Author: Webdesk

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ വൈശാഖിന്റെ പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യു, അന്ന ബെൻ എന്നിവർ നായകവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ നായകരാക്കി ഒരുക്കിയ പോക്കിരിരാജ ആയിരുന്നു വൈശാഖിന്റെ ആദ്യചിത്രം. പിന്നീട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത പുലിമുരുകൻ വലിയ ഹിറ്റ് ആയിരുന്നു. ഒരു ത്രില്ലർ ചിത്രത്തിന്റെ എല്ലാ ചേരുവകളോടും കൂടിയാണ് നൈറ്റ് ഡ്രൈവ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രയിലർ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിൽ എത്തുന്നു. സാറാസ് എന്ന ചിത്രത്തിനു ശേഷം അന്ന ബെന്നും കുരുതി എന്ന ചിത്രത്തിനു ശേഷവും റോഷൻ മാത്യുവിന്റെയും ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന പ്രത്യേകതയുമുണ്ട്. സീനിയേഴ്സ്, മല്ലു സിങ്, വിശുദ്ധൻ, കസിൻസ്, സൗണ്ട് തോമ, മധുര രാജ എന്നിവയാണ് വൈശാഖിന്റെ മറ്റു ചിത്രങ്ങൾ. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ…

Read More

തെലുങ്ക് സിനിമകളിലാണ് അല്ലു അർജുൻ സജീവമെങ്കിലും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട താരമാണ് അല്ലു. മലയാളത്തിൽ അത്രയേറെ വലിയ ആരാധക വൃന്ദമാണ് അല്ലു അർജുന് ഉള്ളത്. തെലുങ്ക് താരങ്ങളിൽ തന്നെ കേരളത്തിൽ അല്ലു അർജുനോളം ജനപ്രീതിയുള്ള മറ്റൊരു നടനും ഇല്ലെന്ന് പറയാം. അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമായ പുഷ്പയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ പുഷ്പയിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞദിവസം പുഷ്പ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുനും ചിത്രത്തിലെ നായിക രശ്മിക മന്ദാനയും കൊച്ചിയിൽ എത്തിയിരുന്നു. കേരളത്തിൽ ഇതിനകം പലതവണ വന്നിട്ടുള്ള അല്ലു അർജുൻ കേരളത്തെ തന്റെ രണ്ടാം വീടായാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ താനൊരു കടുത്ത മോഹൻലാൽ ഫാൻ ആണെന്നും അല്ലു തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തവണ കൊച്ചിയിൽ എത്തിയപ്പോഴും അല്ലു അക്കാര്യം വ്യക്തമാക്കി. മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനെ ഇഷ്ടപ്പെടാത്ത ഒരു നടനും കാണില്ലെന്ന് ആയിരുന്നു…

Read More

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ദുൽഖർ സൽമാന്റെ അലക്സാണ്ടർ ആണ്. കഴിഞ്ഞയിടെ അണിയറപ്രവർത്തകർ റിലീസ് ചെയ്ത മോഷൻ പോസ്റ്റർ കുറുപ്‌ രണ്ടാം ഭാഗത്തിന്റെ സൂചന നൽകുന്നത് ആയിരുന്നു. ഇതാണ് ഇപ്പോൾ ആരാധകരെയും ആവേശത്തിൽ ആക്കിയിരിക്കുന്നത്. ഭാഗത്തിന്റ സാധ്യതകളെ ബാക്കിവെച്ച് ആയിരുന്നു ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപിന്റെ ടെയിൽ എൻഡ്. ആദ്യഭാഗത്തിന്റെ അവസാനത്തിൽ കുറുപിനെ കാണിക്കുന്നത് ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ആയിരുന്നു. ഇപ്പോൾ അലക്സാണ്ടറിനെ കേന്ദ്രകഥാപാത്രമാക്കി ആദ്യഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ‘കുറുപ്’ അമ്പതാം ദിവസം ആഘോഷിക്കുമ്പോൾ ‘അലക്സാണ്ടർ’ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം 2022ൽ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു കുറുപ്. മമ്മൂട്ടിയുട കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു സാമ്രാജ്യത്തിലെ അലക്സാണ്ടർ എന്ന അധോലോക നായകൻ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ മകൻ അതേ പേരിൽ ഒരു അധോലോകനായകനായി എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം.

Read More

അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രമായ പുഷ്പ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലും പുഷ്പയുടെ ഭാഗമാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളായ അല്ലു അർജുനും രശ്മിക മന്ദാനയും കൊച്ചിയിലെത്തി. കൊച്ചിയുടെ ഹൃദയം കീഴക്കിയ രശ്മിക പുഷ്പയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ടെന്നും പറഞ്ഞു. പുഷ്പ തന്നെ സംബന്ധിച്ച് ഒരു പഠനയാത്ര ആയിരുന്നെന്നും രശ്മിക വ്യക്തമാക്കി. പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ താൻ ആകെ പരിഭ്രാന്തയായിരുന്നു എന്നും അപ്പോൾ ഒപ്പം ജോലി ചെയ്യുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുതെന്നാണ് അല്ലു തന്നോട് പറഞ്ഞതെന്നും രശ്മിക നേരത്തെ  പറഞ്ഞിരുന്നു. തെന്നിന്ത്യൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുഷ്പയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യഭാഗം ഡിസംബർ 17ന് റിലീസ് ചെയ്യും. ശ്രീവല്ലി എന്ന കഥാപാത്രമായാണ് സിനിമയിൽ രശ്മിക എത്തുന്നത്. അല്ലു അർജുന്റെ നായികയായി ആദ്യമായാണ് രശ്മിക എത്തുന്നത്…

Read More

സണ്ണി വെയിനെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രമായ ‘അപ്പൻ’ മോഷൻ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് പുറത്തു വിടും. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത് മനമ്പ്രക്കാട്ടും സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തില് വ്യത്യസ്ത ഗെറ്റപ്പിലാണ് സണ്ണി വെയിൻ എത്തുന്നത്. ടാപ്പിംഗ് തൊഴിലാളിയായാണ് ചിത്രത്തിൽ സണ്ണി വെയിന്റെ വേഷം. സണ്ണി വെയിൻ, അലൻസിയാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘അപ്പൻ’. തൊടുപുഴ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ‘അപ്പൻ’ സിനിമയുടെ കഥയും സംവിധാനവും മജുവാണ്. സണ്ണി വെയിനിനൊപ്പം അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് രചിച്ചിരിക്കുന്നത്. View this…

Read More

നടൻ റഹ്മാന്റെ മകൾ റുഷ്ദ കഴിഞ്ഞയിടെ ആയിരുന്നു വിവാഹിതയായത്. ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, മകളുടെ വിവാഹത്തിന് ഒരു വലിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് റഹ്മാൻ. മറ്റാരുമല്ല പ്രിയതാരം മോഹൻലാൽ മകളുടെ വിവാഹത്തിന് എത്തിയതിന്റെ സന്തോഷമാണ് റഹ്മാൻ പങ്കുവെച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ വരെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ മലയാള സിനിമാരംഗത്ത് നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. ഫേസ്ബുക്കിലാണ് മോഹൻലാൽ എത്തിയതിന്റെ സന്തോഷം റഹ്മാൻ പങ്കുവെച്ചത്. ‘എന്റെ പ്രിയപ്പെട്ട ലാലേട്ടന്… ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ…

Read More

ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ 2002ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. മമ്മൂക്കക്കൊപ്പം മാമാങ്കം, ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസാ തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷകർ അവസാനമായി കനിഹയെ ബിഗ് സ്‌ക്രീനിൽ കണ്ടത്. വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും പങ്ക് വെക്കാറുള്ള താരത്തിന്റെ പുതിയ…

Read More

അവതരണമികവ് കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമായ അജഗജാന്തരത്തിന്റെ ചിത്രീകരണം കൊറോണക്ക് മുൻപേ പൂർത്തിയായിരുന്നു. തൃശൂരിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 23നാണ് റിലീസ്. അജഗജാന്തരം എന്ന പേരിൽ തന്നെ പുതുമ തീർക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. കൊറോണ പടർന്ന് പിടിക്കുന്നതിന് മുൻപേ ചിത്രീകരണം പൂർത്തിയാക്കിയില്ലായിരുന്നേൽ അജഗജാന്തരം ഉപേക്ഷിക്കേണ്ടി വന്നേനെ എന്ന് നേരത്തെ തന്നെ സംവിധായകൻ ടിനു പാപ്പച്ചൻ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നൊരു വാർത്ത കുറെയേറെ നാളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോൾ ആചോദ്യങ്ങൾക്ക് മറുപടിയുമായി ടിനു പാപ്പച്ചൻ എത്തിയിരിക്കുകയാണ്. “ഈ ചോദ്യം കേട്ടുകേട്ട് ശരിക്കും ഞാന്‍ വയ്യാതായി. ഒരുപാട് ആളുകള്‍ ചോദിക്കുന്നുണ്ട്, മെസേജ് ചെയ്യുന്നുണ്ട്. അതിന്‍റെയൊരു സത്യം എന്നുപറഞ്ഞാല്‍ അങ്ങനെയൊരു ചര്‍ച്ചയൊക്കെ നടന്നിട്ടുണ്ട്.…

Read More

ആരാധകരെ ആവേശത്തിലാക്കി അജിത്ത് നായകനാകുന്ന ‘വലിമൈ’യുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സാധാരണ മേക്കിംഗ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ മേക്കിംഗ് വീഡിയോ. ഹൈവേകളിൽ അവതരിപ്പിക്കുന്ന ബൈക്ക് സ്റ്റണ്ടുകളുടെ ഭയാനകമായ ഷോട്ടുകൾ ആണ് ഈ മേക്കിംഗ് വീഡിയോയുടെ പ്രത്യേകത. പകർച്ചവ്യാധി കാരണം സിനിമയുടെ ഷൂട്ടിംഗ് സ്തംഭിച്ചത് എങ്ങനെയെന്നും പതിവ് അപ്‌ഡേറ്റുകൾ പങ്കിടാത്തതിന് സോഷ്യൽ മീഡിയയിൽ അവർക്ക് നേരിടേണ്ടി വന്ന പരിഹാസവും വീഡിയോയിൽ വ്യക്തമാക്കുന്നു. ‘വലിമൈ അപ്‌ഡേറ്റ്’ സൈബർ ഇടങ്ങളിൽ ഒരിടയ്ക്ക് വലിയ തമാശയായി മാറിയിരുന്നു. വീലി (ബൈക്കിന്റെ മുന്നിലത്തെ ടയർ മാത്രം പൊക്കി വണ്ടി ഓടിക്കുന്നത്) ചെയ്യാൻ ശ്രമിക്കുന്നതിനിടെ അജിത്ത് താഴെ വീഴുന്നതാണ് ഇതിലെ ഹൈലൈറ്റ്. എന്നാൽ, താഴെ വീണിടത്തു നിന്നും എഴുന്നേറ്റ് അജിത്ത് വീണ്ടും വീലി ചെയ്യുന്നത് കാണാം. എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും. പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ‘ആർഎക്‌സ് 100’ ഫെയിം…

Read More

കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷിബ്ല പങ്ക് വെച്ച മിറര്‍ സെല്‍ഫി വൈറലായിരുന്നു. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയും അതിനൊപ്പം നൽകിയ കുറിപ്പും ശ്രദ്ധേയമാകുകയാണ്. എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. നിങ്ങളുടെ ഉപഭോഗവസ്തുവല്ല. എന്റെ ശരീരം അനുഭവങ്ങളുടെ ഒരു ശേഖരമാണ്. എനിക്ക് മാത്രം അറിയാവുന്ന യുദ്ധങ്ങൾ നേരിട്ട ഒരു ആയുധം. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ലൈബ്രറി. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടരുത്.. അത് എന്നിലെ വ്യക്തിക്ക് നൽകുക. View this post…

Read More