Author: Webdesk

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്ത വലിയ ബജറ്റ് ചിത്രമായിരുന്നു കുറുപ്. ഒരു ഇടവേളയ്ക്ക് ശേഷം തിയറ്റർ തുറന്നപ്പോൾ പ്രേക്ഷകെ തിയറ്ററിലേക്ക് എത്തിക്കാൻ കുറുപിന് കഴിഞ്ഞു. ചിത്രം റിലീസ് ചെയ്തതിന്റെ നാലാം വാരവും ഹൗസ്ഫുൾ പ്രദർശനങ്ങളുമായി കുറുപ് മുന്നേറുന്നതിനിടയിലാണ് ചിത്രം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറിയ കുറുപ് ഇപ്പോൾ ഒടിടിയിലും ട്രെൻസിംഗ് ആണ്. ‘കുറുപ്’ മലയാളം മാത്രമല്ല മറ്റ് ഭാഷകളിൽ ഇറങ്ങിയ ‘കുറുപ്’ സിനിമയും നെറ്റ്ഫ്ലിക്സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. അതേസമയം, കുറുപ് ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ തിയറ്ററില്‍ നിന്ന് പിന്‍വലിക്കാൻ തീരുമാനിച്ചു. സിനിമയുമായുള്ള കരാര്‍ അനുസരിച്ചുള്ള തീരുമാനമാണ് അതെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ തിയറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ട് തന്നെ മറ്റൊരു പ്ലാറ്റ്ഫോമിൽ ചിത്രം വരുന്നതോടുകൂടി…

Read More

അല്ലു അർജുൻ നായകനായി എത്തിയ പടം പുഷ്പയ്ക്ക് ഗംഭീര വരവേൽപ്പ് നൽകി കേരളം. പടം മാസാണെന്നും തീയാണെന്നും ആരാധകർ പറഞ്ഞു. ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദ് ഫാസിൽ പൊളിയാണെന്ന് പറഞ്ഞ പ്രേക്ഷകർ ‘പുഷ്പ’ സൂപ്പർ പടമാണെന്ന് പറഞ്ഞപ്പോൾ ചില വിരുതൻമാർ തങ്ങൾ മറയൂരിന് പോകുകയാണെന്ന് ആയിരുന്നു ചിത്രം കണ്ടതിനു ശേഷം പറഞ്ഞത്. തിയറ്ററിൽ വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഒന്നാം ഭാഗം അടിപൊളി ആണെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും രണ്ടാം ഭാഗം കൂടി കണ്ടാൽ മാത്രമേ അഭിപ്രായം പൂർണമായി പറയാൻ കഴിയുകയുള്ളൂവെന്നും ചിലർ വ്യക്തമാക്കി. എന്നാൽ ആദ്യഭാഗം പൊളിയാണെന്നും അതുകൊണ്ടു തന്നെ രണ്ടാംഭാഗം അതിലും പൊളിയായിരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചവരുമുണ്ട്. സിനിമ അടിപൊളി ആണെന്നും സെക്കൻൻഡ് പാർട്ടിനായി കാത്തിരിക്കുകയാണെന്നും സിനിമ കണ്ടിറങ്ങിയവർ വ്യക്തമാക്കി. ചിത്രത്തിന്റെ അവസാന ഭാഗത്താണ് ഫഹദ് ഫാസിൽ എത്തിയതെന്നും എന്നാൽ, മാസ് ആയിരുന്നു ഫഹദ് എന്നും ആരാധകർ പറഞ്ഞു. രണ്ടു ഭാഗങ്ങളായി എത്തുന്ന പുഷ്പ ചിത്രത്തിന്റെ ഒന്നാം ഭാഗമാണ്…

Read More

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 24ന് ക്രിസ്മസ് രാത്രിയിൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ മിന്നൽ മുരളി ലോകമെമ്പാടും റിലീസ് ആകും. അതേസമയം, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നു. പ്രീമിയർ ഷോയിൽ വളരെ മികച്ച അഭിപ്രായമാണ് മിന്നൽ മുരളി സ്വന്തമാക്കിയത്. ‘റിലീസിന് മുമ്പ് സൃഷ്ടിച്ച വലിയ ഹൈപ്പിനൊപ്പം നിലനിന്നു പോകാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ മിന്നൽ മുരളി അത് കൃത്യമായി ചെയ്യുന്നു. മോളിവുഡിന് അന്യമായിരുന്ന ഒരു വിഭാഗത്തെ ബേസിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നൽ മുരളി. ടൊവിനോ അതിശയകരമായി ചെയ്തിരിക്കുന്നു, അതുപോലെ തന്നെ മറ്റുള്ളവരും. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്നു സിനിമ. ഇനിയും ഒരുപാട് പറയാനുണ്ട്, പക്ഷേ തൽക്കാലം ഇത്രമാത്രം.’ – മിന്നൽ മുരളിയുടെ പ്രീമിയർ ഷോ കണ്ടതിനു ശേഷം ഫോറം കേരളം ട്വീറ്റ് ചെയ്തത് ഇങ്ങനെ. ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് കഴിഞ്ഞദിവസമായിരുന്നു…

Read More

അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ’ ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. രണ്ടു ഭാഗങ്ങളിലായി ഉള്ള ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ആകുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അല്ലു അർജുനും നായിക രശ്മിക മന്ദാനയും കൊച്ചിയിൽ എത്തിയിരുന്നു. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് പുഷ്പ എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ എത്തുന്നത്. ഈ ഭാഷകളിലെല്ലാം സ്വന്തം കഥാപാത്രത്തിനു വേണ്ടി ഫഹദ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതാണ് സത്യം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോൾ നടൻ അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫഹദ് ഫാസിൽ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. 2017ൽ പുറത്തിറങ്ങിയ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെ ഫഹദ് തമിഴിലേക്ക് ചുവടു വെച്ചിരുന്നു. അതേസമയം, പുഷ്പയിൽ വില്ലൻ വേഷത്തിലാണ് താരമെത്തുന്നത്. തല മൊട്ടയടിച്ച് കിടിലൻ മേക്കോവറിലാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. പുഷ്പരാജ് കള്ളക്കടത്തുക്കാരൻ ആയി അല്ലു…

Read More

കടുവ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ഷാജി കൈലാസ് ആണ് ‘കടുവ’ സിനിമ സംവിധാനം ചെയ്തത്. ഇപ്പോൾ ഇതാ സിനിമയുടെ ഷൂട്ടിംഗിനിടെ തനിക്ക് മുറിവേറ്റതിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കു വെച്ചിരിക്കുന്നത്. ‘ മുറിവുകളും വേദനകളും. ഒരു ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തി. സ്‌നേഹിക്കുന്നു’ – പൃഥ്വിരാജ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ‘കടുവ’ എന്ന ചിത്രത്തിന്റെ രാത്രികാലത്തെ ഷൂട്ടിംഗിനെ കുറിച്ചായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ കനല്‍ കണ്ണനാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍,…

Read More

തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. തുടർന്ന് എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ്, വെളളം സിനിമകളിലും താരം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ പക്ഷേ താരം വാർത്തകളിൽ നിറയുന്നത് സിനിമയുടെ പേരിലല്ല. പകരം ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ പേരിലാണ്. ബി എം ഡബ്ല്യൂ സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. ‘എന്റെ സന്തോഷം നിങ്ങൾ എല്ലാവരുമായി പങ്കു വെയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് പുതിയ വാഹനത്തിന് ഒപ്പമുള്ള ചിത്രങ്ങൾ സംയുക്ത പങ്കുവെച്ചത്. നീണ്ടകാലത്തെ ആഗ്രഹത്തിനൊടുവിൽ ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനാണ് താരം സ്വന്തമാക്കിയത്. നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 3 സീരീസ് ഗ്രാന്‍ ലിമോസിനെ രാജ്യത്ത് അവതരിപ്പിച്ചത്. ചുവന്ന നിറത്തിലുള്ള മോഡലാണ് സംയുക്ത സ്വന്തമാക്കിയത്. കൊച്ചി കളമശേരിയിലെ ബിഎംഡബ്ല്യുവിന്റെ EVM ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് വാഹനം താരം സ്വന്തമാക്കിയത്. KL07CX3696 ആണ് വാഹനത്തിന്റെ നമ്പര്‍. വാഹനം സംബന്ധിച്ച് കുടുതല്‍…

Read More

കുഞ്ചാക്കോ ബോബൻ ഭീമനായി എത്തിയ സിനിമ ഭീമന്റെ വഴി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിൽ ഭീമനായി എത്തിയ കുഞ്ചാക്കോ ബോബനെ ചിന്നു മലർത്തിയടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ‘ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പോളിയല്ലേ’ BHEEMANTE VAZHI……Full On Shows WorldWide’ – എന്ന കുറിപ്പോടു കൂടിയാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, ശിവദ എന്നീ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചിത്രത്തിന്റെ തിരക്കഥ ചെമ്പൻ വിനോദാണ്. ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമൽ പാലാഴി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. View this post…

Read More

ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഡിസംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, സിനിമയുടെ സംവിധായകനായ മാത്തുക്കുട്ടി ഒരു സൈക്കോ ആണെന്നാണ് സിനിമയിലെ ഒരു നടനായ മിഥുൻ എം ദാസ് പറഞ്ഞത്. സിനിമാ ഡാഡിയുടെ ‘എങ്കിലേ എന്നോടു പറ’ എന്ന ചാറ്റ് ഷോയിൽ അശ്വതി ശ്രീകാന്തുമായി സംസാരിക്കുമ്പോഴാണ് മിഥുൻ ഇങ്ങനെ പറഞ്ഞത്. ആസിഫ് അലിയും മാത്തുക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഒരു ഇല അങ്ങോട്ട് എടുത്ത് മാറ്റിവെക്ക് കുഞ്ഞോനേന്ന് പറഞ്ഞാൽ അത് എടുത്ത് ഇടാത്തവനാണ് മാത്തുക്കുട്ടിയെന്നും ഇച്ചിരി സൈക്കോത്തരങ്ങളൊക്കെ മാത്തുക്കുട്ടിക്ക് ഉണ്ടെന്നുമാണ് മിഥുൻ പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗിനിടയിൽ തന്നെ നടന്ന ഒരു സംഭവവും ആസിഫും മിഥുനും പങ്കുവെച്ചു. ‘സിനിമയിൽ ഒരു പയ്യന്റെ ചെവിയിലേക്ക് ആസിഫ് ഇങ്ങനെ വെള്ളമൊഴിക്കുന്ന ഒരു സീനുണ്ട്. ആ ചെക്കനാണെങ്കിൽ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട്. ഞങ്ങള് നോക്കുമ്പോൾ ഇവൻ അത് കണ്ട് ചിരിക്കുന്നു. രാത്രി ഇടയ്ക്കിടയ്ക്ക് ഈ ഷോട്ട് പോയി കാണും. പിന്നെയും വന്നിരുന്ന് ചിരിക്കും.…

Read More

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ഡിസംബ 17ന് റിലീസ് ആകുകയാണ്. പുഷ്പയ്ക്കൊപ്പം മലയാളത്തിൽ നിന്ന് ഒരു ചിത്രം കൂടി നാളെ റിലീസിന് എത്തുന്നുണ്ട്. അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത മൈക്കിൾസ് കോഫി ഹൗസ് എന്ന ചിത്രമാണ് അത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടൻ അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുഷ്പ’. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാംഭാഗമാണ് ഡിസംബർ 17ന് റിലീസ് ചെയ്യുന്നത്. അതേസമയം, പ്രീ റിലീസ് ബിസിനസിലൂടെ മാത്രം ചിത്രം 250 കോടി നേടി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന എത്തുമ്പോൾ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ്. ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിൽ സമാന്തയും ചുവടു വെച്ചിട്ടുണ്ട്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെ നായകൻ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുമ്പോൾ ഫഹദ്…

Read More

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ വൈശാഖിന്റെ പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യു, അന്ന ബെൻ എന്നിവർ നായകവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ നായകരാക്കി ഒരുക്കിയ പോക്കിരിരാജ ആയിരുന്നു വൈശാഖിന്റെ ആദ്യചിത്രം. പിന്നീട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത പുലിമുരുകൻ വലിയ ഹിറ്റ് ആയിരുന്നു. ഒരു ത്രില്ലർ ചിത്രത്തിന്റെ എല്ലാ ചേരുവകളോടും കൂടിയാണ് നൈറ്റ് ഡ്രൈവ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രയിലർ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിൽ എത്തുന്നു. സാറാസ് എന്ന ചിത്രത്തിനു ശേഷം അന്ന ബെന്നും കുരുതി എന്ന ചിത്രത്തിനു ശേഷവും റോഷൻ മാത്യുവിന്റെയും ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന പ്രത്യേകതയുമുണ്ട്. സീനിയേഴ്സ്, മല്ലു സിങ്, വിശുദ്ധൻ, കസിൻസ്, സൗണ്ട് തോമ, മധുര രാജ എന്നിവയാണ് വൈശാഖിന്റെ മറ്റു ചിത്രങ്ങൾ. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ…

Read More