കാര്‍ഷിക സമരത്തെ പിന്തുണച്ചുക്കൊണ്ട് നടന് കാര്‍ത്തി മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉഴവ് ഫൗണ്ടേഷന് കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ച്. കര്‍ഷകരുടെ ശബ്ദം കേട്ട് അവര്‍ക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്നാണ് കാർത്തിയുടെ അഭിപ്രായം. ഇന്ത്യയുടെ പല ഭാഗത്തുള്ള കർഷകർ അനേകം ദൂരം സഞ്ചരിച്ച് ചെയ്യുന്ന സമരം കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുവെന്നാണ് കാർത്തി തുറന്ന് പറഞ്ഞിരിക്കുന്നത്. കഠിനമായി അധ്വാനിച്ച് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമരം ചെയ്യുന്നുവെങ്കില്‍ ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണ്. .’കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുന്നു. ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം വലിയ പ്രശ്നങ്ങളാണ് അല്ലെങ്കില്‍ തന്നെ കര്‍ഷകര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, ഇത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു’. കാര്‍ത്തി തന്റെ ട്വിറ്ററില്‍ കുറിച്ചു. ‘കര്‍ഷകര്‍ എന്നുള്ള…
Author: Editor
സോഷ്യൽ മീഡിയയിൽ ഇലെക്ഷനുമായി ബന്ധപ്പെട്ട് വലിയ പ്രചാരണങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ തങ്ങൾ വിശ്വസിക്കുന്ന പാർട്ടിക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ സിനിമ-സീരിയൽ താരം വിവേക് ഗോപനും വോട്ട് അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ്. ഭാരതീയ ജനത പാർട്ടിക്ക് വേണ്ടിയാണ് വിവേക് വോട്ട് ചോദിക്കുന്നത്. നെന്മണിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് വിവേക് വോട്ട് തേടുന്നത്. വിവേക് വോട്ട് ചോതിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ”നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന് കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍” എന്നാണ് വിവേക് വീഡിയോയില്‍ പറയുന്നത്. പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപന്. വിവേക് വോട്ട് ചോദിച്ച സ്ഥാനാർഥി തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു മരുഭൂമിക്കഥ, തത്സമയം ഒരു പെണ്‍കുട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളില്‍ സൂരജ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പരസ്പ്പരം എന്ന…
പത്തു പതിനാലു കൊല്ലം മുൻപാണ്. 2006 ഇൽ. കൊച്ചിയിൽ റ്റാറ്റാ സ്കൈയിൽ സർവീസ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങൾ കുറച്ചു പേരെ ജീവിതത്തിൽ നിവർന്നു നിൽക്കാൻ കരുത്തേകിയ കമ്പനിയാണ് റ്റാറ്റാ സ്കൈ..) ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം.ഓഫീസിൽ ഒരു വർക്ക് ഓർഡർ വന്നു.സുചിത്ര എന്നാണ് കസ്റ്റമറുടെ പേര്.ആ സമയം ഓഫീസിൽ ഞാനും സുബിനും(ഫോട്ടോയിൽ ഇടത്തേയറ്റം ) ആണ് ഉണ്ടായിരുന്നത്. ഞങ്ങൾ വർക്കുമായി ഇറങ്ങി. പെട്ടെന്ന് ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണ് പോക്ക്. തേവരയിലാണ് അഡ്രസ്. കൊച്ചിയിലെ കൊച്ചു ബ്ലോക്കുകൾ താണ്ടി ഞങ്ങൾ വർക്ക് ഓർഡറിലെ അഡ്ഡ്രസിൽ എത്തി. എത്തിയപാടെ സുബിൻ എന്നെ ഒന്നു നോക്കി, ഞാൻ മൂപ്പരെ തിരിച്ചും. ഒരൊന്നൊന്നര ഗേറ്റ് ആണ് മുൻപിൽ ! പെട്ടെന്ന് ജോലി തീർത്ത് ഭക്ഷണം കഴിക്കാമെന്ന മോഹം പതിയെ അടങ്ങി. ഗേറ്റിൽ ഉള്ള ബെല്ലിൽ സുബിൻ വിരലമർത്തുമ്പോൾ ഞാൻ വർക്ക് ഓർഡറിലെ പേരും അഡ്ഡ്രസ്സും ഒന്നൂടെ ഒന്നു നോക്കി. ഗേറ്റിലെത്തിയ…
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രം എന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് സംവിധായകൻ ഫാസിൽ ഇപ്പോൾ പറഞ്ഞത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപക്ഷെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ നരേന്ദ്രൻ എന്ന കഥാപാത്രത്തെ ഞാൻ തന്നെ സൃഷ്ട്ടിച്ചത് കൊണ്ടാകും ആ കഥാപാത്രം എന്നെ അത്ഭുതപ്പെടുത്തിരുന്നത്. എന്നാൽ ആ കഥാപാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രം എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ വേഷം ഫഹദ് വളരെ നന്നായി ചെയ്തിതു. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നില്‍ക്കുന്നതായിരുന്നല്ലോ. അതെന്നെ വലിയ രീതിയിൽ അത്ഭുതപ്പെടുത്തി’. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഫാസിൽ ഈ കാര്യം വെളിപ്പെടുത്തിയത്. 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ…
ലോക്ക് ഡൌൺ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആയിരുന്നു മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി. ഈ സമയത്ത് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാ മികച്ച പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചതും. കൊറോണ വ്യാപനം മൂലം ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ മമ്മൂക്ക സ്വായം ക്വാറന്റൈനിൽ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ താരം ഒരു കാര്യത്തിനും വീട്ടിൽ നിന്നും പുറത്ത് പോയിരുന്നില്ല. ഈ കാലം അത്രയും വീടിനുള്ളിൽ തന്നെയായിരുന്നു താരം തന്റെ സമയം ചിലവഴിച്ചത്. ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടായപ്പോഴും ആളുകളെല്ലാം പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴുമെല്ലാം മമ്മൂട്ടി വീട് വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇപ്പോഴിതാ നീണ്ട 275 ദിവസങ്ങൾക്ക് ശേഷം താരം തന്റെ ക്വാറന്റൈൻ അവസാനിപ്പിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. എംജി റോഡ് വഴി കണ്ടെയ്നർ റോഡിലൂടെ കലൂർ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു…
മമ്മൂട്ടിയെ അടുത്തറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യും ഡിസെെനറായ അഭിജിത്തിനേയും അറിയാം.അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേര്‍ന്ന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വച്ച് അഭിജിത്തിന്റെ വിവാഹം നടന്നത്. ആയതിനാൽ മമ്മൂട്ടിയ്ക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനാലാണ് മമ്മൂട്ടിയും സുല്‍ഫത്തും വീഡിയോ കോളിലൂടെ ആശംസകളുമായെത്തിയത്. വരനേയും വധുവിനേയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലം പറയുകയും ചെയ്തു മമ്മൂട്ടി. ബുധനാഴ്ചയായിരുന്നു വിവാഹം. സ്വാതിയാണ് അഭിജിത്തിന്റെ വധു. വിവാഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് മമ്മൂട്ടിയും സുല്ഫത്തുമാണെന്ന് അഭിജിത്ത് പറയുന്നത്. വരാന്‍ പരമാവധി ശ്രമിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അഭിജിത്ത് പറയുന്നു. താലികെട്ട് കഴിഞ്ഞ ഉടനെ തന്നെ മമ്മുക്ക വീഡിയോകളില്‍ ഞങ്ങളെ ആശിര്‍വദിച്ചു. അതില്‍ പരം എന്ത് സന്തോഷമാണ് വേണ്ടെന്നും അഭിജിത്ത് ചോദിക്കുന്നു. ഗ്രേറ്റ് ഫാദര്‍ മുതല്‍ അഭിജിത്ത് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറാണ്.
കങ്കണ റണാവത്തിനെതിരെ തുറന്നടിച്ച് നടി വാമിഖ ഗബ്ബി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ ട്വീറ്റുകള്‍ക്കെതിരെയാണ് വാമിഖ രംഗത്ത് എത്തിയത്. താന്‍ ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നു. എന്നാൽ ഇപ്പോൾ അതോർത്ത് ലജ്ജിക്കുന്നുവെന്നും വാമിഖ പറയുന്നു. വെറുപ്പുമാത്രം നിറഞ്ഞ സ്ത്രീയായി കങ്കണ മാറിയെന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് വാമിഖ പറയുന്നു. കർഷക പ്രതിഷേധത്തെ വിമർശിച്ച കങ്കണ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് ട്വീറ്റുകൾക്ക് കങ്കണ നൽകിയ മറുപടികൾ വിവാദമായതിനു പിന്നാലെ ഈ ട്വീറ്റുകളിൽ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വാമിഖ രംഗത്തുവന്നത്. ”ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു. ഇപ്പോള്‍ അവരെ ഇഷ്ടപ്പെട്ടിരുന്നുവെന്നത് തന്നെ നാണക്കേടായി തോന്നുന്നു. ഹിന്ദു എന്നാല്‍ തന്നെ സ്നേഹം എന്നാണ്. പക്ഷെ രാവണന് ശരീരത്തില്‍ പ്രവേശിച്ചാല്‍ പിന്നെ മനുഷ്യന് ചിലപ്പോള്‍ ഇങ്ങനെയാകും. ഇത്രയും വെറുപ്പും ദേഷ്യവും അഹങ്കാരവും നിറഞ്ഞൊരു സ്ത്രീയായി നിങ്ങള്‍ മാറിപ്പോയത് കാണുമ്പോള്‍ വേദനിക്കുന്നു” എന്നായിരുന്നു വാമിഖ ഗബ്ബിയുടെ ട്വീറ്റ്. https://twitter.com/GabbiWamiqa/status/1334437672580907008?s=20 ട്വിറ്ററില്‍ വാമിഖയുടെ ബ്ലോക്ക് ചെയ്തായിരുന്നു കങ്കണയുടെ പ്രതികരണം. ഇതിനും വാമിഖ മറുപടി നല്കി.…
2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സുന്ദരിയുടെ പേര് പുറത്ത് വിട്ട് യാഹൂ, ഇത്തവണ പോൺ താരം സണ്ണി ലിയോണിനെ പുറത്താക്കി ബോളിവുഡ് താരം റിയ ചക്രബർത്തി, യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തെരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്തെത്തിയത് റിയ ചക്രബര്‍ത്തിയാണ്.. സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയിലേക്ക് സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നീണ്ടതാണ് രാജ്യത്തെ വലിയ വാര്‍ത്തതാരമായി അവര്‍ മാറിയതിന് പിന്നില്‍..മുന്‍ പോണ് താരം സണ്ണി ലിയോണിനെയാണ് റിയ പിന്നിലാക്കിയത്.. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പെട്ട നായികമാരെല്ലാം പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബോളിവുഡിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദീപികയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയയായ സാറാ അലി ഖാന് പത്താം സ്ഥാനത്താണ്. നാലാമതാണ് സണ്ണി ലിയോണിന്റെ സ്ഥാനം. പ്രിയങ്ക ചോപ്ര, കത്രീന…
ഇന്ത്യൻ താരം വിരാട് കോഹ്ലി തന്റെ ഭാര്യ അനുഷ്കയെ യോഗചെയ്യിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എങ്ങും ശ്രദ്ധ നേടിയിരുന്നു, ഗര്‍ഭിണിയായ ഭാര്യയെ തലകീഴായി നിർത്തിയിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായത്, ചിത്രത്തിന് നെഗറ്റീവായും പോസിറ്റീവായും നിരവധി പേരാണ് കമെന്റുമായി എത്തിയത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഡോക്ടർ സുൽഫി സുനു പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ പ്രിയപ്പെട്ട കോഹ്ലി❗ ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്. ഈ ഷോട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും. ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ…
യഷ് എന്ന നായകനെ ആഗോളതലത്തിൽ അറിയപ്പെടുന്ന താരമാക്കി മാറ്റിയ ചിത്രമാണ് കെജിഎഫ്, ചിത്രത്തിലെ ആരെയും വകവെക്കാത്ത റോക്കി ഭായിയുടെ പ്രധാന ആകർഷണം ആ കട്ടത്താടി തന്നെയാണ്, ഇപ്പോൾ യഷ് തന്റെ തടി വടിക്കുന്ന വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. രണ്ടു വര്‍ഷം മുൻപുള്ള വീഡിയോ ആണിത്, കെജിഎഫ് ന്റെ ആദ്യ ഭാഗം പൂർത്തിയായ സമയത്ത് എടുത്ത വീഡിയോ ആണിത്. മനസ്സില്ലാതെയാണ് താരം തന്റെ താടി വടിക്കുന്നത്, താരത്തിന്റെ ഭാര്യ രാധിക പണ്ഡിറ്റിനും താടി ഇല്ലാത്ത തന്റെ ഭർത്താവിനെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെ താടി വടിക്കുന്ന സമയത്ത് രാധികയും യഷിനൊപ്പം ഉണ്ട്, കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏകദേശം കഴിഞ്ഞിരിക്കുകയാണ്, കോവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തിവെച്ച ശേഷം ഓഗസ്റ് 26 നാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്, റാമോജി ഫിലിം സിറ്റിയിൽ സിനിമയുടെ ഷൂട്ടിങ്ങിനായി ബ്രഹ്മാണ്ഡ ബ്രഹ്മാണ്ഡ സെറ്റാണ് ഒരുക്കിയത്. സഞ്ജയ് ദത്താണ് ചിത്രത്തിലെ അധീരാ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്, ക്യാൻസർ ചികിത്സക്കായി…