Author: Webdesk

സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിലൂടെ അറിയപ്പെടുന്ന ഒരു താരമാണ് ഐശ്വര്യ മിഥുൻ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഭാര്യയില്‍ മോചിത എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ് ഐശ്വര്യ. പരമ്പരയിൽ നരനെന്ന ഗുണ്ടയെ നന്മയിലേക്ക് നയിച്ചത് മോചിതയായിരുന്നു. വില്ലനും പോലീസ് ഓഫീസറും പിന്നീട് ഒരുമിക്കുകയുമായിരുന്നു. അങ്ങനെ മികച്ച പ്രകടനവുമായി സീരിയലില്‍ തുടരുന്നതിനിടയിലായിരുന്നു ഐശ്വര്യ ഇടവേളയെടുത്തത്. ഇടവേളയ്ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ടായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി കടന്നു വന്ന സന്തോഷം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. ഭര്‍ത്താവിന്റേയും മകന്റേയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ച് താരം കുറിക്കുന്നു. ഗർഭാവസ്ഥയിലെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇടവേളയ്ക്കു പിന്നിലെ കാരണം ഇതായിരുന്നോ എന്നാണ് ആരാധകരുടെ സംശയം. എന്നിരുന്നാലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. സാജന്‍ സൂര്യ, അരുണ്‍ രാഘവ്, രാജേഷ് ജബ്ബാര്‍…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിന് മുൻപേ തന്നെ ഈ ചിത്രത്തെ തകർക്കുവാൻ ചിലർ ശ്രമിക്കുന്നു എന്ന പരാതിയുമായി സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത് പരാതിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ്. ചിലർ സംഘടിത നീക്കങ്ങളുമായി സോഷ്യൽ മീഡിയ വഴി ഈ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് പരാതി. ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ചിത്രം മോശമാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ചില ശ്കതികളുടെ ബോധപൂർവമായ നീക്കം ഉണ്ടെന്നും ഒരേ കേന്ദ്രത്തിൽ നിന്നുമാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് എന്നുള്ള സംശയവും നിർമ്മാതാവ് പ്രകടിപ്പിച്ചു .അദ്ദേഹത്തിന്റെ കയ്യിൽ ഉള്ള തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ചില ഡിജിറ്റൽ മാർക്കറ്റിങ് ഏജെൻസികൾ ആരുടെ എങ്കിലും കൊട്ടേഷൻ ഏറ്റെടുത്താണ്…

Read More

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. പ്രഖ്യാപന വേള മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അഭിനയിക്കുന്നുണ്ടെന്ന വാർത്തകളായിരുന്നു മുൻപ് പുറത്തു വന്നിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും സംയുക്ത പിന്മാറി എന്നും പകരക്കാരിയായി നിമിഷ സജയൻ ചിത്രത്തിലേക്ക് എത്തിയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം പാളയത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ പ്രിയതാരം മമ്മൂട്ടിയെ കാണാന്‍ ജനം റോഡിലിറങ്ങിയത് പാളയത്തെ ഗതാഗതം താറുമാറിലായി. റോഡില്‍ മുഴുവൻ വാഹനങ്ങളും ജനങ്ങളും നിറഞ്ഞതോടെ കുരുക്കൊഴിവാക്കാന്‍ പൊലീസ് പണിപ്പെട്ടു.ഇന്നലെ രാവിലെ പാളയം യൂണിവേഴ്‌സിറ്റി ഓഫീസ് പരിസരത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മമ്മൂട്ടി ഷൂട്ടിംഗിനായി എത്തിയ വിവരം പരന്നതോടെ നടനെ കാണാന്‍ ആളുകള്‍ പാളയത്തേക്ക് പ്രവഹിച്ചു. ആശാന്‍ സ്‌ക്വയര്‍ മുതല്‍ എ.കെ.ജി സെന്റര്‍ വരെയുള്ള റോഡ് ജനത്തെക്കൊണ്ട് നിറഞ്ഞു. ഇതേസമയം യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനകത്തെ കാരവാനിലായിരുന്നു മമ്മൂട്ടി. ചിത്രത്തിൽ ജോജു,മുരളി ഗോപി എന്നിവരും വേഷമിടുന്നുണ്ട്.മുരളി ഗോപി പ്രതിപക്ഷ നേതാവായി…

Read More

ഇന്നലെ നടൻ ഷെയ്ൻ നിഗം വെയിൽ സിനിമയുമായി സഹകരിക്കുന്നില്ല എന്നാരോപിച്ച് നിർമാതാക്കളുടെ സംഘടന താരത്തെ വിലക്കിയിരുന്നു.ഈ വിവാദങ്ങളിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഈ സിനിമയുടെ ചിത്രീകരണ വേളയിൽ താൻ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വെയിൽ സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്ത സമയ വിവരം ഉൾപ്പെടുത്തിയാണ് ഷെയ്നിന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഷെഹ്ല എന്ന പൊന്നുമോൾടെ വേർപാടിൽ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷംഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍…

Read More

വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ജോലി സംബന്ധമായും അല്ലാതെയും യാത്ര ചെയ്യുന്ന ഒരാളാണ്. മനസ്സ് ആഗ്രഹിക്കുന്ന ഇടത്തേക്ക് എല്ലാം യാത്ര പോകണം എന്ന് പറയുന്ന രഞ്ജിനി പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സർവ്വ കാര്യങ്ങളും പഠിച്ചതിനുശേഷമാണ് അവിടേക്ക് യാത്ര തിരിക്കുക. എത്തുന്ന സ്ഥലത്ത് ആരും തന്നെ പറ്റിക്കരുത് എന്ന ചിന്തയോടൊപ്പം എല്ലാം അറിയണമെന്ന ആഗ്രഹവും രജനിക്ക് ഉണ്ട്. സ്കൂബഡൈവിങ്, സ്നോർക്കിലിങ്, പാരാസെയ്‍ലിങ് തുടങ്ങി,സ്വിമ്മിങ് ആയാൽ പോലും വെള്ളത്തിലേറിയസാഹസിക വിനോദങ്ങളും കൂടാതെ കയാക്കിങ്,ജംഗിൾ സഫാരി, ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങളും ആണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നും താരം പങ്കുവെക്കുന്നു. ഇന്ത്യൻ ഭക്ഷണം കഴിക്കണം എന്ന് നിർബന്ധം തനിക്കില്ലെന്നും ഏത് നാട്ടിൽ എത്തിച്ചേരുന്നോ ആ നാട്ടിലെ ഭക്ഷണം കഴിക്കും എന്ന് രഞ്ജിനി പറയുന്നു. എല്ലാ സ്ഥലങ്ങളും വെച്ച് നോക്കിയാലും ബീച്ചുകൾ തന്നെ എന്നും ലഹരിപിടിപ്പിക്കുന്നു എന്നും…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. തലസ്ഥാനത്ത് ന്യൂ കോംപ്‌ളക്‌സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്‌ളക്‌സിലും ശ്രീപദ്മനാഭ കോംപ്‌ളക്‌സിലും കൃപ കോംപ്‌ളക്‌സിലും പ്രദര്‍ശനത്തിനെത്തുന്ന മാമാങ്കം മള്‍ട്ടിപ്‌ളക്‌സുകളിലെല്ലാം ഒന്നിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ ചിത്രം 400 റോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടവും മാമാങ്കം സ്വന്തമാക്കും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്.  നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു…

Read More

ഹാസ്യ സാമ്രാട്ട് ജെഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾളും വിവാഹത്തിൽ പങ്കെടുത്തു. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ. നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.വിവാഹവസ്ത്രത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ ജഹാംഗീർ എത്തിയത്. മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശ്രീലക്ഷ്മി ആദ്യ സീസൺ ബിഗ്…

Read More

നവാഗതനായ നിസാം ബഷീർ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം പറയുന്ന ചിത്രത്തിലെ നായിക പുതുമുഖം വീണാ നന്ദകുമാറാണ്. സിനിമയെക്കുറിച്ച് ആസിഫ് അടുത്തിടെ ‘എങ്കിലേ എന്നോടു പറ’ എന്ന പരിപാടിയിൽ മനസ്സ് തുറന്നിരുന്നു. ദാമ്പത്യത്തിൽ ആളുകൾ പുറത്തു പറയാൻ നാണിക്കുന്ന പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ഒരു ചിത്രമാണിത്. വളരെ കമേഴ്ഷ്യലായി ഒട്ടും വൾഗറല്ലാതെ ഇത്തരം കാര്യങ്ങൾ അവതരിപ്പിച്ച ചിത്രമാണിതെന്നും താരം പറയുന്നു. ആസിഫിന്റെ കെട്ട്യോൾ മാലാഖയാണോ എന്ന അവതാരികയുടെ ചോദ്യത്തിന് തീർച്ചയായും അതെയെന്നായിരുന്നു താരത്തിന്റെ മറുപടി. താൻ ഇട്ടിരിക്കുന്ന ടീഷർട്ട് ഭാര്യ അയേൺ ചെയ്ത് തന്നതാണെന്നും, ഇടയ്ക്കിടെ തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്താറില്ല എന്നും താരം പറയുന്നു. ഇടയ്ക്ക് വിളിക്കുമ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞതിനുശേഷം താൻ അഭിനയിക്കുന്ന സിനിമയുടെ പേര് തന്റെ ഭാര്യ സമ ചോദിക്കും എന്നും ഇങ്ങനെ പലവട്ടം ആവർത്തിച്ചപ്പോൾ സ്വന്തം ഭർത്താവ് അഭിനയിക്കുന്ന സിനിമയുടെ…

Read More

രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവ് പ്രിയങ്കയെ വിവാഹം ചെയ്തു. നിരവധി താരങ്ങളുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹം ചെയ്തത്. താര സമ്പന്നമായിരുന്നു ചടങ്ങിൽ നിരവധി സിനിമ സീരിയൽ രംഗത്തെ താരങ്ങൾ പങ്കെടുത്തു. മിഥുൻ മാനുവൽ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ജനശ്രദ്ധ നേടി. താരത്തിന്റെ സഹോദരൻ ജിബിൽ രാജും അഭിനേതാവാണ്. ഇരുവരുടെയും വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Read More

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് .ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.ഉണ്ണി ആർ തന്നെയാണ് തിരക്കഥ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിൽ എത്തും.മഞ്ജു വാര്യർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്.ക്രിസ്തുമസിന് ഒരു പിടി ചിത്രങ്ങളാണ് റിലീസിനായി എത്തുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ മഞ്ജുവിന്റെ സാന്നിധ്യം പ്രതി പൂവൻ കോഴിയെ ക്രിസ്ത്മസ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിലുള്ള മത്സര ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ…

Read More