Author: Webdesk

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടന്ന ഒരു വിവാഹം. മാരാരിക്കുളം വലിയപറമ്പ് ജോംസണിന്റെയും വിസ്മയുടെയും വിവാഹമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാഹ സഹായവുമായി ജില്ലാ കളക്ടറെ അയച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എംപിയും എത്തിയിരുന്നു. ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന്റെ മൂത്തമകള്‍ ആണ് വിസ്മയ. അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയതാണ് വിനോദിന്റെ ശരീരം. 2007ലായിരുന്നു സംഭവം. വീടിനടുത്ത് മരം വെട്ടാന്‍ പോയതായിരുന്ന വിനോദിന് മരത്തില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. നീണ്ട കാലത്തെ ചികിത്സ കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. വീഴ്ചയില്‍ നാഡികള്‍ക്ക് ചതവ് പറ്റിയത് കാരണം അരയ്ക്ക് താഴെ തളര്‍ന്ന് പോവുകയായിരുന്നു. അതിനിടെ വിനോദിന്റെ ഭാര്യ രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോയി. ഭാര്യ ഉപേക്ഷിച്ച് പോകുമ്പോള്‍ മൂത്ത മകള്‍ക്ക് എട്ട് വയസും രണ്ടാമത്തെ മകള്‍ക്ക് അഞ്ചു വയസുമായിരുന്നു പ്രായം. തുടര്‍ന്ന് മക്കളെ ആലപ്പുഴയിലുള്ള ഒരു ജീവകാരുണ്യ സ്ഥാപനത്തില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. ഈ സമയത്തും തന്റെ ചികിത്സയുമായി വര്‍ഷങ്ങളോളം ആശുപത്രിയില്‍…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ആണ് പ്രിയ വാര്യര്‍ സിനിമാ ലോകത്തേക്ക് എത്തിയത്. ചിത്രത്തിലെ പ്രോമോ സോങ് ഹിറ്റായതോടെ പ്രിയക്ക് ഇന്ത്യയെങ്ങും ആരാധകരായി. തെലുങ്കിലും ബോളിവുഡിലും പ്രിയ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ നിതിനോടൊപ്പം ചെക്ക് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള നടി കൂടിയാണ് പ്രിയ വാര്യര്‍ ഇപ്പോഴിതാ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോകളില്‍ ഉള്ളത്.

Read More

പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലെത്തി. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. മകള്‍: മഹാലക്ഷ്മി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍ നടക്കും.

Read More

നടിയായും അവതാരകയായും ശ്രദ്ധേയയാണ് നന്ദിനി. ഹലോ നമസ്‌തേ എന്ന ടോക്ക് ഷോയിലൂടെയാണ് നന്ദിനി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. നന്ദിനി തന്റെ കരിയര്‍ തുടങ്ങുന്നത് ഏഷ്യാനെറ്റ് ദുബായിലൂടെ ആണ്. ഒരു റേഡിയോ ജോക്കി ആയി നന്ദിനി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു പേരിലാണ് നന്ദിനി അറിയപ്പെടുന്നത്. ഒരു പ്രഫഷണല്‍ ഡി ജെ ആയ ശേഷം നന്ദിനി അറിയപ്പെടുന്നത് ലേഡീ എന്‍വി എന്നാണ്. തീര്‍ന്നില്ല, യോഗയിലും പ്രതിഭ തെളിയിച്ച ഒരാളാണ് നന്ദിനി. യോഗ പോസിലുള്ള ചിത്രങ്ങള്‍ നന്ദിനി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദിനി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. പൂര്‍ണമായും വ്യത്യസ്തമായ ഒരു തീമിലുള്ള ഫോട്ടോ ഷൂട്ടാണിത്. ‘ ഓണത്തെ കുറിച്ചു മാറി ചിന്തിക്കുമ്പോള്‍ ‘ എന്നാണ് ക്യാപ്ഷന്‍ ആണ് ചിത്രങ്ങള്‍ക്ക് നന്ദിനി നല്‍കിയിരിക്കുന്നത്. ഷെറിന്‍ എബ്രഹാംമാണ് ചിത്രങ്ങളെടുത്തത് .

Read More

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരുണ്ട്. . സോഷ്യല്‍ മീഡിയയില്‍ സജീവമായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും പെട്ടന് തന്നെ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ ഉത്രാട ദിന ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താരം. സെറ്റ് സാരിയില്‍ മലയാളി മങ്കയായി അതീവ സുന്ദരി ആയിട്ടാണ് താരം ഇത്തവണ എത്തിയത്. ചിത്രങ്ങള്‍ നിമിഷ നേരം കോണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകായണ്. 2012ല്‍ ആണ് താരം മലയാള സിനിമയില്‍ അരങ്ങേറിയത്. ഫഹദ് ഫാസില്‍ നായകനായ ഡയമന്‍ഡ് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തിയത്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍…

Read More

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 375’ ന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍. ‘വിധി: ദി വെര്‍ഡിക്ട്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. മരട് ഫ്ലാറ്റ് പൊളിക്കല്‍ പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്ലാറ്റുകളുടെ നിര്‍മ്മാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു. തുടര്‍ന്ന് കേസ് ഹൈ ക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ വിചാരണയ്ക്ക് ശേഷം വിധി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്. വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി ദി വെര്‍ഡിക്റ്റ്’ എന്നാക്കിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്. പട്ടാഭിരാമന്‍ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത…

Read More

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ദുബായിലെത്തി. താരം ദുബായിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 2020-ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വച്ചിരുന്നു. യുഎഇയുടെ ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസയാണ് ലഭിക്കുക. വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ ചിത്രം ബാറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.

Read More

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനു വേണ്ടി സംസാരിച്ച ആളുകളില്‍ ഒരാളായിരുന്നു നടന്‍ മഹേഷ്. തൊണ്ണൂറുകളില്‍ സിനിമയില്‍ സജീവമായിരുന്ന മഹേഷ് ഇപ്പോള്‍ സിനിമയില്‍ വല്ലപ്പോഴും മാത്രമേ മുഖം കാണിക്കാറുള്ളു. ദിലീപിന് വേണ്ടി സംസാരിച്ച തന്നെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു എന്നും ഇപ്പോള്‍ സിനിമകള്‍ ഇല്ലാത്തതിന് കാരണം അതാണെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനോട് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍. മലയാള സിനിമയിലെ എല്ലാമായി നിന്ന ദിലീപിന് ഒരു വീഴ്ച പറ്റിയപ്പോള്‍ എല്ലാവരും അദ്ദേഹത്തിനെതിരായി. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി സംസാരിച്ച തന്നെ അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. പിന്നീട് തനിക്ക് സിനിമകള്‍ കിട്ടിയിട്ടില്ല. ദിലീപിന്റെ സിനിമകളില്‍ പോലും വിളിച്ചില്ല. അന്ന് അദ്ദേഹത്തിന് ഒപ്പമുള്ള പലരും വിളിച്ച് പറഞ്ഞത് നന്നായി എന്ന് പറഞ്ഞു. അപ്പോള്‍ ഗുണം പ്രതീക്ഷിച്ചാണോ മഹേഷ് ഇത് ചെയ്തത് എന്ന് ചോദിച്ചാല്‍, ദിലീപില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല. ന്യൂസ് ചാനലില്‍ പോയി പറഞ്ഞാല്‍ ഒരു രൂപ പോലും കിട്ടില്ല. പിന്നീട് പടങ്ങളൊന്നുമില്ല. വിധി…

Read More

നടന്‍ ബാല വിവാഹിതനാകുന്നു എന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബാല വിവാഹിതനാകുമെന്നാണ് വാര്‍ത്തകള്‍. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ചാര്‍ട്ട് പേപ്പറില്‍ Bala V Ellu… എന്ന് എഴുതുന്നുണ്ട്. ഒപ്പം യഥാര്‍ഥ സ്‌നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനം എന്നുമാണ് എഴുതിയിരിക്കുന്നത്. വിഡിയോയില്‍ ഒരു യുവതിക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ബാലയുമാണുള്ളത്. ഇതില്‍ ബാലയ്ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലകനൗവില്‍ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങ് സെറ്റിലാണ് താരം. ഷൂട്ട് കഴിഞ്ഞാല്‍ സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തുമെന്നും ബാല പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് നടന്‍ വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് വിവരം. എട്ട് വര്‍ഷത്തോളമായി ബാച്ചിലര്‍ ലൈഫ് ആയിരുന്നു ബാല. രജനികാന്ത് ചിത്രം അണ്ണാത്തെയിലാണ് ബാല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരനാണ് ബാല. ഗായിക അമൃത…

Read More

‘അമ്മ’ ആസ്ഥാനത്ത് നടന്ന ചലച്ചിത്ര താരങ്ങളുടെ ഒത്തുകൂടലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പിഴയാണ് ലഭിക്കുന്നതെന്ന് താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് ബിന്ദു കൃഷ്ണ പറഞ്ഞു. ‘സാമൂഹ്യഅകലവും മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫെക്ട് ഓക്കെ… കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും,പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും… മച്ചാനത് പോരെ…’, എന്നാണ് ബിന്ദു കൃഷ്ണയുടെ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് കൊച്ചി കലൂരിലെ താരസംഘടനയുടെ ആസ്ഥാനത്ത് അംഗങ്ങളുടെ യോഗം. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും സംഘടനയുടെ യുട്യൂബ് ചാനല്‍ ലോഞ്ചുമായിരുന്നു യോഗത്തില്‍.

Read More