Author: Webdesk

മയാത്തേ !!! മങ്ങരുത് !!! സത്യമോ ആത്മാർത്ഥമോ ആയ എന്തും എല്ലായ്പ്പോഴും ശാശ്വതമായി തുടരണം, അതാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. യഥാർത്ഥ സ്നേഹവും അങ്ങനെ തന്നെ .. !! ഇത് എല്ലാ വീക്ഷണകോണുകളിലും അതിരുകളില്ലാതെ തുടരണം, കട്ടിയുള്ളതും നേർത്തതുമായ ഒരുമിച്ച് നിൽക്കാൻ ഞങ്ങൾ പരസ്പരം ഉണ്ടാക്കുന്ന ഒരു വാഗ്ദാനമോ പ്രതിബദ്ധതയോ ആണ് ഇത് നിങ്ങൾ ആയിരിക്കുമ്പോൾ ചെറിയ കാര്യങ്ങളിൽ കാണുന്ന സന്തോഷമാണ് സ്നേഹം ഒരുമിച്ച്. അത്തരമൊരു പ്രണയകഥയുടെ മനോഹരമായ ചിത്രീകരണം ഇതാ, അത് കാലാതീതമാണ്, അത് ശാശ്വതമാണ്, ‘മയാത്തേ’ !! ഇത് നിങ്ങൾക്കെല്ലാവർക്കും തികച്ചും പുതിയ അനുഭവമായിരിക്കും, ഞങ്ങൾ പ്രതീക്ഷിക്കുന്നു. പേര് പറയുന്നതുപോലെ, ഇത് നിങ്ങളുടെ ഹൃദയത്തിൽ ഒരിക്കലും മങ്ങാത്ത ഒരു മുദ്ര പതിപ്പിച്ചേക്കാം, പക്ഷേ കാലം മാറുന്തോറും ആഴമേറിയതും മൃദുലവുമാകാം, അനന്തമായ സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും പുതിയ നിർവചനം. https://youtu.be/bcQVP5LeLH8

Read More

ലൂക്ക, നിഹാരിക എന്നീ കഥാപാത്രങ്ങളായി ടൊവീനോ, അഹാന എന്നിവർ എത്തുന്നു. നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്നാണ് നിർമാണം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസ് എന്നിവർ ചേര്‍ന്നാണ് രചന. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു https://youtu.be/u_a7hf8G5uc

Read More

കഥാപാത്രങ്ങള്‍ക്കായി ശരീര ഭാരം കൂട്ടുകയും വര്‍ക്കൗട്ട് ചെയ്ത് കുറയ്ക്കുകയും ചെയ്യുന്ന നായികാ താരങ്ങള്‍ മലയാളത്തിലും ഇന്ന് എത്തിയിരിക്കുന്നു. നേരത്തേ ജൂണ്‍ എന്ന ചിത്രത്തിനായി രജിഷ വിജയന്‍ നടത്തിയ മേക്ക് ഓവര്‍ ഏറെ കൈയടി നേടിയിരുന്നു. ഇപ്പോള്‍ ശരീര ഭാരം കൂട്ടുന്നതിന് ഷിബ്‌ല എന്ന താരം നടത്തിയ പ്രയത്‌നങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആസിഫ് അലി നായകനായി എത്തുന്ന കക്ഷി അമ്മിണ്ണിപ്പിളയിലാണ് ഷിബ്‌ല മുഖ്യ വേഷത്തില്‍ എത്തുന്നത്. 20 കിലോയോളം ഭാരമാണ് കൂട്ടിയത്. പിന്നീട് വര്‍ക്കൗട്ടിലൂടെ ഭാരം കുറയ്ക്കുകയും ചെയ്തു. https://youtu.be/JHkizkwNPms

Read More

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പോസ്റ്റര്‍ പങ്കുവയ്ക്കുന്നത്. കഥ ബോബി സഞ്ജയ്മാരുടേതാണ്. കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍. https://youtu.be/iHFeY7DaXIk

Read More

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സമീര റെഡ്ഡി. ബോളിവുഡിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. പിന്നീട് തമിഴിലേക്കും തെലുങ്കിലുമൊക്കെ എത്തുകയായിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് ഈ താരം. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സൂര്യയും സമീറ റെഡ്ഡിയും ഒരുമിച്ച്‌ അഭിനയിച്ച ചിത്രമായ വാരണം ആയിരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇവരുടെ കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്തിയത്. തിരക്കുകളില്‍ നിന്നെല്ലാം മാറി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍. 2014 ലായിരുന്നു സമീറയും അക്ഷയ് വര്‍ദേയും വിവാഹിതരായത്. 2015 ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ താരമെത്താറുണ്ട്. കുഞ്ഞതിഥിയുടെ കാര്യത്തെക്കുറിച്ച്‌ പറഞ്ഞതും സമീറ തന്നെയായിരുന്നു. മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം നേരത്തെ കുറിച്ചത്. നിറവയറിലുള്ള ചിത്രങ്ങളും സമീറ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ കണ്ട് വിമര്‍ശിക്കാനെത്തിയവര്‍ക്ക്…

Read More

ഈ വര്‍ഷം ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന ആദ്യ ചിത്രമായി ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ തിയറ്ററുകളിലേക്ക് എത്തി. മൂന്ന് സിനിമകളില്‍ പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ അതിഥി വേഷം ചെയ്തതിന് ടൊവിനോയ്ക്ക് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ആദ്യം ലൂസിഫറിലെ ജതിന്‍ രാംദാസ്, പിന്നീട് ഉയരെയിലെ വിശാല്‍ രാധകൃഷ്ണന്‍, വൈറസില്‍ കോഴിക്കോട് കളക്ടറായും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായിട്ടാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എത്തിയിരിക്കുന്നത്. സലീം അഹമ്മദിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ ഒരു സംവിധായകനായിട്ടാണ് ടൊവിനോ എത്തുന്നത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Read More

സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയും നടി വിഷ്ണുപ്രിയയും തമ്മിൽ വിവാഹിതരായി. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ വച്ചായിരുന്നു വിവാഹം. അവതാരകയായി അരങ്ങേറ്റം കുറിച്ച വിഷ്ണുപ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കേരളോൽത്സാവം എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു. വിനയുടെയും വിഷ്ണുപ്രിയയുടെയും വിവാഹം വീട്ടുകാർ ചേർന്ന് തീരുമാനിച്ചതാണെന്നും തങ്ങൾ പ്രണയത്തിൽ അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹസൽക്കാര ചടങ്ങുകളും നടക്കും. https://youtu.be/MXjwRIdkJUY

Read More

കോയമ്ബത്തൂരിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥനാമം. എന്നാല്‍ സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി.2011ല്‍ ‘കളക്ടര്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കന്‍ വ്യവസായിയായ ഭാരത് പോളുമായുള്ള വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി 2006ല്‍ ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് മാറി. അതിനു ശേഷം ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച മോഹിനി ആഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷനില്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുവെന്നതാണ് പുതിയ വിശേഷം സിനിമയില്‍ നിന്ന് വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ചുതുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്. മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ പഠനം പൂര്‍ത്തിയാക്കുകയും ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളില്‍ സുവിശേഷ പ്രാസംഗികയായി എത്തിയിരുന്നു.

Read More

അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ വിനായകന്‍ പറഞ്ഞു. സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Read More

വെബ് സീരിസ് ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. താനെയിലെ ഫാക്ടറിയില്‍ ഫിക്‌സര്‍ എന്ന വെബ് സീരിസ് ചിത്രീകരിക്കുന്നതിനിടെയാണ് നാലംഗസംഘം അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്. സന്തോഷ് തുണ്ടിയിലിന് നെറ്റിയിലും കൈയിലും സാരമായി പരുക്കേറ്റു. നടി മഹി ഗില്ലിനെ അക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി. അനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയത്. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

Read More