മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്ത് വിടും.ഗ്രാഫിക്കൽ ടീസറാണ് ഇന്ന് വൈകിട്ട് പുറത്ത് വിടുന്നത്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
Author: Webdesk
നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിലെ വരവായി എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.ഷാൻ റഹ്മാൻ ആണ് സംഗീതം.ഷാൻ റഹ്‌മാൻ തന്നെയാണ് ഗാനം ആലപിച്ചതും.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. എമ്പുരാന് ശേഷം ഒരു മമ്മൂട്ടി ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുക എന്ന് സൂചന തന്നിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് മനസ്സിലുണ്ട്.എമ്പുരാന് ശേഷം മിക്കവാറും ഈ ചിത്രം തന്നെയാകും,പൃഥ്വിരാജ് പറഞ്ഞു.ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ ഡ്രൈവ് വിത്ത് നാദിർഷ എന്ന പ്രോഗ്രാമിനിടെയാണ് പൃഥ്വിരാജ് ഈ വിഷയത്തിൽ മനസ്സ് തുറന്നത്.ചിത്രം നടക്കണമേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ ഇപ്പോൾ.
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാലും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകൻ സിദ്ദിഖും ഒന്നിച്ച് ഓണസദ്യ കഴിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിനിടെ മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്.
സോനം കപൂർ പ്രധാനവേഷത്തിലെത്തുന്ന സോയ ഫാക്ടറിലൂടെ ബോളിവുഡിലും തന്റെ നിലയുറപ്പിക്കാൻ ഉള്ള പരിശ്രമത്തിലാണ് ദുൽഖർ സൽമാൻ. മലയാള സിനിമയ്ക്ക് ഇത്രയേറെ ക്വാളിറ്റിയുണ്ടാക്കാന്‍ കഴിയുന്നതെങ്ങനെ എന്ന അനുപമ ചോപ്രയുടെ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടി ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളം ഇൻഡസ്ട്രി വളരെ ചെറുതാണെന്നും 150 മുതൽ 200 വരെ തീയേറ്ററുകൾ ആണ് ഉള്ളതെന്നും ദുൽഖർ പറയുന്നു. അതിൽ 75 തിയേറ്ററിൽ പടം ഓടി കഴിഞ്ഞാൽ തന്നെ സിനിമ ആദായകരമാകും. ഒരു സിനിമ മലയാളികളുടെ ഇന്റലിജൻസിനെ ചോദ്യം ചെയ്യുന്നത് ആണെങ്കിലോ അവരുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നതാണ് എന്ന് മനസ്സിലാക്കിയാലോ മലയാളികൾ ആ ചിത്രം കാണില്ല എന്നും അതിൽ കാമ്പ് ഉണ്ടെങ്കിൽ ചിത്രത്തെ പ്രോത്സാഹിപ്പിക്കും എന്നും ദുൽഖർ പറഞ്ഞുകൊണ്ട് ഉദാഹരണമായി കുമ്പളങ്ങിയുടെ വിജയമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ബോളിവുഡ് വളരെ വലിയ ഒരു ഇൻഡസ്ട്രി ആയതുകൊണ്ട് അവിടെ ഒരു ചിത്രം മോശമായാൽ അത് രാജ്യാന്തരതലത്തിൽ ബാധിക്കുമെന്നും എന്നാൽ മലയാളം ഇൻഡസ്ട്രി വളരെ ചെറുതായതിനാൽ അവിടുത്തെ…
മാമാങ്കത്തിന്റെ ആദ്യ സംവിധായകനായ സജീവ് പിള്ള ഷൂട്ട് ചെയ്ത ഇമേജ് സിനിമയുടെ പ്രചരണത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നത് എന്തിന് എന്ന ചോദ്യവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. താൻ ചിത്രീകരിച്ചതിൽ യാതൊന്നും ഉപയോഗിക്കില്ലെന്നും പേര് പോലും പുറത്തു കാണിക്കുക ഇല്ലെന്നും പറഞ്ഞവർ തന്നെയാണ് ഇപ്പോൾ ഷൂട്ട് ചെയ്ത ഇമേജുകൾ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന മാമാങ്കത്തിന്റെ പോസ്റ്ററിലെ സ്റ്റിൽ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇവർക്ക് നാണമില്ലേ എന്ന് സജീവ് പിള്ള ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: എന്റെ വർക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവർ തന്നെ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാൻ ആവുന്നിില്ല. എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ: തിരസ്കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ? പറയുന്നത് മാമാങ്കത്തെക്കുറിച്ചാണ്. ഞാൻ ജീവിതം കൊടുത്ത്…
സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ്. ‘വൺ’ എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ചിത്രം നിർമ്മിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിലാണ്.മമ്മൂട്ടി ഇത് ആദ്യമായി അല്ല മുഖ്യമന്ത്രി വേഷമണിയുന്നത്. ഒരു തമിഴ് ചിത്രത്തിലും അദ്ദേഹം ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനായി അദ്ദേഹം എത്തിയിരുന്നു. മലയാളത്തില്‍ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയായാണ് അദ്ദേഹം വേഷമിട്ടത്.ഈ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയാവാൻ തയ്യാറായില്ലായിരുന്നെങ്കിൽ താൻ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥൻ പറയുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്ന ആദ്യത്തെ ചിത്രമാണിത്. ഒക്ടോബർ പകുതി വരെ ഷൈലോക്ക് ലൊക്കേഷനിൽ ആയിരിക്കും മമ്മൂട്ടി.അതിന് ശേഷമായിരിക്കും മമ്മൂട്ടി വണ്ണിൽ ജോയിൻ ചെയ്യുക.തിരുവനന്തപുരത്തും എറണാകുളത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുക.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാമാങ്കത്തിന്റെ ഒരു ഗെറ്റ്ടുഗെദർ ഫങ്ക്ഷൻ സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സാധാരണ സിനിമകൾ റീലീസ് ചെയ്യുന്നത് ഓണത്തിനും വിഷുവിനും ഈദിനും ഒക്കെയാണ് എന്നാൽ മാമാങ്കത്തിന്റെ റീലീസ് ദിവസം പ്രേക്ഷകർ ഓണവും വിഷുവും ബക്രീദും എല്ലാം ആഘോഷിക്കേണ്ടത് എന്നാണ്.മമ്മൂക്കയുടെ ഈ വാക്കുകൾ ഏറെ വൈറലായിരിക്കുകയാണ് ഇപ്പോൾ.ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന ക്വീൻ എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രമ്യ കൃഷ്ണൻ ജയലളിതയായി എത്തുമ്പോൾ എംജിആർ ആയി എത്തുന്നത് നടൻ ഇന്ദ്രജിത്ത് ആയിരിക്കും. ജൂൺ ഫെയിം സർജാനോ ഖാലിദും ചിത്രത്തിലൊരു വേഷത്തിലെത്തുന്നുണ്ട്. വെബ് സീരിസ് സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം മുഖ്യമായി പറയുന്നത് ജയലളിതയുടെ സ്കൂൾ ജീവിതം, രാഷ്ട്രീയത്തിലേക്കുള്ള കാൽവയ്പ്പ് എംജി രാമചന്ദ്രന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കൽ എന്നിവയാണ്. എം എക്സ് പ്ലെയർ നിർമ്മാണം ചെയ്യുന്ന സീരീസിലെ അഞ്ച് എപ്പിസോഡുകൾ ഗൗതം മേനോൻ സംവിധാനം ചെയ്യുമ്പോൾ അഞ്ച് എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നത് പ്രശാന്ത് ആണ്. ആദ്യ സീസണിൽ 10 എപ്പിസോഡുകൾ ആണുള്ളത്. ആദ്യ സീസണിന്റെ പ്രതികരണം അനുകൂലമാണെങ്കിലേ രണ്ടാം സീസൺ ആരംഭിക്കുകയുള്ളൂ.
പ്രിയനടി സായി പല്ലവിയും തെലുങ്ക് സൂപ്പർ താരം റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘വിരത പര്‍വ്വം 1992’. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെലുങ്കാനയിലെ വരാങ്കല്‍ എന്ന ഗ്രാമത്തിലെ പബ്ലിക് ബസ് സ്റ്റോപ്പിലാണ് സായ് ബസ് കാത്തിരുന്നത്. ബാഗുമായി സാരിയുടുത്ത് ഒരു സാദാ പെണ്‍കുട്ടിയെ പോലെ തോന്നിപ്പിക്കുന്ന സായ് പല്ലവിയെ പക്ഷെ ആയം ശ്രദ്ധിച്ചത് പോലുമില്ല. ബസ് സ്റ്റോപ്പിലെ ബെഞ്ചില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇരുന്നെങ്കിലും താരത്തെ ആരും തിരിച്ചറിഞ്ഞില്ല. തൊട്ടടുത്ത ഹോട്ടലില്‍ ക്യാമറ വച്ചാണ് ബസ് സ്‌റ്റോപ്പിലെ വിഷ്വല്‍സ് പകര്‍ത്തിയിരിക്കുന്നത്.