Author: Webdesk

ബേസിൽ ജോസഫിനെ നായകനായി എത്തിയ ചിത്രം ജാൻ എ മൻ മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. മിക്കയിടങ്ങളിലും തിയറ്റർ ഹൗസ് ഫുൾ ആണ്. കണ്ടവർ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു ഇടവേളയ്ക്ക് തിയറ്ററുകളിൽ കൂട്ടച്ചിരിയാണ്. ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ ഗണപതിയുടെ സഹോദരൻ ആണ് ചിദംബരം. ചിദംബരവും ഗണപതിയും സപ്നേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചപ്പോൾ തിരക്കഥ എഴുതാൻ വേണ്ടി സഹോദരൻ ആവശ്യപ്പെടുകയായിരുന്നെന്നും അങ്ങനെയാണ് ചിത്രത്തിന്റെ കോ – റൈറ്റർ ആയതെന്നും പ്രിവ്യൂവിന് എത്തിയപ്പോൾ ഗണപതി പറഞ്ഞിരുന്നു. അതേസമയം, ജാൻ എ മനിന് കൈയടിച്ച് സംവിധായകൻ ജീത്തു ജോസഫുമെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അത്യന്തം രസകരമായ സിനിമയാണ് ജാൻ എ മൻ എന്നും നിരവധി പോസിറ്റീവ് റിവ്യൂകൾ കേട്ടതിനു ശേഷമാണ് ചിത്രം കാണാൻ തീരുമാനിച്ചതെന്നും…

Read More

കഴിഞ്ഞയാഴ്ച അന്തരിച്ച പിതാവിന്റെ ഓർമകൾ പങ്കുവെച്ച് സിനിമ നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് ഹൃദയത്തിന്റെ ഒരു ഭാഗമാണ് നഷ്ടപ്പെട്ടതെന്ന് സുപ്രിയ കുറിച്ചു. താൻ അച്ഛന്റെയും അമ്മയുടെയും ഒറ്റ കുട്ടിയായിരുന്നെന്നും എന്നിട്ടും സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിൽ നിന്ന് അവർ തന്നെ തടഞ്ഞില്ലെന്നും സുപ്രിയ തന്റെ കുറിപ്പിൽ പറയുന്നു. പിതാവിനോടൊപ്പമുള്ള നിരവധി ചിത്രങ്ങളും സുപ്രിയ കുറിപ്പിനൊപ്പം പങ്കുവെച്ചു. ദീർഘമായ ഒരു കുറിപ്പാണ് സുപ്രിയ പങ്കുവെച്ചത്. ‘കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) 13 മാസത്തിലേറെയായി ക്യാൻസറിനോട് പോരാടി മരിച്ചു. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് താഴെയുള്ള കാറ്റും ഞാൻ ശ്വസിച്ച വായുവുമായിരുന്നു. ഞാൻ ഒറ്റ കുട്ടിയായിരുന്നെങ്കിലും, സ്‌കൂൾ, കോളേജ്, തൊഴിൽ, വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത ആൾ ആരാകണം എന്നതിൽ പോലും എതിർപ്പുണ്ടായിരുന്നില്ല. എന്നെ എല്ലായ്പോഴും…

Read More

കുടുംബവിളക്ക് സീരിയലിന്റെ ആരാധകർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രമാണ് അച്ഛമ്മ. എന്നാൽ ദേഷ്യത്തോടെ മാത്രമായിരിക്കും ആരാധകർ സരസ്വതി എന്ന അച്ഛമ്മയെ കണ്ടിട്ടുള്ളത്. എന്നാൽ ഈ ദേഷ്യക്കാരി അച്ഛമ്മ ഒറ്റ അഭിമുഖത്തിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട ആളായി മാറിയിരിക്കുകയാണ്. സീരിയലിലെ സരസ്വതി അമ്മ പ്രേക്ഷകരുടെ വെറുപ്പ് ആവോളം സമ്പാദിച്ച ആളാണെങ്കിലും സരസ്വതിയെ അവതരിപ്പിച്ച ദേവി മേനോൻ ഇത്ര സിംപിൾ ആണോയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കുടുംബവിളക്കിലെ സഹതാരം ആനന്ദ് നാരായണനൊപ്പമാണ് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ദേവി മേനോൻ എത്തിയത്. ആനന്ദിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറി. ദേവി മേനോനോട് അവരുടെ പ്രണയകഥയെക്കുറിച്ചും ആനന്ദ് ചോദിച്ചു. താനും ഭര്‍ത്താവും ഒരുമിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ പോലെ രസകരമായൊരു പ്രണയത്തിനൊടുവിലാണെന്ന് നടി പറഞ്ഞു. അതിനെക്കുറിച്ച് ദേവി മേനോൻ പറയുന്നത് ഇങ്ങനെ, ‘ഓഫീസിന് അടുത്ത് ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടുത്തെ ഒരു ചേട്ടന്‍, പേര് രാമചന്ദ്ര നായര്‍. ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴെല്ലാം എന്നെ…

Read More

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന റിലീസ് ആണ് ‘മരക്കാർ’ സിനിമയുടേത്. ഡിസംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും മൂന്നു ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ ചിത്രമാണ് മരക്കാർ. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയെടുത്തു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാണ് മരക്കാർ. ഇത് രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. അതേസമയം, മലയാളത്തിൽ ഒരുങ്ങുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സെറ്റിൽ മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ആരാധകർ എത്തി. മരക്കാറിന്റെ പോസ്റ്റർ ക്യാമറാമാൻ ഷാജിക്കു നൽകുകയും ചെയ്തു. സംവിധായകൻ വിനയൻ തന്നെയാണ് ഈ വിശേഷം അറിയിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമ ഒരു വൻ വിജയമാകട്ടെ എന്ന് വിനയൻ ആശംസിക്കുകയും…

Read More

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. അതേസമയം, സുകുമാരക്കുറുപ്പിനെക്കുറിച്ച് ബന്ധുവും സഹോദരനുമായ രാധാകൃഷ്ണൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. കുറുപ് ഇതുവരെ മരിച്ചിട്ടില്ലെന്നും മരിച്ചാൽ താൻ അറിയുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. കുറിപിന് ഇൻഷുറൻസിന്റെ ഒരു പൈസ കിട്ടാൻ ഉണ്ടായിരുന്നു. അന്ന് ഗൾഫിലാണ്. മരിച്ചു കഴിഞ്ഞാൽ പൈസ കിട്ടും, അതുകൊണ്ട് ആരുടെയെങ്കിലും ഒരു ഡെഡ് ബോഡി വേണമെന്ന് എന്റെ ചേട്ടൻ മധുവിന്റെ അടുത്ത് പറഞ്ഞു. മധുവിനെ പിന്നെ കേസിൽ പ്രതിയാക്കി. മധുവിന്റെ അടുത്ത് പറഞ്ഞപ്പോൾ മധു പറഞ്ഞു, ബോഡി എടുക്കാൻ പറ്റത്തില്ല. അതുകഴിഞ്ഞ് ചോദിച്ചു, ക്ലോറോഫോം സംഘടിപ്പിച്ചു തരാമോ, കാരണം മെഡിക്കൽ സ്റ്റോറിൽ നിന്ന് കിട്ടത്തില്ല അതുകൊണ്ടാണെന്ന് പറഞ്ഞു. അപ്പോൾ ചേട്ടൻ ചോദിച്ചു, എന്തിനാണെന്ന്, അത് പിള്ളാർക്ക് പഠിക്കാനാണെന്ന് ആയിരുന്നു മറുപടി. അത് സംഘടിപ്പിച്ച് കൊടുത്തു. മധുവിനോട് മാവേലിക്കര ചെറിയനാട് വരെ പോകാമെന്ന്…

Read More

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മരക്കാർ, മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി മലയാള സിനിമയിലെ എക്കാലത്തേയും വലിയ റിലീസായി ആണ് എത്തുക. ഡിസംബർ രണ്ടിന് ലോകം മുഴുവൻ എത്തുന്ന ഈ ചിത്രം അൻപതോളം രാജ്യങ്ങളിൽ ആണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഗൾഫിൽ പ്രീ ബുക്കിങ് ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ മരക്കാർ റെക്കോർഡ് ഇടുന്ന കാഴ്ചക്കാണ് ഗൾഫ് രാജ്യങ്ങളിലെ സിനിമാ വിപണി സാക്ഷ്യം വഹിക്കുന്നത്. ഇതിനോടകം യു എ ഇയിൽ മാത്രം അഞ്ഞൂറിലധികം ഷോകളാണ് ഓപ്പൺ ചെയ്തത്. പ്രീമിയർ ഷോകളുടെ എണ്ണം തന്നെ അഞ്ഞൂറ് കടന്നു പുതിയ ചിത്രമാകുന്ന മരക്കാർ, ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം കാണികളെ തീയേറ്ററിലേക്ക് കൊണ്ട് വരുമെന്നാണ് സൂചന. മലയാള സിനിമകളിൽ, അവിടെ റെക്കോർഡ്…

Read More

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘ചുരുളി’ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. സോണി ലിവിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസ്, ആമേൻ, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് ചുരുളി. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകൾക്ക് വിധേയമായിരിക്കുകയാണ്. എന്നാൽ, ഇതൊന്നുമറിയാതെ പഴനിയിൽ തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ലിജോ. ‘നൻപകൽ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ലിജോയ്ക്കൊപ്പം കൈ കോർക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പഴനിയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിർമാണ കമ്പനിയുടെ പേരിലാണ് ചിത്രം നിർമിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പൂർണമായും തമിഴ്നാട്ടിൽ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. രണ്ട് ഭാഷകളിലെയും പുതുമുഖങ്ങൾ ആയിരിക്കും അഭിനേതാക്കളായി എത്തുക. പേരൻപ്, പുഴു എന്നീ…

Read More

ചിരിയുടെ പൂരത്തിന് തിരി കൊളുത്തി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ജാൻ എ മനിന് കൈയടിച്ച് സംവിധായകൻ ജീത്തു ജോസഫ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ പൊട്ടിച്ചിരിയായി മുഴങ്ങി. നവംബർ 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ ഗണപതിയുടെ സഹോദരൻ ആണ് ചിദംബരം. ചിദംബരവും ഗണപതിയും സപ്നേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചപ്പോൾ തിരക്കഥ എഴുതാൻ വേണ്ടി സഹോദരൻ ആവശ്യപ്പെടുകയായിരുന്നെന്നും അങ്ങനെയാണ് ചിത്രത്തിന്റെ കോ – റൈറ്റർ ആയതെന്നും പ്രിവ്യൂവിന് എത്തിയപ്പോൾ ഗണപതി പറഞ്ഞിരുന്നു. ഒടിടി ലക്ഷ്യം വെച്ച് ചെയ്ത സിനിമ എഡിറ്റിംഗ് പൂർത്തിയായി കഴിഞ്ഞപ്പോൾ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ‘ജാൻ എ മൻ’ സിനിമയ്ക്ക് കൈയടിച്ച് ഇപ്പോൾ സംവിധായകൻ ജീത്തു ജോസഫ് ആണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അത്യന്തം രസകരമായ സിനിമയാണ്…

Read More

ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മരക്കാർ. അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഞ്ഞയും ഓറഞ്ചും പൂക്കളുള്ള ഫ്ലോറൽ ഔട്ട്ഫിറ്റ് അണിഞ്ഞാണ് അനാർക്കലിയുടെ പുതിയ ഫോട്ടോ. ക്രീം വൈറ്റിലാണ് പൂക്കൾ കൊണ്ടുള്ള ഡിസൈൻ. വൈഷ്ണവ് കൃഷ്ണയാണ് ഡിസൈനർ. ഹന്ന ലിസ് ജേക്കബാണ് സ്റ്റൈലിസ്റ്റ്. ലിൻസൺ ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുത്ത് കൊണ്ടുള്ള കമ്മലും മോതിരവും മനോഹരമായിട്ടുണ്ട്. മരിയ ആണ് മേക്ക്അപ്. ബാജ് ടയിലേഴ്സ് ആണ് കോസ്റ്റ്യൂം. മൈ പോട്ടറി വീൽ ആണ് ലൊക്കേഷൻ. വ്യത്യസ്ത സ്റ്റൈലിലും വിവിധ ഭാവങ്ങളിലുമായി നിരവധി ഫോട്ടോകളാണ് പകർത്തിയിരിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരേ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ അനാർക്കലിയുടെ…

Read More

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ. ചിത്രത്തിൽ എംജി ശ്രീകുമാറും ശ്രേയ ഘോഷാലും പാടിയ ‘ഇളവെയിലലകളിൽ ഒഴുകും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സൈന മ്യൂസിക് ആണ് വീഡിയോ പുറത്തിറക്കിയത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയ കാര്യം അറിയിച്ചത്. പ്രഭാ വർമയുടെ വരികൾക്ക് റോണി റാഫേൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാർ, രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യും. അഞ്ചു ഭാഷകളിലാണ് ചിത്രം എത്താൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രമെത്തുന്നത്. സംസ്ഥാന അവാർഡിൽ മികച്ച വി…

Read More