Author: Webdesk

മകന്‍ തഹാന്റെ ജന്മദിനം ആഘോഷിച്ച് ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലെങ്ങും തഹാന് ജന്മദിനാശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നു. ചലച്ചിത്ര രംഗത്തും നിന്നുള്ളവരും ആരാധകരും ഒക്കെ തഹാന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വെച്ച് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്. ലോക്ക്ഡൗണ്‍ ആണെങ്കിലും തന്റെ മകന്റെ ആദ്യ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്താന്‍ ടോവിനോ തയ്യാറല്ല എന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞില്ലെങ്കിലും കുടുംബങ്ങള്‍ ചേര്‍ന്ന് ജന്മദിന ആഘോഷങ്ങള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു. 2014 ആയിരുന്നു ടോവിനയുടെ വിവാഹം. ലിഡിയയെ ആണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ടോവിനോയുടെ അവസാനം ഇറങ്ങിയ ചിത്രം കള മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും സ്വന്തമാക്കിയത് , ഇതുവരെ നാല്‍പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ടോവിനോ ഒരു സൂപ്പര്‍താര പരിവേഷമുള്ള താരമാണ്. ഇനി ടോവിനോയുടെതായി വരാനിരിക്കുന്നത് വമ്പന്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ്. ഇതില്‍ മിന്നല്‍…

Read More

നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി നടി നിത്യാ ദാസ്്. സീരിയല്‍ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താരം ആഘോഷമാക്കിയത്. തന്റെ ജന്മദിന ആഘോഷത്തിന്റെ വീഡിയോ നിത്യാദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വെച്ചത്. 2001ല്‍ ‘ഈ പറക്കും തളിക’യില്‍ ദിലീപിന്റെ നായികയായി സിനിമയിലേക്ക്് വന്ന നടിയാണ് നിത്യാദാസ്. അതിന് ശേഷം നിരവധി മലയാള ചിത്രങ്ങള്‍ ആണ് താരത്തിനെ തേടി എത്തിയത്, അടുപ്പിച്ച് ഇറങ്ങിയ നിത്യ ദാസിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. നരിമാന്‍, കുഞ്ഞിക്കൂഞ്ഞന്‍, ബാലേട്ടന്‍ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, ഏറ്റവും ഒടുവില്‍ 2007ല്‍ സൂര്യ കിരീടം എന്ന ചിത്രത്തിലാണ് നിത്യ ദാസ് അഭിനയിച്ചത്. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായി. 2007ല്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത അയ്യപ്പനും വാവരും എന്ന സീരിയലില്‍ ഐഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2007ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം, പഞ്ചാബ് സ്വദേശി അരവിന്ദ് സിങ്ങിനെയാണ് താരം വിവാഹം…

Read More

കൊവിഡ് പ്രതിസന്ധി നേരിടാന്‍ 10 ലക്ഷത്തി 25000 രൂപ തമിഴ്‌നാട് സര്‍ക്കാറിന് നല്‍കി നടന്‍ സൂരി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നാണ് ഇങ്ങനെ ഒരു തീരുമാനം. വിജയ്, രജനീകാന്ത്, സൂര്യ തുടങ്ങി തമിഴിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. 10 ലക്ഷം രൂപ സൂരി സ്വന്തം പേരില്‍ നല്‍കിയപ്പോള്‍ ഇരുപത്തയ്യായിരം രൂപ സൂരിയുടെ രണ്ടു മക്കളുടെ പേരിലാണ് നല്‍കിയത്. ഇവര്‍ വര്‍ഷങ്ങളായി ചേര്‍ത്തുവെച്ച് പൈസയായിരുന്നു ഇത്. എന്തായാലും ഈ കുട്ടികളുടെ തീരുമാനം വലിയ കയ്യടിയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. തമിഴിലെ പ്രശസ്ത ഹാസ്യനടന്‍ ആണ് സൂരി. കേരളത്തിലടക്കം തരംഗം തീര്‍ത്ത നിരവധി തമിഴ് സിനിമകളില്‍ ഇദ്ദേഹം ഹാസ്യനടനായി അഭിനയിച്ചിട്ടുണ്ട്. വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജില്ല എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ന് തമിഴിലെ മികച്ച ഹാസ്യനടന്‍മാരില്‍ ഒരാള്‍ മാത്രമല്ല മികച്ച സ്വഭാവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. വിടുതലൈ ആണ് സൂരി…

Read More

രണ്ടു മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളു എങ്കിലും മലയാളി പ്രേക്ഷകര്‍ മറക്കാത്ത നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ പ്രേമ നായികയായി. വന്‍വിജയമായിരുന്നു ഈ ചിത്രം. ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രേമ പിന്നീട് മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാം നായകനായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലായിരുന്നു പ്രേമ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കന്നഡ സിനിമയിലെ മുന്‍നിര നടിമാരിലൊരാളായിരുന്നു പ്രേമ. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാറായ വിഷ്ണുവര്‍ദ്ധനൊപ്പം നിരവധി സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. 2006 വര്‍ഷത്തിലായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം താരം വിവാഹമോചനം നേടി. ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍. താരത്തിന് ഇപ്പോള്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ട്. താരം വിവാഹം കഴിക്കാന്‍ പോകുന്നത് ഒരു പ്രമുഖ നിര്‍മാതാവിനെ ആണെന്നും വാര്‍ത്തകളുണ്ട്. അതേ സമയം നടി തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.

Read More

ആദ്യമായി സിനിമയിലഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച് നടന്‍ ഇര്‍ഷാദ് അലി. അഭിനയരംഗത്തെത്താന്‍ കടന്നുവന്ന വഴികളിലൂടെയുളള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് ഇര്‍ഷാദ് ഓര്‍ത്തെടുക്കുന്നു. 1995ല്‍ റിലീസ് ചെയ്ത പാര്‍വതി പരിണയമായിരുന്നു ഇര്‍ഷാദിന്റെ ആദ്യ ചിത്രം. ഇര്‍ഷാദിന്റെ വാക്കുകള്‍ : തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെആര്‍എസ് പാര്‍സല്‍ സര്‍വീസില്‍ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലര്‍ക്ക്. ഭാവന, ബൈജു, താവൂസ്…ഓഫിസ് വിട്ട് ഇറങ്ങുമ്പോള്‍ ബാബു കാത്ത് നില്‍ക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. എത്ര ബോറാണെന്ന് പറഞ്ഞാലും, ബോക്‌സ്ഓഫിസില്‍ എട്ടു നിലയില്‍ പൊട്ടി എന്ന് കേട്ടാലും, എന്താണ് ആ സിനിമയുടെ കുഴപ്പം അത് കണ്ടു പിടിക്കണമല്ലോ എന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ അഭിപ്രായം ആയിരുന്നു. കേച്ചേരി കംമ്പര, ഗുരുവായൂര്‍ നാടകവീട്, ഡിവൈഎഫ്‌ഐയ്ക്ക് വേണ്ടിയുള്ള തെരുവ് നാടകങ്ങള്‍, ചെറുതല്ലാത്ത എന്റെ ഒരു നാടക ജീവിത്തിന് ഏകദേശം തിരശീല വീണ് കഴിഞ്ഞിരുന്നു. കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക അഭിനേതാകളും, പ്രാരാബ്ധങ്ങളുടെ മാറാപ്പെടുത്ത് വിദേശങ്ങളിലേക്ക് പലായനം ചെയ്തു…

Read More

ലക്ഷദ്വീപ് വിഷയത്തില്‍ ക്യംപെയിന്‍ നടക്കുന്നതിനിടെ ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന ലക്ഷദ്വീപ് നിവാസിയായ ഒരു യുവാവിന്റെ പോസ്റ്റ് വൈറലായിരുന്നു. എന്നാല്‍ ഇന്ന് അതേ യുവാവ് സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങള്‍ അറിഞ്ഞെന്നും അതിനു ശേഷമാണ് പുതിയ കുറിപ്പ് എന്നുമാണ് യുവാവിന്റെ വിശദീകരണം. ‘സമൂഹമാധ്യമങ്ങളൊന്നും സജീവമല്ലാതിരുന്ന സമയത്ത് പോലും ലക്ഷദ്വീപിന് ആശ്വാസവുമായി പല തവണ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പരമാവധി രഹസ്യമായി ചെയ്യുക എന്നതും അദ്ദേഹത്തിന്റെ രീതിയാണ്. കാഴ്ച പദ്ധതിയുടെ ഭാഗമായി ദ്വീപിലെ ഓരോ വീട്ടിലും കടന്ന് ചെന്ന മെഡിക്കല്‍ ക്യംപുകളുടെ വിശേഷം മുഹമ്മദ് സ്വാധിക്ക് ഈ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നു. മുന്‍പ് താന്‍ എഴുതിയ കുറിപ്പ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ‘മമ്മുക്കയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പല…

Read More

സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മത്സര മനോഭാവം സ്വാഭാവികമാണെന്ന് സംവിധായകന്‍ സാജന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മമ്മൂട്ടി പറഞ്ഞിട്ട് ചിത്രത്തിലെ ഡയലോഗ് മാറ്റിയെന്നും അതിന്റെ പേരില്‍ മോഹന്‍ലാലിനെ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നും സാജന്‍ അഭിമുഖത്തില്‍ പറയുന്നു. ‘മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് ഗീതം എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിള്‍ റോളിലാണ് എത്തുന്നത്. തിലകേട്ടന്റെ രണ്ട് മക്കളായാണ് ഗീത എത്തുന്നത്. ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നാടകസമിതിയിലെ അസിസ്റ്റന്റ് ഡയരക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബപെണ്‍കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചുപോകുമ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍തൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നാടുവിട്ടുപോയ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്. അയാള്‍ ഇപ്പോള്‍ സമ്പന്നനായിട്ട്…

Read More

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്ലബ് ഹൗസ് ചര്‍ച്ചകളെ ട്രോളി നടി സാനിയ ഇയ്യപ്പന്‍. വിവിധങ്ങളായ ചര്‍ച്ചകളാണ് ഇപ്പോള്‍ ക്ലബ്ബ് ഹൗസിലെ ഓരോ ഗ്രൂപ്പുകളിലും നടക്കുന്നത്. ഓരോ ചാറ്റ് റൂമുകളും മിനുട്ടുകള്‍ക്കുള്ളിലാണ് നിറയുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവുക. ഇത്തരത്തില്‍ അപ്പുറത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയുന്ന മോഡറേറ്റര്‍മാരെയാണ് സാനിയ ട്രോളുന്നത്. ഏതായാലും വീഡിയോ വൈറലായിട്ടുണ്ട്. നിരവധി പേരാണ് സാനിയയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്. സാനിയ ബാലതാരമായാണ് സിനിമയിലെത്തുന്നത്. ‘ക്വീന്‍’ ആണ് സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. ‘ലൂസിഫറി’ല്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. View this post on Instagram A post shared by Saniya Iyappan (@_saniya_iyappan_)

Read More

എന്‍ജോയ് എന്‍ജാമിക്ക് കവര്‍ ഗാനവുമായി ജുവല്‍ മേരി. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. യൂട്യൂബ് ചാനലിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ജുവല്‍ കവര്‍ പതിപ്പൊരുക്കിയത്. തന്റെ ആദ്യ കവര്‍ ഗാനമാണിതെന്നും ഇത്തരമൊരു വ്യത്യസ്ത ഗാനം സൃഷ്ടിച്ച ധീയോടും അറിവിനോടും സ്‌നേഹം അറിയിക്കുന്നു എന്നും പാട്ട് പങ്കുവെച്ച് ജുവല്‍ കുറിച്ചു. ‘കാലത്തിനപ്പുറം നിലനില്‍ക്കുന്ന ഗാനമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഗാനം നിര്‍മ്മിക്കാന്‍ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു’ എന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ സമയത്തിനകം താരത്തിന്റെ പാട്ട് വിഡിയോ വൈറലായി. ഗായിക ജുവല്‍ ആണെന്നറിഞ്ഞപ്പോള്‍ പലരും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ ഉള്‍പ്പടെയുളള പ്രമുഖര്‍ താരത്തെ പ്രശംസിച്ചിട്ടുണ്ട്. ജുവലിന്റെ ഒപ്പം പാടിയിരിക്കുന്നത് അര്‍ജുന്‍ ഉണ്ണികൃഷ്ണനാണ്. ഈ പാട്ട് പാടിയത് ആരാണെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. എന്നാലും ഇവളിതെങ്ങനെ എന്ന തരത്തിലുളള പല കമന്റുകളും എത്തി. ഞാന്‍ തന്നെയാണു മൊതലാളി’ എന്നാണ് പ്രതികരണങ്ങള്‍ക്കു നന്ദി…

Read More

തീയേറ്ററുകളില്‍ വിജയമായില്ലെങ്കിലും ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടാന്‍ കഴിഞ്ഞ ചിത്രമാണ്. ചിത്രത്തിലെ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മെഗാ ഹിറ്റ് ആയിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മ്മിച്ചത്. എന്നാല്‍ ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന്‍ ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറഞ്ഞു. ക്ലബ് ഹൗസിലെ ഒരു ഗ്രൂപ്പിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്. വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കാനായിരുന്നു ജയസൂര്യയ്ക്ക് ആഗ്രഹം. എന്നാല്‍ പിന്നീട് നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഈ കഥാപാത്രം ചെയ്തത്.

Read More