Author: Webdesk

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്രകഥാപാതങ്ങളാക്കി ലാൽ ജോസ് സംവിധാനം നിർവഹിക്കുന്ന ‘മ്യാവൂ’വിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തകിറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രവാസി കുടുംബത്തിന്റെ ‘മ്യാവു’ പൂര്‍ണമായും റാസൽഖൈമയില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം. ലൈന്‍ പ്രൊഡ്യുസര്‍ – വിനോദ് ഷൊര്‍ണ്ണൂര്‍, കല – അജയന്‍ മങ്ങാട്, മേക്കപ്പ് -…

Read More

ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. നവാഗതനായ സനൂപ് തൈക്കുടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സലിം കുമാർ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ ഏറെ ചിരിക്കാനുണ്ടെന്നും എല്ലാ വീടുകളിലും നടക്കുന്ന കഥയാണിതെന്നുമാണ് ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം. വൈറ്റ്‌സാൻഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറിൽ കെ എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും ആണ്. സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ എസ്‌ നായർ എന്നിവർ ചേർന്നാണ്. സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ചേർന്നാണ്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌. സുമേഷ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും രമേഷ് എന്ന കഥാപാത്രമായി ബാലു വർഗീസും ചിത്രത്തിൽ എത്തുന്നു. അർജുൻ അശോകൻ, രാജീവ് പിള്ള. സലിം…

Read More

തന്മയത്വമാർന്ന അഭിനയത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന നായികയാണ് മീരാ ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്. 2004ൽ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള നാഷണൽ ഫിലിം അവാർഡ്, മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ്, മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയും മീര കരസ്ഥമാക്കിയിട്ടുണ്ട്. 2007ൽ ഒരേ കടൽ എന്ന ചിത്രത്തിനും മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് നടി നേടിയെടുത്തിരുന്നു. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി മീര ജാസ്മിന്‍. തന്റെ തിരിച്ചുവരവ് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നതാണ് തന്റെ സന്തോഷമെന്നും അതാണ്…

Read More

ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ സിനിമയാണ് മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്നും ചിത്രത്തിനെതിരെ നടക്കുന്നത് കുപ്രചരണങ്ങള്‍ ആണെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. തന്റെ അഭിപ്രായത്തില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് മരക്കാറെന്നും ഷോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഷോണ്‍ ജോര്‍ജിന്റെ കുറിപ്പ്: കുറച്ച് ദിവസമായി എന്റെ മോന്‍ അപ്പൂസിന് കുറുപ്പ് സിനിമയിലെ പാട്ടുകള്‍ എല്ലാം കേട്ട് വലിയ ആഗ്രഹം കുറുപ്പ് സിനിമ കാണണമെന്ന്. രണ്ടാഴ്ചയായി എന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സമയക്കുറവ് മൂലം എനിക്ക് അതിന് സാധിച്ചില്ല. എന്നാല്‍ ഇന്നലെ പോയേക്കാം എന്നു വിചാരിച്ച് തിയേറ്ററില്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുറുപ്പ് സിനിമ മാറിപ്പോയി എന്നും മരക്കാറും, മറ്റൊരു സിനിമയുമാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. കുറുപ്പ് സിനിമ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാം എന്ന് വിചാരിച്ചാണ് വീട്ടില്‍ ചെന്നത്. എന്നാല്‍ വേറെ ഏതെങ്കിലും സിനിമയ്ക്ക് പോകാം…

Read More

ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് കാവ്യ മാധവന്റെ ഫാന്‍ പേജുകളില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. View this post on Instagram A post shared by ❤kavyadileep❤(24K) (@kavyamadhavan.girlsfc) മിഠായി വേണോ? എന്നു ചോദിച്ചയാളോട് ”മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും” എന്ന് മഹാലക്ഷ്മി പറയുന്നതാണ് വീഡിയോയില്‍. വിജയദശമി ദിനത്തില്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുഞ്ഞനിയത്തിക്കൊപ്പം ഓണപൂക്കളം ഒരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ 19നായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം.

Read More

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത്. ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളിലൂടെ മലയാളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വ്യത്യസ്തമായ കഥാഗതിയും അവതരണവുമായിരുന്നു പരമ്പരയെ ശ്രദ്ധേയമാക്കിയത്. പരമ്പരയെ പോലെ തന്നെ അതിൽ കഥാപാത്രങ്ങളായി എത്തിയ താരങ്ങളും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിന്നു. പരമ്പരയിൽ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജാണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് റിനി. View this post on Instagram A post shared by Bineesh Bastin (@bineeshbastin) റിനി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റാർ മാജിക്കിന് വേണ്ടി വൈശാലിയായിട്ടാണ് താരം മേക്കോവർ നടത്തിയിരിക്കുന്നത്. കൂടെ ഋഷിശൃംഗനായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ടീം’ ബിനീഷ് ബാസ്റ്റിനുമുണ്ട്. ജിനീഷ് ഫോട്ടോജനിക്കാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. View this post on Instagram A post…

Read More

മലയാളികളുടെ പ്രിയ നായകനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പാർട്ട്ണേഴ്‌സ് എന്ന പുതിയ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കാസർകോഡ് ആരംഭിച്ചു. നവീൻ ജോൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു തകർപ്പൻ ത്രില്ലറായാണ് ഒരുക്കുന്നത്. കാസർകോഡ് 1989ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ച് ആണ് ഈ ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തി. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങളാണ് അഭിനയിക്കുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതമൊരുക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് സുനിൽ എസ് പിള്ളൈയാണ്. ധ്യാൻ ശ്രീനിവാസനെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, കലാഭവൻ ഷാജോൺ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, തെലുങ്കു താരം മധുസൂദന റാവു,…

Read More

സംവിധായകന്‍ വൈശാഖിന്റെ പുതിയ ചിത്രം നൈറ്റ് ഡ്രൈവ് റിലീസിനൊരുങ്ങുന്നു. റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങും. മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത ത്രില്ലറായിരിക്കും ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറും സംഗീതം രഞ്ജിന്‍ രാജുമാണ്. മമ്മൂട്ടിയെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. നിലവില്‍ മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണം ചെയ്യുകയാണ് സംവിധായകന്‍.

Read More

ഒരിടവേളയ്ക്ക് ശേഷം സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘ മ്യാവൂ ‘ എന്ന ചിത്രത്തിന്റെ ട്രയിലര്‍ നാളെ റിലീസ് ചെയ്യും. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രവാസി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മ്യാവു’. പൂര്‍ണമായും യു എ ഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം. ലൈന്‍ പ്രൊഡ്യുസര്‍- വിനോദ് ഷൊര്‍ണ്ണൂര്‍, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീറ സനീഷ്, സ്റ്റില്‍സ്-…

Read More

മരക്കാര്‍ സിനിമയെ അഭിനന്ദിച്ച് പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരി. സിനിമ കണ്ട ശേഷം അദ്ദേഹം മോഹന്‍ലാലിനും പ്രിയദര്‍ശനും വോയ്‌സ് മെസേജ് അയക്കുകയായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി പതിറ്റാണ്ടുകളായി തിയറ്ററില്‍ പോയി സിനിമ കാണാറില്ല. എന്നാല്‍ ‘മരക്കാര്‍’ തിയറ്ററില്‍തന്നെ കാണണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. മകന്‍ ദേവനൊപ്പം എടപ്പാളിലെ തിയറ്ററിലെത്തി സിനിമ കണ്ടു. പോസ്റ്ററിനൊപ്പം നടന്നു ഒരു ഫോട്ടോയും എടുത്തു. ‘മരക്കാര്‍’ സിനിമ കണ്ടു. അതി ഗംഭീരം. അതിലപ്പുറം പറയാനില്ല. സുഖമായിരിക്കുന്നതില്‍ സന്തോഷം എന്നായിരുന്നു നമ്പൂതിരി പറഞ്ഞത്. തന്നെ അനുഗ്രഹിച്ചതില്‍ മനസു നിറയുന്നു എന്നായിരുന്നു ലാലിന്റെ മറുപടി. വായനയുടെ വസന്തകാലത്തു രൂപം മനസിലേക്കു വന്ന നമ്പൂതിരി സാറിന്റെ വാക്കുകള്‍ അനുഗ്രഹമായെന്നാണ് പ്രിയദര്‍ശന്റെ അടുത്തിടെ മോഹന്‍ലാലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഗന്ധര്‍വന്‍ എന്ന ചിത്രം വരച്ച് നമ്പൂതിരി ലാലിനു നല്‍കിയിരുന്നു. മൂന്നു വര്‍ഷത്തോളമാണു ലാല്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്.

Read More