Author: Webdesk

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘കുഞ്ഞെല്‍ദോ’യുടെ ഒഫിഷ്യല്‍ ട്രയിലര്‍ പുറത്ത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്. പ്രമുഖ റേഡിയോ ജോക്കിയും നടനും ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ മാത്തുക്കുട്ടി ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ. ചിത്രത്തില്‍ ആദ്യം ദുല്‍ഖര്‍ സല്‍മാനാണ് നായകനെന്ന് വാര്‍ത്ത വന്നെങ്കിലും ആസിഫ് അലിയാണ് നായക വേഷത്തില്‍ എത്തുന്നത്. ചിത്രം ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തും.

Read More

ജയറാം, മീരാ ജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തു വിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ സത്യന്‍ അന്തിക്കാട് തന്നെയാണ് പേര് പുറത്തു വിട്ടത്. ഫേസ്ബുക്ക് കുറിപ്പ്: പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു. ‘മകള്‍’. അത് നിങ്ങളുമായി പങ്കു വക്കുന്നു. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിര്‍മ്മിച്ച ‘സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്’ നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ്…

Read More

തമിഴിലും മലയാളത്തിലും ബോളിവുഡിലുമെല്ലാം അഭിനയം കൊണ്ട് തന്റേതായ സ്ഥാനം പടുത്തുയർത്തിയ നടനാണ് സിദ്ധാർത്ഥ്. ഇന്ദ്രന്‍സ് നായകനായ എത്തിയ ഹോം സിനിമയെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഹോം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നിയെന്നാണ് സിദ്ധാർത്ഥ് കുറിച്ചത്. View this post on Instagram A post shared by Siddharth (@worldofsiddharth) എനിക്ക് ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാ ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കും വലിയ…

Read More

തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേമികളുടെ ഹരമായിരുന്നു റഹ്മാൻ. അദ്ദേഹത്തെ മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ്. അഭിനയമികവ് കൊണ്ടും വേറിട്ട സൗന്ദര്യവും കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് ആദ്യസിനിമകളിലൂടെ തന്നെ സാധിച്ചു. റഹ്മാന്റെ സിനിമകൾക്ക് തിയേറ്ററുകളിൽ വൻ ഇടിച്ചുകയറ്റമായിരുന്നു. ഇപ്പോൾ റഹ്മാന്റെ മകൾ റുസ്ത റഹ്മാൻ വിവാഹിതയായി എന്ന സന്തോഷ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. അൽതാഫ് നവാബാണ് റുസ്തയുടെ വരൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സം​ഗീത സംവിധായകൻ എ.ആറ്‍. റഹ്മാൻ, മോഹൻലാൽ തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവരെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റുസ്തയെക്കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ഭാനുവിന്റെ സഹോദരി മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. എ ആർ റഹ്മാന്റെ സാന്നിധ്യവും വിവാഹച്ചടങ്ങിന് മാറ്റുകൂട്ടി. എ ആർ റഹ്മാൻ തൂവെള്ള നിറത്തിലുള്ള ജുബ്ബയും കോട്ടുമൊക്കെ ധരിച്ച് ചടങ്ങിനെത്തിയതിന്റെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

Read More

സംവിധായകൻ അലി അക്ബർ മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബർ വ്യക്തമാക്കി. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ട്രോളന്മാരും ഉണർന്നിരിക്കുകയാണ്. വെറുതെ സിംഹത്തിന് വരെ നാണക്കേടായി എന്നാണ് ട്രോളന്മാർ കുറിച്ചിരിക്കുന്നത്. കൂടാതെ ‘പ്ലാസ്റ്റിക് സർജറി’യെ കുറിച്ചും ചർച്ചകൾ അവർ നടത്തുന്നുണ്ട്..! മറ്റൊരു രസകരമായ ട്രോൾ മമധർമയെ കുറിച്ചാണ്. പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് പണം പിരിച്ചത് അലി അക്ബർ ആണെന്നും ഇപ്പോൾ ഉള്ളത് രാമസിംഹൻ ആണെന്നുമാണ് ട്രോളുകൾ. ഒരു കോടി രൂപയിലേറെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ചിത്രത്തിനായി നേരത്തെ നേടിയെടുത്തിട്ടുണ്ട്.…

Read More

ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്.…

Read More

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസാണ്. സുജേഷ് ഹരിയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. ദിലീപിനൊപ്പം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഗീതിന്റെ സംവിധാനത്തിലെത്തിയ ‘മൈ സാന്റ’യാണ് തൊട്ടുമുന്‍പെത്തിയ ദിലീപ് ചിത്രം. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

Read More

ജോജു ജോര്‍ജ്ജ്, അര്‍ജ്ജുന്‍ അശോകന്‍, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂണ്‍ സംവിധായകന്‍ അഹമ്മദ് കബീര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് മധുരം. സോണി ലൈവ് സ്ട്രീമിംഗിലൂടെയായിരിക്കും ചിത്രം പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് എത്തുക. സിനിമയുടെ കഥ സംവിധായകന്‍ അഹമ്മദിന്റേതു തന്നെയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് ഐമര്‍, ഫാഹിം സഫര്‍ എന്നിവരാണ്. റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഫാഹിം സഫര്, മാളവിക, ബാബു ജോസ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ ജിതിന്‍ സ്റ്റാനിസ്ലോസ്, ഛായാഗ്രഹണം, സംഗീതം ഹൃദയം ഫെയിം ഹേഷാം അബ്ദുള്‍ വഹാബ് , എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ് എന്നിവരാണുള്ളത്. ജോജു ജോര്‍ജ്ജ് , സിജോ വടക്കനൊപ്പം അപ്പു പാപ്പു പാത്തു പ്രൊഡക്ഷന്‍സ് ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.

Read More

കണ്ണന്‍ താമരക്കുളം ചിത്രം ‘വിധി ദി വെര്‍ഡിക്ട്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്. നേരത്തേ ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് ‘വിധി: ദ് വെര്‍ഡിക്റ്റ്’ എന്ന് പേരു മാറ്റുകയായിരുന്നു. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം…

Read More

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ചിത്രത്തിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് എന്‍ നഗരേഷ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചിത്രം പൊതു ധാര്‍മികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഒടിടി പ്ലാറ്റഫോമില്‍ നിന്ന് ചിത്രം പിന്‍വലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്തതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ അസഭ്യ പ്രയോഗങ്ങള്‍ വിവാദമായിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പ്രകാരമുള്ള മാറ്റങ്ങള്‍ സിനിമയ്ക്ക് നിര്‍ദ്ദേശിച്ച ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ഈ…

Read More