Author: webadmin

സോഷ്യല്‍ മീഡിയയില്‍ എങ്ങും മമ്മൂട്ടിയുടെ ജന്‍മ ദിന ആശംസകളാണ്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കം നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്ത് എത്തിയത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോന്‍ മമ്മൂട്ടിയുടെ സ്‌പെഷ്യല്‍ ഡേയില്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച വരികള്‍ ശ്രദ്ധേയമാകുന്നു. മമ്മൂട്ടിയെ അദ്ദേഹത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നത് നടന്‍ സുകുമാരനാണ്. അദ്ദേഹത്തിന്റെ വരികളില്‍ നിന്നു തന്നെ മമ്മൂട്ടിയുടെ കഴിവിനെ ക്കുറിച്ച് മനസിലായി എന്നും ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു. സിനിമയില്‍ ഒരു കാലഘട്ടത്തില്‍, മമ്മൂട്ടി പ്രത്യക്ഷമാവുമ്പോള്‍ ഒന്നടങ്കം കൂവല്‍ ഉതിര്‍ത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു . സുന്ദരനായ നിങ്ങള്‍ കൂളിംഗ് ഗ്ലാസ് കൂടി വെച്ച് മോഡി പിടിപ്പിച്ചു തീയേറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോള്‍ അവന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത് എന്നും ബാലചന്ദ്രമേനോന്‍ കൂട്ടിചേര്‍ത്തു. കുറച്ചു സിനിമകളില്‍ മാത്രമേ  സഹകരിച്ചുള്ളുവെങ്കിലും നമ്മള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധം തീര്‍ത്തെടുത്തിരുന്നുവെന്നും ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം…

Read More

മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ ഒരുക്കിയ മോഹൻലാൽ ചിത്രം സ്‌ഫടികം. ആടുതോമയും കടുവാ ചാക്കോയും തുളസിയും മുട്ടനാടിന്റെ ചങ്കിലെ ചോരയും റെയ്ബാൻ ഗ്ലാസ്സും മുണ്ടു പറിച്ചിടിയുമെല്ലാം മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന കാഴ്ചകളാണ്. അത് പോലെ തന്നെ മനോഹരമാണ് ചിത്രത്തിലെ ഗാനങ്ങളും. പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ എന്ന ഗാനത്തിൽ ഉർവശി നിറഞ്ഞാടിയത് പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. ആ ഒരു ഓർമകളിലേക്ക് വീണ്ടും തിരികെ കൊണ്ടുപോകുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. അഞ്ജന പള്ളത്താണ് ഫോട്ടോഷൂട്ടിലെ മോഡൽ. റബീഹ് മുഹമ്മദാണ് ഐസിഫ്ളയിം എന്ന ടീമിന് വേണ്ടി ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read More

മമ്മൂക്കയുടെ ജന്മദിനം മലയാളികൾ ആഘോഷിക്കുമ്പോൾ ഒരു മമ്മൂട്ടി ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സനൂജ എന്ന കടുത്ത മമ്മൂക്ക ആരാധികയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. 1983 ൽ മണിയറ സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം ….പിന്നെ സ്ഥിരം മാമിയുടെ മോൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന vcr യിലൂടെ സോണി ടീവിയിൽ നിറഞ്ഞാടിയ മമ്മൂക്ക …അന്നത്തെ കുഞ്ഞു മനസ്സ് വിശ്വസിച്ചിരുന്നത് മമ്മൂക്കയുടെ ഭാര്യ സീമ മകൾ ശാലിനി …കാണുന്നത് എല്ലാം സത്യം ആണെന്ന് വിശ്വസിച്ചിരുന്ന കാലം …മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും …മമ്മൂക്കയെ ആരെങ്കിലും ഇടിക്കുന്ന സീൻ വന്നാൽ കണ്ണ് പൊത്തിപ്പിടിച്ചിരിക്കും …സന്ദർഭം സിനിമയിൽ മമ്മൂക്ക താഴെ വീണു മരിച്ചപ്പോൾ എന്റെ മമ്മൂട്ടി മരിച്ചുപോയി എന്ന് പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞ കുട്ടിക്കാലം. പിന്നെ പിന്നെ സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാക്കി തുടങ്ങി എങ്കിലും വീടിന്റെ ചുവർ ചിത്രം നിറയെ മമ്മൂക്ക ….ഒരിക്കൽ മമ്മൂക്കയുടെ ആരാധിക ആയ…

Read More

മലയാള സിനിമ ലോകത്തിന് ഇന്ന് ആഘോഷദിനമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രിയ സൂപ്പർതാരവുമായ മമ്മൂക്കയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനമാണിന്ന്. സിനിമ മേഖലയിൽ ഉള്ളവരും പ്രേക്ഷകരും അത് ആഘോഷമാക്കി തീർത്തപ്പോൾ പ്രിയ വാപ്പച്ചിക്ക് കവിളിൽ ഒരു മുത്തമേകി ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ. എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എനിക്ക് എന്തിനും വാപ്പച്ചിയെ സമീപിക്കാം. എന്നെ സശ്രദ്ധം കേട്ടിരുന്ന് എപ്പോഴും ശാന്തനാക്കുന്നയാൾ. അങ്ങാണ് എന്റെ സമാധാനവും എന്റെ ആശ്വാസവും. നിങ്ങളുടെ അവിശ്വസനീയമായ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുന്നു. ഈ സമയം നിങ്ങളോടൊപ്പം ആയിരിക്കുവാൻ കഴിയുന്നത് ഞങ്ങൾക്ക് എല്ലാവർക്കും ഏറ്റവും വലിയ അനുഗ്രഹമാണ്. മറിയത്തോടൊപ്പം വാപ്പച്ചിയെ കാണുന്നത് എനിക്ക് ഏറ്റവും വലിയ സന്തോഷമാണ്. ജന്മദിനാശംസകൾ വാപ്പച്ചി. അങ്ങ് ചെറുപ്പമാകുന്തോറും വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടർന്നുകൊണ്ടിരിക്കും. ഞങ്ങൾ എല്ലാവരും വാപ്പച്ചിയെ അനന്തമായി സ്നേഹിക്കുന്നു!

Read More

2012 മുതല്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് ലിയോണ ലിഷോയ്. ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ താരം മലയാളികളെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കൈയിലെടുത്തത്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ അന്വേഷണം എന്ന ചിത്രത്തിലെ താരത്തിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങാന്‍ ഇരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം റാം ആണ്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ താരം എത്തുന്നത്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം തുറന്നു പറയുകയാണ് താരമിപ്പോള്‍. മോഹന്‍ലാല്‍ എന്ന നടനൊപ്പം അഭിനയിച്ചു എന്നത് ആലോചിക്കുമ്പോള്‍ ഇപ്പോഴും തനിക്ക് സ്വപ്നമായി തോന്നുകയാണ് എന്നും ജീത്തു ജോസഫ് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ മോഹന്‍ലാല്‍ചിത്രമാണ് എന്ന് മാത്രമേ ഞാന്‍ നോക്കിയിരുന്നു എന്നും താരം തുറന്നുപറഞ്ഞു. മോഹന്‍ലാല്‍ ആദ്യ സെറ്റില്‍ വരുമ്പോഴേക്കും ടെന്‍ഷനടിച്ച് ഒന്നിരിക്കാന്‍ പോലും കഴിയാതെ അങ്ങോട്ടുമിങ്ങോട്ടും പേടികൊണ്ട് നടക്കുകയായിരുന്നു എന്നും ജിത്തു സാര്‍ വരെ പലപ്പോഴും തന്നെ ഇതും പറഞ്ഞ് കളിയാക്കിയിട്ടുണ്ട്…

Read More

മോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടി ആരാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ പറയുന്ന ഒരു പേര് രമ്യ നമ്പീശന്‍ എന്നായിരിക്കും. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയായ രമ്യ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും സജീവമാണ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും താരം അന്യ ഭാഷകളില്‍ ആണ് ഏറെയും തിളങ്ങിയത്. നിലപാടുകള്‍ വ്യക്തമായി തുറന്നുപറയാന്‍ രമ്യക്ക് മടിയൊന്നുമില്ല, മലയാള സിനിമയുടെ വനിതാ സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് രമ്യനമ്പീശന്‍. ആദ്യമൊക്കെ സിനിയില്‍ അനുജത്തി വേഷങ്ങള്‍ ആയിരുന്നെങ്കിലും പിന്നീട് നായികയായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. തമിഴില്‍ താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്നത് ആറു ചിത്രങ്ങളാണ്. മലയാളത്തില്‍ ചെയ്യുന്ന കംഫര്‍ട്ട് തനിക്ക് മറ്റേത് ഭാഷകളില്‍ ചെയ്യുമ്പോഴും ലഭിക്കാറില്ല എന്നും രമ്യ കൂട്ടിച്ചേര്‍ക്കുന്നു. മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത് അഞ്ചാം പാതിരയില്‍ ആയിരുന്നു. സിനിമയില്‍ സജീവമാണെങ്കിലും താരം പരസ്യചിത്രങ്ങളില്‍ അധികം അഭിനയിക്കാറില്ല. പത്തുവര്‍ഷംമുമ്പ് ചിന്തിച്ചത് പോലെയല്ല താനിപ്പോള്‍ ചിന്തിക്കുന്നതെന്നും പണ്ടൊക്കെ വെളുപ്പാണ് സൗന്ദര്യം എന്ന് വിചാരിച്ച് ഒരു വ്യക്തിയായിരുന്നു എന്നും അന്നൊക്കെ…

Read More

നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് താരം ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയത്. മലയാളത്തിനു പുറമേ കന്നഡ തെലുഗു തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഉള്ളവയായിരുന്നു. 2018 ല്‍ നിര്‍മാതാവായ നവീനൊത്തുള്ള വിവാഹ ശേഷം താരം വളരെ സെലക്ടീവായി മാത്രമേ അഭിനയിക്കാറുള്ളു. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അഭിമുഖങ്ങളും വളരെ സെലക്ടീവായി മാത്രമേ നല്‍കാറുള്ളൂ. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് താരം സോഷ്യല്‍ മീഡിയ വളരെയധികം ആക്ടീവ് ആയിരുന്നു. വിവാഹ വാര്‍ഷികവും ജന്മ ദിനവും മറ്റു വിശേഷങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം സംയുക്തയ്ക്കും മഞ്ജുവിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെക്കാലത്തിന് ശേഷം താര സുന്ദരികളെ ഒറ്റ ഫ്രെയിമില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷത്തിലായിരുന്നു ആരാധകരും.ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോസ്…

Read More

ലോകം മുഴുവനും അഞ്ച് ഭാഷകളിലായി ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അറുപതോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം ആയിരുന്നു മരക്കാര്‍ അറബിക്കടലിലെ സിംഹം. കോവിഡ് വ്യാപനം മൂലം അപ്രതീക്ഷിതമായി തീയേറ്റര്‍ അടച്ചുപൂട്ടുകയും ചിത്രത്തിന്റെ റിലീസ് നീളുകയുമായിരുന്നു, ഇപ്പോഴിതാ നിശ്ചയിച്ച റിലീസ് തീയതി കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. ആളുകള്‍ പഴയ ജീവിതത്തിലേക്ക് കടക്കുകയും എല്ലാവരും ഒരുപോലെ തീയേറ്ററുകളിലെത്തി തുടങ്ങിയിട്ട് മാത്രമേ ചിത്രം റിലീസ് ചെയ്യു എന്നാണ് അദ്ദേഹം പറയുന്നത.് രാത്രി 12 മണിക്ക് റിലീസ് ചെയ്ത് നേരം വെളുക്കുമ്പോള്‍ ആയിരം ഷോകള്‍ പിന്നിടുന്ന തരത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങളിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് അത് അങ്ങനെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നും അദ്ദേഹം വാക്കു തന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും സ്‌നീക് പീക് വീഡിയോയും തരംഗം സൃഷ്ടിച്ചത.് മോഹന്‍ലാലിനൊപ്പം…

Read More

മലയാള സിനിമയുടെ എക്കാലത്തെയും താരസുന്ദരികള്‍ ഒരൊറ്റ ഫ്രയ്മില്‍. ആരാധകരുടെ പ്രിയപ്പെട്ട നായിക ഭാവനയാണ് മഞ്ജുവിനെയും സംയുക്തയേയും ഉള്‍പ്പെടുത്തിയുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് താരങ്ങള്‍ക്ക് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് മൂന്നു പേരെയും ഇത് പോലെ ഒരൊറ്റ ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. ലോക്ഡൗണ്‍ സമയത്തെ താരങ്ങളുടെ കൂടികാഴ്ചയിലെ സുന്ദര മുഹൂര്‍ത്തമാണിത്. മലയാളത്തിലെ പ്രിയപ്പെട്ട താരമായ സംയുക്ത വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറിനിന്നിരുന്നു. മഞ്ജു വാര്യരും വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞു. പക്ഷെ ദിലീപുമൊത്തുള്ള ഡിവോഴ്‌സിന് ശേഷം താരം സിനിമയില്‍ സജീവമാകുകയാണ്. സംയുക്ത ഇത് വരെ തിരിച്ചു വരവിനെ ക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഭാവനയും വിവാഹ ശേഷം ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ മൂന്ന് നടിമാരും. താരങ്ങള്‍ പങ്കുവയ്ക്കുന്ന…

Read More

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു, ഇപ്പോഴിതാ ചടങ്ങിനെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ 50 പേര്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. നടന്‍ മോഹന്‍ലാലാണ് ചടങ്ങില്‍ ഉടമ്പടികള്‍ വിളിച്ചു ചൊല്ലിയത്. ആന്റണിയുടെ കുടുംബവും വരന്റെ കുടുംബവും തമ്മില്‍ ഏകദേശം 27 വര്‍ഷങ്ങളായി അടുപ്പ ബന്ധമുള്ളവരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം ആയിരുന്നു പങ്കെടുക്കുന്നത.് മോഹന്‍ലാല്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചത് വീഡിയോയില്‍ ദൃശ്യമാണ്.മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. മുണ്ടുടുത്ത് മാസ്‌ക് ഇട്ട് സ്‌റ്റൈലന്‍ ലുക്കിലാണ് മോഹന്‍ലാലും പ്രണവും ചടങ്ങില്‍ എത്തിയിരിക്കുന്നത്. മകള്‍ വിസ്മയ ചടങ്ങില്‍ എത്തിയിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റാണ്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നിരവധി…

Read More