Author: Webdesk

ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് നോ പറയുന്ന നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും ഒരിക്കല്‍ പോലും നടി മേക്കപ്പ് ചെയ്തട്ടില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടു കാണും. പക്ഷേ ഈ വാര്‍ത്ത കേട്ടാല്‍ അതും വിശ്വസിക്കാം. മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച സായ് പല്ലവിയുടെ വാർത്ത മുൻപ് ഏറെ വൈറലായിരുന്നു.ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍‌ ചെയ്തത്. എന്നാല്‍ തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല.ഇപ്പോഴിതാ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫറും സായ് പല്ലവി വേണ്ട എന്ന് വെച്ച് കഴിഞ്ഞു. ഒരു കോടി രൂപയാണ് സായ് പല്ലവിക്ക് അവർ ഓഫർ ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇരുപത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള സായ് പല്ലവിയെ വളരെ പ്രതീക്ഷയോടെയാണ് പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡ്…

Read More

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.ചിത്രം രണ്ട് ആഴ്ച്ച മുൻപ് കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി മുന്നേറുകയാണ്.ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായകൻ ആർ സുകുമാരൻ രംഗത്ത് എത്തിയിരിക്കുകയാണ്. യുഗപുരുഷൻ,രാജശില്പി,പാദമുദ്ര എന്നീ ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്തത്.അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പാദമുദ്ര നിരൂപക പ്രശംസ നേടുന്നതിനോടൊപ്പം കോമേർഷ്യൽ വിജയം കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഒരു സിനിമയിൽ കഥയുമായി വിലയം പ്രാപിക്കുന്ന കഥാപാത്രങ്ങളെയാണ് നാം കാണുന്നത്. എന്നാൽ സിനിമക്കും കഥാപാത്രങ്ങൾക്കുമപ്പുറത്തേക്ക് പോയി ജീവിതം…

Read More

1980 കൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരങ്ങളുടെ കൂട്ടായ്മ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഉണ്ടാകാറുണ്ട്. അതിൽ ഇപ്പോൾ സജീവമായവരും സജീവമല്ലാത്തവരും സൂപ്പർതാരങ്ങളായി നിൽക്കുന്നവരും ഉണ്ട്. എല്ലാവരും വർഷത്തിൽ ഒരു ദിവസം അവരിൽ ഓരോത്തരുടെ വീട്ടിൽ ഒന്നിച്ചു കൂടി സന്തോഷവും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഈ താര കൂട്ടായ്മയിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ ആണ് എല്ലാ വർഷവും താരം ആവാറുള്ളത്. ജയറാമും റഹ്മാനും തമിഴ് സൂപ്പർ തരാം രജനികാന്തും കമൽ ഹാസനും എൺപതുകളിലെ നടിമാരും തെലുങ്കിൽ നിന്ന് ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ സൂപ്പർ താരങ്ങളും പലപ്പോഴായി ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇത്തവണ തെലുങ്കു താരമായ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ആതിഥ്യത്തിൽ ഹൈദരാബാദിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ വീട്ടിൽ ഒത്തുകൂടിയപ്പോൾ അവിടെ നിന്ന് മോഹൻലാൽ പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഒപ്പമുള്ള തന്റെ ഒരു മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചത്. ഇരുവരും നല്ല…

Read More

ആസിഫ് അലിയുടെ മറ്റൊരു ചിത്രം കൂടി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കുകയാണ്. കെട്ട്യോളാണ് എന്റെ മാലാഖ മികച്ച ചിത്രമാണ് എന്ന മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തെ തുണച്ചത്. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ വൻ തിരക്കാണ്. നന്മ നിറഞ്ഞൊരു നാട്ടിന്‍ പുറത്തുകാരന്‍ വീട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നും കല്ല്യാണം കഴിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന അവസരത്തിൽ പെട്ടൊന്നൊരു ദിവസം അമ്മ അടുക്കളയില്‍ തല ചുറ്റി വീഴുന്നു. ആ വീഴ്ചയുടെ കാരണങ്ങളിലൊന്ന് താനാണെന്നും അമ്മച്ചിക്കൊരു കൂട്ട് ഉണ്ടായിരുന്നേല്‍ ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു എന്നും മനസ്സിലാക്കിയ ‘സ്ലീവാച്ചായന്‍’ കല്യാണം കഴിക്കാന്‍ സമ്മതം പ്രകടിപ്പിക്കുന്നതും കല്യാണത്തിന് ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയും മറ്റുമാണ് കഥ വികസിക്കുന്നത്. ചിത്രം ഇവിടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സ്വന്തം കെട്ടിയോളുമായി ഹോളണ്ടിൽ കറങ്ങുകയാണ് ആസിഫ് അലി.ഹോളണ്ടിലെ ആംസ്റ്റർഡാമിൽ നിന്നുള്ള ആസിഫിന്റെയും സമയുടെയും ചിത്രം ബിടെക് സിനിമയുടെ സംവിധായകൻ മൃദുൽ നായർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.ഇവർക്ക് ഒപ്പം ബാലു വർഗീസും ഗണപതിയുമുണ്ട് ട്രിപ്പിൽ. ലിസ്റ്റിന്‍ സ്റ്റീഫന്‍…

Read More

ജയസൂര്യ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രമാണ് പൂഴിക്കടകൻ.ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സാമും നൗഫലും ചേർന്ന് ആണ്.രഞ്ജിത് മേലേപ്പാട്ട് ആണ് സംഗീതം.ചിത്രത്തിന്റെ ട്രെയിലർ കാണാം

Read More

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം ”വണ്‍” ല്‍ കടയ്ക്കല്‍ ചന്ദ്രനായി പ്രേക്ഷകനെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. ഈ ചിത്രത്തിൽ കൂടി അഭിനയിക്കുമ്പോഴേക്കും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി ബിഗ് സ്‌ക്രീനിലെത്തിയ നടനെന്ന നേട്ടം താരം സ്വന്തമാക്കും. 1995ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി , 2019ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി 2020ല്‍ കേരളമുഖ്യമന്ത്രി എന്നിങ്ങനെ നിറഞ്ഞ് ആടുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. ആസിഡ് ആക്രമണത്തിന്റെ കഥപറഞ്ഞ പാർവതി നായികയായ ഉയരെ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ഈ സിനിമയുടെ ചിത്രീകരണവേളയിൽ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മെഗാസ്റ്റാറിനൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി…

Read More

വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കാതെ അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരങ്ങൾ വിരളമാണ്. അതിൽ ഒന്നാണ് നസ്രിയ-ഫഹദ് ദമ്പതികൾ. ചെറിയ വിശേഷങ്ങൾ ആണെങ്കിൽ കൂടി അത് ആരാധകരുമായി പങ്കുവെക്കുന്നതിൽ ഈ താരദമ്പതികൾ സന്തോഷം കണ്ടെത്താറുണ്ട്. ഫഹദിനൊപ്പം ഉള്ള ആദ്യ ചിത്രം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് നസ്രിയ. ഞങ്ങളുടെ ആദ്യ ഫോട്ടോ എന്ന തലക്കെട്ടോട് കൂടിയാണ് ഈ ചിത്രം പങ്കു വച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി ഈ ചിത്രം പങ്കു വെച്ചപ്പോൾ അതിനോടൊപ്പം തന്റെ അനിയൻ നവീനും സുഹൃത്തായ സൗബിൻ ഷാഹിറിനും ഒപ്പമുള്ള മറ്റൊരു ചിത്രം കൂടി നസ്രിയ പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫഹദ് നസ്‌റിയയുടെ കവിളിൽ ചുംബിക്കുന്ന ഫോട്ടോ തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം വൈറലായത്. “എന്നെ തിരിച്ചു കൊണ്ടുപോകൂ,” എന്ന അടിക്കുറിപ്പോടെ ഫഹദിനൊപ്പം നടത്തിയ പ്രാഗ് യാത്രയുടെ ചിത്രങ്ങളും നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. അൻവർ…

Read More

11 ലക്ഷത്തിന് മേല്‍ ഫോളോവേഴ്സുള്ള ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ഭുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി അനുപമ പരമേശ്വരനാണെന്ന കാര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം ഫോളോ ചെയ്യുന്ന ഏക മലയാളിയും അനുപമ പരമേശ്വരൻ തന്നെയാണ്. ഈ സംഭവം വാർത്തയായതോടെ ഇരുവരെയും ചുറ്റിപറ്റിയുള്ള നിരവധി ഗോസിപ്പുകളും പൊങ്ങി വന്നിരുന്നു. ഇതിന് പിന്നാലെ അനുപമയെ ട്വിറ്ററില്‍ ഭുംറ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നാണ് അനുപമ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പെയ്‌സ് ബൗളര്‍ എന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാളാണ് ഭുംറ . തങ്ങൾ സുഹൃത്തുക്കളാണെന്നും അതിനപ്പുറം ഒന്നുമില്ല എന്നും സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി എന്നും അനുപമ പറയുന്നു. തന്റെ ചിത്രങ്ങളോട് ചേര്‍ത്ത് ബുമ്ര…

Read More

നടൻ നീരജ് മാധവ് ആദ്യമായി നായകനായി എത്തിയ ചിത്രമായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയം.നവാഗതനായ ഡോമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്തത്.പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാട്ടി’.ചിത്രത്തിൽ ബിജു മേനോൻ ആണ് നായകനാകുന്നത്… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപ്പിള്ളിയുമാണ് ചിത്രം നിർമിക്കുന്നത്… ജെക്‌സ് ബിജോയ് ആണ് സംഗീതം.ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പവി കെ പവനാണ്.ആക്ഷൻ സുപ്രീം സുന്ദർ.കുടിവെള്ളം ലഭിക്കാൻ പ്രയാസമുള്ള പണ്ടാരതുരുത്തിലെ കഥയാണ് ഡൊമിൻ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെ പറഞ്ഞത്. നാട്ടിലെ ചെറുപ്പക്കാരനായ ഗോവുട്ടിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അതിന്റെ ഒപ്പം ഒരു വലിയ സാമൂഹ്യ പ്രതിബധത ഉള്ള വിഷയം കൂടി സിനിമ ചർച്ച ചെയ്യുന്നു.

Read More

അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തതിനുശേഷം തിരികെ വന്നപ്പോഴും ആരാധകർക്ക് യാതൊരു കുറവും വരാത്ത മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. അന്നും ഇന്നും താരത്തിന് നിരവധി ആരാധകരാണുള്ളത്. തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജുവാര്യർ നിരവധി ആരാധകരാണുള്ളത്. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും താരം തന്റെ നൃത്തത്തെ കൈവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ബഹ്റിനിൽ വെച്ചു നടന്ന കേരളീയ സമാജത്തിൽ വീണ്ടും ചുവടു വയ്ക്കുകയാണ് താരം. അവിടെ നടന്ന പരിപാടിയിലെ കുച്ചിപ്പുടിയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. നൃത്തത്തെ ജീവനായി കാണുന്ന മഞ്ജു വാര്യർ സിനിമ തിരക്കുകൾക്കിടയിലും അതിനു സമയം കണ്ടെത്താറുണ്ട്. 14 വർഷത്തോളം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവ് നൃത്തവേദിയില്ലൂടെയായിരുന്നു. അസുരൻ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യരെ സംബന്ധിച്ചിടത്തോളം ഈ വർഷം നിരവധി അവസരങ്ങൾ ലഭിച്ച ഒന്നായിരുന്നു. ‘കുഞ്ഞാലി…

Read More