Author: webadmin

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ സ്വന്തം ആഘോഷമായ ഓണത്തിന്റെ ആഘോഷ ചിത്രങ്ങളാണ് മാളവിക ഇത്തവണ പങ്ക് വെച്ചിരിക്കുന്നത്. ഓണം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

Read More

ചൊവ്വാഴ്ച്ച വൈകിട്ട് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ശാന്തിപുരത്ത് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ബർത്ത്ഡേ സ്പെഷ്യൽ ഹോർഡിങ് ഉയർത്തുന്നതിനിടെ 3 പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബാനറിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി വൈദ്യുതിലൈനുമായി സമ്പർക്കം വന്നതിനാലാണ് അപകടം ഉണ്ടായത്. ഇന്നാണ് പവൻ കല്യാണിന്റെ ജന്മദിനം. സോമശേഖർ [30], സഹോദരൻ രാജേന്ദ്ര [32], സുഹൃത്ത് അരുണാചലം [28] എന്നിവരാണ് മരിച്ചത്. പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പവൻ കല്യാണിന്റെ പുതിയ ചിത്രമായ വക്കീൽ സാബിന്റെ നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും കൃഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ മെഗാ സൂര്യ പ്രൊഡക്ഷൻസും 2 ലക്ഷം വീതം മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ തെലുങ്ക് സൂപ്പർതാരങ്ങളായ അല്ലു അർജുനും രാംചരണും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അല്ലു അർജുൻ 2 ലക്ഷവും രാംചരൺ 2.5 ലക്ഷവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിടപറയുന്ന നടിമാര്‍ മലയാളത്തില്‍ ഏറെയാണ്. പലരും നല്ല അവസരങ്ങളിലൂടെ തിരിച്ച് വരവ് നടത്താറുണ്ട് ഇപ്പോള്‍. ചുരുക്കം ചിലര്‍ക്ക് മാത്രമേ പഴയ സ്വീകാര്യത ലഭിക്കാറുള്ളു. അത്തരത്തില്‍ മലയാളികള്‍ തിരിച്ച് വരവിന് ആഗ്രഹിക്കുന്ന നടിമാരുടെ ലിസ്റ്റിലുള്ള താരമാണ് സുചിത്ര മുരളി. 1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്. ഇപ്പോള്‍ കുടുബസമേതം അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. നൃത്തപരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ ആരാധകര്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. മടങ്ങി വരവിനെക്കുറിച്ചാണ് താരത്ത കാണുമ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ട ആദ്യത്തെ കാര്യം. ഓണത്തിന്റെ ഓർമ്മകളുമായി നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്.

Read More

കൊറോണ കാരണം എല്ലാ വ്യവസായങ്ങളും നിലം പരിശായിരിക്കുന്ന സമയമാണിത്. സിനിമ ലോകവും ഇത്തരത്തിൽ തകർന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും ഇപ്പോൾ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഒട്ടു മിക്ക താരങ്ങളും ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ തന്നെയായിരുന്നു. വമ്പൻ ഗെറ്റപ്പ് ചേഞ്ചും മിക്കവരും നടത്തിയിട്ടുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ദുൽഖർ സൽമാൻ പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ചുരുണ്ട് നീണ്ട മുടിയുമായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷാനി ഷാകിയാണ്. ആരാധകർ പ്രിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അതിനിടയിൽ ദുൽഖറും ഗ്രിഗറിയും ചേർന്ന് നിർമിച്ച മണിയറയിലെ അശോകൻ മികച്ച അഭിപ്രായങ്ങളുമായി നെറ്റ്ഫ്ലിക്സിൽ സ്‌ട്രീം ചെയ്യുന്നുണ്ട്.

Read More

ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി എലിമിനേഷന്‍ ഇല്ലാതെ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി ഫ്‌ളവേര്‍സ് ടോപ് സിങ്ങര്‍ ആദ്യ സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ഷോയില്‍ വിജയ് ആയത് സീത ലക്ഷ്മിയാണ്. ഒന്നിനൊന്ന മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കന്‍മാരിലും മിടുക്കികളില്‍ നിന്നും ജഡ്ജിങ് പാനല്‍ ആണ് അവസാനത്തെ വിജയ്‌യെ പ്രഖ്യാപിച്ചത്. തിരുവോണ ദിനത്തില്‍ ടോപ് സിങ്ങറിന്റെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിശ്ചയിച്ച സമയത്ത് തന്നെ ഫിനാലെ നടത്തുകയും ചെയ്തു. രണ്ടാം സ്ഥാനം നേടിയത് തേജസ് ആണ്. മൂന്നാം സ്ഥാനം സ്വന്തമാക്കിയത് വൈഷ്ണവിയും നാലാം സ്ഥാനം നേടിയത് അതിഥിയുമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ഷോയില്‍ ,സ്‌പോണ്‍സര്‍മാര്‍ പലരും പങ്കെടുത്തിരുന്നില്ല. മുകേഷും ഭാവനയും രമേഷ് പിഷാരടിയും ഷോയില്‍ അതിഥികളായി എത്തി. വലിയ രീതിയില്‍ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കണം എന്ന് നിശ്ചയിച്ചതാണ്. പക്ഷെ കൊറോണ കാരണം എല്ലാം ചുരുക്കിയെന്ന് ശ്രീകണ്ഡന്‍ നായര്‍ വ്യക്തമാക്കി. വിജയ് യെ പ്രഖ്യാപിച്ച ശേഷം സീത ലക്ഷ്മിയ്ക്ക് ഫ്‌ലാറ്റിന്റെ…

Read More

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ നയന്‍ താരയുടെ ഓണാഘോഷം ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇത്തവണത്തെ ഓണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, ചെന്നൈയില്‍ നിന്നും ഓണാഘോഷത്തിനായി വിഗ്‌നേഷും കേരളത്തിലെത്തിയിട്ടുണ്ട.് നയന്‍താരയുടെ അമ്മയെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള വിഘ്‌നേഷിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ശ്രദ്ധേയമാവുകയാണ്. ചിത്രങ്ങള്‍ പുറത്തു വന്നതോടെ കൂടി ഇരുവരും വിവാഹം ഒരുക്കങ്ങളിലാണ് എന്നാണ് ആരാധകരുടെ സംശയം. അടുത്തിടെ വിഘ്‌നേഷ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രൊഫഷനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. തങ്ങളുടെ ആ പ്രണയം അവസാനിക്കുമ്പോള്‍ മാത്രമാണ് വിവാഹത്തെ ക്കുറിച്ച് ചിന്തിക്കുന്നതെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു. എന്നാല്‍ ആ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നതും. നയന്‍താരയുടെ കുടുംബത്തോടൊപ്പമാണ് ഇത്തവണ വിഘ്‌നേഷ് ഓണം ആഘോഷിച്ചിരുന്നത്.സുന്ദരിയായാണ് നയന്‍താര ചിത്രങ്ങളില്‍ ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും അടുത്തറിയുന്നത്. പിന്നീട് പരസ്പരം…

Read More

സോഷ്യല്‍ മീഡിയയില്‍ എങ്ങും ഓണാഘോഷത്തിന് ബഹളമാണ്. മലയാളത്തിലെ പ്രിയപ്പെട്ട നടിമാര്‍ ഇത്തവണത്തെ ഓണത്തിന് നിരവധി ഫോട്ടോഷൂട്ടുകള്‍ ആണ് നടത്തിയിരിക്കുന്നത.് ഫാഷന്‍ ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ എടുത്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത.് ചിത്രങ്ങളുടെ പ്രത്യേകത എന്തെന്നാല്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ ആണ് ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്. നടി സാനിയ അയ്യപ്പന്‍, ഗായത്രി സുരേഷ് , അനാര്‍ക്കലി മരിക്കാര്‍, പ്രിയ വാര്യര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ത്തനിമയില്‍ ആണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ട്രഡീഷണല്‍ ഡ്രസ്സില്‍ അല്പം വെസ്‌റ്റേണ്‍ ടച്ച് കൊടുത്താണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജിക്‌സണ്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയിട്ടുള്ളത്. ഓണത്തിനോട് അനുബന്ധിച്ച് സാനിയ പങ്കുവച്ച ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയിരുന്നു. പ്രിയവാര്യരും ഒാണത്തിനോട് അനുബന്ധിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടന്‍മാരും ഒട്ടും പുറകിലല്ല. ഉണ്ണി മുകുന്ദന്റെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോബബനും സൗബിന്‍ ഷാഹിറും…

Read More

ഈ തിരുവോണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമായ മൈ സാന്റയുടെ ക്ലൈമാക്സില്‍ ഞെട്ടിച്ച അഭിനയം കാഴ്ച വച്ച ബാലതാരം ദേവനന്ദയുടെ മ്യൂസിക് വീഡിയോ ‘നിറമെഴും ഓര്‍മ്മകള്‍’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നിരവധി പേരാണ് വീഡിയോ യുട്യൂബിലൂടെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മ്യൂസിക് വീഡിയോയുടെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് രാജീവ് വൈദ്യയാണ്. മനോരമ മ്യൂസിക് ആണ് ആല്‍ബം പ്രേക്ഷകര്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്. ഈ ഓണക്കാലത്തും കേരളത്തിന്റെ ആരോഗ്യ രംഗത്ത് കരുതലോടെ പരിപാലിച്ച് കൊവിഡ് വാര്‍ഡുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ മധുപാലും ഷീലു എബ്രഹാമുമാണ് വീഡിയോയിലെ മറ്റു താരങ്ങള്‍. കഴിഞ്ഞുപോയ ഓണകാലത്തിന്റെ ഓര്‍മകളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് വീഡിയോയുടെ പ്രമേയം. കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെയും അഭിനയത്തിലൂടെയും ദേവനന്ദ വീഡിയോയിലൂടെ ആരാധകരുടെ ഹൃദയം കവരുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന്റ ശബ്ദത്തോടെ വരുന്ന മെസേജിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധി പേരാണ് മികച്ച അഭിപ്രായം സോഷ്യല്‍ മീഡിയയില്‍…

Read More

റിയാലിറ്റി ഷോയിലൂടെ മത്സരാര്‍ത്ഥിയായി വന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍ നിരയിലെത്തിയ നടിയാണ് അനുശ്രീ. താരത്തിന്റെ ആദ്യ ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നു. പിന്നീട് മലയാളത്തിലെ യുവനടന്‍മാര്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടു. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവച്ച ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഈ ഉത്രട ദിനത്തില്‍ താരത്തിന്റെ പട്ടു പാവാടയില്‍ സുന്ദരിയായ പുതിയ ഫോട്ടോഷൂട്ട് വൈറല്‍ ആകുകയാണ്. മലയാള സിനിമയിലെ മനോഹരമായ ഗാനവും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഉത്രാടപ്പൂ നിലാവേ വാമുറ്റത്തെ പൂക്കളത്തില്‍, വാടിയ പൂവണിയില്‍ ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ…..എന്ന ഗാനമാണ് പങ്കുവച്ചത്. നിരവധി പേരാണ് ഫോട്ടോഷൂട്ടിന് കമന്റുകള്‍ അറിയിച്ചത്. വടക്കും നാഥന്റെ പശ്ചാത്തലത്തില്‍ നിന്നാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് നിതില്‍ നാരായണന്‍ ആണ്. കഴിഞ്ഞ ദിവസം ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും താരം പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനും മികച്ച സ്വീകാര്യത നേടിയിരുന്നു. അടുത്തിടെ താരം ബോള്‍ഡ് ലുക്കില്‍ എത്തിയതും സോഷ്യല്‍മീഡിയയില്‍ വൈറല്‍…

Read More

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക. ഈ കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരനിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കു വച്ചിരുന്നു. ഓണവുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ പുതിയ സാരിയില്‍ തിളങ്ങിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. കൊറോണ ക്കാലമായതു കൊണ്ട്, ഓണം വീട്ടില്‍ സുരക്ഷിതമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് സ്വാസികയും. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വീട് ആരോഗ്യകരമായി വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് താരം പ്രേക്ഷകരോടായി പറഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തമിഴ് മലയാളം സിനിമകളില്‍ താരം തിളങ്ങിയെങ്കിലും ജന ശ്രദ്ധ നേടിയത് മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയാണ്. താരത്തിന്റെ യഥാര്‍ത്ഥ പേര് പൂജ എന്നാണ്. സിനിമയില്‍ വന്ന ശേഷമാണ് പേര് മാറ്റിയത്. ഓണവുമായി ബന്ധപ്പെട്ട് താരത്തിന്റെ പുറത്തിറങ്ങിയ  തിരുവോണപ്പൊന്നൂഞ്ചല്‍ എന്ന ഓണപ്പാട്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. കേരളമെങ്ങും കോവിഡ് 19 ഭീതിയില്‍ ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ചുരുക്കുയാണ് മലയാളി…

Read More