Author: Webdesk

ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും മാരുതി പിക്‌ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ.ഹോളിഡേ മൂവീസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് കൃഷ്ണൻ സിയാണ് തിരക്കഥ രചിക്കുന്നത് .കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മമ്മൂക്ക നിർവഹിച്ചിരുന്നു .രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് മമ്മൂക്ക ഓഡിയോ ലോഞ്ചിനായി എത്തിയത്.ചടങ്ങിനിടെയുള്ള മമ്മൂട്ടിയുടെ കിടിലൻ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ചിത്രം നിർമിക്കുന്ന ജൂബിലി പിക്‌ചേഴ്‌സ്‌,പ്രേം പ്രകാശ്, മാരുതി പിക്ചേഴ്‌സ് എന്നിവരുമായി തനിക്കുള്ള സൗഹൃദവും വേദിയിൽ മമ്മൂക്ക പങ്കു വെക്കുകയുണ്ടായി. ചിത്രത്തിന് നൗഫൽ ശരീഫ് ചായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ…

Read More

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച്‌ വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍സമ്മതിച്ചു. ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പരാതി നല്‍കിയ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും വിനായകന്‍ പറഞ്ഞു.

Read More

ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനു വച്ചു. കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടിസില്‍ പറയുന്നത്. കോളജില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് എടുത്ത ബാങ്ക് വായ്പയായ 5 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണു ജപ്തി നടപടി. 5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ബാങ്ക് നടപടിയെക്കുറിച്ചുള്ള വിജയകാന്തിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല,

Read More

ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്നതാണ് ചിത്രം. റിയലിസ്റ്റിക്കായ മുഴുനീള എന്‍റര്‍ടെയ്‍ൻമെന്‍റായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. സനിലേഷ് ശിവനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആസിഫ് അലി ആദ്യമായി വക്കിൽ വേഷത്തിലെത്തുന്ന ‘കക്ഷി: അമ്മിണിപിള്ള’ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഈ വരുന്ന 21ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വിവാഹ മോചനക്കേസ് ഏറ്റെടുക്കുന്ന വക്കീലും പ്രശ്നങ്ങളുമൊക്കെയായാണ് ചിത്രം മുന്നേറുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. https://youtu.be/16Hk83qvYjI

Read More

മയാത്തേ !!! മങ്ങരുത് !!! സത്യമോ ആത്മാർത്ഥമോ ആയ എന്തും എല്ലായ്പ്പോഴും ശാശ്വതമായി തുടരണം, അതാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. യഥാർത്ഥ സ്നേഹവും അങ്ങനെ തന്നെ .. !! ഇത് എല്ലാ വീക്ഷണകോണുകളിലും അതിരുകളില്ലാതെ തുടരണം, കട്ടിയുള്ളതും നേർത്തതുമായ ഒരുമിച്ച് നിൽക്കാൻ ഞങ്ങൾ പരസ്പരം ഉണ്ടാക്കുന്ന ഒരു വാഗ്ദാനമോ പ്രതിബദ്ധതയോ ആണ് ഇത് നിങ്ങൾ ആയിരിക്കുമ്പോൾ ചെറിയ കാര്യങ്ങളിൽ കാണുന്ന സന്തോഷമാണ് സ്നേഹം ഒരുമിച്ച്. അത്തരമൊരു പ്രണയകഥയുടെ മനോഹരമായ ചിത്രീകരണം ഇതാ, അത് കാലാതീതമാണ്, അത് ശാശ്വതമാണ്, ‘മയാത്തേ’ !! ഇത് നിങ്ങൾക്കെല്ലാവർക്കും തികച്ചും പുതിയ അനുഭവമായിരിക്കും, ഞങ്ങൾ പ്രതീക്ഷിക്കുന്നു. പേര് പറയുന്നതുപോലെ, ഇത് നിങ്ങളുടെ ഹൃദയത്തിൽ ഒരിക്കലും മങ്ങാത്ത ഒരു മുദ്ര പതിപ്പിച്ചേക്കാം, പക്ഷേ കാലം മാറുന്തോറും ആഴമേറിയതും മൃദുലവുമാകാം, അനന്തമായ സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും പുതിയ നിർവചനം. https://youtu.be/bcQVP5LeLH8

Read More

ലൂക്ക, നിഹാരിക എന്നീ കഥാപാത്രങ്ങളായി ടൊവീനോ, അഹാന എന്നിവർ എത്തുന്നു. നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്നാണ് നിർമാണം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസ് എന്നിവർ ചേര്‍ന്നാണ് രചന. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു https://youtu.be/u_a7hf8G5uc

Read More

കഥാപാത്രങ്ങള്‍ക്കായി ശരീര ഭാരം കൂട്ടുകയും വര്‍ക്കൗട്ട് ചെയ്ത് കുറയ്ക്കുകയും ചെയ്യുന്ന നായികാ താരങ്ങള്‍ മലയാളത്തിലും ഇന്ന് എത്തിയിരിക്കുന്നു. നേരത്തേ ജൂണ്‍ എന്ന ചിത്രത്തിനായി രജിഷ വിജയന്‍ നടത്തിയ മേക്ക് ഓവര്‍ ഏറെ കൈയടി നേടിയിരുന്നു. ഇപ്പോള്‍ ശരീര ഭാരം കൂട്ടുന്നതിന് ഷിബ്‌ല എന്ന താരം നടത്തിയ പ്രയത്‌നങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആസിഫ് അലി നായകനായി എത്തുന്ന കക്ഷി അമ്മിണ്ണിപ്പിളയിലാണ് ഷിബ്‌ല മുഖ്യ വേഷത്തില്‍ എത്തുന്നത്. 20 കിലോയോളം ഭാരമാണ് കൂട്ടിയത്. പിന്നീട് വര്‍ക്കൗട്ടിലൂടെ ഭാരം കുറയ്ക്കുകയും ചെയ്തു. https://youtu.be/JHkizkwNPms

Read More

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പോസ്റ്റര്‍ പങ്കുവയ്ക്കുന്നത്. കഥ ബോബി സഞ്ജയ്മാരുടേതാണ്. കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍. https://youtu.be/iHFeY7DaXIk

Read More

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സമീര റെഡ്ഡി. ബോളിവുഡിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. പിന്നീട് തമിഴിലേക്കും തെലുങ്കിലുമൊക്കെ എത്തുകയായിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് ഈ താരം. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സൂര്യയും സമീറ റെഡ്ഡിയും ഒരുമിച്ച്‌ അഭിനയിച്ച ചിത്രമായ വാരണം ആയിരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇവരുടെ കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്തിയത്. തിരക്കുകളില്‍ നിന്നെല്ലാം മാറി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍. 2014 ലായിരുന്നു സമീറയും അക്ഷയ് വര്‍ദേയും വിവാഹിതരായത്. 2015 ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ താരമെത്താറുണ്ട്. കുഞ്ഞതിഥിയുടെ കാര്യത്തെക്കുറിച്ച്‌ പറഞ്ഞതും സമീറ തന്നെയായിരുന്നു. മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം നേരത്തെ കുറിച്ചത്. നിറവയറിലുള്ള ചിത്രങ്ങളും സമീറ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ കണ്ട് വിമര്‍ശിക്കാനെത്തിയവര്‍ക്ക്…

Read More

ഈ വര്‍ഷം ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന ആദ്യ ചിത്രമായി ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ തിയറ്ററുകളിലേക്ക് എത്തി. മൂന്ന് സിനിമകളില്‍ പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ അതിഥി വേഷം ചെയ്തതിന് ടൊവിനോയ്ക്ക് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ആദ്യം ലൂസിഫറിലെ ജതിന്‍ രാംദാസ്, പിന്നീട് ഉയരെയിലെ വിശാല്‍ രാധകൃഷ്ണന്‍, വൈറസില്‍ കോഴിക്കോട് കളക്ടറായും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായിട്ടാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എത്തിയിരിക്കുന്നത്. സലീം അഹമ്മദിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ ഒരു സംവിധായകനായിട്ടാണ് ടൊവിനോ എത്തുന്നത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Read More