Author: Webdesk

മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാൽ- ശോഭന. എൺപതുകൾ മുതൽ സിനിമയിൽ ഉള്ള ഇവർ ഏകദേശം 55 ചിത്രങ്ങളിൽ ആണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അതിൽ ഭൂരിഭാഗം ചിത്രത്തിലും മോഹൻലാൽ ശോഭനയുടെ നായകനായിരുന്നു. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ 90 ശതമാനം ചിത്രങ്ങളും മികച്ച വിജയം നേടി എന്നത് ഇവരെ ഭാഗ്യ ജോഡികളായി രേഖപ്പെടുത്തുവാൻ ഇടയായി. കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നു മോഹൻലാലും ശോഭനയും പങ്കു വെച്ച തങ്ങളുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗംഗക്കും ക്ലാരക്കും ഒപ്പം എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ വെച്ചാണ് മോഹൻലാൽ ശോഭനക്കും സുമലതക്കും ഒപ്പമുള്ള ഫോട്ടോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഇട്ടത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ആണ് ഗംഗ. അതുപോലെ തൂവാനത്തുമ്പികളിലെ സുമലതയുടെ കഥാപാത്രം ആണ് ക്ലാര. ഇതിൽ രണ്ടിലും…

Read More

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ. ചിത്രത്തിലെ ‘ഞാൻ തേടും താരം’ എന്ന ഫാൻ ഫാന്റസി ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ആന്റണി ദാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ…

Read More

കഴിഞ്ഞ പതിറ്റാണ്ടിലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നൂറു പ്രകടനങ്ങളുടെ ലിസ്റ്റ്  പ്രശസ്ത സിനിമ നിരൂപകരും വിമർശകരും മാധ്യമ പ്രവർത്തകരും ഉൾകൊള്ളുന്ന സംഘത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ഇന്ത്യൻ മൂവി ഓൺലൈൻ പോർട്ടൽ ആയ ഫിലിം കംപാനിയൻ തയ്യാറാക്കിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, സൗബിൻ ഷാഹിർ, ജോജു ജോർജ്, ഹരീഷ് പേരാടി, ജയസൂര്യ, ഫഹദ് ഫാസിൽ, തിലകൻ, പാർവതി, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, സജിത മഠത്തിൽ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ ഈ ലിസ്റ്റിൽ ഇടം നേടിയിരുന്നു. അതിനു ശേഷം അവർ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ചില നടീനടന്മാരെ ഉൾപ്പെടുത്തി ഒരു റൗണ്ട് ടേബിൾ ചർച്ചയും ഇന്ത്യൻ സിനിമയെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും അഭിനയത്തെ കുറിച്ചും നടത്തിയപ്പോൾ അതിൽ വിജയ് സേതുപതി, മനോജ് ബാജ്പെയീ, ദീപിക പദുകോൺ, വിജയ് ദേവർക്കൊണ്ട, ആലിയ ഭട്ട്, രൺവീർ സിംഗ്, പാർവതി, ആയുഷ്മാൻ ഖുറാന എന്നിവരാണ് പങ്കെടുത്തത്. ഈ ചർച്ചയിൽ തന്നെ ഏറ്റവും…

Read More

ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിക്കവേ അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പാർവതി. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് സംസാരിക്കാൻ ഒത്തുകൂടിയിരുന്നു. ‘അര്‍ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്നും ‘ജോക്കര്‍’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും അല്ലാതെ നിങ്ങള്‍ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല എന്നും പാർവതി പറയുന്നു. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ‘സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ പരിഗണിക്കുന്നത് എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രം ചെയ്യാൻ…

Read More

2013 ൽ ആർ ജെ മാത്തുക്കുട്ടിയും വൈഗയും കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ കെ ഷാജി സംവിധാനം ചെയ്ത്, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഷോർട്ട് ഫിലിം കുളിസീന് രണ്ടാം ഭാഗം എത്തുന്നു. ഏഴ് വർഷങ്ങൾക്കിപ്പുറം ആണ് ആണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇത്തവണ ക്യാമറക്ക് മുന്നിലും പിന്നിലും ഒട്ടനവധി പ്രശസ്ത താരങ്ങളെ അണിനിരത്തിയായിരിക്കും കുളിസീൻ 2 വരിക എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. 2020 ആദ്യമാസങ്ങളിൽ തന്നെ കുളിസീൻ വീണ്ടും തരംഗമായി മാറാൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

Read More

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .റോഷൻ ആൻഡ്രൂസിന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.ആന്റപ്പൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്. ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ടിരുന്നു.മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ…

Read More

ചിരിച്ചും ചിരിപ്പിച്ചും മാത്രം മലയാളിക്ക് മുന്നിലെത്തിയ താരമായിരുന്നു മോളി കണ്ണമാലി. എന്നാൽ ഇപ്പോൾ നടിയുടെ മുഖത്ത് ചിരിയില്ല. കാരണം താരമിപ്പോൾ രോഗക്കിടക്കയിൽ ആണ്. താരത്തിന്റെ ഈ അവസ്ഥയിൽ സഹായവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഈ സഹായത്തെ പറ്റി മോളിയുടെ മൂത്തമകൻ സോളി പ്രമുഖ വാർത്താ മാധ്യമമായ മനോരമ ന്യൂസ് ഡോട്ട്കോമിനോട് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിൽസയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാർ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടിൽ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഒാപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിൽസയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികിൽസയാണ് ഞങ്ങൾക്ക് മുഖ്യം. ഉടൻ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്…

Read More

വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു. ഇപ്പോൾ റാം, ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിസംബർ 20ന് ഉള്ള ഇവരുടെ വിവാഹത്തിന് മുന്നോടിയായുള്ള ഈ ഫോട്ടോഷൂട്ട് ഏറെ അഭിപ്രായങ്ങൾ സ്വന്തമാക്കുകകയാണ് ഐപ്പ്. കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ഷൂട്ട് ഒരുക്കിയിരിക്കുന്നത്. പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. സോഷ്യൽ ലോകത്തിന്റെ അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങി വൈറലായിരിക്കുകയാണ് ഈ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ ചിത്രങ്ങൾ കാണാം:

Read More

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും രാധയും വീണ്ടും കണ്ടുമുട്ടിയപ്പോൾ !അപൂർവ സംഗമത്തിന് വേദിയായി ചിരഞ്ജീവിയുടെ വീട് 1980 കൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരങ്ങളുടെ കൂട്ടായ്മ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഉണ്ടാകാറുണ്ട്. അതിൽ ഇപ്പോൾ സജീവമായവരും സജീവമല്ലാത്തവരും സൂപ്പർതാരങ്ങളായി നിൽക്കുന്നവരും ഉണ്ട്. എല്ലാവരും വർഷത്തിൽ ഒരു ദിവസം അവരിൽ ഓരോത്തരുടെ വീട്ടിൽ ഒന്നിച്ചു കൂടി സന്തോഷവും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഈ താര കൂട്ടായ്മയിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ ആണ് എല്ലാ വർഷവും താരം ആവാറുള്ളത്. ജയറാമും റഹ്മാനും തമിഴ് സൂപ്പർ തരാം രജനികാന്തും കമൽ ഹാസനും എൺപതുകളിലെ നടിമാരും തെലുങ്കിൽ നിന്ന് ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ സൂപ്പർ താരങ്ങളും പലപ്പോഴായി ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇത്തവണ തെലുങ്കു താരമായ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ആതിഥ്യത്തിൽ ഹൈദരാബാദിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ വീട്ടിൽ ഒത്തുകൂടിയപ്പോൾ അവിടെ നിന്ന് ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ…

Read More

ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് നോ പറയുന്ന നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും ഒരിക്കല്‍ പോലും നടി മേക്കപ്പ് ചെയ്തട്ടില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടു കാണും. പക്ഷേ ഈ വാര്‍ത്ത കേട്ടാല്‍ അതും വിശ്വസിക്കാം. മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച സായ് പല്ലവിയുടെ വാർത്ത മുൻപ് ഏറെ വൈറലായിരുന്നു.ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍‌ ചെയ്തത്. എന്നാല്‍ തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല.ഇപ്പോഴിതാ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫറും സായ് പല്ലവി വേണ്ട എന്ന് വെച്ച് കഴിഞ്ഞു. ഒരു കോടി രൂപയാണ് സായ് പല്ലവിക്ക് അവർ ഓഫർ ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇരുപത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സായ് പല്ലവിയെ വളരെ പ്രതീക്ഷയോടെയാണ് പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡ്…

Read More