Author: webadmin

ടിക്‌ടോകിലൂടെയും ബിഗ് ബോസിലൂടെയും പ്രശസ്തി നേടിയ ഫുക്രു ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കുവാൻ എത്തുന്നു. എന്നാൽ പ്രോഗ്രാമിന്റെ ആരാധകർ എല്ലാം ഇതിനെതിരെ വമ്പൻ പ്രതിഷേധവുമായിട്ടാണ് എത്തിയിരിക്കുന്നത്. ആ എപ്പിസോഡ് ആരും കാണില്ല എന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്. കൂടാതെ ആ എപ്പിസോഡിന് യൂട്യൂബിൽ ഡിസ്‌ലൈക്ക് അടിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. ആരാധകരുടെ കമന്റുകളിലൂടെ എന്നാലും ഈ photo കണുബോൾ star magic നോട് ഉള്ള ആരാധന തന്നെ പോയി 😔😔 ഇങ്ങനെ ഉള്ളവരെ അവിടെ കൊണ്ടുവരരുത്🙏🙏🙏 PLZZ star magic ആരാധക്കരുടെ അപേക്ഷയാണ് ഇത് അനൂപ് ഏട്ടൻ പരിഗണിക്കാണം 🙏🙏 😠😠fukru vine കൊണ്ട് varandaarunnu…. ആദ്യമായി star magic നെ ഞാൻ വെറുക്കുന്നു….. അവൻ ഉള്ള episod ഞങ്ങളാരും കാണില്ല… 100%ഉറപ്പ് ഹാലോ .ഞാൻ സ്റ്റാർ മാജിക്‌ന്റെ മുടങ്ങാതെ കാണുന്ന ഒരു ആരാധകൻ ആണ് .എല്ലാവർക്കും എൻ്റെ കഴിവിന്റെ പരമാവധി സപ്പോർട്ടും കൊടുക്കാർ ഉണ്ട്.പക്ഷെ ഈ ഫോട്ടോ കണ്ടപ്പോൾ വല്ലാത്ത വിഷമം…

Read More

സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്. ഇപ്പോൾ സ്വാസിക തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്. സാരിയോട് വല്ലാത്ത പ്രണയമുള്ള നടിയാണ് സ്വാസിക. താരത്തിനെ സാരിയിൽ കാണുവാനാണ് പ്രേക്ഷകർക്കുമിഷ്ടം. പ്രശസ്ഥ ഫോട്ടോഗ്രാഫർ ജോർജുകുട്ടി പകർത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള പ്ലെയിൻ സാരിയാണ് സ്വാസിക ധരിച്ചിട്ടുള്ളത്.

Read More

വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നമിത പ്രമോദ്. പിന്നീട് അമ്മേ ദേവി, എന്റെ മാനസ പുത്രി തുടങ്ങിയ സീരിയലുകളിലുടെ സജീവമായ താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന്റെ വളര്‍ച്ച വളരെ പെട്ടന്ന് ആയിരുന്നു. നായികയായി മലയാളത്തിലും അന്യഭാഷകളിലുമായി താരം ഇപ്പോള്‍ സജീവമാണ്. താരത്തിന് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷമാണ ്താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറല്‍ ആണ്. നിറയെ സാമാധനവും ഓര്‍മകളുമൊക്കെ നിറഞ്ഞ ഒരു സന്തോഷം. കുറെ സ്‌നേഹവും! ഞങ്ങള്‍ പുതിയ വീട്ടിലേയ്ക്ക്…

Read More

ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ജിഷിനും ഭാര്യയും നടിയുമായ വരദയും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. രസകരമായ പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നതിൽ മിടുക്കനാണ് ജിഷിനും. അത്തരത്തിൽ ഉള്ളൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് കാണുമ്പോൾ ആദ്യം ഓർമ്മ വന്നത് ‘അക്കരെ അക്കരെ അക്കരെ’ സിനിമയിൽ, “എന്റെ മേക്കപ്പ് എങ്ങനെ ഉണ്ട്” എന്ന വിജയന്റെ ചോദ്യത്തിന്, “ഓ.. നീ സാധാരണ കാണുന്ന പോലെ തന്നെ, വലിയ മാറ്റം ഒന്നും ഇല്ല” എന്ന ദാസന്റെ മറുപടിയാണ് 😂. ആ ഉണ്ടക്കണ്ണു മാത്രം കുറച്ചു കൂടി തള്ളി നിൽപ്പുണ്ട് 🤦‍♂️. വാട്സാപ്പിലെ ഈ സ്മൈലി(😳) പോലെ. എന്തൊക്കെ ആയാലും ഈ കറുപ്പിന് ഏഴഴകാണ് അല്ലേ?ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനും 😄. എന്തായാലും സെൽഫ് ട്രോൾ അവിടെ നിക്കട്ടെ. കാര്യത്തിലേക്ക് വരാം. ഇത് ഞാനും വരദയും കൂടി ‘ആർപ്പോ ഇർറോ’ എന്ന കൈരളി ടിവിയുടെ റിയാലിറ്റി ഷോയിൽ ചെയ്ത ‘ഒഥല്ലോ’ നാടകത്തിലെ…

Read More

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ WCCയിൽ നിന്നും സംവിധായിക വിധു വിൻസെന്റ് പിന്മാറിയത് പല തരത്തിലുള്ള വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. വിധു നടത്തിയ പല വെളിപ്പെടുത്തലുകൾക്കും പിന്നാലെ മറ്റു പലരും WCCക്കെതിരെ രംഗത്ത് എത്തിയിരുന്നു. നടി പാർവതിക്കെതിരെയും വിധു വിൻസെന്റ് ചില തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി പാർവതി ഒരു തുറന്ന പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇതിനു മുൻപ് ഒരിക്കലും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗർഭാഗ്യകരം തന്നെയാണ്. ഞാനും വിധുവും തമ്മിൽ പരസ്പരം സംസാരിച്ച് വ്യക്തത വരുത്താമായിരുന്ന ഒരു വിഷയമായിരുന്നിട്ടും, വിധു തന്റെ കത്ത് പരസ്യമാക്കിയതോടെയാണ് ഇങ്ങനെ ഒരു തുറന്ന പ്രസ്താവന എനിക്കും നടത്തേണ്ടി വരുന്നത്. എന്റെ സഹപ്രവർത്തകയും സഹയാത്രികയുമായ വിധുവിന്റെ ആരോപണത്തിന് സമൂഹ മാധ്യമത്തിലൂടെ ഒരു മറുപടി നൽകണോ എന്ന്, ഒരുപാടാലോചിച്ച ശേഷമാണ്…

Read More

ദുല്‍ഖര്‍ സല്‍മാന്റെതായി ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ ദുല്‍ഖറര്‍തീയറ്ററില്‍ എത്തി അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കണ്ണും കണ്ണും കൊളളയടിത്താല്‍. നിത്യ നായികയായി എത്തിയ ഒകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ തമിഴില്‍ അഭിനയിച്ച ചിത്രമാണ് കണ്ണും കണ്ണൂം കൊളളയടിത്താല്‍. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദേസിംഗ് പെരിയസാമിയാണ്. ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജിനി തുടങ്ങിയവരായിരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രം തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും റിലീസാക്കിയിരുന്നു. തെലുങ്കില്‍ ചിത്രം റിമേക്ക് ചെയ്തത് കണ്ണുലു കണ്ണുലു ദൊച്ചയന്തേ എന്ന പേരിലായിരുന്നു. ചിത്രം ടെലിവിഷനിലും മികച്ച സ്വീകര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം പുറത്ത് വന്നതോടെ തെലുങ്കിലെ ടിആര്‍പി റേറ്റിങ്ങില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. 7.1 ആണ് ചിത്രത്തിന്റെ ടിആര്‍പി റേറ്റിംഗ്. തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്ന ഒരു…

Read More

സിനിമ പാരമ്പര്യം ഇല്ലാതിരുന്നിട്ട് പോലും സ്വപ്രയത്നം കൊണ്ട് ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടുവാനായ നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നിവിൻ പോളി ഒട്ടേറെ മറ്റു ചിത്രങ്ങളിലും അഭിനയിച്ച് തന്റെ കഴിവ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച് അത്ഭുതപ്പെടുത്തുകയാണ്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനിലെ പ്രകടനത്തെ നിരൂപകരും പ്രേക്ഷകരും അത്ഭുതയോടെയാണ് നോക്കിക്കണ്ടത്. ഇപ്പോൾ ആദ്യ ചിത്രമായ മലർവാടിക്ക് വേണ്ടി നടന്ന ഓഡിഷനെ കുറിച്ചുള്ള ഓർമ്മ പങ്ക് വെച്ചിരിക്കുകയാണ് നിവിൻ പോളി. മലർവാടിയുടെ ഓഡിഷനു ഷോർട് ലിസ്റ്റ് ചെയ്തവരിൽ ആദ്യം ഞാനുണ്ടായിരുന്നില്ല. ആ സമയത്ത് വിനീതിന്റെ ബ്ലോഗ് കൃത്യമായി വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ വിനീത് എഴുതി: മനസ്സിൽക്കണ്ട നാലുപേരിൽ ഒരാളെയാണ് ഇനി കിട്ടാനുള്ളത്. അതിൽ ക്യാരക്ടറിന്റെ ഒരു ചെറിയ സ്കെച്ച് ഉണ്ടായിരുന്നു. അപ്പോൾത്തന്നെ ബാക്കിയുണ്ടായിരുന്ന രണ്ടു ഫോട്ടോയും ഞാനയച്ചു. അന്ന് വീണു കാലൊടിഞ്ഞിരിക്കുകയായിരുന്നു. എങ്കിലും മനസ്സു പറഞ്ഞു, എങ്ങനെയെങ്കിലും ഓഡിഷനു പോകണം. സുഹൃത്ത് മജുവും കസിൻ…

Read More

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ നടിയാണ് മുക്ത. താരത്തിന്റെ യഥാരാത്ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് പേര് മാറ്റഇയത്. സലീം കുമാര്‍ കേന്ദ്രകഥാാപാത്രമായി എത്തിയ അച്ഛനുറങ്ങാത്ത വീടി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ സജീവമാകുന്നത്. നടി എന്നതില്‍ ഉപരി താരം മോഡല്‍, ക്ലാസിക്കല്‍ ഡാന്‍സര്‍, എന്നീ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തെ വിവാഹം കഴിപ്പിച്ച് അയച്ചതും മറ്റൊരു താരകുടുംബത്തേക്ക് ആയിരുന്നു. ഗായിക റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് താരത്തിന്റെ ഭര്‍ത്താവ്. 2015-ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തമിഴില്‍ താരത്തിന്റെ പേര് മുക്ത ഭാനു എന്നാണ്. താരം അഭിനയിച്ച ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ഭാനു. 2017ല്‍ തമിഴില് പുറത്തിറങ്ങിയ പാമ്പു സട്ടൈ എന്ന ചിത്രത്തിലാണ് മുക്ത അവസാനം അഭിനയിച്ചത്. വിവാഹ ശേഷം താരം അഭിനയ ലോകത്തോട് വിട പറഞ്ഞു. പിന്നീട് സോഷ്യല്‍മീഡിയയൂടെയാണ് താരത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞത്.ഇപ്പോള്‍ ഫ്ളവേഴ്സ് ടി.വിയിലെ കൂടത്തായി എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു.…

Read More

ഏവരുടെയും നീണ്ട കാത്തിരിപ്പിന് ശേഷം സിനിമ തീയറ്ററുകളും ജിമ്മുകളും അന്താരാഷ്ട്ര വിമാന സർവീസും പുനഃരാരംഭിക്കുന്നു. ജൂലൈ മുപ്പത്തിയൊന്നിന് ശേഷം ഇതിന് അനുമതി ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. എങ്കിലും നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലം പാലിച്ചായിരിക്കുമിത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍തീരുമാനമെടുത്ത് 31നു ശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല.

Read More

ഇന്ന് മലയാളികൾ മുടങ്ങാതെ കാണുന്ന ഒരു ജനപ്രിയ പരമ്പര ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന പേരാണ് ഉപ്പും മുളകും. സ്വന്തം വീട് പോലെയാണ് പലർക്കും ഇപ്പോൾ ബാലുവിന്റെ കുടുംബം. ബാലുവും നീലുവും മുടിയനും ലെച്ചുവും കേശുവും ശിവയും പാറുക്കുട്ടിയും പുതിയ കഥാപാത്രമായ പൂജയും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. കഴിഞ്ഞ കുറേ എപ്പിസോഡുകളിലായി നീലുവിന്റെ കൈയ്യിൽ കാണുന്ന ബാൻഡേജാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരമ്പരയിൽ നിന്ന് മാറി തൻ്റെ വീട്ടിലെ വിശേഷങ്ങളുമായി എത്തിയിരിക്കുയാണ് നടി. ഏറെ കാലത്തിന് ശേഷം കുടുംബസമേതം എത്തിയിരിക്കുകയാണ് നിഷ സാരംഗ്. നടിയ്‌ക്കൊപ്പം മക്കള്‍ ഇരുവരും മൂത്ത മകളുടെ ഭര്‍ത്താവും പേരക്കുട്ടിയും മറ്റ് ബന്ധുമിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുടുംബം എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. എന്നാല്‍ നീലുവിന്റെ കൈയിലെ ബാന്‍ഡേജിനെ കുറിച്ചാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ എപ്പിസോഡുകളിലും നീലുവിന്റെ കൈയില്‍ ഒരു ബാന്‍ഡേജ് കണ്ടിരുന്നു. ഇതോടെ കൈയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ്…

Read More