Author: Webdesk

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖരനും. കഴിഞ്ഞയിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. മകൾ ജനിച്ചതിന്റെ സന്തോഷത്തിലാണ് താരദമ്പതികൾ. കുഞ്ഞ് പിറന്ന കാര്യം സൗഭാഗ്യയുടെ അമ്മയായ താര കല്യാണും അർജുനും അവരുടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയായിരുന്നു. പ്രസവം കഴിഞ്ഞ് വെറും 12 ദിവസങ്ങൾ കഴിഞ്ഞപ്പോൾ അടിപൊളി നൃത്തവുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കടേഷ്. സിസേറിയൻ ഭയപ്പെടേണ്ട ഒന്നല്ലെന്നും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറണമെന്നും കുറിച്ചു കൊണ്ടാണ് സൗഭാഗ്യ നൃത്തവീഡിയോ പങ്കുവെച്ചത്. ‘സിസേറിയന് ശേഷമുള്ള പന്ത്രണ്ടാം ദിനം. അമ്മയാകാൻ തയ്യാറാകുന്നവരെ ഭയപ്പെടുത്താതിരിക്കൂ. സ്ത്രീകളെ എന്നെ വിശ്വസിക്കൂ. നിങ്ങൾ സന്തോഷത്തോടെ ഇരിക്കൂ. സിസേറിയൻ അത്ര വലിയ കാര്യമല്ല. ഭാഗ്യവശാൽ ആരോഗ്യമേഖല വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു. നിങ്ങൾ ആളുകളിൽ നിന്ന് സിസേറിയനെക്കുറിച്ച് കേൾക്കുന്നതെല്ലാം മിത്താണ്. പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. സന്തോഷിക്കൂ.’ – തന്റെ ഡോക്ടർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് സൗഭാഗ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. സൗഭാഗ്യയ്ക്കും അർജുനും നവംബർ 29നാണ് കുഞ്ഞ് പിറന്നത്. അതേസമയം, നൃത്ത വീഡിയോ…

Read More

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആണ്കുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, എങ്കിലും തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്തു നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ,താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ”യുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻമന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read More

ആസിഫ് അലിയുടെ പുതിയ ചിത്രം കുഞ്ഞെൽദോ ഡിസംബർ 24ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ പുതുമുഖമായ ഗോപിക ഉദയനാണ് നായികയായി എത്തുന്നത്. ചിത്രത്തെക്കുറിച്ച് ആസിഫ് അലി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോട്ടയത്തേക്ക് വണ്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് വിനീതിന്റെ ഫോൺവിളി എത്തിയതെന്ന് ആസിഫ് പറയുന്നു. ട്രാഫിക് മുതൽ വിനീതിനെ അറിയാമെങ്കിലും അപൂർവമായി മാത്രമേ ഫോണിൽ സംസാരിക്കാറുള്ളൂ. അന്ന് വിനീത് ഫോൺ വിളിച്ചപ്പോൾ ആണ് ആദ്യമായി കുഞ്ഞെൽദോയെക്കുറിച്ച് കേൾക്കുന്നത്. ‘നമുക്കൊരു പടം ചെയ്യാമോ’ എന്നാണ് വിനീത് ചോദിച്ചത്. വിനീതിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ പടം ചെയ്യാൻ സമ്മതിച്ചു. പടം സംവിധാനം ചെയ്യുന്നത് ആർ ജെ മാത്തുക്കുട്ടി ആയിരിക്കുമെന്നും…

Read More

തിയറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത് സുമേഷും രമേഷും. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിൽ 810 ഹൗസ്ഫുൾ ഷോകൾ ആണ് സുമേഷിനും രമേഷിനും വേണ്ടി ഒരുങ്ങിയത്. നവാഗതനായ സനൂപ് തൈക്കുടം ആണ് സുമേഷ് ആൻഡ് രമേഷ് സിനിമയുടെ സംവിധായകൻ. ഡിസംബർ പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോൾ നിരവധി പ്രേക്ഷകരാണ് സുമേഷിനെയും രമേഷിനെയും കാണാൻ എത്തിയത്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സലിം കുമാർ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വൈറ്റ് സാൻഡ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോസഫ് വിജീഷ് സനൂപ് തൈക്കുടം എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെറിയ ചിത്രമാണെങ്കിലും മികച്ച സ്വീകരണമാണ് സുമേഷ് ആൻഡ് രമേഷിന് പ്രേക്ഷകർ നൽകിയത്. ഞായറാഴ്ചയും ശനിയാഴ്ചയും നിരവധി ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഫീൽ ഗുഡ് എന്റർടയിൻമെന്റായ ചിത്രം കുടുംബങ്ങൾക്കൊപ്പം കുട്ടികളെയും…

Read More

ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘കുമാരി’. നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കുമാരി’യുടെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് അവതരിപ്പിക്കുന്നത്. ‘കുമാരി’യുടെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. ‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് നിർമ്മൽ സഹദേവ്. ‘ഹേ ജൂഡ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് നിർമ്മൽ. രാഹുൽ മാധവ്, സ്ഫടികം ജോർജ്, ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജിൻസ് വർഗീസിന്റെതാണ് ബിഗ് ജെ എന്റർടൈൻമെന്റ്സ്. ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോൺ എന്നിവരാണ് ‘ഫ്രെഷ് ലൈം സോഡാസി’ന്റെ സാരഥികൾ.…

Read More

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനസിലേക്ക് ശാലു കുര്യൻ നടന്നു കയറിയത് വില്ലത്തി ആയാണ്. ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തിയെ തേടി പിന്നീട് നിരവധി സീരിയലുകളിൽ അവസരങ്ങൾ എത്തി. സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയിൽ ആദ്യം അഭിനയിച്ചതിനു ശേഷം തിങ്കളും താരകങ്ങളും എന്ന പരമ്പരയിൽ അഭിനയിച്ചു. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് താരം. കോവിഡ് സമയത്ത് ശാലുവിനും ഭർത്താവ് മെൽവിനും ഒരു കുഞ്ഞ് പിറന്നത്. അലിസ്റ്റർ മെൽവിൻ എന്നായിരുന്നു കുഞ്ഞിന്റെ പേര്. ഗർഭിണി ആയപ്പോൾ സ്ക്രീനിൽ നിന്ന് കുറച്ചു കാലത്തേക്ക് മാറിനിന്ന ശാലു ഇപ്പോൾ വീണ്ടും സജീവമാണ്. പ്രസവശേഷം എങ്ങനെയാണ് തടി കുറച്ചതെന്ന് വ്യക്തമാക്കുകയാണ് ശാലു. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ ശാലു പറഞ്ഞത്. ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വീഡിയോ പങ്കു വെച്ചാണ് ശാലു ആ രഹസ്യം വെളിപ്പെടുത്തിയത്. ജോ ഫിറ്റ്‌നസ്സ് ന്യൂട്രീഷന്‍ ആന്റ് വെല്‍നസ്സില്‍ ആണ് തടി…

Read More

തന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് നടൻ മനോജ്. ബെൽസ് പൾസി എന്ന രോഗം ബാധിച്ച വിവരമാണ് തന്റെ യുട്യൂബ് ചാനലിലൂടെ മനോജ് അറിയിച്ചത്. ‘വിധി അടിച്ച് ഷേപ് മാറ്റിയ എന്റെ മുഖം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മനോജ് പറയുന്നത്. മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി എന്നകാര്യം മനോജ് തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോഴാണ് മുഖത്തെ പ്രശ്നം കണ്ടതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇങ്ങനെയൊക്കെ സംഭവിച്ചാലും ഭയപ്പെടാതെ മുന്നോട്ടു പോകാനാണ് തീരുമാനമെന്നും മനോജ് പറഞ്ഞു. എസിയുടെ കാറ്റ് മുഖത്തേക്ക് നേരിട്ട് അടിക്കാൻ അവസരം ഉണ്ടാക്കരുതെന്നും താരം ഓർമിപ്പിക്കുന്നു. തനിക്ക് രോഗം ഭേദമായി വരുന്നുണ്ടെന്നും ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് വ്യക്തമാക്കി.

Read More

രൺജി പണിക്കർ, ധീരജ് ഡെന്നി, മാർഗരറ്റ് ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈക്കിൾസ് കോഫി ഹൗസ് റിലീസ് ആകുന്നു. ഡിസംബർ 17 മുതൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. നേരത്തെ സിനിമയിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. മരക്കാറിന് ശേഷം റോണി റാഫേലിന്റെ സംഗീതവുമായാണ് ‘ഇന്ന് ഈ പിറന്നാൾ’ എന്ന് ആരംഭിക്കുന്ന ഗാനം ആയിരുന്നു നേരത്തെ പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ സംഗീതം നൽകിയപ്പോൾ വിധു പ്രതാപ്, വിഷ്ണു രാജ്, സുമി അരവിന്ദ് എന്നിവർ ചേർന്നായിരുന്നു ആ ഗാനം ആലപിച്ചത്. അനിൽ ഫിലിപ്പ് ആണ് ചിത്രത്തിന്റെ സംവിധാനം. പടത്തിന്റെ നിർമാണവും എഴുത്തും ജിസ്സോ ജോസ് ആണ്. ഛായാഗ്രഹണം – ശരത് ഷാജി. റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉൾപ്പെടുത്താവുന്ന സിനിമയാണ് ‘മൈക്കിള്‍സ് കോഫി ഹൗസ്’. സിനിമ ഡിസംബർ 10നു പ്രേക്ഷകരിലേക്ക് എത്തും. ധീരജ് ഡെന്നി, മാര്‍ഗരറ്റ് ആന്‍റണി, രൺജി പണിക്കര്‍ എന്നിവരെ കൂടാതെ സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്,…

Read More

വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ എല്ലാം തന്നെ മനോഹരമായ ഗാനങ്ങളാൽ എന്നും സമ്പന്നമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ആ ചിത്രങ്ങളേയും ഗാനങ്ങളേയും എന്നും നെഞ്ചേറ്റാറുണ്ട്. ഹൃദയത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. ഇതിനകം പുറത്തിറങ്ങിയ ദർശന അടക്കമുള്ള ഗാനങ്ങൾ സൂപ്പർഹിറ്റാണ്. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങ് ലിസ്റ്റിൽ മുൻപന്തിയിലാണ്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹെഷം…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. View this post on Instagram A post shared by Esther Anil (@_estheranil) സാരിയുടുത്ത് പ്രൗഢിയും അഴകും നിറഞ്ഞ് എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. ഐഷ മൊയ്‌ദു, ഫാബി മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.…

Read More