Author: webadmin

വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നായിക അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികമാര്‍ നിരവധിയാണ്. പക്ഷേ എല്ലാവര്‍ക്കും മുന്‍നിര നായികമാരെ പോലെ ശോഭിക്കാന്‍ അത്രക്കങ്ങ് സാധിച്ചിട്ടില്ല. പക്ഷേ രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുണേട്ടാ എന്ന വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. പരിസ്ഥിദിനമായ ഇന്ന് പച്ചയിൽ തിളങ്ങി നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. സമൃദ്ധിയെ സൂചിപ്പിക്കുന്ന പച്ചയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രണവ് രാജാണ്. സജിത്തും സുജിത്തുമാണ് അനുശ്രീയുടെ ഈ ലുക്കിന് പിന്നിൽ പ്രവർത്തിച്ചവർ.

Read More

ബിഗ് ബോസ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരായ താര ജോഡികളാണ് പേര്‍ളി മാണിയും ശ്രീനിഷും. ബിഗ്‌ബോസിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ടു കുടുംബത്തിന്റെയും സമ്മതത്തോടെ താരങ്ങള്‍ വിവാഹിതരായി. ഇപ്പോളിതാ ഒരു അഭിമുഖത്തില്‍ തനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്നുവെന്ന് പേര്‍ളി മനസ് തുറക്കുകയാണ്. ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താന്നെും ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ഒരു കുഞ്ഞിനെ ദത്തു എടുക്കാന്‍ ആയിരുന്നു ആഗ്രഹിച്ചത് ആ കാര്യം വീട്ടികാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു , അപ്പോഴാണ് ബിഗ്‌ബോസിലേക്ക് അവസരം ലഭിച്ചത്. ഷോയിലൂടെയാണ് ശ്രീനിഷ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്, തങ്ങളുടെ പ്രണയം അങ്ങനെ വിവാഹത്തിലെത്തുകയും ചെയ്തുവെന്ന് താരം പറയുന്നു. ശ്രീനിയ്ക്കും തനിക്കും രണ്ട് സ്വഭാവമാണെന്നും അദ്ദേഹം വളരെ ശാന്തസ്വഭാവക്കാരന്‍ ആണെന്നും പേര്‍ളി പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ആലോചനയില്‍ വന്നത് സുഹൃത്തുക്കള്‍ കാരണമാണ്. തന്റെ പ്രായത്തിലുള്ളവരുടെ കല്യാണമൊക്കെ കഴിഞ്ഞു, അവര്‍ കുഞ്ഞുങ്ങളോടൊത്ത് കളിക്കുന്നത് കാണുമ്പോള്‍ തനിക്കും ആഗ്രഹം തോന്നും, പക്ഷെ…

Read More

ഗര്‍ഭിണിയായ ആനയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. ഈ സംഭവത്തില്‍ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് പറഞ്ഞ ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്. സിനിമ മേഖയില്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന സംവിധായകൻ മിഥുൻ മാനുവൽ തോമസും ഫേസ്ബുക്ക് പോസ്റ്റിലൂടെ മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയാണ്. മനേകാ മാഡം.. ഞങ്ങൾ മലയാളികൾക്ക് നിങ്ങളൊക്കെയാണ് ഇപ്പോൾ ഏറ്റവും വലിയ തമാശക്കാർ. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാവില്ല എന്നത് തന്നെയാണ്..! എന്തുകൊണ്ട് എന്നുള്ളത് ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ മുതുമുത്തച്ഛന്മാരുടെ കാലത്ത് വിദ്യാഭാസത്തിന് ഞങ്ങൾ പ്രാധാന്യം കൊടുത്തപ്പോൾ നിങ്ങൾ ചതിക്കാനും വെറുപ്പ് പടർത്താനുമുള്ള പരിശീലനത്തിലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ വർഗീയതയുടെ കാർഡ് കൊണ്ടുള്ള കളി തുടരുക..ഞങ്ങളെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുക. ഈ കൊറോണ ടൈമിൽ നല്ല ചിരികൾ ഞങ്ങളുടെ മൂഡ് കൂട്ടും.

Read More

ഗര്‍ഭിണിയായ ആനയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. ഈ സംഭവത്തില്‍ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് പറഞ്ഞ ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയെ സോഷ്യല്‍മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്. സിനിമ മേഖയില്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന നടന്‍ ഹരീഷ് പേരടിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയാണ്. സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വിണപ്പോള്‍ ഇവരെവിടെയായിരുന്നുവെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. നിരവധിപേരാണ് പോസ്റ്റ്‌ന് മറുപടികള്‍ നല്‍കിയിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കുറിപ്പ് വായിക്കാം: മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ച ലത സംഗരാജു വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മ ീഡിയയിലൂടെ പുറത്തു വന്നിട്ടുള്ളത്. ലത തന്നെയായിരുന്നു ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും ലത സോഷ്യല്‍മ ീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 14നാണ് വിവാഹം. വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത പോസ്റ്റില്‍ പറയുന്നു. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നല്‍കിയിരിക്കുന്നത്. ലതയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും മിക്കവരും താരത്തെ റാണിയെന്നാണ് വിളിക്കുന്നത്. നീലക്കുയിലിലൂടെയാണ് ലത സംഗരാജു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തെലുങ്കില്‍ നിന്നാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും നിരവധി പരമ്പരകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റിലെ…

Read More

വീരം, ദിവാൻജിമൂല ഗ്രാൻഡ്പ്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് കേടകി നാരായൺ. താരം തന്നെ തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ബഡ്‌ജി എന്ന ഷോർട്ഫിലിം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ലോക്ഡൗണിൽ ഒറ്റക്കായി പോയ ഒരു യുവതിയുടെ ജീവിതമാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ഗാർഹിക മർദ്ദനത്തിന് ഇരയായ ആ യുവതി തന്റെ അസ്ഥിത്വത്തെ തന്നെ സംശയിക്കുന്നവളാണ്. ലോക്ഡൗൺ കാലഘട്ടത്തിൽ ഭർത്താവ് പുറത്തായതിനാൽ വീട്ടിൽ ഒറ്റക്കായി പോയ യുവതി ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുകയാണ്. അടച്ചുപൂട്ടപ്പെട്ട ജീവിതത്തതിൽ നിന്നും ലഭിച്ച സ്വാതന്ത്ര്യം ആ നാലു ചുവരിനുള്ളിൽ ആഘോഷിക്കുന്ന യുവതി കൂടുതൽ പേരെ ജീവിതത്തിലേക്ക് കൊണ്ട് വന്ന തന്റെ വിരസമായ ജീവിതം ആഘോഷമാക്കി തീർക്കുകയാണ്. പൂട്ടപ്പെടാതെ പറന്നുയരാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങളേയും ഈ ഹൃസ്വചിത്രം എടുത്തു കാണിക്കുന്നുണ്ട്.

Read More

സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ച് പരിക്ക് പറ്റിയ ഗർഭിണിയായ പിടിയാന മരണപ്പെട്ട വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് താരങ്ങളും എത്തിയിരുന്നു. ബോളിവുഡ് താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി യുവതാരം നീരജ് മാധവും എത്തിയിരുന്നു. ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കർഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ നിലപാട് ? എന്നാണ് താരം ചോദിച്ചത്. നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ ആ വാർത്തയുടെ അടിയിൽ ഒരു ആദരാജ്ഞലികൾ എന്നുപോലും എഴുതാൻ വയ്യാത്തവർ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീർ ഒഴുക്കാൻ വരുന്നത് . ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ താങ്കൾ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോ…..???????? എന്ന ഒരു ആരാധകന്റെ…

Read More

വെള്ളിയാർപ്പുഴയിൽ ചരിഞ്ഞ പിടിയാന നാടിന്റെ നൊമ്പരമാവുകയാണ്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ചാണ് പിടിയാനയ്ക്ക് അപകടമുണ്ടായത്. വെറും 15 വയസ് മാത്രം പ്രായമുളള പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ചതും പൊട്ടിത്തെറിച്ചു. ഇത് മേൽത്താടി തകർത്തുവെന്നാണ് റിപ്പോർട്ട്. മുഖത്തെ മുറിവിൽ ഈച്ചയും മറ്റ് പ്രാണികളും വരാതിരിക്കുന്നതിനായി ആന പുഴയിലെ വെള്ളത്തിലിറങ്ങി നിൽക്കുകയായിരുന്നു. സംഭവത്തെ അപലപിച്ച് ബോളിവുഡിലും കായികരംഗത്തുള്ളവരും നോർത്ത് ഇന്ത്യൻസും മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ക്രൂരമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ എത്രയും വേഗം തന്നെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. വിരാട് കോഹ്ലി, അനുഷ്ക ശർമ്മ, ശ്രദ്ധ കപൂർ, രൺദീപ് ഹൂഡ, ജോൺ എബ്രഹാം, അക്ഷയ് കുമാർ എന്നിങ്ങനെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. Appalled to hear about what happened in Kerala. Let’s treat our animals with love and bring an end…

Read More

മിമിക്രി വേദിയിൽ നിന്നുമെത്തി മലയാള സിനിമാലോകം കീഴടക്കിയ രണ്ടുപേരാണ് ജയറാമും ദിലീപും. 1991ൽ കമൽ ഒരുക്കിയ വിഷ്ണുലോകത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീപിന്റെ തുടക്കം. തുടർന്ന് ഒമ്പതോളം ചിത്രങ്ങളിൽ ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ജയറാമാണ് ദിലീപിനെ കമലിന് പരിചയപ്പെടുത്തിക്കൊടുത്തത്. പിന്നീട് ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്തുവെന്നതും കൗതുകകരമാണ്. ആ കാര്യങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ കമൽ. പൂക്കാലം വരവായിയിൽ അക്കു അക്ബർ എന്റെ കൂടെ സഹ സംവിധായകനായി ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തിൽ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത പടം വിഷ്ണുലോകമായിരുന്നു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന്റെ തലേന്ന് ഞാൻ ദിലീപിനോട് വരാൻ പറഞ്ഞു. പക്ഷെ തലേ ദിവസം ദിലീപ് എത്തിയില്ല. അന്ന് ദിലീപിന് മിമിക്രി എന്തോ ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞാൻ അറിഞ്ഞത്. എത്താത്തത് കൊണ്ടെനിക്ക് ദേഷ്യം വന്നു. വേറൊരു അസിസ്റ്റന്റ് ഡയറക്ടർ വരികയും ചെയ്തു. അതുകൊണ്ടു ദിലീപിനെ നിർത്താൻ ആ പടത്തിൽ സ്ഥലമില്ലാതെ ആയി. പിറ്റേന്ന് പത്തിനൊന്ന് മണിക്കാണ് ദിലീപ്…

Read More

മലയാളത്തിലെ ആക്ഷൻ സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പറയുന്ന ഒരേയൊരു പേര് സുരേഷ് ഗോപി എന്നതാണ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ഈ അടുത്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ താരം ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുന്ന ആ അക്കൗണ്ടിലൂടെ കൂടുതലായും പങ്ക് വെക്കുന്നത്. മകൻ ഗോകുലിനൊപ്പം ഗുരുവായൂർ വച്ചെടുത്ത ഒരു പഴയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്തു ഭംഗിയുള്ള ചിരിയാണ് രണ്ടുപേർക്കുമെന്നാണ് ആരാധകരുടെ കമന്റും. താരപുത്രന്മാരിൽ ഒരു മികച്ച സ്ഥാനവും ആരാധകരേയും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തിയ ആളാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലെ നായകനായിട്ടാണ് ഗോകുൽ…

Read More