ പിന്നീട് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ‘വിധി’ എന്ന് സിനിമയുടെ പേര് മാറ്റുകയായിരുന്നു. ചിത്രത്തിലെ ‘കന്നിപ്പാടം വിതച്ചത്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സെന്തിൽ കൃഷ്ണയും ധർമജനും പാട്ട് രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എങ്ങാണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ബിഷോയ് അനിയൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരംകുളം എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. ദിനേശ് പള്ളത്താണ് സിനിമയുടെ രചയിതാവ്. അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ, ധർമജൻ ബോൾഗാട്ടി, ഷീലു എബ്രഹം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

Read More

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം ‘സല്യൂട്ട്’ തിയറ്ററുകളിലേക്ക്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറങ്ങിയത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായിക. സല്യൂട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്റർ മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു. ‘Aravind Karunakaran is on a mission!Salute…releasing in theaters worldwide on January 14, 2022’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റർ ഷെയർ ചെയ്തത്. മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ്…

Read More

റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. സിനിമയുടെ ഫസ്റ്റ് ലുക്കും സിനിമയുടെ ട്രെയ്ലറും ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ പാതി പാതി പറയാതെ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇന്ദ്രജിത് പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ എത്തുക. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകേള്‍പ്പിച്ച കഥയായിരുന്നു നൈറ്റ് ഡ്രൈവിന്റേത് എന്ന വൈശാഖ് പറഞ്ഞിരുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Read More

ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെൽദോ’യുടെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. കോളേജ് ക്യാംപസിൽ കൂട്ടുകാർക്കിടയിൽ കലിപ്പ് ലുക്കിൽ നിൽക്കുന്ന ആസിഫ് അലിയാണ് ടീസറിൽ നിറഞ്ഞുനിൽക്കുന്നത്. മാജിക് ഫ്രെയിംസിന്റെ യുട്യൂബ് ചാനലിൽ ആണ് ടീസർ റിലീസ് ചെയ്തത്. ചിത്രം ഡിസംബർ 24ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖമായ ഗോപിക ഉദയനാണ് ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ 19കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്. കോളജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്.

Read More