യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ചിത്രമാണ് ഇഷ്ക്. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം. ചിത്രത്തിനുവേണ്ടി ഷെയ്ൻ നടത്തിയ ട്രാൻസ്ഫോർമേഷൻ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഷെയ്ൻ അവസാനമായി അഭിനയിച്ച സിനിമ മധു നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു.കുമ്പളങ്ങിയിലെ ബോബിയിൽ നിന്നും ഇഷ്‌കിലെ സച്ചിയിലേക്ക് ഉള്ള രൂപമാറ്റം എങ്ങനെ നടത്തി എന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ കാണാം
Author: Webdesk
ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രം സംവിധാനം ചെയ്യുന്നത് വി എം വിനുവാണ്.ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ പങ്കിട്ട മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ സംവിധായകനും വി എം വിനുതന്നെയാണ്.ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മീരാ വാസുദേവും , ദുർഗ്ഗാ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാർ. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീരവാസുദേവിന്റെ ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.ചിത്രത്തിലെ തോരാതെ എന്ന ഗാനം ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുകയാണ്. ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, പ്രേംകുമാർ,മഞ്ജു പത്രോസ്, , കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, കക്ക രവി, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. മനാഫ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വി എം വിനുവിന്റെ മകൻ വരുൺ ആണ്. ചിത്രത്തിന്റെ സംഗീതവും…
അഞ്ഞൂറിലധികം ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ പുതിയ ടീസര്‍ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ടീസർ കാണാം
പാർവ്വതി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. പാർവ്വതിയെ കൂടാതെ ടോവിനോ ,ആസിഫ് അലി എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. നവാഗതനായ മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബോബിയും സഞ്ജയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ മുൻനിർത്തിയുള്ള ഒരു ചിത്രമാണ് ഉയരെ. ചില യഥാർത്ഥ സംഭവങ്ങൾ പ്രതിപാദിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് ഏറ്റവും കൂടുതൽ കരുത്തായി മാറുന്നത്.
മമ്മൂട്ടി നായകനായ മധുരരാജ വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് നെൽസൺ എെപ്പാണ്. മാസ്സ് മസാല എന്റർടെയ്നറായ ചിത്രം കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്നും പകർത്താൻ ശ്രമിച്ച 14 വയസ്സുകാരൻ പിടിയിൽ ആയിരിക്കുകയാണ്.പെരിന്തൽമണ്ണയിലെ തീയേറ്ററിനുള്ളിൽ വച്ച് ചിത്രം പകർത്താൻ ശ്രമിച്ച 14 വയസ്സുകാരനെയാണ് പിടിയിൽ ആക്കിയത്. ചിത്രത്തിന്റെ അൻപത് മിനിറ്റോളം അദ്ദേഹം തന്റെ ഫോണിൽ പകർത്തുകയുണ്ടായി. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് പൊലീസിനു കൈമാറി. ഇത്തരം പൈറസി കാര്യങ്ങളിൽ പ്രേക്ഷകർ ഏർപ്പെടരുതെന്നും ഇത്തരം സംഭവങ്ങൾ സിനിമ മേഖലയെ ദോഷമായി ബാധിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഇത്തരം ശ്രമങ്ങൾക്കിടയിലും മധുരരാജ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ സായിപല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. യുവനടി സായിപല്ലവിക്ക് ഏറ്റവും കൂടുതൽ അംഗീകാരം ലഭിക്കാൻ പോകുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും അതിരനിലെ നിത്യ എന്ന കഥാപാത്രം. സസൂക്ഷ്മമായ ഭാവപ്രകടനം കൊണ്ടും അഭിനയ വൈഭവം കൊണ്ടും തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി നിത്യയെ മാറ്റുവാൻ സായിപല്ലവി ക്ക് സാധിച്ചു. മലരായും അഞ്ജലി ആയും മലയാളസിനിമയിൽ വേഷമിട്ട സായി പല്ലവിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് അതിരനിലെ നിത്യ. കയ്യടക്കമുള്ള ഈ പ്രകടനത്തിന് കയ്യടി നൽകിയേ തീരു.
മലയാള സിനിമയിലെ പ്രിയപ്പെട്ട യുവതാരം സണ്ണിവെയിൻ വിവാഹിതനായി. ഇന്ന് രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. സിനിമയിലുള്ള സുഹൃത്തുക്കളെ ഒന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണിവെയിൻ സിനിമാ ലോകത്തെത്തുന്നത്. പിന്നീട് ദുൽഖർ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ സുനി എന്ന കഥാപാത്രം സണ്ണിവെയിനിന് നിരവധി ആരാധകരെ സമ്മാനിച്ചു. ഏറ്റവുമൊടുവിലായി ജൂൺ എന്ന സിനിമയിൽ അതിഥി വേഷത്തിലും സണ്ണിവെയിൻ എത്തുന്നുണ്ട്.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രം ഇതിനോടകം വലിയ ഹിറ്റായി കഴിഞ്ഞു. ചിത്രം ഇതിനോടകം 80 കോടിയിലധികം കളക്ഷൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും നേടിക്കഴിഞ്ഞു. ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. ചിത്രത്തിലെ റഫ്ത്താര എന്ന ഐറ്റം സോങ്ങ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. ഗാനം കാണാം.
ടോവിനോ തോമസ്,ആസിഫ് അലി ,പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ.നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മരിച്ചുപോയ സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകൻ.കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് തിരക്കഥ നിർവഹിക്കുന്ന ചിത്രമാണ് ഉയരെ. ഗ്രഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് .ചിത്രം ഉടൻ റിലീസിന് എത്തും.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. നിർവഹിക്കുകയുണ്ടായി.അവന്യൂ സെന്റർ പനമ്പള്ളി നഗറിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്.ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ആസിഫ് അലി , ടോവിനോ, പാർവ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉയരെ’.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. നീ മുകിലോ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിന്റെ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. റഫീഖ് അഹമ്മദ് രചന നിർവഹിച്ച ഗാനം ആലപച്ചിരിക്കുന്നത് വിജയ് യേശുദാസും, സിത്താരയും ചേർന്നാണ്.