Author: Webdesk

ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഇപ്പോൾ ചിത്രത്തിലെ ഒരു വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്. ചിത്രത്തിൽ അശ്വതി രണ്ട് പാട്ടുകൾ എഴുതിയിട്ടുണ്ട്. ആർ ജെ ആയി ജോലി നോക്കിയിരുന്ന ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ‘ഞാൻ എന്നെങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതിലെ രണ്ടു പാട്ടുകൾ അശ്വതി എഴുതും’ എന്ന് വർഷങ്ങൾക്ക് മുമ്പ് മാത്തുക്കുട്ടി ഉറപ്പ് നൽകിയിരുന്നെന്ന് ഒരു അഭിമുഖത്തിലാണ് അശ്വതി വ്യക്തമാക്കിയത്. അതേസമയം, കുഞ്ഞെൽദോയ്ക്ക് വേണ്ടി അശ്വതി എഴുതിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. ഡിസംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read More

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യചിത്രം കൂടിയാണ് ഇത്. പേര് പോലെ തന്നെ ഒരു സമ്പൂർണ കുടുംബചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ എന്നാണ് സൂചന. അറുപതു വയസ് കഴിഞ്ഞ ഒരാളുടെ വേഷത്തിലാണ് ദിലീപ് സിനിമയിൽ അഭിനയിക്കുന്നത്. സിനിമയ്ക്കു വേണ്ടി ദിലീപ് നടത്തിയ ത്യാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നാദിർഷ തന്നെയാണ് കേശു ആകാൻ വേണ്ടി ദിലീപ് നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. കേശു ദിലീപിനു വേണ്ടി എഴുതിയ കഥാപാത്രമല്ലായിരുന്നു എന്ന് നാദിർഷ വ്യക്തമാക്കി. വേണു ചേട്ടനോ അലൻസിയർ ചേട്ടനോ കേശുവിനെ അവതരിപ്പിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും നാദിർഷ പറഞ്ഞു. പിന്നീട് സുരാജിനെ വെച്ചും ഈ കഥാപാത്രം ആലോചിച്ചിരുന്നെന്നും ആ സമയത്താണ് ദിലീപ് ഈ കഥാപാത്രം ദിലീപിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചതെന്നും നാദിർഷ വ്യക്തമാക്കി. ഇത് വേറൊരു ഗെറ്റപ്പിൽ…

Read More

മലയാള സിനിമാരംഗത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിൻ 2004-ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2012-ൽ മല്ലുസിംഗ് എന്ന സിനിമയിലാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ അഭിനയിയ്ക്കുന്നത്. മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. “ഓട്ടോഗ്രാഫ്” എന്ന സിനിമയിലെ ദീപറാണി എന്ന…

Read More

അല്ലു അർജുൻ നായകനായി എത്തിയ സിനിമ പുഷ്പ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. കേരളത്തിലും വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. പുഷ്പ സിനിമയെയും സിനിമയിലെ അഭിനയത്തിന് അല്ലു അർജുനെയും അഭിനന്ദിച്ചുള്ള സാമന്തയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് സാമന്ത അല്ലുവിനെയും സിനിമയെയും വാനോളം വാഴ്ത്തി എത്തിയത്. ‘ഇത് ഒരു അല്ലു അർജുൻ അഭിനന്ദന പോസ്റ്റാണ്’ എന്ന വരികളോടെയാണ് സാമന്തയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘ഇത് ഒരു അല്ലു അർജുൻ അഭിനന്ദന പോസ്റ്റാണ്. ഓരോ സെക്കൻഡും നിങ്ങളെ ആകർഷിക്കുന്ന ഒരു പ്രകടനം. ഒരു നടൻ വളരെ നല്ലവനാകുമ്പോൾ എനിക്ക് എല്ലായ്പ്പോഴും പ്രചോദനം ലഭിക്കും. പുഷ്പയിൽ എനിക്ക് അതായിരുന്നു അല്ലു അർജുൻ.’ സാമന്ത കുറിച്ചു. അല്ലു അർജുനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലും പുഷ്പയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ ഭാഗമാണ് ‘പുഷ്പ: ദി റൈസ്’.…

Read More

കഴിഞ്ഞദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ മീറ്റിംഗ് കൊച്ചിയിൽ നടന്നത്. അമ്മയുടെ മീറ്റിംഗിൽ ഹൃദയം കവർന്നത് സ്റ്റെലിഷ് ലുക്കിൽ എത്തിയ യുവനടിമാരാണ്. അമ്മ യോഗത്തിനായി എത്തിയത് മുന്നൂറിലേറെ സിനിമാതാരങ്ങളാണ്. മഞ്ജു വാര്യർ, അനു സിതാര, നമിത പ്രമോദ്, മിയ, അന്ന ബെൻ, ഗ്രേസ് ആന്റണി, ഹണി റോസ് തുടങ്ങി നിരവധി താരങ്ങളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞദിവസം അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നു നടന്നത്. അമ്മ മീറ്റിംഗിൽ പുതിയ വൈസ് പ്രസിഡന്റുമാരുടെയും പതിനൊന്നംഗ എക്സിക്യുട്ടിവ് കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൻറെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം നാല് വനിതകൾ സംഘടന കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെടുകയും ചെയ്തു,…

Read More

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായി എത്താനൊരുങ്ങുകയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. ബേസിലിന്റെ മൂന്നാമത്തെ ചിത്രമാണിത്. സിനിമയ്ക്കു വേണ്ടി നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയാണ് നടന്‍ ടൊവിനോ. ഈ സിനിമ ആവശ്യപ്പെടുന്ന കഷ്ടപ്പാടുകളേക്കുറിച്ച് ബേസില്‍ ആദ്യം കഥ പറയുമ്പോള്‍ത്തന്നെ നല്ല ധാരണയുണ്ടായിരുന്നു. കൈവെയ്ക്കാന്‍ പോകുന്നത് സൂപ്പര്‍ ഹീറോ എന്ന ജോണറിലാവുന്ന സമയത്ത് അത് വെറുതെയായിപ്പോവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് നമ്മുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചാല്‍ റിലീസിന് ശേഷവും നല്ല സാധ്യതകളുണ്ടാവും. നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ല. കാരണം ബേസില്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ടെങ്കില്‍, അതുകാരണമാണ് ഞാന്‍ സ്‌ക്രീനില്‍ നന്നായിരിക്കുന്നത്’-ടൊവിനോ പറയുന്നു. റൂമിനകത്തിരിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ബേസില്‍ അല്ല ലൊക്കേഷനില്‍ വരുന്ന സമയത്ത്. സെറ്റിലെത്തുമ്പോള്‍ അദ്ദേഹം വളരെ സീരിയസാണ്. എന്നാല്‍ അനാവശ്യമായി വഴക്കുപറയുകയോ ഒന്നും ചെയ്യില്ല. ചെയ്യുന്ന ജോലി വളരെ ഗൗരവമായും ആത്മാര്‍ത്ഥമായും ചെയ്യുന്നയാളാണ്. ഇടയ്ക്ക് മോണിറ്ററിന് പിന്നിലിരുന്ന് മനസില്‍ എഡിറ്റ് ചെയ്യുന്നതൊക്കെ കാണാം. ഒരു സംവിധായകന് കൊടുക്കേണ്ട എല്ലാ സ്പേസും ഞാന്‍…

Read More

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഇപ്പോള്‍ ഒ.ടി.ടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍. പ്രതാപ് പോത്തന്‍ തന്റെ ഫേസിബുക്കില്‍ കുറിച്ചതിങ്ങനെ: കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തില്‍… എന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്‍മാവിന്‍ കൊമ്പത്താണ്’… കൊള്ളാം.. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലില്‍ ആണ്. പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം .. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാവരിലും മികച്ച അഭിനയം.. എല്ലാവരും മിടുക്കരായിരുന്നു..…

Read More

മലയാളത്തിന്റെ യുവ താരം നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് തുറമുഖം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ഈ വമ്പന്‍ ചിത്രത്തിന്റെ പ്രധാന പ്രമേയമായി വരുന്നത്. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലത്തിന്റെയും ഒരു നാടിന്റെയും കഥയാണ് തുറമുഖം നമ്മുടെ മുന്നില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി ഇരുപതിന് ആണ് തുറമുഖം റിലീസ് ചെയ്യുക. View this post on Instagram A post shared by Nivin Pauly (@nivinpaulyactor) സംവിധായകന്‍ രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്. ഗോപന്‍ ചിദംബരന്റെ അച്ഛന്‍ കെ എം ചിദംബരന്‍ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം…

Read More

സിനിമയിൽ സജീവമായ അത്രയും തന്നെ സജീവമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ഓരോ ഫോട്ടോസിനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്. കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖവും മികച്ച റിപ്പോർട്ട് നേടിയിരുന്നു. അതിന് മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും മികച്ച വിജയം കുറിച്ചിരുന്നു. അതോടൊപ്പം തന്നെ മഞ്ജു വാര്യരുടെ പുതിയ മേക്കോവറുകൾക്കും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.…

Read More

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ലെന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വൈറലാവുകയാണ്. സാന്താക്ളോസായിട്ടാണ് നടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. View this post on Instagram A post shared by Lena Kumar (@lenasmagazine) ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം…

Read More