Author: Webdesk

നടൻ സൈനുദ്ദീന്റെ മകനും യുവനടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി,. ഹുസൈന എന്നാണ് വധുവിന്റെ പേര്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. അച്ഛൻ സൈനുദ്ദീന്റെ പാത പിന്തുടർന്നാണ് സിനിൽ സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാളത്തിലെ തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് സിനിൽ. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രമാണ് സിനിലിനെ മലയാളസിനിമയിൽ ശ്രദ്ധേയനാക്കിയത്. നടൻ മാത്രമല്ല മികച്ചൊരു മിമിക്രി കലാകാരൻ കൂടിയാണ് സിനിൽ. നിരവധി നടൻമാരുടെ ശബ്ദവും രൂപവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read More

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനുശ്രീ. മോഹൻലാൽ നായകനാകുന്ന ട്വൽത് മാന്റെ ഷൂട്ടിംഗിനു ശേഷം ഇപ്പോൾ ‘താര’ യിൽ അഭിനയിച്ചു വരികയാണ് അനുശ്രീ. അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് താര. ദേശ്വിന്‍ പ്രേം ആണ് സിനിമയുടെ സംവിധായകൻ. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര്‍ പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്. അനുശ്രീ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരുണ്ട്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.…

Read More

സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടിയും ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല എന്നാണറിയുന്നത്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് പുരോഗമിക്കുന്നത്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് തീർത്തതിന് ശേഷമാണ് മമ്മൂക്ക ഈ ചിത്രത്തിൽ ജോയിൻ ചെയ്‌തത്‌. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ കൂടത്തായി കൊലപാതകമായിരിക്കും…

Read More

മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസിനെത്തുന്നു. ഡിസംബര്‍ 17 മുതല്‍ ഇന്ത്യയില്‍ ആമസോണ്‍ പ്രൈമില്‍ പ്രീമിയര്‍ ചെയ്യും. ഈ മാസം ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ലഭ്യമാകും. പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചു. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. കഴിഞ്ഞ 20 വര്‍ഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ കാത്തിരുന്ന ഈ മെഗാ എന്റര്‍ടെയ്നറുമായി ഈ വര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോണ്‍ പ്രൈം വീഡിയോ, ഇന്ത്യയുടെ കണ്ടന്റ് ലൈസന്‍സിംഗ് മേധാവി മനീഷ് മെംഗാനിയും പറഞ്ഞു.…

Read More

വലിയ ബഹളമില്ലാതെയാണ് വന്നതെങ്കിലും തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് ജാനേമൻ. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആണ് ജാനേമൻ തിയറ്ററുകളിൽ റിലീസ് ആയത്. ആദ്യം വളരെ കുറച്ച് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത പടം പിന്നീട് കൂടുതൽ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഹൗസ്ഫുൾ ആയിരുന്നു ജാനേമൻ. ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നായകൻ. ചിത്രം റിലീസ് ചെയ്ത് നാലാം വാരത്തിൽ എത്തി നിൽക്കുമ്പോൾ കേരള ഗ്രോസ് ആയി നേടിയത് പത്തുകോടി രൂപയാണ്. വളരെ ചെറിയ ബജറ്റിൽ ആയിരുന്നു ജാനേമൻ എന്ന കൊച്ചു തമാശപ്പടം ഒരുക്കിയിരുന്നത്. എന്നാൽ, കേരളത്തിലെ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചിത്രം പത്തുകോടി കളക്ഷനിലേക്ക് എത്തി. വ്യത്യസ്തമായ ഉള്ളടക്കവും അതിനെ കൃത്യമായ രീതിയിൽ ട്രീറ്റ് ചെയ്തതുമാണ് ജാനേമൻ എന്ന പടത്തിന്റെ വിജയം. ചിത്രത്തിന്റെ സംവിധായകനായ ചിദംബരം നടൻ ഗണപതിയുടെ സഹോദരനാണ്. സംവിധായകനും നടൻ ഗണപതിയും…

Read More

തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ വാള്‍പയറ്റ് പരിശീലനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഘട്ടന രംഗങ്ങളുടെ ദൃശ്യവല്‍ക്കരണം ഉള്‍പ്പെടുന്ന ‘മരക്കാറി’ന്റെ ഒരു മേക്കിംഗ് വീഡിയോ ചിത്രത്തിന്റെ അണിയറക്കാര്‍ ഏതാനും ദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു. പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള്‍ ചുഴറ്റുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ത്യാഗരാജനും തായ്‌ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍…

Read More

ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് വി എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു , അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല , മണികണ്ഠന്‍ പട്ടാമ്പി ( മറിമായം) , സുനില്‍ സുഗത , നിര്‍മ്മല്‍ പാലാഴി , രാജേഷ് പറവൂര്‍ എന്നീ സീനിയര്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ് , ദിവിന്‍ പ്രഭാകര്‍ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അഭിനയിക്കുന്നു. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു , ശ്യാം കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ശരിയായ അദ്ധ്യാപനം , ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാണിക്കാന്‍…

Read More

ഒരിടവേളയ്ക്കു ശേഷം തീയേറ്ററുകളില്‍ യുവ താരനിര സജീവമാവുകയാണ്. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജാന്‍ എ മന്‍’, ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്നറാണ്. നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മനസ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വക കരുതുന്നുണ്ട് ‘ജാന്‍ എ മന്‍’. ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, റിയ സൈറ, ഗംഗ മീര, പ്രാപ്തി എലിസബത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സുമേഷ് ആന്‍ഡ് രമേഷ്. നവാഗതനായ സനൂപ് തൈക്കുടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സലിം കുമാര്‍, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില്‍ ഏറെ ചിരിക്കാനുണ്ടെന്നും എല്ലാ വീടുകളിലും നടക്കുന്ന കഥയാണിതെന്നുമാണ് ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം. സഹോദരങ്ങളായ സുമേഷിന്റെയും രമേഷിന്റെയും വേഷത്തിലാണ് യഥാക്രമം ശ്രീനാഥ് ഭാസിയും…

Read More

ഫഹദ് ഒരു അസാമാന്യ നടനാണെന്ന് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. അല്ലു അര്‍ജുനും ഫഹദും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘പുഷ്പ’യില്‍ ഒന്നിച്ചഭിനയിച്ച അനുഭവം പങ്കു വെക്കുകയായിരുന്നു അല്ലു അര്‍ജുന്‍. ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം തന്റെ ഡയലോഗുകള്‍ സ്വയം എഴുതി പഠിച്ചാണ് പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന്‍ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എനിക്കും സംവിധായകനും മറ്റു അണിയറപ്രര്‍ത്തകര്‍ക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയത്. അല്ലു…

Read More

എസ് ഹരീഷിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെയും രമ്യാ പാണ്ഡ്യനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മോഡലും തമിഴ് ബിഗ് ബോസ്സിലെ മൂന്നാം റണ്ണര്‍ അപ്പുമൊക്കെയാണ് രമ്യാ പാണ്ഡ്യന്‍. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ രമ്യ പങ്ക് വെയ്ക്കുകയുണ്ടാതി. ”മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്തതോടെ എന്റെ സ്വപ്നം സഫലമായി. ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് ടീമിലെ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സര്‍. നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി എന്നെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആ…

Read More