Author: Webdesk

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം ഇതാദ്യമായി വിദേശ യാത്ര നടത്തി നടന്‍ മമ്മൂട്ടി. ദുബായിയിലേക്കാണ് മമ്മൂട്ടി യാത്ര തിരിച്ചത്. യാത്രക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ചിത്രം പുറത്തുവന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് രണ്ടു വര്‍ഷത്തിന് ശേഷം മമ്മൂട്ടി ഗള്‍ഫിലെത്തുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അതേ സമയം, ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്മ പര്‍വ്വം’, നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ‘പുഴു’, സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ല്‍…

Read More

ഇക്കാലത്ത് ഫിറ്റ്നസ് പ്രേമികളല്ലാത്ത സെലിബ്രിറ്റികള്‍ ചുരുക്കമാണ്. ഇവരുടെ ഇടയില്‍ തരംഗമായ ഇഷ്ടപാനീയമാണ് ബ്ലാക്ക് വാട്ടര്‍. ഈ കോവിഡ് കാലത്ത് നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല ക്രിക്കറ്റ് താരം വിരാട് കോലി തുടങ്ങിയവരുടെ ചില ചിത്രങ്ങളില്‍ ബ്ലാക്ക് വാട്ടര്‍ ബോട്ടിലുകളും ശ്രദ്ധേയമായിരുന്നു. സംഭവം എന്താണെന്നല്ലേ? ഏഴുപതിലേറെ ധാതുക്കളടങ്ങിയ പി.എച്ച് മൂല്യം ഉയര്‍ന്ന ആല്‍ക്കലൈന്‍ പാനീയമാണ് ബ്ലാക്ക് വാട്ടര്‍. കറുത്ത നിറമായതു കൊണ്ടാണ് ഇതിനെ ബ്ലാക്ക് വാട്ടറെന്ന് വിളിക്കുന്നത്. ഇത് അസിഡിറ്റി കുറക്കുമെന്നും നിര്‍ജലീകരണം തടയുമെന്നും ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ നിര്‍വീര്യമാക്കുമെന്നും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. 500 മില്ലി ബ്ലാക്ക് വാട്ടറിന് ഇന്ത്യയില്‍ 100 രൂപയോളമാണ് വില. അതേ സമയം ബ്രാന്‍ഡുകള്‍ മാറുന്നതിന് അനുസരിച്ച് വിലയില്‍ വ്യത്യാസം വന്നേക്കാം.

Read More

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു കഥാപാത്രമായി എത്തുന്നുവെന്നാണ് പുതിയ വിവരം. ആര്‍ ബാല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു കഥാപാത്രമായി എത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരം അതിഥി വേഷത്തിലാകും പ്രത്യക്ഷപ്പെടുക എന്നും ഈ കഥാപാത്രമാകും ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്നതെന്നുമൊക്കെയാണ് റിപ്പോര്‍ട്ട്. സംവിധാകന്‍ ബാല്‍കി ഇക്കാര്യങ്ങള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. കാര്‍വാനില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നായകനായി ദുല്‍ഖര്‍ എത്തിയ സോയ ഫാക്ടറില്‍ സോനം കപൂറായിരുന്നു നായിക. കുറുപ്പ് ആണ്…

Read More

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. യുജിസിയുടെ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ.ആര്‍.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സ്‌ലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ‘ചുംബനം, സമരം, ഇടതുപക്ഷം’ , ‘ചങ്കിലെ ചൈന’ ‘അതിശയപ്പത്ത്’ എന്നീ മൂന്ന് കൃതികളും രചിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത, കൊല്ലം ചിന്താ ലാന്‍ഡില്‍ അധ്യാപക ദമ്പതികളായ സി.ജെറോമിന്റെയും എസ്തര്‍ ജെറോമിന്റെയും മകളാണ്. അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനാണു ഗവേഷണപ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നതെന്നു ചിന്താ ജെറോം…

Read More

മലയാളി പ്രേക്ഷകര്‍ മറക്കാത്ത കഥാപാത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ താരം ഗോപിക രമേശ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. സത്യന്‍ രാജന്‍ ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തിയത്. പ്രേക്ഷകരുടെ കയ്യടി നേടിയ കഥാപാത്രമായിരുന്നു സ്റ്റെഫിയുടേത്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു. സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും സജീവമാണ് ഗോപിക. View this post on Instagram A post shared by Sathyan Rajan (@sathyan_rajan)

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അശ്വതി, അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയര്‍ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയില്‍ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ കോമഡി സൂപ്പര്‍ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്. എന്നാല്‍ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ്. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താന്‍ രണ്ടാമത് ഗര്‍ഭിണി ആണെന്നുള്ള വിവരവും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താരമിപ്പോള്‍. പരമ്പരാഗത രീതിയിലുള്ള സാരിയില്‍ സുന്ദരിയായാണ് താരം ഫോട്ടോയിലുള്ളത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലെ വിഷ്ണു വി നായര്‍. പ്രേമം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പ്രേംജിത്ത് ശങ്കര്‍ എന്നാണ് കഥാപാത്രത്തിന്റെ മുഴുവന്‍ പേര്. ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പരമ്പരകളില്‍ ഒന്നാണിത്. ഗൗരി കൃഷ്ണന്‍ ആണ് വിഷ്ണുവിന്റെ നായികയായി സ്‌ക്രീനിലെത്തുന്നത്. വിഷ്ണു വിവാഹിതനായിരിക്കുകയാണിപ്പോള്‍. ഏറെ കാത്തിരിപ്പിനൊടുവിലാണ് താരം വിവാഹിതനായത്. സാമൂഹ്യ മാധ്യമത്തിലൂടെ വിവാഹ വീഡിയോയും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഈ ചിത്രങ്ങളില്‍ ഒരു ചിത്രമാണ് ഏറെ ശ്രദ്ധേയമായത്. വധുവായ കാവ്യക്കും സ്‌ക്രീനിലെ നായിക ഗൗരിക്കും ഒപ്പം വിഷ്ണു എടുത്ത ചിത്രമാണത്. ഗൗരി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി മാരീഡ് ലൈഫ് ഡീയേഴ്‌സ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റില്‍ വിഷ്ണുവിനെയും കാവ്യയേയും ഗൗരി ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി പ്രേക്ഷകരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ജയരാജ് ചിത്രമായ ബിഗ് സ്‌ക്രീനിലൂടെയാണ് വിഷ്ണു…

Read More

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. യുഎഇയുടെ ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസയാണ് ലഭിക്കുക. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വീസ സ്വീകരിക്കും. വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12ത്ത് മാന്‍’ ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്. പുഴു, ഭീഷ്മ പര്‍വ്വം എന്നിവയുടേതാണ് മമ്മൂട്ടിയുടേതായി ചിത്രീകരണം നടക്കുന്ന പുതിയ സിനിമകള്‍.

Read More

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്‌സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും നടി ഇരയാകാറുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് താരത്തിന്റ പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. View this post on Instagram A post shared by Sadhika Venugopal official (@radhika_venugopal_sadhika) View this post on Instagram A post shared by Sadhika…

Read More

താരസംഘടനയായ ‘അമ്മ’യുടെ മീറ്റിങിന് സാരിയുടുത്ത് താരസുന്ദരികള്‍. ചിങ്ങമായതിനാല്‍ ഓണക്കോടി ഉടുത്താണ് താരസുന്ദരികള്‍ ചടങ്ങിനെത്തിയത്. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധിപേര്‍ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം ചില താരങ്ങളേ പരിപാടിയില്‍ പങ്കെടുത്തുള്ളു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നല്‍കി. കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നല്‍കി. അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും, ആളുകളുമായി സംവദിയ്ക്കാനുമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. കവിയൂര്‍ പൊന്നമ്മ അടക്കമുള്ളവര്‍ക്ക് ഓണക്കോടി നല്‍കിക്കൊണ്ട് ചടങ്ങ് ഭംഗിയാക്കി. കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കുള്ള ഓണക്കിറ്റ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ചടങ്ങിന്റെ പകുതിയില്‍ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു. വളരെ പെട്ടന്ന് തീരുമാനിച്ച…

Read More