Author: Webdesk

ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു അവതാരകയായ മീര അനിൽ വിവാഹിതയായത്. ജീവിതപങ്കാളിയായ വിഷ്ണുവിനെ മീര കണ്ടെത്തിയത് മാട്രിമോണിയൽ സൈറ്റിൽ കൂടി ആയിരുന്നു. എന്നാൽ, ഇപ്പോഴും ആളുകൾ വിചാരിക്കുന്നത് തന്റേത് പ്രണയവിവാഹമാണെന്നാണ് മീര അനിൽ പറയുന്നത്. തങ്ങളെ പോലെയുള്ളവർക്കൊന്നും മാട്രിമോണിയൽ വഴി വിവാഹം കഴിക്കാൻ പറ്റില്ലേ എന്നും മീര ചോദിക്കുന്നു. തന്റേത് അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്നും പലരും പറയുന്നത് ഇവരൊന്നും ഇങ്ങനെ ആയിരിക്കില്ലെന്നുമാണെന്നും മീര പറഞ്ഞു. മിനിമം ഒരു പത്തു ലൈനും പത്ത് സെറ്റപ്പും ഉണ്ടായിരിക്കുമെന്നുമാണ്. തന്നെ പോലെയുള്ള മീഡിയയിൽ വർക്ക് ചെയ്യുന്ന പാവപ്പെട്ട പെൺകുട്ടികൾ കല്യാണം കഴിക്കണ്ടേ എന്നാണോയെന്നും മീര അനിൽ ചോദിക്കുന്നു. കഴിഞ്ഞ പത്തുവർഷമായി പ്രണയമായിരുന്നു എന്നും തങ്ങൾ ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദർ ആയിരുന്നെന്ന് വരെ ആളുകൾ പറഞ്ഞു. അപ്പോൾ താൻ അങ്ങനെയാണെന്ന് ആളുകൾ വിശ്വസിച്ചു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മീര ഇങ്ങനെ പറഞ്ഞത്. ഇതെല്ലാം കേട്ട് തന്റെയും വിഷ്ണുവിന്റെയും മാതാപിതാക്കൾക്ക് ഇതൊരു…

Read More

മലയാളത്തിലെ ഏറ്റവും ടോപ്പ് മ്യൂസിക് ഡയറക്ടർമാരിൽ ഒരാളാണ് ഗോപി സുന്ദർ. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കെല്ലാം ഒരു മിനിമം ഗ്യാരണ്ടി ഉറപ്പാണ്. മലയാളത്തിന് പുറമെ തമിഴിയിലും തെലുങ്കിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. മാസ്സ് ബിജിഎമുകൾക്കൊപ്പം മനോഹരമായ ഗാനങ്ങൾ കൊണ്ടും അദ്ദേഹം പ്രേക്ഷകഹൃദയങ്ങൾ കവർന്നുക്കൊണ്ടിരിക്കുകയാണ്. ബിഗ് ബി, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ ഇടയാക്കി. ഫ്ലാഷ്, സാഗർ എലിയാസ് ജാക്കി റീലോഡഡ്, അൻവർ, കാസനോവ, ഉസ്‌താദ്‌ ഹോട്ടൽ, 1983, ബാംഗ്ലൂർ ഡേയ്‌സ്, ചാർലി, പുലിമുരുഗൻ തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു. അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. 1983 എന്ന ചിത്രത്തിനാണ്…

Read More

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കാലടി ശ്രീശങ്കര കോളേജിൽ എത്തിയ ഉണ്ണി മുകുന്ദനും മേപ്പടിയാൻ ടീം അംഗങ്ങൾക്കും വൻ വരവേൽപ് ആണ് ലഭിച്ചത്. ആ സന്തോഷം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പങ്കുവെയ്ക്കുകയും ചെയ്തു. ”എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. #ശ്രീശങ്കര കോളേജ്, കാലടി. നിങ്ങൾ എല്ലാവരും സിനിമ കാണുന്നതിനും അതിന്റെ അഭിപ്രായം അറിയിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങൾ നൽകിയ റോസാപ്പൂക്കൾക്കും ചോക്കലേറ്റുകൾക്കും നന്ദി. നിങ്ങളുടെ സ്നേഹം മധുരമായി തോന്നുന്നു.’ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി…

Read More

വലിയ ബഹളങ്ങളില്ലാതെ തിയറ്ററുകളിലേക്ക് എത്തുന്ന കുഞ്ഞുസിനിമകൾ ചരിത്രം സൃഷ്ടിക്കുകയാണ്. ബാലു വർഗീസും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സുമേഷ് ആൻഡ് രമേഷ്. റിലീസ് ആയി അഞ്ചു ദിവസത്തിനുള്ളിൽ 1000 ത്തിലധികം ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഒരു മികച്ച ഫാമിലി എന്റർടയിൻമെന്റ് ആയ ചിത്രത്തിൽ സലിം കുമാറും പ്രവീണയും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു. ഡിസംബർ പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ആയി മൂന്നു ദിവസത്തിനുള്ളിൽ 810 ഹൗസ് ഫുൾ ഷോകളാണ് ചിത്രം കളിച്ചത്. അഞ്ചു ദിവസത്തിനുള്ളിൽ 1247 ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം വീണ്ടുമൊരു സർപ്രൈസ് ഹിറ്റ് ആണ് മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ബാലുവും ശ്രീനാഥ് ഭാസിയും ചിത്രത്തിൽ സഹോദരങ്ങളായി എത്തുമ്പോൾ മാതാപിതാക്കളുടെ വേഷത്തിലാണ് സലിംകുമാറും പ്രവീണയും എത്തുന്നത്. മികച്ച സ്വീകരണമാണ് സുമേഷ് ആൻഡ് രമേഷിന് പ്രേക്ഷകർ നൽകിയത്. ഞായറാഴ്ചയും ശനിയാഴ്ചയും നിരവധി ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഫീൽ ഗുഡ്…

Read More

മലയാളി സിനിമാപ്രേമികളുടെ മനസിൽ വളരെയേറെ ഇഷ്ടം സ്വന്തമാക്കിയിട്ടുള്ള നായികാ – നായകൻമാരാണ് മമ്മൂട്ടിയും ശോഭനയും. ‘മഴയെത്തും മുമ്പേ’, ‘കളിയൂഞ്ഞാൽ’, ഹിറ്റ്ലർ എന്നിങ്ങനെ എത്രയെത്ര ചിത്രങ്ങൾ. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ്. ‘ഫാൻ മൊമന്റ്’ എന്ന അടിക്കുറിപ്പോടെ ശോഭനയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സോഷ്യൽ മീഡിയയിൽ ശോഭന പങ്കുവെച്ച സെൽഫി നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ‘ക്യാപ്റ്റനെ കണ്ടു, ഫാൻ മൊമന്റ്’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ശോഭന ചിത്രം പങ്കുവെച്ചത്. കൊച്ചിയിൽ ഇപ്പോൾ മമ്മൂട്ടി നായകനാകുന്ന സി ബി ഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ഏതായാലും വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയപ്പെട്ട നായകരെ ആരാധകർ വളരെ പെട്ടെന്നു തന്നെ ഏറ്റെടുത്തു. ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തൊണ്ണൂറായിരത്തിന് അടുത്ത് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൊച്ചിയിൽ സിബിഐ 5ന്റെ…

Read More

സൂപ്പർഹിറ്റായി തീർന്ന പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന് രണ്ടാംഭാഗം വരുമോ എന്ന് പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അതിനുള്ള ഒരു സൂചന പങ്ക് വെച്ചിരിക്കുകയാണ്. അലക്സാണ്ടറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദുൽഖർ സൽമാനാണ് മോഷൻ പോസ്റ്റർ പുറത്തു വിട്ടത്. അൻപത് ശതമാനം പ്രവേശനാനുമതി മാത്രമുള്ളപ്പോഴും 80 കോടിയെന്ന അസുലഭ നേട്ടം കൈവരിച്ച കുറുപ്പ് അഞ്ചാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന്…

Read More

ആത്മസുഹൃത്തുക്കളായ ദിലീപും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമ കേശു ഈ വീടിന്റെ നാഥൻ – ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രയിലർ ജനങ്ങളിലേക്ക് എത്തിയത്. കനകം – കാമിനി – കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ദിലീപ് – നാദിർഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ചിരിയുടെ പൂരമായിരിക്കും. ഇക്കാര്യംഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രയിലറിൽ ഉടനീളം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. പുതുവർഷം മുതൽ കുടുംബപ്രേക്ഷരെ ചിരി സദസ്സിലേക്ക് തിരികെയെത്തിക്കുന്ന ദിലീപ് ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന് അടിവരയിടുന്നതാണ് ട്രയിലറും ഇതുവരെ പുറത്തുവന്ന ഗാനങ്ങളും. സജീവ് പാഴൂരിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപ് – ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കലാഭവൻ ഷാജോൺ, കോട്ടയം…

Read More

മലയാള സിനിമയിൽ ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ…

Read More

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ. തിയറ്ററുകളിൽ സിനിമ കണ്ടവർ കപ്പലിലെ യുദ്ധരംഗങ്ങളും കടലിലെ തിരയിളക്കവും കണ്ട് അമ്പരന്നു പോയി. എന്നാൽ, സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടുകളുടെ കഥ പങ്കുവെയ്ക്കുകയാണ് അണിയറപ്രവർത്തകർ. സൈന മൂവീസിന്റെ യുട്യൂബ് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുന്ന് വമ്പൻ കപ്പലുകളാണ് സാബു സിറിലിന്റെ നേതൃത്വത്തിൽ മരക്കാർ സിനിമയ്ക്കായി തയ്യാറാക്കിയത്. കപ്പലിനു 60 അടി ഉയരവും 100 അടി നീളവുമുണ്ട്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു വലിയ ടാങ്കും നിർമിച്ചു. അതിൽ വെള്ളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ചെടുത്തത്. തിരയുണ്ടാക്കിയതും വളരെ തന്ത്രപരമായാണ്. ഇരുപത് അടി ഉയരമുള്ള ടാങ്കുകളിൽ വെള്ളം നിറച്ച് ഒരുമിച്ച് തുറന്നുവിട്ടാണ് തിരയുണ്ടാക്കിയത്. തിരയുണ്ടാക്കാൻ സഹായിച്ചത് യമഹ എഞ്ചിനാണ്. മീൻ പിടുത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻചിനുകൾ ഒരുമിച്ച് പ്രവർത്തിപ്പിച്ച് തിരയ്ക്ക് ശക്തി കൂട്ടി. കൂടാതെ മണ്ണുമന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവെച്ച് ആഞ്ഞടിച്ച് തിരയുടെ ഇളക്കമുണ്ടാക്കി. കടലിൽ വെളുത്ത പതയുണ്ടാക്കിയത്…

Read More

പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാമിലെ പുതിയ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘സ്വപ്‌നദൂരമേ’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു പ്രണയരംഗമാണ് പാട്ടിന് അകമ്പടിയായി എത്തുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു. മലയാളം ഗാനമാണ് ‘സ്വപ്‌നദൂരമേ’ എന്ന് തുടങ്ങുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശാണ്. ജസ്റ്റിൻ പ്രഭാകറാണ് സംഗീതസംവിധാനം. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ ജോ പോളിന്റേതാണ്. ഭുഷൻ കുമാര്‍ നിർമിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ നിക്ക് പവൽ ആണ്. ശബ്‌ദ രൂപകല്‍പന റസൂല്‍ പൂക്കുട്ടിയും നൃത്തം വൈഭവിയും കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി എന്നിവരുമാണ്. പ്രധാന കഥാപാത്രങ്ങളായി സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവർ എത്തുന്നു. പ്രഭാസ് ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് ‘പൂജ ഹെഗ്ഡെ’ എത്തുന്നത്. രാധാ കൃഷ്ണ കുമാർ ആണ്…

Read More