Author: Webdesk

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമായ മേപ്പടിയാന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ ആകാംക്ഷ നിറക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലർ. ജനുവരി പതിനാലിനാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളിലാണ് പ്രേക്ഷകരുടെ പ്രിയതാരമിപ്പോൾ. നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ഉണ്ണി മുകുന്ദന്റെ ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണൻ എന്നൊരു സാധാരണക്കാരന്‍റെ ജീവിതം പറയുന്നതാണ്. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാൽപ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. രാഹുൽ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നീൽ ഡിക്കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ്…

Read More

ഒരുമിച്ചുള്ള പത്തു വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ നടൻ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. പ്രണയം പൊതിഞ്ഞ വാക്കുകളിൽ അമാലിനെ ആശംസകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. പായ്ക്കപ്പലിലെ ഒരുമിച്ചുള്ള യാത്ര പോലെയാണ് ജീവിതമെന്ന് ദുൽഖർ വ്യക്തമാക്കി. ‘ഒരു പതിറ്റാണ്ട്. ദിശയില്ലാതെ യാത്ര ചെയ്യുന്ന ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നേരെ വരുന്ന തിരമാലകളെ മറികടന്ന് പോവുകയാണ്. ശക്തമായി ആടിയുലയുമ്പോൾ പരസ്പരം മുറുകെ പിടിച്ച് മുന്നേറുന്നു. ജീവിതം സൃഷ്ടിക്കുകയാണ്. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരു കോമ്പസും അവതാരകയും ഉണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങള്‍ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്.’–ദുൽഖർ കുറിച്ചു 2011 ഡിസംബർ 22നായിരുന്നു ദുൽഖർ സൽമാന്റെയും അമാൽ സൂഫിയയുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ദുൽഖറിനും അമാലിനും നാലു വയസ്സുള്ള…

Read More

അജഗജാന്തരം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ടിനു പാപ്പച്ചനും നടൻ ആന്റണി വർഗീസും. സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ പൂർത്തിയായതിനു ശേഷമുള്ള കാത്തിരിപ്പിനെക്കുറിച്ചും ടിനു പാപ്പച്ചനു ആന്റണിയും മനസു തുറന്നത്. ആന്റണിയാണ് ഈ കഥ തന്നിലേക്ക് എത്തിച്ചതെന്നും ലിജോ ചേട്ടൻ ചെയ്യാനിരുന്ന സിനിമയാണ് ഇതെന്നും ടിനു പറഞ്ഞു. ജല്ലിക്കെട്ടിൽ പോത്ത് ആയിരുന്നു കേന്ദ്ര കഥാപാത്രം. അതിനാൽ, വീണ്ടുമൊരു മൃഗം വേണ്ടെന്ന് ലിജോ ചേട്ടൻ തീരുമാനിക്കുകയായിരുന്നു. ആ സമയത്താണ് ആന്റണി ഈ കഥ തന്റെ അടുത്തേക്ക് കൊണ്ടുവന്നത്. കൊട്ടാരക്കര അടുത്ത് നീലേശ്വരം ആണ് തന്റെ സ്ഥലമെന്നും ഒരുപാട് അമ്പലങ്ങൾ ഉള്ള സ്ഥലമാണ് അതെന്നും പൂരങ്ങൾ കണ്ടാണ് ചെറുപ്പത്തിൽ വളർന്നതെന്നും ടിനു പറഞ്ഞു. ഇതിന്റെ കഥ കേട്ടപ്പോൾ വല്ലാതെ ഇന്ററസ്റ്റഡ് ആയിട്ട് തോന്നി. പിന്നീട് അവരോട് അതിൽ തന്നെ കൂടുതൽ വർക് ചെയ്യാൻ പറഞ്ഞു. അങ്ങനെ അത് മുന്നോട്ട് പോയി. ആനയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ഒരു പാവം ആനയാണ് വന്നതെന്നും…

Read More

നടി എന്നതിനേക്കാൾ നർത്തകിയെന്ന് അറിയാൻ ഇഷ്ടപ്പെടുന്ന നൃത്തത്തെ അത്രയേറെ സ്നേഹിക്കുന്ന കലാകാരിയാണ് ശാലു മേനോൻ. ഒരു കാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും നൃത്തമായിരുന്നു ശാലു മേനോന്റെ രക്തത്തിൽ ഉണ്ടായിരുന്നത്. പൂർവികരാൽ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് ശാലു മേനോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. തൃപ്പുണ്ണിത്തുറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്തവിദ്യാലയം ഇപ്പോൾ ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ ശാലു മേനോൻ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നൃത്തത്തിൽ തന്നെയാണ്. എട്ടോളം ഡാൻസ് സ്കൂളുകൾ നടത്തുന്നുണ്ട് ശാലു മേനോൻ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ശാലു മേനോന് ഉള്ളത്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകൾക്കും പെട്ടെന്ന് തന്നെയാണ് സ്വീകാര്യത ലഭിക്കുന്നത്. കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് ശാലു അഭിനയിക്കുന്നത്. നിലവില്‍ ഒരേ സമയം രണ്ട് സീരിയലുകളിലാണ്…

Read More

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ബോണസ് ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. ഡിസംബർ 16ന് ചിത്രത്തിന്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ഡിസംബർ 24ന് മിന്നൽ മുരളി എപ്പോഴാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത് എന്ന…

Read More

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടുമാണ് കാത്തിരിക്കുന്നത്. മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്. കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. ഡിസംബർ 16ന് ചിത്രത്തിന്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ഡിസംബർ 24ന് മിന്നൽ മുരളി എപ്പോഴാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത് എന്ന…

Read More

വളരെ ചെറിയ പ്രായത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്ക്രീനിലേക്ക് അനിഖ എത്തിയത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പവും രണ്ട് സിനിമകളിൽ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത് സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. വസന്തത്തിന്റെ നിറമായ മഞ്ഞയുടുപ്പ് ധരിച്ചുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ഞൊടിയിടയിലാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. മമ്മൂട്ടിക്കും നയൻതാരയ്ക്കും ഒപ്പം ഭാസ്കർ ദ റാസ്ക്കലിൽ അഭിനയിച്ച താരം മമ്മൂട്ടിയുടെ മകളായി ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. മലയാളത്തിൽ ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം, പചക്കടൽ, ചുവന്ന ഭൂമി,…

Read More

ഒരേ ഒരു കഥാപാത്രവുമായി വീണ്ടും ഒരു സിനിമ എത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമൻ ആണ് ചിത്രതതിന്റെ രചനയും സംവിധാനവും. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക നായരാണ് ‘മീര’ എന്ന ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ സൂപ്പർ താരങ്ങൾ അവരുടെ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. സ്കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രിയങ്ക കമിഴ്ന്നു കിടക്കുന്ന ചിത്രമാണുള്ളത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമാണം നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറിൽ തമിഴ്, മലയാളം അഭിനേതാവായ നുഫൈസ് റഹ്മാൻ ആണ്. പ്രതാപ് പി നായർ – ഛായാഗ്രഹണം, ശബ്ദലേഖനം – ടി കൃഷ്ണനുണ്ണി, എഡിറ്റിംഗ്…

Read More

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും മകനും നടനുമായ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷന്റെ ഉത്തരവാണ് റദ്ദാക്കിയത്. ചെന്നൈയ്ക്ക് സമീപമുള്ള ചെങ്കൽപ്പെട്ടിലെ സ്ഥലമാണ് സംരക്ഷിത വനഭൂമിയായി ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്. ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് മമ്മൂട്ടിക്കും മകൻ ദുൽഖറിനുമായി 40 ഏക്കർ സ്ഥലമാണ് ഉള്ളത്. കപാലി പിള്ള എന്നയാളിൽ നിന്ന് 1997ലാണ് മമ്മൂട്ടി സ്ഥലം വാങ്ങിയത്. പത്തു വർഷം കഴിഞ്ഞ് 2007ലാണ് ലാൻഡ് ഈ ഭൂമി സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ ഉത്തരവിന് എതിരെ അതേവർഷം തന്നെ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മമ്മൂട്ടി അനുകൂലവിധി നേടിയിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 2020 മെയ് മാസത്തിൽ കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ നീക്കം തുടങ്ങി. ഇതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ഹർജി പരിഗണനയ്ക്ക് എടുത്തു.…

Read More

ലാല്‍ ജോസ്-സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മ്യാവൂവിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഷൂട്ടിങ്ങിനിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും ഗാനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രം ഈ വെള്ളിയാഴ്ച ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തും. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘മ്യാവു’ പൂര്‍ണമായും റാസല്‍ഖൈമയില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യുസര്‍ – വിനോദ് ഷൊര്‍ണ്ണൂര്‍,…

Read More