ആക്ഷൻ ഹീറോ അർജുൻ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുകയാണ്. മകളായ ഐശ്വര്യ അഞ്ജന ഭാര്യ നിവേദിത എന്നിവരോടൊപ്പമാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. താരം തന്നെയാണ് ആരാധകർക്കായി ആഘോഷങ്ങളുടെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സർപ്രൈസ് പിറന്നാളാഘോഷം ഒരുക്കിയ മക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയലിലൂടെ മലയാളത്തിൽ വീണ്ടും തിരിച്ചെത്തുകയാണ് അർജുൻ. മോഹൻലാൽ നായകനാകുന്ന മരക്കാർ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട് അദ്ദേഹം.
Author: Webdesk
ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഒരു മാസ്സ് ചിത്രത്തിന് വേണ്ടി കൊമേഴ്‌സ്യൽ ചേരുവകൾ എല്ലാം കൃത്യമായി ചിത്രത്തിൽ ചേർത്തിട്ടുണ്ട്.ജെക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ചിത്രത്തിലെ ‘K SWAG’ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ജെക്സ് ബിജോയ്,നിറഞ്ജ് സുരേഷ്,കേശവ് വിനോദ്,അജയ് ശ്രാവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രഹാം ,മിയ ജോര്‍ജ്,മാധുരി,പ്രിയ നമ്പ്യാർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ . തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം- കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത്.ചിത്രത്തിലെ ‘കൊന്ന് തിന്നും’ എന്ന ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.എം.ജയചന്ദ്രനും സംഗീതയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതം എം.ജയചന്ദ്രൻ.
സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ചടങ്ങിനിടെ പ്രളയബാധിതരെ സഹായിക്കുവാൻ പൃഥ്വിരാജ് ആഹ്വാനം ചെയ്തു. ഞാൻ ഇത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾരണ്ടര ലക്ഷത്തിൽ പരം ആളുകൾ റിലീഫ് ക്യാമ്പുകളിൽ കഴിയുന്നു.അവരിൽ പലർക്കും നാളെ എന്ന സങ്കല്പം പോലുമില്ല.അതിനാൽ അവരെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്.ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും,ഈ പ്രോഗ്രാം കാണുന്ന എല്ലാവരോടും ഇവരെ സഹായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു,പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന്റെ വാക്കുകളെ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്.ചടങ്ങിൽ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡും പൃഥ്വിരാജ് സ്വന്തമാക്കി. BEST ACTOR (critics)- Malayalam for the year 2019 goes to…
സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് പൃഥ്വിരാജ് കൂടെയിലെ അഭിനയത്തിന് സ്വന്തമാക്കി.ഐശ്വര്യ ലക്ഷ്മി വരത്തനിലെ അഭിനയത്തിന് മികച്ച നടിയായി.പ്രേക്ഷകരുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടോവിനോ തോമസ് ആണ്.ചിത്രം തീവണ്ടി.ഹേയ് ജൂഡിലെ അഭിനയത്തിന് തൃഷ ക്രിട്ടിക്സിന്റെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ഞാൻ പ്രകാശൻ ഒരുക്കിയ സത്യൻ അന്തിക്കാട് ആണ് മികച്ച സംവിധായകൻ.വരത്തനിലെ ഗാനം ഒരുക്കിയ സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ചടങ്ങിൽ ‘മോസ്റ്റ് പോപ്പുലർ ആക്ടർ ഇൻ മിഡിൽ ഈസ്റ്റ്’ അവാർഡ് ആണ് മോഹൻലാൽ സ്വന്തമാക്കിയത്.മോഹൻലാലിന്റെ പല സിനിമകളും മിഡിൽ ഈസ്റ്റിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.ഈ വർഷം പുറത്തിറങ്ങിയ ലൂസിഫർ പല ബോളിവുഡ് ചിത്രങ്ങളെക്കാൾ കൂടുതൽ കളക്ഷൻ മിഡിൽ ഈസ്റ്റിൽ നിന്ന് സ്വന്തമാക്കുകയുണ്ടായി.
കേരള ജനത വലിയ ഒരു പ്രളയ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളം മഴക്കെടുതിയിൽ മുങ്ങിയപ്പോൾ ആശ്വസിപ്പിക്കാന്‍ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എത്തിയില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ പുകഴ്ത്തുന്ന കുറിപ്പില്‍ ആണ് നിഷാദ് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. തൃശ്ശൂർ എടുത്ത് പൊക്കാൻ നോക്കി നടു ഉളുക്കി എന്നാണ് നാട്ടുവർത്തമാനം എന്നും രക്ഷാ പ്രവർത്തനത്തിനിടയ്ക്ക് ജീവൻ ഹോമിച്ച ലിനുവിന്‍റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു എന്നും നിഷാദ് കുറിച്ചു. വാക്കിലല്ല പ്രവർത്തിയിൽ ആണ് കാര്യം എന്ന് തെളിയിച്ച നഗരപിതാവ് പ്രശാന്തിന്റെ നേതൃത്വത്തിൽ വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു. പ്രശാന്തിനെ പുകഴ്ത്തുന്നതിനോടൊപ്പം ഒപ്പം സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഡയലോഗുകൾ വെച്ച് അദ്ദേഹത്തിനിട്ട് ഒന്ന് കൊള്ളിക്കുകയും ചെയ്യുന്നുണ്ട് നിഷാദ്. ലിനുവിന്റെ അമ്മയെ മോഹൻലാലും മമ്മൂട്ടിയും വിളിച്ചുവെന്നും ജയസൂര്യ വരെ അഞ്ച് ലക്ഷം രൂപ കൊടുത്തു എന്നും…
സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്ന് ദോഹയിൽ നടക്കും.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടക്കുന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ഇന്നലെയായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്ന് മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ നടക്കും.. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിക്കും.ഇതിനോടകം ലാലേട്ടനും പൃഥ്വിരാജും ദോഹയിൽ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ഐശ്വര്യ ലക്ഷ്മിയും ദോഹയിൽ ഇതിനോടകം എത്തിയിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ . ചിത്രം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും ആദ്യം പ്രദർശിപ്പിക്കുക.അതിന് ശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.ഇതിനിടെ ചിത്രത്തിലെ ചില സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള ഗംഭീര മേക്കിങ്ങിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത് എന്ന സൂചനും സ്റ്റില്ലുകൾ നൽകുന്നു.ഇപ്പോൾ ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചെമ്പൻ വിനോദും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചുള്ള ഒരു സ്റ്റിൽ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വിജയ് ദേവരകൊണ്ടയോടൊപ്പമുള്ള സാനിയ ഇയ്യപ്പന്റെ പുതിയ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. സാനിയ ഇയ്യപ്പൻ തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി പുറത്ത് വിട്ടത്.പ്രമുഖ ഫിലിം അവർഡ്‌സായ സൈമ ഫിലിം അവാർഡ് റിഹേഴ്‌സൽ വേദിയിൽ വെച്ചായിരുന്നു വിജയ്ക്കൊപ്പം സാനിയ ഫോട്ടോ എടുത്തത്. സാനിയയുടെ ഏറ്റവും ഇഷ്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട.ഇത്തവണ ദോഹയിൽ വെച്ചായിരുന്നു സൈമ ഫിലിം അവാർഡ് നടന്നത്.മികച്ച പുതുമുഖങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചവരില്‍ ഒരാൾ സാനിയ ആണ്.