Author: Webdesk

ഒറ്റപ്പെടലിന്റെ വേദന നടി പാര്‍വതിയും രേവതിയും അറിഞ്ഞത് ഇപ്പോഴായിരിക്കും. താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിക്കെത്തിയ ഇരുവരെയും മറ്റു താരങ്ങള്‍ അവഗണിക്കുന്ന കാഴ്ചയാണ് അരങ്ങേറിയത്.സംസാരിച്ചവര്‍ പോലും പെട്ടന്ന് തന്നെ പിന്‍വലിഞ്ഞു. രേവതി ഇടക്ക് വച്ച്‌ മടങ്ങിയപ്പോള്‍ അകമ്ബടി പോകാന്‍ പാര്‍വതി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഗ്രൂപ്പിസം വ്യക്തമാക്കുന്ന യാത്രയയക്കലായിരുന്നു ഇത്.ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍ സിനിമയിലെ ഈ തിരുത്തല്‍വാദികള്‍. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസിക്ക് രൂപം നല്‍കിയ മഞ്ജു വാര്യര്‍ പോലും ഇപ്പോള്‍ ആ സംഘടനയില്‍ സജീവമല്ല, സജീവമായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ എന്നിവര്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവര്‍ ഇപ്പോള്‍ ‘അമ്മ’യിലും ഇല്ലാത്ത അവസ്ഥയിലാണ്. മുന്‍നിര നടി പാര്‍വതിയാകട്ടെ മുന്‍പ് കരാറായ സിനിമകളിലാണ് അഭിനയിക്കുന്നത്. പുതിയ സിനിമകളില്‍ നിന്നും ഇവര്‍ക്കും ഭ്രഷ്ട് തന്നെയാണ് ഉള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എതിരായി നിലപാട് സ്വീകരിച്ചതാണ് ഇവരുടെയെല്ലാം സിനിമാ ജീവിതത്തിന് തന്നെ പരിസമാപ്തി സൃഷ്ടിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന്…

Read More

പരിയറും പെരുമാള്‍ എന്ന സിനിമ ഇനി ഇനി മുതല്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍. കുട്ടികള്‍ക്ക് പഠിക്കാന്‍ ഈ സിനിമ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സമൂഹത്തിലെ ജാതീയതയെ കൃത്യമായി അടയാളപ്പെടുത്തി കൈയടി നേടിയ സംവിധായകനാണ് ഈ ചിത്രത്തിലെ മാരി ശെല്‍വരാജ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനമാണ് പരിയറും പെരുമാളിലൂടെ മാരി ശെല്‍വരാജ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പുരസ്‌ക്കാരങ്ങളും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉള്‍പെടുത്തിയിരിക്കുകയാണ്. മാത്രമല്ല പന്ത്രണ്ടാം ക്ലാസിലെ കോനാര്‍ തമിഴ് ഉരെയില്‍ (പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ചിത്രം തിയേറ്റുകളില്‍ വന്‍ വിജയമായിരുന്നു. മാരി ശെല്‍വരാജിന്റെ പരിയറും പെരുമാളില്‍ ദളിത് യുവാവായ പരിയനും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള സൗഹൃദമാണ് കാണിക്കുന്നത്. ശേഷം രൂപപ്പടുന്ന ജാതിയമായ അക്രമണങ്ങള്‍ കൃതൃമായി തന്നെ പരിയറും പെരുമാളില്‍ കാണിക്കുന്നുണ്ട്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.…

Read More

ദേശീയപുരസ്‌കാര ജേതാവായ കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയജീവിതം ഉപേക്ഷിക്കുന്നു. ഫെയ്‌സ്ബുക്കില്‍ കുറിച്ച ദീര്‍ഘമായ കുറിപ്പിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചു. അഭിനയജീവിതവും മതവിശ്വാസവുംതമ്മില്‍ ഒത്തുപോകാത്തതാണ് തീരുമാനത്തിന് പിന്നിലെന്ന് വികാരഭരിതമായ കുറിപ്പില്‍ സൈറ പറയുന്നു. ആഗോളഹിറ്റായ ആമിര്‍ഖാന്‍ചിത്രം ദംഗലി(2016)ലൂടെയാണ് സൈറയുടെ ബോളിവുഡ് അരങ്ങേറ്റം. ഗീത ഫാഗോട്ട് എന്ന പ്രമുഖ ഗുസ്തിതാരത്തിന്റെ കൗമാരകാലം അവതരിപ്പിച്ച സൈറയ‌്ക്ക് മികച്ച സഹതാരത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. പ്രതിസന്ധികളെ അതിജീവിച്ച്‌ സംഗീതമേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന മുസ്ലിംപെണ്‍കുട്ടിയെ അവതരിപ്പിച്ച സീക്രട്ട് സൂപ്പര്‍സ്റ്റാര്‍(2017) എന്ന ചിത്രത്തിലെ സൈറയുടെ പ്രകടനവും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. “”അഞ്ചുവര്‍ഷം മുമ്ബ് എന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച തീരുമാനമാണ് ഞാനെടുത്തത്. ബോളിവുഡിലേക്ക് പ്രവേശിച്ചപ്പോള്‍ അവസരങ്ങളുടെയും ജനപ്രീതിയുടെയും വലിയവാതിലാണ് എന്റെമുന്നില്‍ തുറന്നത്. യുവജനങ്ങള്‍ക്കുള്ള മാതൃകാവ്യക്തിത്വമായി ഞാന്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. പക്ഷേ വിജയപരാജയങ്ങളെ കുറിച്ചുള്ള എന്റെ വിശ്വാസം ഇതൊന്നുമല്ലെന്ന് ഞാന്‍ മനസ്സിലാക്കി ത്തുടങ്ങുന്നു. ചലച്ചിത്ര അഭിനേതാവ് എന്ന ഇപ്പോഴത്തെ വ്യക്തിത്വത്തില്‍ സന്തോഷവതിയല്ല. ഇത്രയുംനാളും ഞാന്‍ മറ്റാരോ ആയിത്തീരാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഞാനിവിടെ ശരിക്കും…

Read More

താരസംഘടനയായ അമ്മയിലേക്ക് താനില്ലെന്ന് ആക്രമിക്കപ്പെട്ട നടി. രചന നാരായണന്‍ കുട്ടിയാണ് നടിയുടെ നിലപാട് അമ്മയുടെ യോഗത്തില്‍ അറിയിച്ചത്. അതേസമയം, സംഘടനവിട്ടുപോയവര്‍ കത്ത് നല്‍കിയാലെ തിരിച്ചെടുക്കൂ എന്നതാണ് അമ്മയുടെ നിലപാട്. സംഘടനയില്‍ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ പാര്‍വതി, രേവതി എന്നിവര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. അംഗങ്ങളെ തിരികെ എടുക്കണമെങ്കില്‍ അവര്‍ കത്ത് നല്‍കണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സംഘടന. ‘അമ്മ’യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോടും കടുത്ത വിയോജിപ്പാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനുള്ളത്.

Read More

ചിത്രീകരണത്തിനിടെ സഹതാരത്തിന്റെ വെടിയേറ്റ് വീഴുന്ന സണ്ണി ലിയോണിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സഹതാരം നായികയെ ലക്ഷ്യം വച്ച്‌ തോക്ക് ചൂണ്ടുന്നതും വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം. വെടിയേറ്റയുടന്‍ സണ്ണി താഴെ വീണു. ആദ്യം കണ്ടു നിന്നവര്‍ ചിത്രീകരണത്തിന്റെ ഭാഗമാണെന്ന് കരുതി കാര്യാമായെടുത്തില്ല. എന്നാല്‍ താരം അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഓടിയടുക്കുന്നതും വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ആരാധകരും ആശങ്കയിലായി. വീഡിയോ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണെന്നും ചിലര്‍ ആരോപിച്ചു. തന്റെ തമാശ ആരാധകര്‍ക്ക് രസിച്ചില്ലെന്നു മനസ്സിലായതോടെ സണ്ണി തന്നെ വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി രംഗത്തെത്തി. ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന രംഗങ്ങളായിരുന്നുവെന്നും ക്രൂവിനെ പറ്റിക്കാനാണ് അനക്കമില്ലാതെ കിടന്നതെന്നും വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തുകയായിരുന്നു. തെലുങ്കു ചിത്രം വീരമാദേവിയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. https://twitter.com/SunnyLeone/status/1144190315680559104

Read More

ബോളിവുഡിലെ പ്രിയ താര ജോടികളാണ് ക്രിക്കറ്റ് താരമായ വിരാട് കോലിയും നടിയായ അനുഷ്‌ക ശര്‍മ്മയും. ലോകകപ്പ് മത്സരത്തനിടയില്‍ വിരാട് കോലിക്ക് പിന്തുണയായി, അനുഷ്‌ക ശര്‍മ്മയും ഇംഗ്ലണ്ടിലെത്തിയിരുന്നു. കൂട്ടത്തില്‍ ഭര്‍ത്താവുമായുള്ള ചിത്രം അനുഷ്‌ക ശര്‍മ്മ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. സന്തോഷവതിയായിരിക്കുന്ന പെണ്‍കുട്ടികള്‍ അതിമനോഹരിയായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഒരു മെട്രോയില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മ ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോയ്ക്ക് വിരാട് കോലി നല്‍കിയ കമന്റാണ് വൈറലാകുന്നത്. എന്റെ പ്രിയപ്പെട്ടവളെ നീ എപ്പോഴും മനോഹരിയാണ് എന്നായിരുന്നു വിരാട് കോലിയുടെ കമന്റ്.

Read More

വാഹനമോടിക്കാനും ബൈക്കിനു പിറകില്‍ ഇരിക്കാനുമൊക്കെ നടി രജിഷ വിജയന് പേടിയാണ്. പല അഭിമുഖങ്ങളിലും ഇതുവരെ ഡ്രൈവിങ് പഠിച്ചില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അത് പേടികൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ജൂണ്‍ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോയില്‍ ബൈക്കില്‍ നിന്നും വീഴുന്ന രജിഷയെ കാണാം. പേടിച്ചുവിറച്ച്‌ സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരിക്കുന്ന രജിഷ. ഒടുവില്‍ ദാ കിടക്കുന്നു താഴെ. ലൊക്കേഷനിലെ രസകരമായ കാഴ്ചയാണ് മേക്കിങ് വീഡിയോയില്‍ കാണുന്നത്. മൊട്ടച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവിയും രജിഷയും ബൈക്കില്‍ നിന്നും വീഴുന്ന രംഗവും ഉണ്ട്. അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പത്താമത്തെ ചിത്രമാണ് ജൂണ്‍. നിരവധി പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. https://youtu.be/m2nU6X9qodE

Read More

സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടറാണ് വധു. ജൂലൈ 11ന് വിവാഹം നടക്കുമെന്നാണ് സൂചന. നടി അമലാ പോളിന്റെ മുന്‍ ഭര്‍ത്താവാണ് വിജയ്. 2014ലാണ് അമലയെ വിജയ് വിവാഹം ചെയ്യുന്നത്. 2017ല്‍ ഇരുവരും വിവാഹ മോചനം നേടുകയായിരുന്നു. മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് എ.എല്‍ വിജയ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്.

Read More

മോഡലിംഗ് രംഗത്ത് നിന്ന് സിനിമ ലോകത്തേക്ക് എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റായ് ലക്ഷ്മി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റായ് ലക്ഷ്മി. റായുടെ ഏറ്റവും അടുത്ത സുഹൃത്തും ടെലിവിഷന്‍ താരവുമായ കരണ്‍ വി ഗ്രോവറിന്റെ പിറന്നാള്‍ ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിംങ് യാത്ര നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പൂനയ്ക്കടുത്തുള്ള ടിക്കോണ കോട്ടയിലേക്കാണ് ഇവര്‍ യാത്ര നടത്തിയത്. കോട്ടയോട് ചേര്‍ന്നുള്ള ചെറിയ ഗ്രാമമായ ടിക്കോണ പെത്തില്‍ നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. സാഹസിക വിനോദ സഞ്ചാരികളുടെ മികച്ച ട്രെക്കിങ് കേന്ദ്രമാണ് ടിക്കോണ കോട്ട. മഴക്കാലമാണ് ഇവിടെ ട്രക്കിങ് നടത്താന്‍ മികച്ച സമയം. കോട്ടയ്ക്കുള്ളില്‍, ഒരു തടാകം, സത്വഹാന്‍ ഗുഹകള്‍, ‘ത്രിംബാകേശ്വര്‍ മഹാദേവ്’ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നു. സില്‍ഹാര രാജവംശകാലത്താണ് ഈ കോട്ട പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്.

Read More

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര നായികായി തുടക്കം കുറിക്കുന്നത്, പിന്നീട് ഒന്ന് രണ്ടു മലയാള ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര സ്ഥിരമായി തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു, തമിഴിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പരമാര്‍ശം സ്വന്തമാക്കിയ നയന്‍സ് തമിഴിലെ താരമൂല്യത്തില്‍ നിന്ന് കൊണ്ട് തന്നെ തന്റെ പഴയ തട്ടകമായ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്, ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നയന്‍താരയുടെ തിരിച്ചു വരവ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ലവ് ആക്ഷന്‍ ഡ്രാമ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും, നിവിന്‍ പോളിയുടെ നായികായി വേഷമിടുന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേരും ഏറെ രസകരമാണ്, ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ അതെ പേരുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ധ്യാന്‍ ശ്രീനിവാസന്‍, ദിനേശനെന്ന കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുമ്ബോള്‍ ദിനേശന്റെ ശോഭയായിട്ടാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ വരവ്. തമിഴിലെന്ന…

Read More