തമിഴ് നടനാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നെപ്പോളിയന്‍. നെപ്പോളിയന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനെയാണ് ഓര്‍മ വരിക. നായകനോളം പോന്ന വില്ലനെ അവതരിപ്പിച്ച നെപ്പോളിയന്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു. നാല് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നെപ്പോളിയന്‍ ഇപ്പോള്‍ ഹോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ഡാനിയേല്‍ ന്യൂഡ്സെന്‍ സംവിധാനം ചെയ്യുന്ന ക്രിസ്മസ് കൂപ്പണില്‍ ഹോക്കി പ്ലയറുടെ മാനേജരുടെ വേഷത്തിലാണ് നെപ്പോളിയനെത്തുന്നത്. കോര്‍ട്ട്നി മാത്യൂസ്, ആരോണ്‍ നോബിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്യൂസ് സ്കേറ്റിംഗ് ചാമ്പ്യനായും ആരോണ്‍ ഹോക്കിതാരമായും എത്തുന്നു. എന്റെ സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍, അതിലാണ് ഞാന്‍ ജീവിക്കുന്നതും. എപ്പോഴെങ്കിലും ഹോളിവുഡ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെപ്പോളിയന്‍ പറഞ്ഞു. 1991ല്‍ പുറത്തിറങ്ങിയ ഭാരതിരാജയുടെ ‘പുതു നെല്ല് പുതു നാഥ് ‘എന്ന ചിത്രത്തിലൂടെയാണ് നെപ്പോളിയന്‍ സിനിമയിലെത്തുന്നത്. ചിത്രത്തില്‍ അറുപത് വയസുള്ള കഥാപാത്രമായിട്ടാണ് താരമെത്തിയത്. വില്ലന്‍ വേഷങ്ങളിലാണ് താരം കൂടുതല്‍…
Author: Webdesk
കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. ഗതാഗതവും വൈദ്യുതിയും ആശയവിനിമയവുമെല്ലാം താറുമാറായിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല ബോൡുഡ് താരങ്ങളും കനത്ത മഴയില്‍ കുടുങ്ങിയിരിക്കുകയാണ്. അക്ഷയ് കുമാറും കുടുംബവും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ഗതാഗതം തടസപ്പെട്ടതോടെയും വിമാനങ്ങള്‍ ദിശമാറ്റിയതോടെയും പ്രതിസന്ധിയിലായത്. പലരും വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും അവധിയാഘോഷിക്കാനുള്ള യാത്രയിലായിരുന്നു. തന്റെ അങ്കിളിനൊപ്പം മുംബൈയിലേക്ക് വരികയായിരുന്ന രണ്‍ദീപ് ഹൂഡയും മഴയില്‍പ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ വിമാനങ്ങളൊന്നും ടേക്ക് ഓഫ് ചെയ്യുന്നില്ലെന്നാണ് താരം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സോനം കപൂറിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് താരം തന്റെ അവസ്ഥ വിവരിച്ചത്. കൃതിയാണ് മഴയില്‍ കുടുങ്ങിയ മറ്റൊരു താരം. ഷൂട്ടിനായി ഡല്‍ഹിയിലായിരുന്നു താരം. മുംബൈയിലേക്ക് വരാനിരിക്കുകയായിരുന്നെന്നും എന്നാല്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വിമാനം തിരിച്ചുവിട്ടു. വിമാന അധികൃതര്‍ താമസസൗകര്യം ഒരുക്കുന്നതുവരെ നാലു മണിക്കൂര്‍ താരത്തിന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുണ്ട്.…
സന്തോഷ് നായരുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘സച്ചിന്‍’ ജൂലൈ 19നു റിലീസിന് ഒരുങ്ങുന്നു. ചിത്രത്തില്‍ നായികയായെത്തുന്നത് അന്ന രേഷ്മ രാജനാണ്. അഞ്ജലി എന്ന കഥാപാത്രമായാണ് അന്ന സച്ചിന്‍ സിനിമയില്‍ എത്തുന്നത്. വെളിപാടിന്റെ പുസ്തകം , ലോനപ്പന്റെ മാമോദീസ , മധുരരാജ എന്നിവയാണ് അന്ന അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ‘സച്ചിന്‍’ ഒരുക്കുന്നത്. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി നൈനാന്‍, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘സൂര്യവൻഷി’ യുടെ മേക്കിങ് വിഡിയോ പുറത്ത് വിട്ടു . 2020 മാർച്ച് 20-ന് ചിത്രം പ്രദർശനത്തിന് എത്തും. അക്ഷയ് കുമാർ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് വേഷമിടുന്നത് . കരൺ ജോഹറും, രോഹിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. https://youtu.be/oGBoAEGfOs0
വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സ്പോര്‍ട്സ് ത്രില്ലര്‍ ബിജിലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. വിജയുടെ പിറന്നാള്‍ ദിനത്തിൽ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെ കഥാപാത്രത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൈക്കിള്‍ എന്ന പേരിലുള്ള ഫുട്ബോള്‍ ജഴ്സിയണിഞ്ഞും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ളതായിരിന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. വനിതാ ദേശീയ ടീം ഹെഡ് കോച്ചായാണ് വിജയ് ചിത്രത്തിൽ എത്തുക. വിജയ് – ആറ്റ്‍ലി കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ബിജിലി. നയന്‍താരയാണ് ചിത്രത്തിലെ നായിക. സംഗീതം ഒരുക്കുന്നത് എ.ആർ റഹ്‍മാന്‍. കതിർ, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു, വർഷ ബൊലമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നതെന്നാണ് സൂചന.
മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ആരാണെന്ന് തുറന്ന് പറഞ്ഞ് ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ പ്രിയനടനെക്കുറിച്ച് മനസ്സുതുറന്നത്. മലയാളത്തിൽ സിന്ധുവിന് ഇഷ്ടം ദുൽഖർ സൽമാനെയാണ്. താരം അവസാനം കണ്ട മലയാള ചിത്രം ബാംഗ്ലൂർ ഡെയ്സ് ആണ്. സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെയാണ് കാണാറെന്നും താരം പറയുന്നു. ദുൽഖറിന്റെ ഓ കെ കണ്മണി കണ്ടിരുന്നുവെന്നും സിന്ധു പറഞ്ഞു.
ഓം ശാന്തി ഓശാനയിലൂടെ പേരെടുത്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നിർമ്മാതാവാകുന്നു. സുഹൃത്തുക്കളായ അരവിന്ദ് കുറുപ്പ്, പ്രവീൺ. എം. കുമാർ എന്നിവരുമായി ചേർന്ന് ജൂഡ് ആന്റണി ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ് നായകനാകുന്നു. ജൂഡിന്റെ സഹസംവിധായകനായ നിധീഷ് സഹദേവാണ് സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രത്തിലഭിനയിച്ച് വരുന്ന ആന്റണി വർഗീസ് നവാഗതനായ നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ഫുട്ബാൾ പശ്ചാത്തലത്തിലുള്ള ചിത്രത്തിനും സമ്മതം മൂളിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ അസോസിയേറ്റായിരുന്നു നിഖിൽ. അച്ചാപ്പു മൂവി മാജിക്കാണ് ചിത്രം നിർമ്മിക്കുന്നത്.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാഹോ’. ചിത്രത്തിന്റെ വിതരാണാവകാശം യഷ് രാജ് ഫിലിംസ് റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമാണ് യഷ് രാജ് ഫിലിംസ് നടത്തുക. സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലാണ് നടത്തുക. ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തുക.
മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച ചിത്രമാണ് ഡോ.ബിജു സംവിധാനം ചെയ്ത പ്രശസ്ത താരം ഇന്ദ്രൻസ് അഭിനയിച്ച വെയിൽമരങ്ങൾ. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരം മാറുകയും ചെയ്തു. ചലച്ചിത്രമേളയിൽ പങ്കെടുത്ത ഇന്ദ്രൻസിന്റെയും സംവിധായകന്റെയും ചിത്രങ്ങൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ രാജ്യാന്തര പുരസ്‌കാരം നേടി കേരളത്തിലേക്ക് തിരികെ എത്തിയ ഇന്ദ്രൻസിനെ പരസ്യമായി അഭിനന്ദിക്കുവാൻ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഇനിയും സമയമായില്ലേ എന്ന് ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ദ്രൻസിനെ അഭിനന്ദിക്കാൻ മടികാട്ടിയ സൂപ്പർതാരങ്ങളെ ഹരീഷ് പേരടി ചോദ്യം ചെയ്യുന്നു.
മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന താരമാണ് ജഗതി ശ്രീകുമാർ. തന്റെ തനതായ ഹാസ്യശെെലിയിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരം കൂടിയാണ് ജഗതി. വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലായ താരം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നേരത്തെ മകൻ രാജ്കുമാർ തുടങ്ങിയ കമ്പനിയുടെ പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്‌ക്ക് മുന്നിലെത്തിയിരുന്നു. തുടർന്ന് ജഗതിയുടെ സുഹൃത്തായ ശരത്ത്ചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെന്നും ജഗതിയുടെ മകൻ രാജ്കുമാറുമായി കൗമുദി ടി.വി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സി.ബി.ഐ ഡയറിക്കുറിന്റെ അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്ക് സജീവമായി കൊണ്ടുവരാനാണ് തീരുമാനം. സിനിമയിലേക്ക് തിരിച്ച് വരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത് പപ്പയുടെ ആരോഗ്യത്തിന് ഗുണകരമാവുമെന്നും രാജ്കുമാർ പറഞ്ഞു.