Author: Webdesk

മമ്മൂട്ടി നായകനായ മധുരരാജ വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് നെൽസൺ എെപ്പാണ്. മാസ്സ് മസാല എന്റർടെയ്നറായ ചിത്രം കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്നും പകർത്താൻ ശ്രമിച്ച 14 വയസ്സുകാരൻ പിടിയിൽ ആയിരിക്കുകയാണ്.പെരിന്തൽമണ്ണയിലെ തീയേറ്ററിനുള്ളിൽ വച്ച് ചിത്രം പകർത്താൻ ശ്രമിച്ച 14 വയസ്സുകാരനെയാണ് പിടിയിൽ ആക്കിയത്. ചിത്രത്തിന്റെ അൻപത് മിനിറ്റോളം അദ്ദേഹം തന്റെ ഫോണിൽ പകർത്തുകയുണ്ടായി. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് പൊലീസിനു കൈമാറി. ഇത്തരം പൈറസി കാര്യങ്ങളിൽ പ്രേക്ഷകർ ഏർപ്പെടരുതെന്നും ഇത്തരം സംഭവങ്ങൾ സിനിമ മേഖലയെ ദോഷമായി ബാധിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഇത്തരം ശ്രമങ്ങൾക്കിടയിലും മധുരരാജ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്.

Read More

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ സായിപല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. യുവനടി സായിപല്ലവിക്ക് ഏറ്റവും കൂടുതൽ അംഗീകാരം ലഭിക്കാൻ പോകുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും അതിരനിലെ നിത്യ എന്ന കഥാപാത്രം. സസൂക്ഷ്മമായ ഭാവപ്രകടനം കൊണ്ടും അഭിനയ വൈഭവം കൊണ്ടും തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി നിത്യയെ മാറ്റുവാൻ സായിപല്ലവി ക്ക് സാധിച്ചു. മലരായും അഞ്ജലി ആയും മലയാളസിനിമയിൽ വേഷമിട്ട സായി പല്ലവിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് അതിരനിലെ നിത്യ. കയ്യടക്കമുള്ള ഈ പ്രകടനത്തിന് കയ്യടി നൽകിയേ തീരു.

Read More

മലയാള സിനിമയിലെ പ്രിയപ്പെട്ട യുവതാരം സണ്ണിവെയിൻ വിവാഹിതനായി. ഇന്ന് രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. സിനിമയിലുള്ള സുഹൃത്തുക്കളെ ഒന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണിവെയിൻ സിനിമാ ലോകത്തെത്തുന്നത്. പിന്നീട് ദുൽഖർ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ സുനി എന്ന കഥാപാത്രം സണ്ണിവെയിനിന് നിരവധി ആരാധകരെ സമ്മാനിച്ചു. ഏറ്റവുമൊടുവിലായി ജൂൺ എന്ന സിനിമയിൽ അതിഥി വേഷത്തിലും സണ്ണിവെയിൻ എത്തുന്നുണ്ട്.

Read More

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം ഇതിനോടകം വലിയ ഹിറ്റായി കഴിഞ്ഞു. ചിത്രം ഇതിനോടകം 80 കോടിയിലധികം കളക്ഷൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും നേടിക്കഴിഞ്ഞു. ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. ചിത്രത്തിലെ റഫ്ത്താര എന്ന ഐറ്റം സോങ്ങ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. ഗാനം കാണാം.

Read More

ടോവിനോ തോമസ്,ആസിഫ് അലി ,പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ.നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മരിച്ചുപോയ സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകൻ.കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് തിരക്കഥ നിർവഹിക്കുന്ന ചിത്രമാണ് ഉയരെ. ഗ്രഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് .ചിത്രം ഉടൻ റിലീസിന് എത്തും.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. നിർവഹിക്കുകയുണ്ടായി.അവന്യൂ സെന്റർ പനമ്പള്ളി നഗറിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്.ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Read More

ആസിഫ് അലി , ടോവിനോ, പാർവ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉയരെ’.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. നീ മുകിലോ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിന്റെ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. റഫീഖ് അഹമ്മദ് രചന നിർവഹിച്ച ഗാനം ആലപച്ചിരിക്കുന്നത് വിജയ് യേശുദാസും, സിത്താരയും ചേർന്നാണ്.

Read More

ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ക്വീൻ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി ലാലേട്ടനെ വെച്ചൊരുക്കുന്ന കൈരളി TMTയുടെ പരസ്യം ‘നെഞ്ചിനകത്ത്’ പ്രോമോ ശ്രദ്ധേയമാകുന്നു. ഗുസ്‌തി ചാമ്പ്യൻ ആയിരുന്ന ലാലേട്ടനെ ഓർമകൾക്കൊപ്പം ഗോദയിലേക്ക് വീണ്ടും കൊണ്ട് വരുന്ന പരസ്യത്തിന്റെ ആശയവും ഡിജോ ജോസിന്റേത് തന്നെയാണ്. പ്രകാശ് വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ജേക്സ് ബിജോയിയുടെ സംഗീതവും മുന്നിട്ട് നിൽക്കുന്നു. “ചില ഓർമ്മകൾ എന്നും കരുത്തുറ്റവയാണ്…അത്തരത്തിൽ നെഞ്ചിനകത്തുള്ള ഒരു പഴയ ഓർമ്മയിലേക്ക് ഒരു മടക്ക യാത്ര…കൈരളി TMT യുടെ കരുത്തുറ്റ ചിന്തകൾക്കൊപ്പം, ഗോദയിലേക്ക് വീണ്ടുമൊരു ചുവടു വയ്പ്പ് !” എന്ന ക്യാപ്ഷനോട് കൂടിയാണ് പ്രോമോ ഷെയർ ചെയ്‌തിരിക്കുന്നത്‌.

Read More

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മിഖായേലിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. ടീസർ ഷെയർ ചെയ്‌തു കൊണ്ട് രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. “ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ടവരാണ് ഞാനും നിവിനും. ഒരു മാസ്സ് ഹീറോ പദവിയിലേക്ക് നിവിൻ വളരുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്. പേന എടുത്തെഴുതിയാൽ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ്.” നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമാണം. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ നായികയാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ…

Read More

സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിയാൻ വിക്രത്തിന്റെ മകൻ ധ്രുവ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയത് സൂപ്പർസ്റ്റാർ സൂര്യയാണ്. ബാല സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മേഘ ചൗധരി, ഈശ്വരി റാവു, റൈസ വിൽസൺ, ആകാശ് പ്രേംകുമാർ എന്നിവർ അഭിനയിക്കുന്നു. E4 എന്റർടൈന്മെന്റിന്റെ ബാനറിൽ മുകേഷ് മെഹ്‌തയാണ് നിർമാണം. രാധൻ സംഗീതസംവിധാനവും എം സുകുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഫെബ്രുവരി മാസം ചിത്രം തീയറ്ററുകളിൽ എത്തും.

Read More

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയാണ് പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ട്രോൾ മഴയാണ് എല്ലാ ട്രോൾ ഗ്രൂപ്പുകളിലും. മെട്രോ ഉദ്ഘാടനവും, കുമ്മനം രാജശേഖരനും വിമാന ഗോമാതായും നോട്ട് നിരോധനവും എല്ലാം ട്രോളന്മാർ ചർച്ചക്ക് എടുത്തിട്ടുണ്ട്.

Read More