Author: webadmin

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിൽ നിന്നും ഇനിയും അവർ കരകയറിയിട്ടില്ല. എം എസ് ധോണി, ചിച്ചോരെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ നായകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന താങ്ങാവുന്നതിലും വലുതാണ്. ഇപ്പോൾ സുശാന്തിന്റെ പുതിയ ചിത്രമായ ദിൽ ബെച്ചാരെയുടെ റിലീസും നെപോട്ടിസവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.അതിനിടയിൽ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പുർണിയയിൽ താരത്തിനോടുള ആദരവായി റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുകയാണ് നാട്ടുകാർ. അതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. പ്രിയ താരത്തിന്റെ പേരിലുള്ള റോഡിന്റെ നാമകരണത്തിന് നിരവധി പേരാണ് അണി നിരന്നത്. ഫോർഡ് കമ്പനി റൗണ്ട് എബൌട്ടാണ് സുശാന്ത് സിംഗ് രാജ്‌പുത് ചൗക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. The HOMETOWN PURNEA of Sushant Singh Rajput❤#SushantInOurHeartsForever @PurneaTimes @Bihar_se_hai In his MEMORY😍 pic.twitter.com/ouuzGqt3JN — Khushali Priya (@PriyaKhushali) July 9, 2020

Read More

മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. സിനിമ ലോകം പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടയിലാണ് അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരിക്കുന്നത്. ഡാനിയേൽ വെല്ലിങ്‌ടോണിന്റെ വാച്ചിന്റെ പരസ്യത്തിന് വേണ്ടിയാണ് സോളിഡ് ബ്ലാക്ക് ഔട്ട്ഫിറ്റിൽ അമല പോൾ എത്തിയിരിക്കുന്നത്.

Read More

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരത്തിന് അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ പങ്കെടുത്തിരുന്നത്. ഷോയില്‍ ഏറ ദൂരം മുന്നോട്ട് പോയ താരം മികച്ച് പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തിരുവനന്തപുരം സ്വദേശിയാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ ബിഗ്‌ബോസ് താരങ്ങളുടെ ഒത്തുചേരലിലും പ്രദീപ് ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്ത ഒരു താരമായിരുന്നു പ്രദീപ്. വിവാഹം നീട്ടി വെയ്ക്കുന്നത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു ് നടന്‍ മറുപടി പറഞ്ഞത്. ഇപ്പോഴിതാ പ്രദീപ് ചന്ദ്രന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ദേയമാകുകയാണ്. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്ത് വിട്ടിരിക്കുന്നത്. വരുന്ന ഞായറാഴ്ച (2020 ജൂലൈ 12) താരം വിവാഹിതനാകുകയാണ്. വധുവിന്റെ പേര് അനുപമ രാമചന്ദ്രന്‍, കരുണഗപ്പള്ളി സ്വദേശിയാണ്, തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ കൊറോണ കാലഘട്ടവും വില്ലനായി വന്ന ലോക്ക്ഡൗണും…

Read More

സംഗീത് ശിവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1993ല്‍ ഇറങ്ങിയ ചിത്രമാണ് ഗാന്ധര്‍വം. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രം വമ്പൻ വിജയം കുറിച്ചിരുന്നു. സിനിമയെ പോലെ തന്നെ അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ നായികയായി ഈ സിനിമയില്‍ എത്തിയത് ബോളിവുഡ് നടിയും മോഡലുമായ കാഞ്ചനായിരുന്നു. തെലുങ്ക്, ഹിന്ദി മലയാളം ചിത്രങ്ങളില്‍ തിളങ്ങി നിന്ന താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗന്ധര്‍വം. പിന്നീട് ഹിന്ദിയിലും തെലുങ്കിലും സജീവമായ താരം വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിച്ചിരുന്നു. താരം മോഹന്‍ലാലിനെ പറ്റിയും ഗന്ധര്‍വം സിനിമയെ പറ്റിയും മനസ്സ് തുറക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് ലാലേട്ടനൊപ്പം ഗാന്ധര്‍വം സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായതെന്ന താരം പറയുന്നു. മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു. ആദ്യമായി മലയാളം സിനിമയില്‍ അഭിനയിക്കുമ്പോൾ നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ സൈറ്റില്‍ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നും അന്ന് മോഹന്‍ലാല്‍ അത്ര വലിയ നടനാണ്…

Read More

ബോളിവുഡിന്റെ പ്രിയപ്പെട്ട നടന്‍ സുശാന്ത് സിങ്ങിന്റെ വേര്‍പാടിലില്‍ നിന്ന് ഇപ്പോഴും ആരാധകര്‍ മുക്തരായിട്ടില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേര്‍പാട് വലിയ വിവാദങ്ങളിലേക്കും നീങ്ങിയിരുന്നു. മരണകാരണം എന്താണെന്നും മരണപ്പെട്ടത് എങ്ങനെയാണെന്നും അധികൃതര്‍ അന്വേഷിച്ച് വരികയാണ്. ഇന്ത്യന്‍ സിനിമയുടെ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് ആണ് അവസാനമായി സുശാന്ത് സിങ് നൃത്തം ചെയ്തത്. താരം അവസാനമായി അഭിനയിച്ച ‘ ദില്‍ ബേചാര യുടെ ടൈറ്റില്‍ ഗാനം സോഷ്യല്‍മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ഫറാഖാനാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തു വിട്ട ‘ ദില്‍ ബേചാര ‘ യുടെ ട്രെയിലര്‍ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കി അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ദേയമായിരിക്കുകയാണ്. സഞ്ജന സാങ്കിയാണ് ചിത്രത്തില്‍ സുശാന്തിന്റെ നായിക. നവാഗതനായ മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ജൂലൈ 24 -ന് ഡിസ്‌നി ഹോട്സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.…

Read More

മലയാളി പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് യശഃശരീരനായ നടൻ സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളും ഇപ്പോൾ പ്രേക്ഷകർക്ക് അവരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്ന പല ചിത്രങ്ങളും അവർ പങ്ക് വെക്കാറുമുണ്ട്. എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഒരു പൃഥ്വിരാജ് ആരാധകൻ പങ്ക് വെച്ച പഴയൊരു ഫോട്ടോയിൽ മല്ലിക സുകുമാരൻ നടത്തിയ കമന്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സുകുമാരനും മല്ലിക സുകുമാരനും തമ്മിൽ പഞ്ച പിടിക്കുന്ന ചിത്രമാണ് ആരാധകൻ പങ്ക് വെച്ചിരിക്കുന്നത്. മല്ലികക്ക് പിന്തുണയായി പൃഥ്വിരാജ് കൂടെ നിൽക്കുമ്പോൾ സുകുമാരന് പിന്തുണയുമായി ഇന്ദ്രജിത്തും നിൽക്കുന്നുണ്ട്. “അത് ജീവിതത്തിൻ്റെ സുവർണ്ണകാലം..” എന്നാണ് മല്ലിക സുകുമാരൻ കമന്റ് ചെയ്‌തത്‌.

Read More

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ചില നിയമപ്രശ്നങ്ങൾക്ക് പിന്നാലെയായിരുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടിങ് ഉടൻ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കി പൃഥ്വിരാജ് അദ്ദേഹത്തിന്റെ പേജിലൂടെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസ് ഇത്തവണ ഒരു റിയൽ ലൈഫ് സ്റ്റോറിയാണ് ഒരുക്കുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിനു ഏബ്രഹാം തിരക്കഥയും രവി കെ ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. തമൻ എസാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഒരു പോലീസ് വാഹനവും ഇടി കൊണ്ട് പതം വന്ന് കിടക്കുന്ന പോലീസുകാരും കൈയ്യിൽ ചുരുട്ടുമായി മാസ്സ് ലുക്കിൽ ഇരിക്കുന്ന പൃഥ്വിയും കൂടി ചേരുമ്പോൾ ഒരു പക്കാ മാസ്സ് ചിത്രം തന്നെയായിരിക്കും ഇതെന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു.

Read More

നീരജ് മാധവിന്റെ സൂപ്പർഹിറ്റായ റാപ് സോങ് പണി പാളി ഇറങ്ങിയതിന് പിന്നാലെ പണിപാളി ചലഞ്ചും താരം മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചലഞ്ചിൽ ഇപ്പോൾ കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും പങ്കാളിയായിരിക്കുകയാണ്. നീരജ് മാധവ് തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഡോക്ടർ ശ്രുതി ടാമ്പേയാണ് പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്. നീരജ് മാധവ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നത് അർക്കഡോയാണ്. നീരജ് മാധവ് തന്നെയാണ് പണിപാളിയിൽ പെർഫോം ചെയ്‌തിരിക്കുന്നതും. 6.5 മില്യണിലേറെ വ്യൂസുമായി സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ കീഴടക്കിയിരിക്കുകയാണ് ഈ മലയാളം റാപ്പ്. സാനിയ ഇയ്യപ്പൻ, പേളി മാണി, അജു വർഗീസ് തുടങ്ങിയവരും ചലഞ്ച് ഏറ്റെടുത്ത് പണിപാളിക്ക് ചുവട് വെച്ചിരുന്നു.

Read More

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന പ്രിയങ്ക സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്. മാസ്കാണ് അവസാനമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. നാനയുടെ 2007 ഓണപതിപ്പിലെ കവർ ഗേളായിട്ടുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്ക് വെച്ചത്. ബിജു അനുഗ്രഹയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read More

മലയാളികളുടെ പ്രിയ നായിക അനുശ്രീ കഴിഞ്ഞ ദിവസം പങ്ക് വെച്ച മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് മുന്നോട്ട് വന്നത്. എന്തായാലും മോഡേൺ ലുക്കിൽ നിന്നും മാറി മലയാളി കൊതിക്കുന്നതും കാണാൻ കൊതിക്കുന്നതുമായ പരമ്പരാഗത രീതിയിലുള്ള ഫോട്ടോഷൂട്ടുമായിട്ടാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. ഹാഫ് സാരിയിൽ താരത്തിനെ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത് പ്രണവ് രാജാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികമാര്‍ നിരവധിയാണ്. പക്ഷേ എല്ലാവര്‍ക്കും മുന്‍നിര നായികമാരെ പോലെ ശോഭിക്കാന്‍ അത്രക്കങ്ങ് സാധിച്ചിട്ടില്ല. പക്ഷേ രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുണേട്ടാ എന്ന വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.

Read More