Author: webadmin

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ജന്മദിനം വർണാഭമാക്കുവാൻ കിടിലൻ മാഷപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ പത്തിനാണ് മഞ്ജു വാര്യരുടെ ജന്മദിനം. മഞ്ജു വാര്യരുടെ കടുത്ത ആരാധകനായ വിബിൻ വർഗീസ് വി ബിയാണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡിൽ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡുകൾ, ഏഷ്യാവിഷൻ, വനിത, ഏഷ്യാനെറ്റ്, നാഫാ എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മഞ്ജു വാര്യർ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം ലൂസിഫറിന്റെയും ഭാഗമായിട്ടുണ്ട്. കൂടാതെ ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച അസുരനും നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യർ എന്ന പേര് തന്നെ ഇപ്പോൾ മോളിവുഡിൽ ഒരു ബ്രാൻഡായി തീർന്നിരിക്കുകയാണ്.

Read More

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതും സോഷ്യൽ മീഡിയയിൽ സജീവവുമായ അവതാരകൻമാരിൽ ഒരാളാണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഭാര്യ അപർണയോടൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലതും പങ്കുവെച്ചിരുന്നു ജീവ. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കിച്ചൻ ഷൂട്ടെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിക്സൺ ഫ്രാൻസിസാണ്. ജീവയുടെയും അപർണയുടെയും അഞ്ചാം വിവാഹ വാർഷിക ഫോട്ടോഷൂട്ട് സീരീസിലെ പുതിയ ഫോട്ടോസാണിവ.

Read More

അഭിനേതാവും മിമിക്രി കലാകാരനുമായ ടിനി ടോമിന്റെ പ്രസ്താവന വിവാദത്തിൽ. പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുതെന്ന നടന്റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം മനസ്സ് തുറന്നത്. ഒരു സൂപ്പര്‍ താരത്തിന്റെ മകനായി കടന്നു വന്നതല്ല താന്‍, വായില്‍ വെള്ളിക്കരണ്ടിയുമായല്ല വന്നതും. കലയ്ക്ക് വേണ്ടി പട്ടിണി കിടന്നും അമ്പലപ്പറമ്പിലും മറ്റും പരിപാടി അവതരിപ്പിച്ചുമൊക്കെ തന്നെയാണ് ഇവിടെ വരെ എത്തിയത്. താന്‍ ഒരു തുറന്ന പുസ്തകമാണ്. തനിക്ക് ഒന്നും ഒളിച്ചു വെക്കാനില്ല. ബ്ലാക്ക് മണിയില്ല, രാവും പകലും പണിയെടുത്ത് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളതെല്ലാം. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും മിമിക്രിയില്‍ വന്നിട്ടുള്ളവരുണ്ട്. അവര്‍ക്കെല്ലാം ജീവിതം കൊടുത്തിട്ടുള്ള കലയാണ് മിമിക്രി. ആരേയും അപമാനിക്കാനോ ബോഡി ഷെയിം ചെയ്യാനോ അല്ല ഉദ്ദേശിക്കുന്നത് വെറും തമാശ മാത്രമാണ്. പക്ഷെ വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് പോലെ തന്നെ തെറ്റിദ്ധരിപ്പിച്ചാല്‍ ആള്‍ക്കാരിലേക്ക് ആ വിഷം കുത്തിക്കേറും. പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഗതി കേടുകൊണ്ടാണ്,…

Read More

സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ഗുരുക്കന്‍മാര്‍ക്ക് ആഘോഷ വേളകളില്‍ സമ്മാനങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുണ്ട.് മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ ജിം ട്രയ്‌നര്‍ക്ക് ബൈക്ക് വാങ്ങി നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ തന്റെ ജിം പരിശീലകന് 73 ലക്ഷം രൂപ വില വരുന്ന ആഡംബര വാഹനം സമ്മാനമായി നല്‍കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും ആരാധകരെ ഞെട്ടിക്കുകയാണ്. മുന്‍ ബോഡി ബില്‍ഡറും 2010ല്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത ലക്ഷ്മണ്‍ ആണ് താരത്തിന്റെ ജിം ട്രയ്‌നര്‍. അദ്ദേഹത്തിനാണ് പ്രഭാസ് ഇഷ്ട വാഹനം സമ്മാനമായി നല്‍കിയത്. വാര്‍ത്ത ആരാധകര്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണ്. നിരവധി പേരാണ് താരത്തിന്റെ പ്രവൃത്തിയക്ക് കൈയ്യടിയുമായി എത്തിയത്. ഏറ്റവും കൂടിയ റേഞ്ച് റോവറിന്റെ വാഹനങ്ങളിലൊന്നായ വേളാര്‍ ആണ് പ്രഭാസ് സമ്മാനമായി നല്‍കിയത്.  വാഹനത്തിന്റെ എക്‌സ് ഷോറൂം വില ഏകദേശം 73.30 ലക്ഷം രൂപയാണ് . പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് വേളാര്‍ ഇപ്പോള്‍…

Read More

മലയാള സിനിമ ലോകത്ത് ഇന്ന് വളർന്നു വരുന്നൊരു നായികയാണ് അനശ്വര രാജൻ. മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി ട്രോളുകളും വിമർശനങ്ങൾക്കും താരം ഇരയായിട്ടുമുണ്ട്. ഇന്ന് തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്ന അനശ്വര പങ്ക് വെച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 15 വയസ്സ് മുതൽ ചെയ്‌തിരുന്നത്‌ എല്ലാം ഇനി എനിക്ക് ലീഗലായി ചെയ്യാമെന്നാണ് പതിനെട്ടാം പിറന്നാൾ ദിനത്തിൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Read More

ആകാംക്ഷയുടെ മുൾമുനയിൽ ഓരോ പ്രേക്ഷകനേയും പിടിച്ചിരുത്തുക എന്ന വലിയൊരു വെല്ലുവിളിയാണ് ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്ന അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും മുന്നിൽ എപ്പോഴുമുള്ളത്. അതിൽ എത്രത്തോളം വിജയിക്കുന്നുവോ എന്നത് തന്നെയാണ് അത്തരം ചിത്രങ്ങളുടെ വിജയം നിർണയിക്കുന്നതും. അതോടൊപ്പം തന്നെ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് താരതമ്യം ചെയ്യപ്പെടൽ. ഓരോ ത്രില്ലർ ചിത്രങ്ങളും അതിന് മുൻപെത്തിയ അതേ ജോണറിലുള്ള ചിത്രങ്ങളുമായി പ്രേക്ഷകർ എന്നും താരതമ്യം ചെയ്യും. അതിനൊപ്പമോ അല്ലെങ്കിൽ അതിന് മുകളിലോ എത്തിയാൽ മാത്രമേ മലയാളി പ്രേക്ഷകർ പുതിയ ചിത്രങ്ങൾക്ക്ക് കൈയ്യടിക്കൂ. ഈ വെല്ലുവിളികളൊക്കെ തരണം ചെയ്‌ത്‌ പ്രേക്ഷകരുടെ കൈയ്യടികൾ നേടിയിരിക്കുകയാണ് ഒരു ഷോർട്ട് ഫിലിം. ‘SWAP ദൈവമൊരു തെറ്റ് ചെയ്‌തു തോമസ്’ എന്ന ഹ്രസ്വ ചിത്രം താരതമ്യങ്ങൾ എന്ന വെല്ലുവിളിയെ മേക്കിങ്‌ കൊണ്ടും, സംഭാഷണങ്ങളിലെ പുതുമ കൊണ്ടും അതിജീവിച്ചിരിക്കുകയാണ്. ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായ 12 മിനിറ്റിൽ മികച്ച ഒരു സിനിമ അനുഭവം തന്നെ സ്വാപ്പ് പകരുന്നുണ്ട്. സലീക് അഹമ്മദ് എന്ന നവാഗത സംവിധായകനാണ് SWAP സംവിധാനം…

Read More

ജയറാം ചിത്രമായ സ്വപ്‌നസഞ്ചാരിയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേൽ. അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അനു അതിൽ അഭിനയിക്കുമ്പോൾ ഒൻപതാം തരം വിദ്യാർഥിനി ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. മജ്‌നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച അനു തുപ്പരിവാലനിലൂടെ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ഗ്ലാമർ വേഷങ്ങളിലേക്ക് ചുവട് മാറ്റിയ അനുവിന് ഇപ്പോൾ സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണുള്ളത്. താരം പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

Read More

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഒരു അപൂർവ്വ സമ്മാനമൊരുക്കി പ്രമോദ് പപ്പനും ടീമും . മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ മുൻനിർത്തി ഒരു ഗാനം ഒരുക്കിയിരിക്കുകയാണ് ഡയറക്ടർ ആയ പ്രമോദ് പപ്പനും കൂട്ടരും .”കലാഭൈരവൻ മമ്മൂക്കാ” എന്ന വിഡിയോയാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് റിലീസ് ചെയ്തത്. ഔസേപ്പച്ചൻ സംഗീതം നൽകിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ് . നിർമ്മാതാവായ ബാദുഷയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്ത് വിട്ടത് .മമ്മൂട്ടി ഫാൻസിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവർക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്ന് പ്രമോദ് പപ്പൻ പറഞ്ഞു. ഇന്ത്യൻ സിനിമക്ക് ഒരുപാടൊരുപാട് കഥാപാത്രങ്ങൾ നൽകിയ കലാ ഭൈരവൻ മമ്മൂക്കാ …അങ്ങയെ കാലം കാത്തിരിക്കുന്നു .ഇനിയും ഒരുപാട് വേഷപ്പകർച്ചകൾക്കായി അതിൽ ചിലത് ഞങ്ങളുടെ ഭാവനയിൽ നിന്നും ഇവിടെ കുറിക്കുന്നു : പ്രമോദ് പപ്പൻ .ഇത്തരത്തിൽ ആശംസകളോടെയാണ് വിഡിയോ ആരംഭിക്കുന്നത് .

Read More

ഒന്നിനൊന്ന് വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന നടനാണ് സിദ്ധിഖ്. ഏതു തരത്തിലുള്ള റോളുകളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ്. ഇപ്പോഴിതാ മനോഹരമായ ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു കൊറോഓണക്കാലം… ഓണമാണ് വരുന്നത് കുറേ സാധനങ്ങൾ വാങ്ങാനുണ്ട്. രാവിലെ പത്രത്തിൽ തലയും പൂത്തി ഇരുന്നാൽ മതിയല്ലോ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും ഇല്ല.. ഇന്നാ ചായ.. രാവിലെ ഭാര്യയുടെ വക…. ഷൂട്ടിങ് ഉണ്ടായിരുന്നപ്പോൾ ദാ ഞാൻ ഇറങ്ങുന്നു എന്നും പറഞ്ഞ് അങ്ങ് പോയാ മതിയായിരുന്നു. ഇപ്പോ ഇവരു പറയുന്നത് എല്ലാം ഇരുന്ന് കേൾക്കണം. ഈ കൊറോണ പറ്റിച്ച ഒരു പണി.. അതിനെന്താ വാങ്ങാമല്ലോ.. ഞാൻ സമാധാനത്തിന്റെ പാതയിലൂടെ നീങ്ങാൻ തീരുമാനിച്ചു. ഉച്ചക്ക് ഊണ് കഴിഞ്ഞാൽ ഉടനെ ഇറങ്ങണം.. എന്നാലെ 6 മണിക്ക് മുൻപ് തിരിച്ചെത്താൻ പറ്റൂ. ഓ.. ഞാൻ അതും സമ്മതിച്ചു. കുറച്ചു ദിവസമായി ഒന്ന് ഷേവ് ചെയ്തിട്ട്, താടിയും മീശയും ഒക്കെ നരച്ചു. മുടി നരച്ചിട്ടില്ല (നരക്കാൻ..…

Read More

ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന വേദനിപ്പിക്കുന്ന കാഴ്ചകളാണ് നമുക്കെല്ലാവർക്കും മുന്നിൽ ഇന്ന് കാണുവാൻ സാധിക്കുന്നത്. നൈമിഷിക സുഖങ്ങൾക്ക് ബന്ധങ്ങൾ തടസ്സമാകുമ്പോൾ ആ ബന്ധങ്ങൾ എന്നേക്കുമായി ഇല്ലാതാക്കുന്ന കൊടും ക്രൂരതകൾ കണ്ട് ഞെട്ടിയിരിക്കുന്ന ഈ സമൂഹത്തെ അത്ഭുതപ്പെടുത്തുന്ന യഥാർത്ഥ ബന്ധങ്ങളുടേയും കാഴ്ചകളുണ്ട്. അത് കാണുമ്പോഴാണ് മനുഷ്യത്വത്തിന്റെ വില പോലും നമുക്ക് മനസ്സിലാകുന്നത്. അത്തരത്തിലുള്ളൊരു സഹോദര – സഹോദരി ബന്ധമാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. അഞ്ജലി രാധാകൃഷ്ണൻ എന്ന യുവതിയാണ് ‘വയ്യായ്ക’യുള്ള തന്റെ ഏട്ടന് പിറന്നാൾ ആശംസ അറിയിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടത്. അത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ചെറുപ്പത്തിൽ ഏട്ടനുമായി വഴക്കിട്ട് ഏട്ടൻ എന്നെ തല്ലുമ്പോ എല്ലാവരും ഏട്ടന്റെ ഭാഗം നിക്കുമായിരുന്നു. “അവൻ വയ്യാത്ത കുട്ടിയ, നീയല്ലേ മാറിപോവേണ്ടത് “എന്ന് ചോദിക്കും. അന്ന് വന്നിരുന്ന ദേഷ്യം ചില്ലറയല്ല. പിന്നെയങ്ങോട്ട് ഒരുപാട് അവസരങ്ങളിൽ ഈ വയ്യാത്ത കുട്ടി ടാഗ് കുടുംബക്കാർ പലവരും നിരത്തിയപ്പോഴും, സാധാരണ കുട്ടിയെ പോലെത്തന്നെ അച്ഛൻ നാട്ടിൽ വരുമ്പോഴൊക്കെ ഏട്ടനെയും ഒപ്പം എന്നെയും കൂടെ…

Read More