മലയാളികളുടെ പ്രിയതാരം നസ്രിയ നാസിമിന്റെ സഹോദരൻ നവീൻ നാസിം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് അമ്പിളി. ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അത്. പ്രളയകാലത്ത് റിലീസായ ചിത്രം ആ സമയത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയേറ്ററിൽ പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ ഓൺലൈൻ പെപ്സിന് നൽകിയ അഭിമുഖത്തിൽ നവീൻ മനസ്സുതുറന്നു. സഹോദരിയുടെ ഭർത്താവ് ഫഹദ് ഫാസിലിനെ കുറിച്ച് ചോദിച്ചപ്പോൾ അളിയൻ പാവമാണ് എന്നാണ് താരം പറഞ്ഞത്. എന്തും തുറന്നു പറയാവുന്ന ഒരാളാണെന്നും വളരെ സൗഹൃദത്തോടെ ആണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മുന്നോട്ടുപോകുന്നതെന്നും താരം പറഞ്ഞു. നസ്രിയയുടെ ജന്മദിന ആഘോഷ പരിപാടികളുടെ ഇടയിൽ എടുത്ത ഒരു വീഡിയോയിലെ നവീന്റെ നിഷ്കളങ്കമായ ചിരി കണ്ടിട്ടാണ് ജോൺ നവീനെ സിനിമയിലേക്ക് ക്ഷണിച്ചത്. അമ്പിളി എന്ന ചിത്രവും അതിലെ കഥാപാത്രവും തനിക്ക് നിരവധി പാഠങ്ങൾ പറഞ്ഞു തന്നു എന്നും ഇനി ഒരു അവസരം ലഭിച്ചാൽ ഇതെല്ലാം ഗുണകരമായിരിക്കും എന്നും താരം…
Author: Webdesk
വിവിധ ഭാഷകളിലായി 90 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. വമ്പൻ കമ്പനികൾക്ക് വേണ്ടി ഒട്ടേറെ പരസ്യചിത്രങ്ങളും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി ചിത്രീകരിച്ച പരസ്യചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനാണ്. താരം ആദ്യമായാണ് പ്രിയദർശന് ഒപ്പം ജോലി ചെയ്യുന്നത്. ദുൽഖറിനൊപ്പം പ്രശസ്ത നടി പാർവതി നായരും മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ചും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. ആംസ്ട്രാഡ് എന്ന കമ്പനിയുടെ പരസ്യം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ്ൽ കുഞ്ഞിക്ക പങ്കുവെച്ചത്. പ്രിയദർശന് ഒപ്പം ജോലി ചെയ്തതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഐ വി ശശിയുടെ മകനായ അനി ഐ വി ശശി ആണ് ഈ പരസ്യ ചിത്രത്തിലും പ്രിയന്റെ അസ്സോസിയേറ്റ്. ചെറുപ്പം മുതലേ പരിചയമുള്ള ഒരു ടീമായിരുന്നു ദുൽഖറിന് ഈ പരസ്യചിത്രം. അതിലുള്ള സന്തോഷവും താരം അറിയിച്ചു.
വെറും രണ്ട് ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേണ്ടിയുള്ള ഒരു യാത്രക്കിടെ അപകടം താരത്തിന്റെ ജീവൻ അപഹരിച്ചു. സൗന്ദര്യ അവസാനമായി അഭിനയിച്ച ചിത്രം ചന്ദ്രമുഖിയുടെ കന്നട റീമേക്ക് ആണ്. അത് തന്റെ അവസാന ചിത്രമായിരിക്കും എന്ന് സൗന്ദര്യ തന്നോട് പറഞ്ഞിരുന്നതായി സംവിധായകൻ ആർ വി ഉദയകുമാർ ഇപ്പോൾ ഓർത്തെടുക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെ ആണ് അദ്ദേഹം സൗന്ദര്യയെകുറിച്ച് തുറന്നു പറഞ്ഞത്. പൊന്നുമണി എന്ന ചിത്രത്തിലൂടെ ഉദയകുമാർ തന്നെയാണ് സൗന്ദര്യയെ അഭിനയലോകത്തേക്ക് എത്തിച്ചത്. ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ താൻ രണ്ട് മാസം ഗർഭിണി ആണെന്നും അതിനാൽ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും ഇനി അഭിനയിക്കുന്നില്ലെന്നും സൗന്ദര്യ പറഞ്ഞതായി ഉദയകുമാർ പറയുന്നു. ഉദയകുമാർ ആദ്യമായി സൗന്ദര്യയുടെ വീട്ടിലേക്ക് പോയത് താരത്തിന്റെ അന്ത്യകർമ്മങ്ങൾക്ക് വേണ്ടി ആണെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു. സൗന്ദര്യ ഉദയകുമാറിനെ അണ്ണൻ എന്നായിരുന്നു വിളിച്ചിരുന്നത്. ഉദയകുമാറിന്…
വി എം വിനു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ബാലേട്ടൻ.2003ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ രണ്ട് പേർ മോഹൻലാലിന്റെ രണ്ട് മക്കളെ അവതരിപ്പിച്ച കുട്ടികളായിരുന്നു.ഗോപികയും കീർത്തനയും. ഈ ചിത്രത്തിൽ മാത്രമല്ല കുറച്ചനേകം ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്.ശിവത്തിൽ ബിജു മേനോന്റെ മകളായും മയിലാട്ടത്തിൽ രംഭയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും ഗോപികയാണ്.സീതാകല്ല്യാണത്തിൽ സിദ്ദിഖിന്റെ മകളായിട്ടും പാഠം ഒന്ന് ഒരു വിലാപത്തിലും സദാനന്ദന്റെ സമയത്തിലും സഹോദരി കീർത്തന അഭിനയിച്ചു. രണ്ട് പേരുടെയും പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഡോക്ടറാണ് ഗോപിക ഇപ്പോൾ.ബലേട്ടനിൽ അഭിനയിച്ചതിന് ശേഷം പിന്നീട് വേറെ സിനിമകളിലേക്ക് വിളിച്ചെങ്കിലും പോയില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എസ്.ഡി.എം കോളേജിൽ നിന്ന് ബി.എ.എം.എസ് പാസായി. ഇപ്പോൾ അവിടെ തന്നെ ഇന്റേൺഷിപ്പ് ചെയ്യുന്നു. സിനിമയോട് ഇഷ്ടമുണ്ട്. എങ്കിലും പഠനത്തിനാണ് ഞാൻ ഏറ്റവും പ്രധാന്യം നൽകുന്നത്,ഗോപിക പറയുന്നു.അനിയത്തി കീർത്തന എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയാണ്.
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രഹാം ,മിയ ജോര്‍ജ്,മാധുരി,പ്രിയ നമ്പ്യാർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ.ഒരു സ്വകാര്യ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് പങ്ക് വെക്കുന്നതിനിടെ ലാലേട്ടനോടും മമ്മൂക്കയോടും ഒപ്പം അഭിനയിക്കാൻ ഉള്ള ആഗ്രഹം പങ്കു വെക്കുകയാണ് ജയറാം ഇപ്പോൾ. തമ്മിൽ കാണുമ്പോൾ ഒക്കെ ഞാൻ ചോദിക്കാറുണ്ട്,എന്നാണ് നമ്മൾ തമ്മിൽ ഒരു സിനിമയെന്ന്. സമയം ആകട്ടെടാ നമ്മുക്ക് ഒരെണ്ണം ചെയ്യാം എന്നാണ് അപ്പോൾ അവർ മറുപടി നൽകുക.ആ രണ്ട് ചേട്ടന്മാരുടെ അനിയൻ അല്ലെ ഞാൻ.എപ്പോൾ വിളിച്ചാലും കൂടെ ചെന്ന് അഭിനയിക്കും,ജയറാം പറഞ്ഞു.
തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് പ്രിഥ്വിരാജും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ അനാർക്കലി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂവരും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. അനാർക്കലിയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്ന പൃഥ്വിരാജും ബിജുമേനോനും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘അയ്യപ്പനും കോശിയും’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നിർമ്മിക്കുന്നത് രഞ്ജിത്താണ്.സച്ചി ആദ്യമായി എഴുതുന്ന മാസ്സ് എന്റർടൈനർ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ഇതിന് മുൻപുള്ള സച്ചിയുടെ സിനിമകളിൽ ഫൈറ്റുകൾ ഉണ്ടെങ്കിലും ഒരു ആദ്യവസാന മാസ്സ് ചിത്രം ഇത് തന്നെ ആയിരിക്കും. അതിന് വേണ്ട രംഗങ്ങൾ ചിത്രത്തിൽ നിരവധിയുണ്ട്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഈ ചിത്രം റിലീസിനെത്തും മുമ്പ് തന്നെ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലേക്ക് നീങ്ങിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ.ജോജുവും ചെമ്പനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.ഇടുക്കിയിലെ കുളമാവിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന പൊറിഞ്ചു മറിയം ജോസിലെ പ്രിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ ഇപ്പോൾ.
കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്ചിത്രത്തിന് വേണ്ടി ധനുഷ് രചിച്ച്, അദ്ദേഹം തന്നെ ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.4 മ്യൂസിക്ക് ആണ് സംഗീതം. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുണ്ട്.
കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടി സുജാ കാർത്തിക.അഭിനയ ജീവിതത്തിൽ നിന്ന് കുറച്ച് നാളുകളായി സുജ വിട്ട് നിൽക്കുന്നത് ജോലി തിരക്കിന്റെയും ഒപ്പം പഠന തിരക്കിന്റെയും കാരണങ്ങൾ കൊണ്ടാണ്.ഇപ്പോൾ ഡോക്ട്രേറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഈ പ്രിയനടി.യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. 2002-2013 കാലഘട്ടത്തിലായി 2 ഡസനോളം സിനിമയിൽ അഭിനയിച്ച സുജ 2009ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലാണ് സുജ ആദ്യമായ് അഭിനയിച്ചത്.പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ഭാഗമാകാൻ സുജയ്ക്ക് സാധിച്ചു.2013ൽ പുറത്തിറങ്ങിയ ലിസ്സമ്മയുടെ വീട് ആയിരുന്നു സുജയുടെ അവസാന ചിത്രം.എംകോം ഫസ്റ്റ് ക്ലാസിലും പാസായ ശേഷം കോളജ് അധ്യാപികയായും ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചതിനെ തുടർന്നാണു ജോലി ഉപേക്ഷിച്ചത്. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റർഡാം…
ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം ലാലും സലിംകുമാറും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് വേണ്ടി നടൻ മുകേഷിന്റെ ഒരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മുകേഷ് ശക്തിമാന്റെ വേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലായതോടെ മലയാളത്തിന്റെ ശക്തിമാനെ നെഞ്ചിലേറ്റിയിരിക്കുകയാണ് മലയാളികൾ ഒന്നാകെ.