Author: Webdesk

കുറച്ചു നാളുകൾക്കു മുൻപാണ് മലയാളത്തിന്റെ മഹാനടൻ ആയ നെടുമുടി വേണു അന്തരിച്ചത്. അദ്ദേഹം അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള അവസാന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. മരിക്കുന്നതിന് മുൻപ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് പങ്കു വെച്ച വാക്കുകൾ ഇന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. “സ്നേഹം!. വാക്കുകളിലും പ്രവർത്തിയിലും സ്നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടൻ, മരയ്ക്കാർ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്നേഹത്തേക്കാളും മുകളിൽ നിൽക്കുന്നതും എല്ലാ സ്നേഹത്തേക്കാളും വാഴ്ത്തപ്പെടേണ്ടതും, ദേശസ്നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്നത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടൻ എന്ന ആ വലിയ കലാകാരൻ. മരയ്ക്കാർ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്റെ വാക്കുകൾ…”, എന്നാണ് മോഹൻലാൽ ആ വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ചത്. പ്രേക്ഷകർ എന്നും കാണാൻ ഇഷ്ടപ്പെടുന്ന…

Read More

ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആണ്. കേരളത്തിന്റെ ചരിത്രത്തിലെ ഒരു ധീര യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം ഇപ്പോൾ തയ്യാറെടുക്കുന്നത് തെന്നിന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറാനാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകം മുഴുവൻ 3300 സ്‌ക്രീനുകളിൽ ആവും മരക്കാർ എത്തുക. കേരളത്തിലെ അറുനൂറു സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇന്ത്യയിലെ മറ്റു ഭാഷകളിൽ ആയി 1200 സ്‌ക്രീനുകളിൽ ആണ് എത്തുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു…

Read More

സംവിധായകൻ ഗോപിചന്ദ് മലിനേനിയുടെ ചിത്രത്തിൽ ശ്രുതി ഹാസനും നന്ദമൂരി ബാലകൃഷ്ണയുമാണ് നായിക – നായകൻമാർ. നവംബർ 13ന് ആയിരുന്നു പൂജ ചടങ്ങോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇത് മൂന്നാം തവണയാണ് ഗോപിചനന്ദ് മലിനേനിക്കൊപ്പം ശ്രുതി ഹാസൻ അഭിനയിക്കുന്നത്. ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച ചിത്രങ്ങളായ ബാലുപു, ക്രാക്ക് എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തിൽ നായകൻ. എന്നാൽ, ഇദ്ദേഹത്തിന്റെ നായികയാകാൻ ആദ്യം സമ്മതമല്ലാതിരുന്ന ശ്രുതി ഹാസൻ ദീർഘകാല സുഹൃത്തായ ഗോപിചന്ദ് മലിനേനിയുടെ അഭ്യർത്ഥന മാനിച്ചാണ് സമ്മതം മൂളിയത്. എന്നാൽ കർശനമായ ചില ഉപാധികൾ മുന്നോട്ടു വെച്ചാണ് ശ്രുതി ഹാസൻ നായികയാകാൻ സമ്മതിച്ചത്. രണ്ടു കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. നിർമാതാക്കൾ അത് നൽകാമെന്ന് സമ്മതിച്ചു. കൂടാതെ, അമിതമായ ഗ്ലാമർ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കാൻ കഴിയില്ലെന്ന ശ്രുതിയുടെ വ്യവസ്ഥയും നിർമാതാക്കൾ അംഗീകരിച്ചു. നായകനായ നന്ദമൂരി…

Read More

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ ‘കുറുപ്പി’ന്റെ വിജയം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ദുൽഖർ ഫാൻസ് അസോസിയേഷൻ. ദുൽഖർ സൽമാൻ മണ്ണാർക്കാട് ഫാൻസ് അസോസിയേഷനാണ് വ്യത്യസ്തമായ രീതിയിൽ വിജയം ആഘോഷിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് ചിത്രം അമ്പതു കോടി കളക്ട് ചെയ്തതിന്റെ വിജയം ആഘോഷിച്ചത്. കുട്ടികൾക്ക് ഭക്ഷണവും നൽകി. തുടർന്ന് കുട്ടികൾക്ക് സിനിമ കാണണമെന്ന ആവശ്യം ദുൽഖർ പ്രൊഡക്ഷൻ ടീമിനെ അറിയിക്കുകയായിരുന്നു. ഫെയ്ത്ത് ഇന്ത്യയിലെ അധ്യാപകരടക്കം 70 പേർക്കാണ് ഇന്ന് മണ്ണാർക്കാട് ദുൽഖർ ഫാൻസ് സിനിമ കാണുന്നതിനുള്ള അവസരം ഒരുക്കിയത്. ‘ഫെയ്ത്ത് ഇന്ത്യ സ്കൂളിലും എലുമ്പിലാശ്ശേരി ദാക്ഷായണി ബാലാശ്രമത്തിലും പരിപാടി നടത്തിയതാണ്. നമ്മൾ പരിപാടി നടത്തിയപ്പോഴാണ് മൂവി കാണണമെന്നുള്ള ആവശ്യം അവർ ഉന്നയിച്ചത്. അതിന്റെ ഭാഗമായിട്ടാണ് എഴുപതോളം വരുന്ന കുട്ടികളെയും അധ്യാപകരെയും ഷോയ്ക്ക് കൊണ്ടുവന്നത്’ – മണ്ണാർക്കാട് ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷൻ പ്രതിനിധി മണ്ണാർക്കാട് ലൈവിനോട് സംസാരിക്കവെ പറഞ്ഞു. ‘ഞങ്ങളുടെ കുട്ടികളെ…

Read More

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘മിന്നൽ മുരളി’യിലെ മനോഹരമായ മെലഡിയുടെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ‘ഉയിരേ ഒരു ജന്മം നിന്നെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. നാരായണി ഗോപൻ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരങ്ങളാണ് ഈ യുട്യൂബിൽ ലിറിക്കൽ വീഡിയോ കണ്ടിരിക്കുന്നത്. മിന്നൽ മുരളിയുടെ ട്രയിലറും യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ട്രയിലർ കണ്ടത്, നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. മലയാളികൾ തീയറ്ററിൽ തന്നെ കാണുവാൻ ഏറെ കൊതിച്ചിരുന്ന…

Read More

അനുവാദമില്ലാതെ വാഹനം രൂപമാറ്റം ചെയ്തതിന്റെ പേരിൽ മോട്ടോർവാഹന വകുപ്പ് ഇ – ബുൾ ജെറ്റിനെതിരെ നടപടി സ്വീകരിച്ചത് കേരളത്തിൽ വൻ വിവാദമായിരുന്നു സൃഷ്ടിച്ചത്. ഇപ്പോൾ കുറുപ് സിനിമയുടെ പ്രമോഷന് വേണ്ടി കാറിൽ സിനിമയുടെ സ്റ്റിക്കർ പതിപ്പിച്ചതിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇന്ന് രാത്രി ഒമ്പതുമണിക്ക് എതിരെ ഇതിനെതിരെ ശക്തമായി പ്രതികരിക്കും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇ-ബുൾ ജെറ്റ് പങ്കുവെച്ച കുറിപ്പ്, ‘എംവിഡി ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. രണ്ടു വണ്ടിയും വൈറ്റ് ബോർഡ്. പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ് കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങൾക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാപം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാർ…

Read More

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഥിതിയായെത്തി നടി സാമന്ത. ഫാമിലി മാന്‍ 2 വെബ് സീരീസിന്റെ സംവിധായകരായ രാജ് നിധിമൊരു കൃഷ്ണ ഡികെ എന്നിവര്‍ക്കൊപ്പമാണ് സാമന്ത എത്തിയത്. ആമസോണ്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് സാമന്ത എത്തിയത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകരുചെ വിലയിരുത്തല്‍.

Read More

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെയാണ് റിമ കല്ലിങ്കല്‍ സിനിമയിലേക്കെത്തുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്ക് വെക്കാറുണ്ട്. ഫോട്ടോഷൂട്ട് എന്നതിനപ്പുറം തന്റെ ആശയങ്ങളും നിലപാടുകളും റിമ ഈ ചിത്രങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്. ചിത്രത്തിനൊപ്പമുള്ള റിമയുടെ ക്യാപ്ഷനാണ് ചര്‍ച്ചയാവുന്നത്. ‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിങ്ങളെ കാണാന്‍ മനോഹരമായിരിക്കുന്നു, ഉറപ്പായും ജോലി ലഭിക്കും എന്നരാള്‍ കമന്റ് ചെയ്തപ്പോള്‍ ജോലി ലഭിക്കാന്‍ പൂജ ചെയ്യുന്നുണ്ടോ എന്നാണ മറ്റൊരാള്‍ ചോദിച്ചത്. അടുത്തിടെ വൈല്‍ഡ് ജസ്റ്റിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളും മാധ്യമശ്രദ്ധ നേടിയിരുന്നു. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെതായി ഇനി റിലീസ് ചെയ്യാനുള്ള…

Read More

തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് ‘ജോനാസ്’ എന്ന അവസാന നാമം ഒഴിവാക്കിയ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇതോടെ ഭർത്താവ് നിക്ക് ജോനാസുമായി വിവാഹമോചനം നേടാൻ നടി ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നിരിക്കുകയാണ്. എന്നാൽ, പ്രിയങ്ക ചോപ്ര വിവാഹമോചിതയാകാൻ പോകുന്നു എന്ന വാർത്ത വന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ ഡോ മധു ചോപ്ര. ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് അപകീർത്തികരമാണെന്ന് പ്രിയങ്കയുടെ അമ്മ പറഞ്ഞു. പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹമോചിതരാകാൻ പോകുന്ന എന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് ആയിരുന്നു മധു ചോപ്ര ന്യൂസ് 18നോട് പറഞ്ഞത്. ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രിയങ്കയും നിക്കും ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരം വിവാഹിതരായതാണ്. കഴിഞ്ഞ ദീപാവലി ദിനത്തിൽ പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ പോപ്പ് സ്റ്റാറുമായ നിക്ക് ജോനാസും ലോസ് ഏഞ്ചൽസിലെ വീട്ടിൽ ലക്ഷ്മി പൂജ നടത്തിയിരുന്നു. പൂജയുടെ ദൃശ്യം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവെയ്ക്കുകയും…

Read More

പുലിമുരുകൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നായികയായ ലക്ഷ്മി മാൻചു പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയിലെ താരങ്ങളായ മോഹൻലാൽ, ഹണിറോസ്, സുധേവ് എന്നിവർ ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ലക്ഷ്മി മാൻചു പങ്കുവെച്ചത്. ലക്ഷ്മി മാൻചുവും വീഡിയോയിലുണ്ട്. ‘മോൺസ്റ്റർ സെറ്റിന് ഭയങ്കരമായ ഒരു വ്യായാമം ആവശ്യമാണ്. ഒരിക്കലും ട്രാക്ക് നഷ്‌ടപ്പെടരുത്, നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന വിജയങ്ങളിൽ നിങ്ങളുടെ കണ്ണുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ചെയ്യേണ്ടത് ചെയ്യാൻ എല്ലാ ദിവസവും ഇത് നിങ്ങളെ പ്രേരിപ്പിക്കും. ഞങ്ങളുടെ വർക്ക്ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ ടീമും തയ്യാറെടുക്കുന്ന സെഷനുകളിൽ ഒന്നാണിത്. എല്ലാ ദിവസവും ജിമ്മിൽ ഞങ്ങളുടെ രസകരമായ സെഷനുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്.’ – വീഡിയോ പങ്കുവെച്ചു കൊണ്ട് ലക്ഷ്മി മാൻചു കുറിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരവും ലക്ഷ്മി…

Read More