Author: Webdesk

താരസംഘടനയായ ‘അമ്മ’യുടെ മീറ്റിങിന് സാരിയുടുത്ത് താരസുന്ദരികള്‍. ചിങ്ങമായതിനാല്‍ ഓണക്കോടി ഉടുത്താണ് താരസുന്ദരികള്‍ ചടങ്ങിനെത്തിയത്. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധിപേര്‍ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം ചില താരങ്ങളേ പരിപാടിയില്‍ പങ്കെടുത്തുള്ളു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നല്‍കി. കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നല്‍കി. അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും, ആളുകളുമായി സംവദിയ്ക്കാനുമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. കവിയൂര്‍ പൊന്നമ്മ അടക്കമുള്ളവര്‍ക്ക് ഓണക്കോടി നല്‍കിക്കൊണ്ട് ചടങ്ങ് ഭംഗിയാക്കി. കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കുള്ള ഓണക്കിറ്റ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ചടങ്ങിന്റെ പകുതിയില്‍ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു. വളരെ പെട്ടന്ന് തീരുമാനിച്ച…

Read More

തങ്ങളെ പൊലീസ് മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. ചില വിഷയങ്ങളില്‍ പ്രതികരിച്ചത് കൊണ്ടാണിതെന്നും അവര്‍ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലാണ് ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്. ചിലരുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും തങ്ങളെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണെന്നും ഇരുവരും പറയുന്നു. ‘കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലര്‍ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ കുഴിച്ച കുഴിയില്‍ ഞങ്ങള്‍ പോയി വീണു. പാറി നടന്ന കിളിയെ കൂട്ടില്‍ അടച്ചു. പല വിധത്തിലും വേട്ടയാടല്‍ തുടരുകയാണ്. വാടക വീട് പോലും ഒഴിയേണ്ട അവസ്ഥയാണ്. ഇനിയും ഉപദ്രവിച്ചാല്‍ ഞങ്ങളും തുണിഞ്ഞിറങ്ങും.…

Read More

നീണ്ട ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ വീണ്ടും അഭിനേതാവായി മടങ്ങിയെത്തുന്നു. ഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ കൂടിയാണ് ആന്‍ അഗസ്റ്റിന്‍ എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ആന്‍, ലാല്‍ ജോസ് ചിത്രം നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി സോളോ എന്നിവയിലൂടെ കേന്ദ്രകഥാപാത്രമായി തിരിച്ചു വരവ് നടത്തിയിരുന്നു. പിന്നീട് അഭിനയത്തില്‍ നിന്ന് വിട്ട്, പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും കോര്‍പറേറ്റ് ഫിലിംസുകളുമായി മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ സജീവമായിരുന്നു. ദേശീയ തലത്തില്‍ പരസ്യചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ കമ്പനി. മീരാമാര്‍ ഫിലിംസ് എന്ന ബാനറിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സിനിമകളുമെത്തുന്നത്. താന്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വെയ്ക്കുന്നു. ഒരു നടി എന്ന നിലയിലുള്ള മടങ്ങി വരവു കൂടിയായിരിക്കുമെന്ന് ആന്‍ അഗസ്റ്റിന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ്…

Read More

സിനിമാ താരവും പാരാലിംപിക്‌സ് വിജയിയുമായ മഞ്ജുവിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിനായി മഞ്ജുവും വിനുരാജും കാത്തിരുന്നത് 5 വര്‍ഷമാണ്. വിവാഹം നടന്നതിന് പിന്നില്‍ രസകരമായ ഒരു പ്രണയ കഥയുണ്ട്. അഞ്ചു വര്‍ഷത്തെ പ്രണയവും എതിര്‍പ്പിനും ശേഷമാണ് ഇരുവരും ഒരുമിച്ചത്. ഞാന്‍ ടൈപ്പ്‌റൈറ്റിങ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ വഴിയാണ് വിനു ചേട്ടനെ പരിചയപ്പെടുന്നത്. വിനു ചേട്ടന്‍ കുറച്ച് ഉയരം കുറഞ്ഞിട്ടാണ്. അതുകൊണ്ട് ഉയരം കുറവുള്ള പെണ്ണുണ്ടെങ്കില്‍ വിവാഹം ആലോചിക്കാന്‍ അദ്ദേഹം അധ്യാപകനായ ആ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എന്റെ നമ്പര്‍ കൊടുക്കുന്നതും ഞങ്ങള്‍ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. എന്നാല്‍ ചേട്ടനും കുടുംബവും ഞാന്‍ ഇത്ര ഉയരം കുറഞ്ഞ ആളാകുമെന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ലെന്നു വീട്ടുകാര്‍ തീര്‍ത്തു പറഞ്ഞു. ഇത് എന്നെ അറിയിക്കാന്‍ ചേട്ടന്‍ നേരിട്ടു വന്നു. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്നും നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം എന്നും എന്നോടു പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍…

Read More

കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി. കൊവിഡ് രൂക്ഷമായതോടെ സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ദുരിതത്തിലാണ് പലതാരങ്ങളും. കൊവിഡ് കാലത്ത് കഷ്ടപ്പെടുന്ന മിമിക്രി താരങ്ങള്‍ക്ക് മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’യും സഹായം പദ്ധതിയുമായി വന്നിരുന്നു. സഹായധനം രൂപീകരിക്കാനായി ഏഷ്യാനെറ്റ് ചാനലുമായി ചേര്‍ന്ന് മാ മാമാങ്കം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. സിനിമാ മിമിക്രി താരങ്ങള്‍ക്കൊപ്പം നടന്‍ സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാ സംഘടനയുടെ പുതിയ രക്ഷാധികാരികളില്‍ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവും താരം നടത്തിയിരിക്കുകയാണ്. മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നല്‍കുമെന്ന് താരം പറഞ്ഞു. ‘വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും…

Read More

തങ്ങള്‍ക്ക് ഒരു കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. തന്റെ ഗര്‍ഭകാല വിശേഷങ്ങളും സൗഭാഗ്യ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തും നൃത്തം പരിശീലിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സൗഭാഗ്യ. എന്നാല്‍ ഈ സമയത്തും ചില സ്റ്റെപ്പുകള്‍ ഇടാന്‍ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു. View this post on Instagram A post shared by Sowbhagya Venkitesh (@sowbhagyavenkitesh) ഇപ്പോള്‍ 6ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇപ്പോള്‍ മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സൗഭാഗ്യ പറയുന്നു. എന്റെ അവസ്ഥയാണ് ഇത്, എല്ലാവര്‍ക്കും ഇങ്ങനെയാവണമെന്നില്ല. 89 കിലോ ശരീരഭാരം കാല്‍വിരലില്‍ ബാലന്‍സ് ചെയ്യുകയെന്നതാണ് അടുത്ത ചാലഞ്ച്. ഈ മാറ്റത്തില്‍ ബേബി ബംപിനും പ്രധാന പങ്കുണ്ടെന്ന് സൗഭാഗ്യ പറയുന്നു. 6ാം മാസത്തില്‍ മുഴുമണ്ഡലത്തിലുള്ള നില്‍പ്പ് അത്ര സുഖകരമല്ലെങ്കിലും ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. മണ്ഡി അടവുകള്‍ ചെയ്യുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. ശരീരത്തിലെ…

Read More

തീയേറ്ററുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടാന്‍ കഴിഞ്ഞ സിനിമയാണ് ‘ആട് ഒരു ഭീകരജീവിയാണ്’ . ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനി ഇപ്പോഴും ആരാധകരേറെയാണ്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ അത് ഹിറ്റായിരുന്നു. അതിലെ കഥാപാത്രങ്ങള്‍ പലതും പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരുന്നു. ഷാജി പാപ്പനെ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് വിജയ്ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറും. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് ബാബു ആ കഥാപാത്രത്തെ കുറിച്ചു സംസാരിച്ചിരുന്നു. തന്നെ ഇപ്പോഴും പലരും സര്‍ബത്ത് ഷമീര്‍ എന്നാണ് വിളിക്കുന്നതെന്നാണ് വിജയ് ബാബു പറയുന്നത്. ‘ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാന്‍ മാസ്‌ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സര്‍ എന്നാണ് വിളിച്ചത്. ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് അവര്‍ ചോദിച്ചത്, വിജയ് ബാബു പറയുന്നു.…

Read More

തന്റെ ഉദ്ഘാടനങ്ങളുടെ ‘ചരിത്രം’ പങ്കു വെച്ച് നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി. ‘ഉദ്ഘാടനങ്ങളുടെ ഉണ്ണി’, ഈ പേര് ആദ്യം വിളിച്ചത് ആരാണെന്ന് ഓര്‍മയില്ല. ഞാന്‍ സിനിമയില്‍ വന്നിട്ട് ഏതാണ്ട് 30 വര്‍ഷം കഴിഞ്ഞു. ഇതിനോടകം കടകളും സ്ഥാപനങ്ങളും മറ്റുമായി 5000 ഉദ്ഘാടങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. 1988-ല്‍ എന്റെ ആദ്യ സിനിമയായ മാറാട്ടം ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ മടങ്ങി വന്ന ദിവസം എനിക്കൊരു ഫോണ്‍ വന്നു. വടക്കാഞ്ചേരിയില്‍ ഒരു സ്റ്റേഷനറി കട ഉദ്ഘാടനം ചെയ്യാമോ എന്നു ചോദിച്ചു അവര്‍. ഞാന്‍ റോങ് നമ്പര്‍ എന്നു പറഞ്ഞു. കോള്‍ കട്ട് ചെയ്തു. അവര്‍ വീണ്ടും വിളിച്ചു. എനിക്കെല്ലാം അദ്ഭുതമായിരുന്നു. വീട്ടിലിരിക്കുന്ന എന്നെ വിളിച്ച് കട ഉദ്ഘാടനം ചെയ്യിക്കാന്‍ ഞാനാരാ? പിന്നീട് ഓര്‍ത്തു ശരിയാണ് ഞാന്‍ സിനിമാ താരമായിക്കഴിഞ്ഞു അല്ലേ? കടയ്ക്കു മുമ്പില്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. എന്റെ അദ്ഭുതം മാറിയിരുന്നില്ല, അതായിരുന്നു ഉദ്ഘാടനങ്ങളുടെ തുടക്കം. പിന്നെ നാലുവര്‍ഷം സിനിമയൊന്നും ചെയതില്ല. പക്ഷേ കോളജുകളിലും സ്‌കൂളുകളിലും പലരും…

Read More

മലയാളികളുടെ പ്രിയ താരമാണ് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പിഷാരടിക്ക് ആരാധകരേറെയാണ്. ചിങ്ങം ഒന്നിന് കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. ‘നാം ഒന്ന് ചിങ്ങം ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം ഷെയര്‍ ചെയ്തത്. പിഷാരടിയുടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ളതാണ് ചിത്രം. ഇതിനോടകം വൈറലായ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. ”ചിങ്ങം ഒന്ന്. നാം രണ്ട്. നമുക്ക് മൂന്ന്” എന്നാണ് ഒരു ആരാധകന്റെ കമന്റ്. ”നാം ഒന്ന് നമുക്ക് മൂന്ന്” എന്ന് മതിയായിരുന്നു എന്നും ”ആദ്യം ഫോട്ടൊ അല്ല ക്യാപ്ഷന്‍ ആണ് നോക്കുക” എന്നുമൊക്കെയാണ് കമന്റുകള്‍. പിഷാരടി സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ലാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ…

Read More

ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേരള പോലീസ്. ഇവര്‍ക്ക് മയക്കുമരുന്നുകടത്തില്‍ പങ്കുണ്ടോയെന്നും ഇതെക്കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നുമാണ് പൊലീസിന്റെ നിലപാട്. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉയര്‍ത്തുന്ന വാദം. സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ ഇരുവരും കഞ്ചാവ് ചെടികളുമായി നില്‍ക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്. ഇതിന് പുറമേ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ഇവര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി. പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നടന്ന കലാപ ആഹ്വാനത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹര്‍ജിയില്‍ പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റി വച്ചു.…

Read More