Author: webadmin

ഒടിയന് ശേഷം വി എ ശ്രീകുമാർ മേനോൻ മാപ്പിള ഖലാസികളുടെ സാഹസികത അടിസ്ഥാനമാക്കി മിഷൻ കൊങ്കൺ എന്ന ചിത്രം ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ദിലീപും ഖലാസി എന്ന പേരിൽ ഒരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മാപ്പിള ഖലാസികളുടെ കഥ പറയുന്ന രണ്ടു ചിത്രങ്ങളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള സാമ്യതകൾ ഉണ്ടാകുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. മരക്കാറിന്റെ പേരിലും ‘കടുവ’യുടെ പേരിലും ഒരു പോരാട്ടം കണ്ട പ്രേക്ഷകർക്ക് മുന്നിൽ ഒരു ഖലാസി പോരാട്ടവും ഉരുത്തിരിയുന്നുവോ എന്നൊരു സംശയം ഓരോ പ്രേക്ഷകന്റെ മനസ്സിലും ഉദിക്കുന്നുണ്ട്. ആരാണ് മാപ്പിള ഖലാസികൾ?? ‘ജോര്‍സേ യാ അള്ളാ.. യാ അള്ളാ ജോര്‍സേ.. യാ അള്ളാ ജോര്‍ സേ, മാലി ജോര്‍സേ….’ ബേപ്പൂരിലെത്തിയാല്‍ ഇളംകാറ്റിനൊപ്പം ഈണത്തിലുള്ള ഈരടികള്‍ നിങ്ങള്‍ക്ക്‌ കേള്‍ക്കാം. ഒരേ താളത്തിലുള്ള ഈരടികളുടെയും ഏറ്റുപാടലുകളുടെയും ഉറവിടം അന്വേഷിച്ച്‌ ചെന്നാല്‍ ബേപ്പൂരിലെ ഏതെങ്കിലും ഉരു നിര്‍മാണശാലയിലായിരിക്കും നമ്മള്‍ എത്തുന്നത്. ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തോളം തന്നെ പഴക്കമുണ്ട്‌ ഖലാസികളുടെ മെയ്ക്കരുത്തിന്റെ ചരിത്രത്തിനും. പ്രത്യേകമായ…

Read More

അരുവികൾക്ക് എന്നും പ്രണയത്തിന്റെ ഭാവമാണ്.. ചിലപ്പോൾ ആർദ്രമായ പ്രണയം പോലെ അത് മന്ദമായി ഒഴുകി നീങ്ങും.. ഇരുണ്ടുകൂടിയ കാർമേഘങ്ങൾ മഴയായി പെയ്തിറങ്ങുമ്പോൾ അരുവിക്കും പ്രണയത്തിനും ഭാവം മാറും. ആ പ്രണയത്തിന്റെ മാസ്മരികത മുഴുവൻ ആവാഹിച്ചെടുത്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഡെപിൻ ദാസ് – കീർത്തന തുളസീധരൻ ജോഡിയുടെ വെഡിങ്ങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. ബ്ലൂ ലഗൂൺ വെഡിങ്‌സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മനോഹരമായ ക്ലിക്കുകൾ എന്നാണ് ഫോട്ടോകൾക്ക് കമന്റുകൾ വരുന്നത്.

Read More

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന് ശേഷം വി എ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മിഷൻ കൊങ്കൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും പറയുന്ന ചിത്രമാണ്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. ലാലേട്ടനാണോ മമ്മൂക്കയാണോ നായകൻ എന്ന് ആരാധകർക്കിടയിൽ ഇതിനകം ചർച്ച തുടങ്ങിയിട്ടുണ്ട്. മാപ്പിള ഖലാസികളുടെ ‘മിഷന്‍ കൊങ്കണ്‍’: ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ഹിന്ദിയില്‍; ടി.ഡി രാമകൃഷ്ണന്റെ രചന മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ്…

Read More

ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയാണ്. ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മലയാളി മങ്കയായി നടത്തിയ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അർഷൽ ഫോട്ടോഗ്രാഫിയാണ് ഈ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Read More

ബോളിവുഡ് നടി മല്ലിക ഷെരാവത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഏറെ ശ്രദ്ധയോടെ അടുത്ത നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് ചെസ്സ് കളിക്കുന്ന ചിത്രം നടി പങ്ക് വെച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ വൈറലാകാൻ കാരണമായിരിക്കുന്നത് അതിൽ കരുക്കൾ നിരത്തിയിരിക്കുന്ന രീതി കൊണ്ടാണ്. രണ്ടു റാണിമാരെ കൊണ്ടാണ് മല്ലികയുടെ ചെസ്സ് കളി..! കൂടാതെ എല്ലാ കരുക്കളും തന്നെ സ്ഥാനം മാറിയാണ് നിരത്തിയിരിക്കുന്നതും. എല്ലാവരും ഇത് ശുദ്ധ അസംബന്ധമെന്ന് പറയുമ്പോഴും ഇത് നടി ആലങ്കാരികമായും ആക്ഷേപകരമായും ചെയ്തതാണെന്ന വാദവുമായി ഒരു കൂട്ടർ എത്തിയിട്ടുണ്ട്. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ ഉച്ചനീചത്വങ്ങൾക്ക് എതിരെയും ലിംഗവിവേചനത്തിനെതിരെയും ഇതിലൂടെ മല്ലിക ഷെരാവത് ശബ്ദമുയർത്തിയിരിക്കുകയാണ് എന്നാണ് അവർ പറയുന്നത്. ഫിലോസഫിയിൽ ബിരുദം നേടിയിട്ടുള്ള മല്ലികയിൽ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാമെന്നും അവർ വ്യക്തമാക്കുന്നു.

Read More

ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്കുപൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അധ്യാപികയാണ് സായ് ശ്വേത ടീച്ചര്‍. ക്ലാസ് ഹിറ്റായതോടെ നിരവധി അഭിമുഖങ്ങളിലും ഷോകളിലും സായ് ശ്വേത പങ്കെടുത്തിരുന്നു. താരം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ ഒരു പരാതി ഉന്നയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാം എന്നു പറയുകയും താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ സോഷ്യല്‍മീഡിയ വഴി അവഹേളിച്ചുവെന്നാണ് താരം കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തിയ സിനിമ പ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത് പെരുമനയ്ക്ക എതിരെ പരാതിയും നല്‍കിയിരുന്നു. കേരളം മുഴുവനാണ് താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തത്. വാര്‍ത്ത പുറത്ത് വന്ന ശേഷം ടീച്ചറോട് സംസാരിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത് പങ്കുവച്ചിരിക്കുകയാണ്.അപമാനിക്കല്‍ വിവാദം കൊടുംപിരി കൊണ്ടിരിക്കുകയാണല്ലോ, പോലീസും കേസുമൊക്കെ ആയ സ്ഥിതിക്ക് തൂക്കി കൊല്ലും മുന്‍പ് എങ്ങനെയാണ് ഞാന്‍ ടീച്ചറെ അപമാനിച്ചതെന്ന് കൂടി പറഞ്ഞിട്ട് പോകാം എന്നും ആദ്യമായിട്ടും, അവസാനമായിട്ടും അവരുമായി നടത്തിയ സംഭാഷണമാണ്. ഇന്ന് ഏഷ്യാനെറ്റിന് ടീച്ചര്‍ കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് മോശമായി…

Read More

വളരെ ചെറിയ ബഡ്ജറ്റിൽ സിനിമ ഒരുക്കി, അണിയറയിലെ ഒട്ടു മിക്ക പ്രവർത്തികളും തനിയെ ചെയ്‌ത്‌ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. അത് പോലെ തന്നെ സാമൂഹ്യപ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നൊരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഇന്നലെ ഇന്ത്യയിൽ പബ്ജി അടക്കം പല ആപ്പുകളും ഗവണ്മെന്റ് നിരോധിച്ചതിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. “പബ്ജിയെ” ഒഴിവാക്കൂ.. “പണ്ഡിറ്റ്ജി” യെ സ്വീകരിക്കു. ഇന്ത്യാക്കാരുടെ ഡാറ്റകള് fun app ന്ടെ മറവില് ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക. പബ്ജി വേണ്ട “പണ്ഡിറ്റ് ജി” മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച്…

Read More

കലയ്ക്ക് കണക്ക് പറയരുത് എന്ന് പഠിപ്പിച്ച അമ്മയെ ഓര്‍ത്തെടുത്ത് മലയാളത്തിന്റെ പ്രിയ താരം ഇടവേള ബാബു. ആഗസ്റ്റ് 26 ന് ആയിരുന്നു ആകസ്മികമായി താരത്തിന്റെ അമ്മയുടെ വിയോഗവാര്‍ത്ത പുറത്തുവന്നിരുന്നത്. തലേദിവസം ജന്മദിനം ആഘോഷിച്ച് അപ്രതീക്ഷിതമായി മരണപ്പെട്ട അമ്മയെ കുറിച്ചാണ് താരമിപ്പോള്‍ അഭിമുഖത്തിലൂടെ സംസാരിക്കുന്നത്. അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മലയാളത്തിലെ പ്രിയ താരം മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ വിളിച്ച് ആശംസകള്‍ നല്‍കിയതും താരം ഓര്‍മ്മിക്കുന്നു. പിറ്റേ ദിവസം ആയിരുന്നു അപ്രതീക്ഷമായി അമ്മ ഈ ലോകത്തോട് വിട പറഞ്ഞത്. മലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇടവേളബാബു അവിവാഹിതനാണ്.അവിവാഹിതനായി താന്‍ ജീവിക്കുന്നു എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ വിഷമം എന്നും താരം പറയുന്നു. അമ്മജീവിച്ചിരിക്കുന്ന കാലത്ത് ആശങ്കപ്പെട്ടതും താന്‍ അവിവാഹിതനായി ജീവിക്കുന്നു എന്നതിനെക്കുറിച്ച് ആയിരുന്നു. തലേദിവസം പേരക്കുട്ടികള്‍ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് അമ്മ കിടന്നുറങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയ്ലറ്റില്‍ പോയി തിരിച്ചുവരുമ്പോള്‍ കട്ടിലില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശബ്ദം കേട്ട്…

Read More

കൊറോണക്കാലത്ത് സെലിബ്രിറ്റികളുടെ ഓണാഘോഷമെല്ലാം സോഷ്യല്‍മീഡിയ വഴിയായിരുന്നു. വലിയ ആഘോഷമൊന്നും ഇല്ലെങ്കിലും നടിമാര്‍ എല്ലാവരും സാരിയില്‍ മലയാളി മങ്കകളായി തിളങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പോസ്റ്റ് ചെയ്തു. പുറത്തിറങ്ങി ആഘോഷങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ വിഷമം ഒരുങ്ങി തീര്‍ത്തു എന്ന് തന്നെ പറയാം. നിരവധി താരങ്ങള്‍ ഓണവുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു. സാരിയുടുത്തു ശ്രീത്വം തുളുമ്പുന്ന മുഖവുമായാണ് എല്ലാ നടിമാരും ഇക്കുറി ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. വ്യത്യസ്തമായ രസകരമായ ക്യാപ്ഷനോട് കൂടിയാണ് നടിമാര്‍ ചിത്രങ്ങള്‍ പങ്കുവച്ചതും. എല്ലാം ഒന്നിനൊന്ന് മികച്ചത് ആണെന്നും പറയാം. മിനിസ്‌ക്രീന്‍ താരങ്ങളും ഇത്തവണത്തെ ആഘോഷങ്ങള്‍ ചുരുക്കിയാണ് നടത്തിത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും മിനിസ്‌ക്രീന്‍ താരങ്ങളും പങ്കുവച്ചിരുന്നു. വിവാഹശേഷം ആദ്യമായി ഓണം ആഘോഷിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എല്ലാവരുടേയും ചിത്രങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യതയാണ് ലഭിച്ചത്. ഓണക്കാലത്ത് കുഞ്ഞതിഥിയെ വരവേല്‍ക്കുന്ന സന്തോഷവും പലരും പങ്കുവച്ചിരുന്നു. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആശംസകള്‍ക്കൊപ്പമാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. പേര്‍ളി മാണിയും സന്തോഷ…

Read More

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു, അത്യാഡംബരമായി നടത്തിനിരുന്ന ചടങ്ങ് കോവിഡ് കാലമായതിനാല്‍ നിയമങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് നടത്തിയത്. ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ചത് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങ് നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റാണ്. ഡിസംബറിലാണ് ഇരുവരരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. റിലീസിനൊരുങ്ങുമ്പോഴാണ് ലോക്ഡൗണ്‍ വന്നതും തീയറ്റര്‍ അടച്ചു പൂട്ടിയതും അതോടെ മാറ്റി വയ്ക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ചടങ്ങില്‍ പ്രധാനമായും…

Read More