മഹാഭാരതം സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ വി എ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് സംവിധായകൻ സിനിമയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രതികരണം അറിയിച്ചത്. എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് ആയിരം കോടി രൂപ മുടക്കി സിനിമ പൂർത്തിയാക്കാമെന്ന് സമ്മതിച്ച് ബി ആർ ഷെട്ടി നിർമ്മാതാവായി രംഗത്തു വരികയും തുടർന്ന് അദ്ദേഹം പിൻമാറുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. തുടർന്നാണ് അതേ മുതൽമുടക്കിൽ സിനിമ നിർമ്മിക്കാമെന്ന് ധാരണയുണ്ടാക്കി ഡോ എസ് കെ നാരായണൻ എന്ന വ്യവസായിയുടെ രംഗപ്രവേശം ചെയ്തത്. കഴിഞ്ഞ ദിവസം ജോമോൻ പുത്തൻ പുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകൻ ശ്രീകുമാർ മേനോനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ജോമോൻ ഇട്ട പോസ്റ്റിനെ പ്രതികൂലിച്ചു കൊണ്ട് ആണ് സംവിധായകന്റെ പോസ്റ്റ്. മഹാഭാരതം പ്രൊജക്ടിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്റെ സൂത്രധാരൻ താനാണ് എന്നു പൊതുജന മധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കി ക്രെഡിറ്റ് എടുക്കാനുള്ള ജോമോന്റെ ശ്രമമായിരുന്നു…
Author: Webdesk
റെഡ് എഫ്എമ്മിന്റെ അഭിമുഖ പരിപാടിയായ റെഡ് കാര്‍പ്പെറ്റില്‍ ആര്‍ജെ മൈക്കിന്റെ ഡ്രിങ്ക് ആന്‍ഡ് ഡ്രൈവിനെക്കുറിച്ചുള്ള ചോദ്യത്തിന് താൻ മദ്യപിച്ച് വണ്ടി ഓടിക്കാറില്ല എന്ന് പറയുകയാണ് ടോവിനോ തോമസ്. താന്‍ മദ്യപിക്കുന്നത് വല്ലപ്പോഴുമാണെന്നും എന്നാല്‍ മദ്യപിച്ച് ഡ്രൈവ് ചെയ്യാറില്ലെന്നും നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ് എന്നും ടോവിനോ പറഞ്ഞു. നിർമാതാവിന്റെ കുപ്പായമണിയുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, പട്ടാളക്കാരന്റെ ജീവിതം പറയുന്ന എടക്കാട് ബറ്റാലിയൻ, ബേസിൽ ജോസഫിന്റെ മിന്നൽ മുരളി, സുജിത്ത് വാസുദേവിന്റെ ഫോറൻസിക്ക്, ഡിജോ ജോസ് ആന്റണിയുടെ പള്ളിച്ചട്ടമ്പി എന്നിവയാണ് ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.
മലയാള സിനിമയുടെ ഏറ്റവും വലിയ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയ നടനാണ് അജു വർഗീസ്.റിലീസ് ആകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അജു വർഗീസിന്റെ സാന്നിധ്യം ഉറപ്പ്.ഇനി താൻ ഇല്ലാത്ത ചിത്രം ആണെങ്കിൽ കൂടിയും,ഫേസ്ബുക്കിൽ അജു വർഗീസിന്റെ വക പ്രൊമോഷൻ ഉറപ്പാണ്.ഈ ഓണക്കാലത്തും അജു വർഗീസിന്റേതായി രണ്ട് ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നുണ്ട്.എന്നാൽ അതിനുമുണ്ട് ഒരു പ്രത്യേകത. ഒരു ചിത്രത്തിൽ നടനാണെങ്കിൽ മറ്റൊരു ചിത്രത്തിൽ നടനും നിർമാതാവും കൂടിയാണ് അജു വർഗീസ്.മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ആദ്യാവസാനം അജു വർഗീസ്‌നിറഞ്ഞ് നിൽക്കും.നിവിൻ പോളി ചിത്രം ലൗ ആക്ഷൻ ഡ്രാമയിലും അജു വർഗീസിന്റെ നിറ സാന്നിധ്യം ഉണ്ടാകും,ഒപ്പം ചിത്രത്തിന്റെ നിർമാതാവ് എന്ന ലേബലും.ഈ രണ്ട് ചിത്രങ്ങളിലൂടെയും ഓണക്കാലം തന്റെ പേരിൽ കുറിക്കാൻ ഒരുങ്ങുകയാണ് അജു വർഗീസ് ഇപ്പോൾ.രണ്ട് ചിത്രങ്ങളുടെ വിജയപ്രതീക്ഷയാകട്ടെ ആകാശത്തോളം ഉണ്ട് താനും. ഇട്ടിമാണി ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണ്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ…
ജീവിതം നിറയുന്ന കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ വിജയ് സേതുപതിക്ക് ആരാധകർ ചാർത്തിക്കൊടുത്ത പേരാണ് മക്കൾ സെൽവൻ. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിൽ ഇനി വില്ലനായിട്ടാണ് താരം എത്തുന്നത്. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയുടെ അച്ഛൻ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു. കൃതി ഷെട്ടിയാണ് നായിക. മലയാളിയായ ശ്യാം ദത്ത് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രാജശേഖര്‍ അനിംഗി, പാഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുക. വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമായ ഉപ്പെണ്ണ നിർമ്മിക്കുന്നത് മൈത്രി മൂവീ മേക്കേഴ്സ് ആണ്.
സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ സഹോ ‘. 300 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഓഗസ്റ്റ് 30നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ കേരള ലോഞ്ച് ഇപ്പോൾ കൊച്ചിയിൽ നടക്കുകയാണ്.ചിത്രത്തിലെ നായകൻ പ്രഭാസ് ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.മലയാളികളുടെ പ്രിയതാരം ലാലേട്ടനും ചടങ്ങിന് എത്തിയിട്ടുണ്ട്.ബി ഉണ്ണികൃഷ്ണന്റെ RD ഇലുമിനേഷൻ ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.
ലാക്‌മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ സൂപ്പര്‍ ഹോട്ട് മോഡലായി സിനിമ താരവും, ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകളുമായ മാളവിക മോഹനന്‍. ഡിസൈനര്‍ വിനു രോഹിത്തിന്റെ ഡിസൈന്‍ വസ്ത്രം ധരിച്ചാണ് മാളവിക ഫാഷന്‍ വീക്കില്‍ എത്തിയത്. പ്രമുഖരടക്കം അനേകം ആളുകള്‍ മാളവികയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് 21 മുതല്‍ ആരംഭിച്ച ഫാഷന്‍ വീക്കില്‍ കത്രീന കൈഫ്, ഖുശി കപൂര്‍, കരിഷ്മ കപൂര്‍, സോഫി ചൗദരി എന്നിവർ അടക്കം ഒട്ടേറെ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഫാഷന്‍ ലോകത്തെ ഏറ്റവും പ്രൗഢ ഗംഭീരമായ ചടങ്ങായ ലാക്‌മേ ഫാഷന്‍ വീക്കിലെ പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ആണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഗ്രേറ്റ് ഫാദറിലും, മജീദി മജീദിയുടെ ഹിന്ദി ചിത്രം ബിയോണ്ട് ദി ക്ലൗഡ്‌സിലും, രജിനീ ചിത്രം പേട്ടയിലും അഭിനയിച്ചിട്ടുണ്ട്.
ഉപ്പും മുളകും എന്ന ഒറ്റ പ്രോഗാമിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരമാണ് നിഷാ സാരംഗ്.നിഷാ മാത്രമല്ല,ഉപ്പും മുളകിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയയുടെ പ്രിയ താരങ്ങൾ തന്നെയാണ്.കുറച്ച് കാലങ്ങളായി പാറുക്കുട്ടിയാണ് ഉപ്പും മുളകിലെ പ്രിയ താരം.പാറുകുട്ടിയുടെ കുസൃതി നിറഞ്ഞ ചിരിയും കളിയും തമാശകളും പ്രോഗ്രാമിനെ ഏറെ ജനപ്രിയമാക്കി മാറ്റി. ഇപ്പോൾ ഇതാ പാറുവിനൊപ്പം നിഷയുടെ ശരിക്കുമുള്ള റയാനേയും നിഷാ കൊഞ്ചിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.രണ്ട് കൈകളിലായി രണ്ട് കുട്ടികളെയും കൊഞ്ചിക്കുകയാണ് നിഷ.രണ്ട് കുട്ടികളുടെയും അമ്മയാകാൻ നിഷയ്ക്ക് ഭാഗ്യം ലഭിച്ചലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.എന്തായാലും വീഡിയോ വൈറലായി കഴിഞ്ഞു.
കങ്കണ റാവത്തിന്റെ ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് റീമേക്ക് ചിത്രമാണ് പാരീസ് പാരീസ്.കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ഏറെ വിവാദമായി മാറിയിരുന്നു. കാജലിന്റെ മാറിടത്തില്‍ സഹതാരം സ്പര്‍ശിക്കുന്ന ഒരു രംഗം ഉള്‍പ്പെടുത്തിയതിനായിരുന്നു വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നത്. ഇപ്പോൾ ചിത്രത്തിലെ ഈ രംഗമുള്‍പ്പെടെ 25ഓളം സീനുകള്‍ക്കും സംഭാഷണങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുളള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.ഈ സിനിമ ഞങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും എന്തിനാണ് ഇത്രയും അധികം കട്ടുകള്‍ അവര്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും ചിത്രത്തിലെ നായിക കാജൽ അഗർവാൾ അഭിപ്രായപ്പെട്ടു.ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ റീമേക്കുകളും ചിത്രത്തിന്റെതായി വരുന്നുണ്ട്.രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു.ശ്യാം പുഷ്കരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷും ശ്യാമും ഒന്നിക്കുന്ന ചിത്രമാണ് ഇത്. തങ്കം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ അവസാനം പാലക്കാട് ആരംഭിക്കും. കോയമ്പത്തൂർ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.ചിത്രത്തിന്റെ നായികയെ ഇതുവരെ ഇതുവരെ തീരുമാനിച്ചിട്ടില്ല.ഇത് ആദ്യമായാണ് ദിലീഷ് പോത്തന്റെ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നത്.ഇതിനിടെ വിനീത് നായകനായ തണ്ണീർ മത്തൻ ദിനങ്ങൾ ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് നീങ്ങുകയാണ്.
ദുരിതാശ്വാസ ഫണ്ടിലേക്ക് പണം എത്തുന്ന വേഗതയിൽ അത് വേണ്ടപ്പെട്ടവരുടെ കൈകളിലേക്ക് എത്തുന്നില്ല എന്ന ധർമജന്റെ അഭിപ്രായം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.ധര്‍മജനെ അനുകൂലിച്ച് കൊണ്ട് രംഗത്തുവന്ന ടിനു ടോമിനു നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോമിന്റെ പരാമർശം. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്ന കളക്ഷൻ സെന്ററില്‍ നിന്നും ടിനി ടോമിന്റെ ഫെയ്സ്ബുക്ക് ലൈവ് എത്തിയിരിക്കുകയാണ് ഇപ്പോൾ. അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ് എന്നും അതിന്റെ തെളിവ് വരും എന്നും അദ്ദേഹം പറയുന്നു. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താരം ക്ഷമ ചോദിക്കുന്നുണ്ട്. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും എന്നും അദ്ദേഹം…