Author: Webdesk

രവി തേജയെ കേന്ദ്രകഥാപാത്രമാക്കി വംശീ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മിക്കുന്നത്. എഴുപതുകളുടെ പശ്ചാത്തലത്തില്‍ സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. മുന്‍പെങ്ങും കാണാത്ത വിധം അടിമുടി വ്യത്യസ്തനായാണ് രവി തേജ ചിത്രത്തില്‍ എത്തുന്നത്. നൂപൂര്‍ സനോന്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍. മധി ഐഎസ്‌സിയുടേതാണ് ഛായാഗ്രഹണം. ജിവി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ശ്രീകാന്ത് വിസ, സഹനിര്‍മ്മാതാവ് മായങ്ക് സിംഗാനിയ എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ: വംശി-ശേഖര്‍, ആതിര ദില്‍ജിത്ത്.

Read More

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടന്മാരുടെ ചിത്രങ്ങള്‍ക്ക് തുടത്തില്‍ ആളുകള്‍ ഉണ്ടാകുമെങ്കിലും സിനിമയെ വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു ചിത്രത്തിന് എത്ര പബ്ലിസിറ്റി നല്‍കിയാലും നിരൂപണം എഴുതിയാലും അത് നല്ലതാകണമെങ്കിലും ആളുകള്‍ നല്ലതെന്ന് പറയണം. സിനിമയുടെ വിധി നിര്‍ണയിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. മുന്‍പും അങ്ങനെയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കൊറോണ പേപ്പേഴ്‌സിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഏപ്രില്‍ ആറിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു…

Read More

സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കാസ്റ്റിംഗ് നടത്തുന്നത്. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ് നല്ലതായിരിക്കണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൊറോണ പേപ്പേഴ്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ ചിത്രങ്ങളില്‍ സ്ഥിരം കണ്ടുവന്നിരുന്ന ചില മുഖങ്ങളുണ്ട്. അവരില്‍ പലരും ഇന്നില്ല. അതില്‍ നിന്ന് വ്യത്യാസം വന്നതോടെ ഈ സിനിമ പുതിയതായി. യുവതാരങ്ങള്‍ക്കൊപ്പം ജോലി ചെയ്തതോടെ തന്റെ സിനിമ പുതിയതായി തോന്നിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൊറോണ പേപ്പേഴ്‌സിലെ തന്റെ ഏറ്റവും സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ് ജീന്‍ പോളിന്റേതായിരുന്നു. താനിതുവരെ ജീനിനെ കണ്ടിട്ടില്ല. ജീനിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. അതിന്റെ റിസള്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കൊറോണ പേപ്പേഴ്‌സിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഏപ്രില്‍ ആറിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്…

Read More

സിനിമ എന്താണ് ആവശ്യപ്പെടുന്നത് അതനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഷൈന്‍ ടോം ചാക്കോയും ഷെയ്ന്‍ നിഗവും അങ്ങനെ സിനിമയിലേക്ക് എത്തിയതാണ്. ചിത്രത്തില്‍ സിദ്ദിഖിന് നല്‍കിയിരിക്കുന്ന കഥാപാത്രം മുന്‍പായിരുന്നെങ്കില്‍ തിലകന് നല്‍കേണ്ടിയിരുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിന് തന്റെ കയ്യില്‍ മറ്റൊരു ചോയിസില്ല. ഇന്ന് മലയാള സിനിമയില്‍ ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്ന ഏക നടന്‍ സിദ്ദിഖാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൊറോണ പേപ്പേഴ്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിനിമയില്‍ തന്റെ താത്പര്യങ്ങള്‍ക്കല്ല പ്രധാനം. രാഷ്ട്രീയപരമോ, ജാതിപരമായോഉള്ള ഒരു താത്പര്യങ്ങളും സിനിമയ്ക്ക് അടിസ്ഥാനമല്ല. സിനിമ നല്ലതാകണമെങ്കില്‍ കാസ്റ്റിംഗ് നല്ലതായിരിക്കണം. അതനുസരിച്ച് മാത്രമാണ് കൊറോണ പേപ്പേഴ്‌സിന്റെ കാസ്റ്റിംഗ് നടത്തിയത്. തന്റെ ഏറ്റവും സര്‍പ്രൈസിംഗായിട്ടുള്ള കാസ്റ്റിംഗ് ജീന്‍ പോളിന്റേതായിരുന്നു. താനിതുവരെ ജീനിനെ കണ്ടിട്ടില്ല. ജീനിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഇതു ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. അതിന്റെ റിസള്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇവരുമായി ജോലി…

Read More

ഇനി കോമഡി സിനിമകള്‍ ചെയ്യില്ലെന്നാണ് തീരുമാനമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ഇതുവരെ ഒറ്റ ത്രില്ലര്‍ സിനിമയാണ് ചെയ്തിരിക്കുന്നത്. അത് മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പമാണ്. ഇനി കോമഡി സിനിമ ചെയ്താല്‍ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ആവര്‍ത്തനമാകുമെന്നും കോമഡി സിനിമകളുടെ സ്‌റ്റോക്ക് തീര്‍ന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്. ത്രില്ലര്‍ ചിത്രങ്ങള്‍ താന്‍ അധികം ട്രൈ ചെയ്തിട്ടില്ല. തന്റെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ത്രില്ലര്‍ ട്രൈ ചെയ്യാമെന്ന് കരുതി. നിലവില്‍ ഒരുപാട് ത്രില്ലര്‍ ചിത്രങ്ങള്‍ വരുന്നുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ത്രില്ലറാണ് താന്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് കരുതുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. വിജയിക്കുമോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കും. ഒപ്പം പോലെ കൊറോണ പേപ്പേഴ്‌സും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ…

Read More

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. കുഞ്ഞാലിമരക്കാറിന് ശേഷം യുവതാരങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഏപ്രില്‍ ആറിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താന്‍ എല്ലാ പരിപാടിയും നിര്‍ത്തിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ചിത്രം വിജയിച്ചിരുന്നില്ല. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കൊറോണ പേപ്പേഴ്‌സിലെ കേന്ദ്രകഥാപാത്രങ്ങള്‍. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ്…

Read More

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ് കീഴടക്കിയ പ്രിയതാരം ഇന്നസെന്റ് വിടപറഞ്ഞിട്ട് ദിവസങ്ങളായി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയ്ക്ക് ആയിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം. ഇന്നസെന്റിന്റെ മരണത്തിൽ ചലച്ചിത്ര – സാംസ്കാരിക രംഗത്തെ പ്രമുഖർ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആരാധകർ പലതവണ സോഷ്യൽമീഡിയ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും നടൻ മമ്മൂട്ടി ഇന്നസെന്റിനെക്കുറിച്ച് എന്തെങ്കിലും കുറിച്ചതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇന്നസെന്റിന്റെ സംസ്കാരചടങ്ങുകൾ കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി വൈകി തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനെക്കുറിച്ച് മമ്മൂട്ടി തന്റെ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. സിനിമയിലെ ആദ്യകാല അനുഭവങ്ങളും ഇന്നസെന്റ് എന്ന വ്യക്തിയെ കണ്ടതും പരിചയപ്പെട്ടതും എല്ലാം മമ്മൂട്ടി ഓർത്തെടുത്തു. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനാണ് തനിക്കിഷ്ടമെന്നും പോലെയല്ല, അദ്ദേഹം തനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നെന്നും മമ്മൂട്ടി കുറിച്ചു. മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ്,…

Read More

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടി എന്ന ചിത്രം ഏപ്രില്‍ പതിനാലിന് തീയറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോം വര്‍ഗീസ് സഹനിര്‍മാവാണ്. റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കി. ഷൈന്‍ ടോം ചാക്കോയും അഹാനയുമാണ് ടീസറിലുള്ളത്. https://www.youtube.com/watch?time_continue=56&v=k5pO6uAY2Qs ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍, ധ്രുവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം- ഗോവിന്ദ് വസന്ത, ഛായാഗ്രഹണം- ഫായിസ് സിദ്ധിഖ്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, ആര്‍ട്ട്- സുഭാഷ് കരുണ്‍, മേക്കപ്പ്- രഞ്ജിത് ആര്‍, ചീഫ് അസ്സോസിയേറ്റ്- സുനില്‍ കര്യാട്ടുകര, ലിറിക്സ്- അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, അസോസിയേറ്റ്…

Read More

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിപിന്‍ ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ വസ്തുതകള്‍ നിരത്തി സംവിധായകന്‍ തന്നെ രംഗത്തെത്തി. ഇപ്പോഴിതാ ആരോപണം ഉന്നയിച്ചവര്‍ തന്നെ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. ഹബ് ഓഫ് റിതം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആദ്യമായി ഈ ആരോപണം ഉയര്‍ന്നത്. വിപിന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലക്കെടുത്തു അന്വേഷണം നടത്തിയപ്പോള്‍ രണ്ട് സിനിമകളും തമ്മിലുള്ള സാമ്യം യാദൃച്ഛികം മാത്രമെന്നു മനസിലായതായി ‘ ഹബ് ഓഫ് റിതം ‘ അവരുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഒപ്പം ആരോപണം ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്നും, ആ പോസ്റ്റ് കാരണം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് മാപ്പ് പറയുന്നു എന്നും അവര്‍ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേയ്ക്ക്…

Read More

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇടയ്ക്ക് യാത്രകള്‍ പോകാറുള്ള ഇരുവരും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരില്‍ അമൃത സൈബര്‍ അറ്റാക്കിന് ഇരയാകാറുണ്ട്. എന്നാല്‍ ഇതൊന്നും താരങ്ങള്‍ വകവയ്ക്കാറില്ല. ഇപ്പോഴിതാ അമൃത പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നീല ഗൗണില്‍ അതീവ സുന്ദരിയായാണ് അമൃത ചിത്രത്തിലുള്ളത്. ‘എന്നെ ചന്ദ്രനിലേക്ക് പറത്തൂ’ എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്. ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലായിരുന്ന ഗോപി സുന്ദര്‍ അടുത്തിടെയാണ് അമൃതയുമായുള്ള പ്രണയബന്ധം തുറന്നുപറഞ്ഞത്. വിവാഹിതനായിരുന്ന ഗോപിസുന്ദര്‍ അഭയയുമായുള്ള റിലേഷനിലായത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ പേരില്‍ ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും സൈബര്‍ ആക്രമണത്തിനിരയായിരുന്നു. അമൃതയുമായുള്ള റിലേഷന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയും ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയാകാറുണ്ട്.

Read More