Author: Webdesk

വിവാദ പ്രസ്താവനകളിലൂടെ മിക്കപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള നടനാണ് നന്ദമുരി ബാലകൃഷ്ണ. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ലോകപ്രശസ്ത സംവിധായകനായ ജെയിംസ് കാമറൂണിന്റെ സിനിമയെക്കുറിച്ച് നന്ദമുരി ബാലകൃഷ്ണ നടത്തിയ അഭിപ്രായങ്ങളാണ്. എന്നാൽ, ഇതിന് സംവിധായകൻ രാജമൗലി ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ സോഷ്യൽ വൈറലായിരിക്കുന്നത്. ലോകസിനിമ കണ്ട വിസ്മയങ്ങളിൽ ഒന്നായിരുന്നു ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ. അവതാർ റിലീസ് ചെയ്ത് 11 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജെയിംസ് കാമറൂൺ. എന്നാൽ, ലോക സിനിമാപ്രേമികൾ ഏറ്റെടുത്ത അവതാർ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കുകയാണ് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. ‘Unstoppable With NBK’ എന്ന ചാറ്റ്ഷോയിൽ സംവിധായകൻ രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് നന്ദമുരി ഇങ്ങനെ പറഞ്ഞത്. തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമയാണ് അവതാർ എന്നും കണ്ടു തുടങ്ങിയപ്പോൾ തന്നെ തനിക്ക് മടുത്തു തുടങ്ങിയെന്നും നന്ദമുരി പറഞ്ഞു. എന്നാൽ, നന്ദമുരിയുടെ ഈ പരാമർശത്തിന് കുറിക്ക് കൊള്ളുന്ന…

Read More

മലയാള സിനിമയിൽ ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ…

Read More

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പിങ്ക് ഡ്രെസ്സിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അർജുനാണ്. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു…

Read More

മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇന്നുള്ള നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. 2000ത്തിൽ അന്ന് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായി തീർന്ന നരസിംഹം നിർമ്മിച്ചാണ് ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മാണരംഗത്തേക്ക് കടന്ന് വന്നത്. മോഹൻലാൽ അഭിനയിച്ച 32 ചിത്രങ്ങളാണ് ആശിർവാദ് സിനിമാസ് നിർമ്മിച്ചത്. പ്രണവ് നായകനായ ആദിയും നിർമ്മിച്ചത് ആശിർവാദ് സിനിമാസ് തന്നെയാണ്. ആശിർവാദ് സിനിപ്ലെക്സ് എന്ന തീയറ്റർ ശൃംഖല സ്വന്തമായിട്ടുള്ള ആന്റണി പെരുമ്പാവൂർ മാക്സ്ലാബ് സിനിമാസ് ആൻഡ് ഇന്റെർറ്റൈന്മെന്റ്സിലൂടെ വിതരണരംഗത്തും ശക്തമായ ഒരു സാന്നിദ്ധ്യമാണ്. നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ അവാർഡുകളും നാല് കേരള സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും ആന്റണി പെരുമ്പാവൂർ കരസ്ഥമാക്കിയിട്ടുണ്ട്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ സമയത്ത് താത്കാലിക ഡ്രൈവറായി എത്തിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. പിന്നീട് മോഹൻലാലിൻറെ സ്ഥിരം ഡ്രൈവറായി തീരുകയായിരുന്നു ആന്റണി പെരുമ്പാവൂർ. കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സാരിയുടുത്ത് പ്രൗഢിയും അഴകും നിറഞ്ഞ് എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. സരിൻ രാംദാസാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള താരത്തിന്റെ മേക്കപ്പ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.…

Read More

താരസംഘടനയായ അമ്മയുടെ മീറ്റിംഗ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും അതുപോലെ ജനറൽ ബോഡി യോഗവുമാണ് നടന്നത്. ഇത്തവണയും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിൽ ഉള്ളത്. കഴിഞ്ഞദിവസം നടന്ന ജനറൽ ബോഡിയിലും വോട്ടെടുപ്പിലും 316 അംഗങ്ങളാണ് പങ്കെടുത്തത്. അമ്മയുടെ ജനറൽ ബോഡി യോഗത്തിലേക്കും ചർച്ചയിലേക്കും മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല. എന്നാൽ, നടൻ അമ്മയുടെ ജനറൽ ബോഡി യോഗം മാധ്യമങ്ങളിൽ പകർത്താൻ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത്തരത്തിൽ ശ്രമം നടത്തിയ ഷമ്മി തിലകന് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. യോഗ നടപടികൾ ഷമ്മി തിലകൻ മൊബൈലിൽ പകർത്തുന്നത് കണ്ട ഒരു താരം ഇക്കാര്യം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അമ്മയിലെ നിരവധി അംഗങ്ങൾ അച്ചടക്ക ലംഘനം നടത്തിയ ഷമ്മിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തൽക്കാലം താക്കീത് മാത്രമാണ് നൽകിയത്. അതേസമയം, നടപടി എടുക്കണമെന്ന നിലപാടിൽ ഭൂരിഭാഗം അംഗങ്ങളും ഉറച്ചു നിൽക്കുകയാണ്. അതേസമയം, ഇടവേള…

Read More

ബോളിവുഡ് താരം കത്രീന കൈഫും വിക്കി കൗശാലും തമ്മിലുള്ള വിവാഹം ആരാധകർ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. വാർത്താമാധ്യമങ്ങളിൽ നിറയെ ഇത്രയും ദിവസം വിവാഹമായിരുന്നു ചർച്ചാവിഷയമെങ്കിൽ ഇപ്പോൾ ഇരുവരും സ്വന്തമാക്കിയ വീടാണ് ചർച്ചയായിരിക്കുന്നത്. മുംബൈയിൽ ജുഹു ബീച്ചിന് അഭിമുഖമായുള്ള അത്യാഡംബര അപ്പാർട്ട്മെന്റിലാണ് ദമ്പതികൾ ഇനി താമസിക്കുക. പ്രതിമാസം എട്ടുലക്ഷം രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ വാടക. 7000 സ്ക്വയർ ഫീറ്റിലാണ് വീട്. ജൂഹുവിലെ രാജ്മഹൽ കെട്ടിടത്തിലെ എട്ടാം നിലയിലാണ് വിക്കി – കാറ്റ് ദമ്പതികളുടെ വീട്. 1.75 കോടി രൂപയാണ് അഡ്വാൻസ് നൽകിയത്. ജൂഹു ബീച്ചിന് അഭിമുഖമായാണ് കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. നാല് ബെഡ് റൂം, വിശാലമായ ലിവിംഗ് റൂം, പ്രത്യേക ഡൈനിംഗ് ഏരിയ, പൂജാ മുറി, ആറ് ബാത്ത് റൂമുകൾ, രണ്ട് സർവന്റ് റൂമുകൾ എന്നിവ അപ്പാർട്ട്മെന്റിൽ ഉൾപ്പെടുന്നു. അതിവിശാലമായ ബാൽക്കണിയും ഫ്ലാറ്റിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ആകെ 37 നിലകളുള്ള ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഓരോ നിലയിലും ഓരോ ഫ്ലാറ്റാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ…

Read More

സോഷ്യൽ മീഡിയ കീഴടക്കി ‘അപ്പൻ’ ട്രയിലർ. സണ്ണി വെയിൻ നായകനാകുന്ന ചിത്രമായ അപ്പന്റെ ട്രയിലർ ഡിസംബർ 17നാണ് റിലീസ് ചെയ്തത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൺ മില്യൺ വ്യൂസാണ് യു ട്യൂബിൽ ട്രയിലറിന് ലഭിച്ചത്. ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് അപ്പൻ എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്. മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്. തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥ മജുവും ആർ. ജയകുമാറും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – പപ്പു. എഡിറ്റർ – കിരൺ ദാസ്, സംഗീതം – ഡോൺ വിൻസെന്റ്,…

Read More

താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്. കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത്…

Read More

പ്രിയദർശൻ സംവിധാനം നിർവഹിച്ച മോഹൻലാൽ ചിത്രം തീയറ്ററുകളിൽ നേടിയ വിജയത്തിന് പിന്നാലെ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും പ്രദർശനത്തിന് എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മരക്കാർ നാലാമനായി മോഹൻലാൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. പ്രിയദർശന്റെ എല്ലാ ചിത്രങ്ങളിലും തന്നെ ഗാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകാറുണ്ട്. അങ്ങനെയുള്ള ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർഹിറ്റുകളുമാണ്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ഗാനങ്ങളും പതിവ് തെറ്റിച്ചിട്ടില്ല. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. കീർത്തി സുരേഷ് അഭിനയിച്ച നീയേ എൻ തായേ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ ഗാനത്തിൽ കീർത്തി വീണ വായിക്കുന്ന രംഗങ്ങൾക്കാണ് ഏറെ കൈയ്യടി ലഭിച്ചത്. അതിനെ കുറിച്ച് ഇപ്പോൾ പ്രിയദർശൻ മനസ്സ് തുറന്നിരിക്കുകയാണ്. “വീണ മനോഹരമായി വായിച്ച് കീർത്തി എന്നെ അതിശയപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റ് ആണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. സംഗീതം അവളിൽ തന്നെ ഉള്ളതിനാൽ ആ റോളും ഗാനവും കീർത്തി സുന്ദരമാക്കി. ഒരു…

Read More