Author: Webdesk

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ. ചിത്രത്തിലെ ഉയ്യാരം പയ്യാരം എന്ന് തുടങ്ങുന്ന ഗാനം കാണാം ചിത്രത്തിലെ ഉയ്യാരം പയ്യാരം എന്ന ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്.മനു മഞ്ജിത് ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. സിയ ഉൾ ഹഖ് ആണ് ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം കാണാം.

Read More

ബോളിവുഡ് സൂപ്പർ താരം സൽമാന്റെ ബ്രഹ്മാണ്ട ചിത്രം ​ഭാ​ര​തി​നോ​ടൊ​പ്പം​ ​മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​മലയാളത്തിലെ യുവതാരം ദുൽഖറിന്റെ ​ ര​ണ്ടാ​മ​ത്തെ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​മാ​യ​ ​ദ​ ​സോ​യാ​ഫാ​ക്ട​ര്‍. ​സു​ല്‍​ത്താ​ന്‍,​ ​ടൈ​ഗ​ര്‍​ ​സി​ന്ദാ​ ​ഹെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ​ ​അ​ലി​ ​അ​ബ്ബാ​സ് ​സ​ഫ​ര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. ചിത്രം ജൂൺ അഞ്ചിന് റംസാൻ ദിനത്തിൽ തിയേറ്ററുകളിലെത്തും.2014​ല്‍​ ​റി​ലീ​സാ​യ​ ​ഓ​ഡ് ​ടു​ ​മൈ​ ​ഫാ​ദ​ര്‍​ ​എ​ന്ന​ ​ദ​ക്ഷി​ണ​കൊ​റി​യ​ന്‍​ ​സി​നി​മ​യി​ല്‍​ ​നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് ഭാരത്. കത്രീന കൈഫാണ് നായിക.ജാ​ക്കി​ ​ഷ്‌​റോ​ഫ്,​ ​ത​ബു,​ ​സു​നി​ല്‍​ ​ഗ്രോ​വ​ര്‍,​ ​ദി​ഷാ​ ​പ​ട്ടാ​നി,​ ​സൊ​നാ​ലി​ ​കുല്‍ക്കര്‍ണി​ , ​വ​രു​ണ്‍​ ​ധവാൻ എന്നിവരാണ് മറ്റു താരങ്ങൾ.മാ​ര്‍​കി​ന്‍​ ​ലാ​സ്‌​ക​വി​ക് ​ആ​ണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍,​ ​ദ​ ​ഷൗ​ക്കീ​ന്‍​സ്,​ ​തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍​ ​-​ ​ഡെ​ഡ് ഓ​ര്‍​ ​എ​ലൈ​വ്,​ ​പ​ര​മാ​ണു​ ​ദ​ ​സ്റ്റോ​റി​ ​ഒ​ഫ് ​പൊ​ക്രാ​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ഭി​ഷേ​ക് ​ശ​ര്‍​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചിത്രമാണ് ദ​ ​സോ​യാ​ ​ഫാ​ക്ട​ര്‍.​ഫോ​ക്സ് ​സ്റ്റാ​ര്‍​…

Read More

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് നൈല ഉഷ. പുണ്യാളൻ അഗർബത്തീസ് ,ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണണം എന്നുള്ളത് 15 വർഷമായുള്ള നൈലയുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ഭരണാധികാരിക്ക് കൈ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം തന്റെ സന്തോഷം അറിയിക്കുന്നത്. യു.എ.ഇയിൽ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള ഏതൊരാൾക്കും ഉള്ള ഏറ്റവും വലിയ ആഗ്രഹം ഷെയ്ഖ് മുഹമ്മദിനെ നേരിൽ കാണുക എന്നതാണെന്ന് നൈല പറയുന്നു. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ നൈലയ്ക്ക് 15 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. ഷെയ്ക്കിനൊപ്പം ഇഫ്താർ വിരുന്നിന് പ്രത്യേക ക്ഷണം ലഭിച്ചതിൽ ദുബായ് മീഡിയ ഓഫിസിന് എല്ലാ നന്ദിയും താരം രേഖപ്പെടുത്തി. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഒരു സായാഹ്നമായിരുന്നു…

Read More

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ തൂമഞ്ഞ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.പ്രശാന്ത് പ്രഭാകർ ആണ് സംഗീത സംവിധായകൻ. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചത്

Read More

ഒരു മെക്സിക്കൻ അപാരത ഒരുക്കിയ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദി ഗാംബ്ലർ.ആൻസൻ പോൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് .സൂപ്പർഹീറോ പരിവേഷമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ ആൻസൻ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് തങ്കച്ചൻ ഇമ്മാനുവൽ ആണ്.പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ചിത്രത്തിലെ തീരം തേടും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനയ് ശശികുമാർ രചിച്ച ഗാനം ആലപിച്ചത് കാർത്തിക്ക് ആണ്.

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ ചട്ടയും മുണ്ടും ഉടുത്ത് നിൽക്കുന്ന രസകരമായ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.പോസ്റ്റർ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ കോമഡിയുടെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ രസിപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Read More

‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശനം’ ആണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. അതിനു ശേഷം കാർത്തിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. ചിത്രത്തിൽ ജ്യോതിക കാർത്തിയുടെ സഹോദരിയായി എത്തുന്നുണ്ട്.സത്യരാജ്, സീത എന്നിവർ മറ്റ് താരങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഗോവയിൽ പൂർത്തിയായി. ഇപ്പോൾ സിനിമയുടെ ഊട്ടിയിലെ ചിത്രീകരണം പുരോഗമിക്കുകയാണ്.ആർ.ഡി. രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ജിത്തു ജോസഫ് ഈ വർഷംതന്നെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്.ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്.

Read More

തിരുവനന്തപുരത്ത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള നടന്നുകൊണ്ടിരിക്കുകയാണ്. മേള പുരോഗമിക്കുമ്പോൾ ചലച്ചിത്രലോകത്തെ കുട്ടി താരങ്ങളും പ്രമുഖരും കുട്ടികളുടെ ആഘോഷങ്ങളിൽ പങ്കു ചേരുവാൻ എത്തിച്ചേരുന്നുണ്ട്. ഇന്നലെ ബിജുകുട്ടൻ മേളയിൽ എത്തിച്ചേരുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ മറുപടി പറഞ്ഞു കയ്യടി നേടുകയും ചെയ്തു. ഗോദ എന്ന ചിത്രത്തിൽ നായികയായ വാമിക ഗബ്ബി മലര്‍ത്തിയടിച്ചപ്പോള്‍ എന്തു തോന്നി എന്നതായിരുന്നു ബിജുകുട്ടനോട് കുട്ടികൾ ചോദിച്ച ചോദ്യം. മലർത്തിയടിച്ചപ്പോൾ നല്ല വേദന തോന്നിയെങ്കിലും നായിക മലർത്തി അടിക്കുന്നതുകൊണ്ട് ആ സീനിന് റീടെയ്ക് ഉണ്ടാകണെ എന്ന് പ്രാർത്ഥിച്ചു എന്നും ബിജുക്കുട്ടൻ പറയുന്നു. പക്ഷേ ആ സീൻ മാത്രം ഒറ്റ ടേക്കിൽ ഒക്കെ ആവുകയും ചെയ്തു. മേളയിലെ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയിലാണ് ബിജുക്കുട്ടന്‍ അതിഥിയായി എത്തിയത്.സിനിമയില്‍ എത്തുമെന്ന് താൻ സ്വപ്‌നത്തില്‍ പോലും കരുതിയതല്ലെന്നും ഇത്ര ചെറുപ്പത്തിലേ നല്ല സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ച നിങ്ങളൊക്കെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും ബിജു കുട്ടന്‍ പറഞ്ഞു. ഏഴു ദിവസം നീണ്ടുനിന്ന മേളയുടെ സമാപന ചടങ്ങ്…

Read More

നടിയും നർത്തകിയുമായി ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അനുസിത്താര. ഗ്രാമീണത തുളുമ്പുന്ന കഥാപാത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ വീട്ടിലെ വിഷു റംസാൻ ആഘോഷങ്ങളെ പറ്റി ഇപ്പോൾ പങ്കുവയ്ക്കുകയാണ് നടി. താരത്തിന്റെ വീട്ടിൽ വിഷുവും റംസാനും ഒരേപോലെ ആഘോഷിക്കപ്പെടുന്നു. അനുവിന്റെ അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ വിവാഹമായിരുന്നു.താൻ ഉണ്ടായതിനു ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത് എന്നും താരം പങ്കുവെക്കുന്നു. അതിനാൽ വിഷുവും ഓണവും റംസാനും ഒക്കെ താരവും കുടുംബവും ആഘോഷിക്കും. ഇതോടൊപ്പം ഒരു രഹസ്യവും കൂടി തുറന്നു പറയുകയാണ് അനു സിത്താര.പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ താൻ മുസ്ലിം ആണെന്നും ഉമ്മ നിസ്കരിക്കാൻ പഠിപ്പിച്ചിട്ടുണ്ട് എന്നും നോമ്പ് എടുക്കാറുണ്ട് എന്നും താരം പറയുന്നു. ഇതെല്ലാം നടക്കുന്നത് അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിലാണ്.മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് അനുസിതാരയുടെ ഏറ്റവും പുതിയ ചിത്രം.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്ബിള്ളി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്.

Read More

അഭിനയ മികവ് കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.തന്റെ അച്ഛന്റെ ആഗ്രഹം തന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു എന്ന് ഇപ്പോൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.അച്ഛന്റെ ആഗ്രഹം അതായിരുന്നു എങ്കിലും തനിക്ക് വലിയ ആഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ട് താൻ പഠിച്ചില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. ഡോക്ടർമാരെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് മമ്മൂട്ടി ഇത് പറഞ്ഞത്. വലിയൊരു ജനസാഗരം ഉണ്ടായിരുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സാന്നിധ്യമുണ്ടായിരുന്നു. സാധാരണ ഗവൺമെന്റ് സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ വിജയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പറയാനോ മനസ്സിലാക്കാനോ ഉള്ള പരിജ്ഞാനം ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സിനിമയോടുള്ള അടങ്ങാത്ത മോഹം മൂലം പ്രീഡിഗ്രിക്ക് അദ്ദേഹം തോൽക്കുകയും അതോടെ അച്ഛൻ തന്റെ ആഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് ഒരു ഡോക്ടറൈറ്റെ കാണുകയുള്ളൂവെന്നും തനിക്ക് ഇപ്പോൾ രണ്ട് ഡോക്ടറേറ്റ് കയ്യിലുണ്ട് എന്നും മമ്മൂട്ടി അഭിമാനപൂർവ്വം പറയുന്നു. ഡോക്ടർമാരുടെ ചികിത്സാരീതികളെയും സേവനങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചികിത്സാ രീതികളെ…

Read More