Author: webadmin

സ്വയം ട്രോളുണ്ടാക്കി ട്രോളന്മാർക്ക് വെല്ലുവിളി ഉണർത്തുന്ന പോസ്റ്റുകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യുന്ന രമേഷ് പിഷാരടിയുടെ പുതിയ ഫോട്ടോസിന് രസകരമായ കമന്റുകളുമായി ആരാധകർ എത്തിയിരിക്കുകയാണ്. പ്രിയ സുഹൃത്ത് ധർമ്മജന്റെ ഫിഷ് ഹബിൽ നിൽക്കുന്ന ഫോട്ടോയാണ് പിഷാരടി ഇട്ടിരിക്കുന്നത്. കടക്കാരൻ എന്ന ക്യാപ്ഷനോട് കൂടി ഇട്ടിരിക്കുന്ന ഫോട്ടോക്ക് നിരവധി കമന്റുകളാണ് വരുന്നത്. ചില കമന്റുകളിലൂടെ കടം മേടിച്ചാൽ തിരികെ കൊടുക്കണം.. അല്ലേൽ ഇത് പോലെ പണി കിട്ടും. Covid ആണെന്ന് ഒന്നും ധർമജൻ നോക്കുല. നീ എന്റെ കടയിൽ കയറി ഫോട്ടോ എടുത്തു അത്‌ ഞാൻ ക്ഷമിച്ചു. നീ എനിക്ക് പൈസ തരാനുണ്ടാരുന്നു. അതും ക്ഷെമിച്ചു കൂട്ടുകാരൻ ആയിപോയെന്നു കരുതി. എന്നിട്ട് കടക്കാരൻ 🤣🤔🤔🤔ലെ ധർമജൻ തുടർന്നും ഇത് തന്നെ വേണ്ടി വരുമോ പിഷൂ…. “1kg ഫ്രഷ് ഫിഷ് ന്റെ കൂടെ 1ലോഡ് ഫ്രഷ് ചിരി ഫ്രീ ” എങ്ങനെയുണ്ട് എന്റെ പുതിയ ബിസിനസ്‌ റ്റാറ്റിക്‌സ് എന്റെ ധർമാ… 🤦‍♂️🤦‍♂️ ലെ ഓണർ…

Read More

മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികള്‍ ആണ് പൂര്‍ണിമയും ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവായ പൂര്‍ണിമ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ആയി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡും പൂര്‍ണിമ സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് ഫാഷന്‍ ലോകത്തും താരം പ്രശസ്തയാണ് . പ്രാണ എന്നാണ് വസ്ത്രവിപണന മേഖലയുടെ പേര്. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ സ്‌റ്റൈലുകള്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയുടെ കൈയടി നേടാന്‍ പൂര്‍ണിമയ്ക്ക് സാധിച്ചിരുന്നു. മുണ്ടും സാരിയും തമ്മിലുള്ള കോമ്പിനേഷനുമായി താരം ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ അന്ന് ഏറെ ഹിറ്റായി മാറിയ വസ്ത്രത്തെ കുറിച്ച് താരം മനസ്സ് തുറക്കുകയാണ്. അഞ്ചു കൊല്ലം മുമ്പത്തെ കഥയാണ് താരം പറയുന്നത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ആയിരുന്നു അത്, ആമസോണ്‍ ഫാഷന്‍ വീക്കിന് കുറിച്ചാണ് താരം പറയുന്നത്, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായിരുന്നു തനിക്കന്ന് സമ്മാനിച്ചതെന്നും അന്ന് എല്ലാവരെയും തന്റെ അടുത്ത് കണ്ടപ്പോള്‍ വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത്…

Read More

നിരവധി ഷോകളില്‍ അവതാരികയായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശില്പ ബാല. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായ താരം വിവാഹിതയായത് 2016 ല്‍ ആയിരുന്നു. കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹശേഷം കലാ രംഗത്തു നിന്ന് താരം അല്‍പ്പം ഇടവേള എടുത്തിരുന്നു. പിന്നീട് കുടുംബവുമൊത്ത് ദുബായിലായിരുന്നു താമസം. ഒരു മകളാണ് ഉള്ളത് , യാമി എന്നാണ് പേര്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ശില്പ മകളുടെ കുസൃതികള്‍ എല്ലാം പ്രേക്ഷകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. നടി ഭാവനയുടെ കല്യാണത്തിനു വളരെ സജീവമായി താരം പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് താരം നാട്ടിലെത്തിയതാണ്. ദുബായിലേക്ക് തിരിച്ചു പോകാനൊരുങ്ങിയിട്ട് സാധിക്കുന്നില്ലെന്നും മകളെ കാണാന്‍ കഴിയാത്തതിലുള്ള വിഷമം ആണ് ഇപ്പോഴെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ച്ചു. മകളെ പിരിഞ്ഞിട്ട് ഇന്ന് നൂറാം ദിവസം പിന്നിടുകയാണ് എന്ന് താരം കുറിച്ചു, മകള്‍ അവിടെ സുരക്ഷിത ആണെന്നും…

Read More

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന പ്രണവ് മോഹൻലാൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായക പദവിയിലേക്ക് ഉയർന്നത്. തുടർന്ന് അരുൺ ഗോപി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നായകനായ പ്രണവിന്റെ പുതിയ ചിത്രം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. വിനയം കൊണ്ടും ലാളിത്യം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായ പ്രണവ് മോഹൻലാലിന്റെ നായികയാകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നീലക്കുയിൽ നായിക സ്‌നിഷ ചന്ദ്രൻ. ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് സ്‌നിഷ ഈ ഉത്തരം നൽകിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. നീലക്കുയിലില്‍ ആദിവാസി പെണ്‍കുട്ടിയായ കസ്തൂരി എന്ന കഥാപാത്രത്തെയായിരുന്നു സ്‌നിഷ അവതരിപ്പിച്ചിരുന്നത്. താരത്തിന്റെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

Read More

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഘ്‌നേഷും വിവാഹിതരായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. തമിഴ്‌നാട്ടിലെ ഏതോ ഒരു അമ്പലത്തിൽ വെച്ച് രഹസ്യമായിട്ടാണ് ചടങ്ങ് നടന്നതെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഈ വാർത്ത സത്യമാകട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. വിഘ്‌നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിൽ നയൻതാര ആയിരുന്നു നായികാ വേഷം ചെയ്തത്. തന്റെ ഒറ്റ പേരിൽ ചിത്രങ്ങൾ വിജയിപ്പിക്കാനുള്ള താരമൂല്യമുള്ള നയൻതാര ഇപ്പോൾ വമ്പൻ ചിത്രങ്ങളിൽ നായികാ വേഷം ചെയ്യുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികാ വേഷം ചെയ്ത ദർബാർ ആണ് നയൻതാരയുടെ ഏറ്റവും പുതിയ റിലീസ്. മലയാളത്തിൽ നിന്നും തമിഴിൽ എത്തിയതോടെ നയൻതാരയ്ക്ക് കൈനിറയെ ചിത്രങ്ങൾ ആയി. ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റിയ നയൻതാര പതിയെ ട്രാക്ക് മാറ്റിയതിന് ശേഷമാണ് ഈ…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ച ലത സംഗരാജു വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പരമ്പരയിലെ മറ്റൊരു നടിയായ സ്‌നിഷ ചന്ദ്രനെ കുറിച്ചുള്ള ചില വിവരങ്ങളാണ് തരംഗമാവുന്നത്. നീലക്കുയിലില്‍ ആദിവാസി പെണ്‍കുട്ടിയായ കസ്തൂരി എന്ന കഥാപാത്രത്തെയായിരുന്നു സ്‌നിഷ അവതരിപ്പിച്ചിരുന്നത്. സ്‌നിഷയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ന്യൂ ലുക്ക് എന്ന് നടി തന്നെ സൂചിപ്പിച്ച് കൊണ്ടാണ് ഈ ചിത്രം പങ്കുവെച്ചിരുന്നത്. സാരി ഉടുത്ത് അതീവസുന്ദരിയായി നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്. ഇതോടെ ആരാധകര്‍ക്ക് ചില സംശയങ്ങളും ഉടലെടുത്തു. പുതിയൊരു സീരിയലില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണോ നടിയെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അതേ സമയം സീരിയലിന് പകരം സിനിമയിലേക്കാണോ എന്നും ചോദ്യം ഉയരുന്നുണ്ട്. കാർത്തിക ദീപം എന്ന സീരിയലിന് വേണ്ടിയുള്ള പുതിയ ഗെറ്റപ്പാണ്…

Read More

പരിസ്ഥിതി ദിനത്തിൽ ഭൂമി ദേവിക്ക് നൃത്താർപ്പണവുമായി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ താരം പങ്ക് വെച്ച വീഡിയോ വൈറലായിരിക്കുകയാണ്. പ്രകൃതിയുടെ നിറമായ പച്ചയിൽ ഒരുക്കിയ സാരിയിലാണ് ദിവ്യ ഉണ്ണി നൃത്തം ചെയ്‌തിരിക്കുന്നത്‌. ഭൂമിദേവിയോട് മാപ്പ് അപേക്ഷിക്കുന്ന രീതിയിലാണ് നൃത്തശില്പം ഒരുക്കിയിട്ടുള്ളത്. ഭൂമിദേവിയുടെ ഒരിക്കലും നിലക്കാത്ത സ്നേഹവും ക്ഷമയും കാണാതെ സ്വാർത്ഥരായ മക്കൾ സങ്കടപ്പെടുന്നത് കാണാനാകാത്ത ഏറ്റവും അനുകമ്പയാർന്ന ഭൂമിദേവിയോട് മാപ്പ് അപേക്ഷിച്ചുള്ള നൃത്തത്തിൽ ആദൽ വല്ലന്റെ ആൻ ഓഡ് ടു മദർ എർത്ത് എന്ന കവിതയാണ് ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയതിന് പിന്നാലെ ഷൂട്ട് ചെയ്യുവാൻ കണ്ടെത്തിയ സ്ഥലത്ത് വന്ന ഭൂമിയുടെ അവകാശിയായ ഒരു പാമ്പിനെ കൂടി പ്രേക്ഷകർക്കായി പരിചയപ്പെടുത്തിരിയിരിക്കുകയാണ് ദിവ്യ ഉണ്ണി.

Read More

കൊറോണ ശരിക്കും വലിയൊരു നഷ്‌ടം തന്നെയാണ് മലയാള സിനിമ ലോകത്തിനും പകർന്നിട്ടുള്ളത്. വിദേശരാജ്യങ്ങളിൽ പോയി ഷൂട്ട് ചെയ്യുകയെന്നത് ഈ അടുത്തൊന്നും ഇനി സാധിക്കുന്ന കാര്യം കൂടിയല്ല. കൊറോണ വ്യാപനം തടയുവാൻ വേണ്ടി എല്ലാ രാജ്യങ്ങളും ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിലും അങ്ങനെ നിരവധി ചിത്രങ്ങളാണ് പുറത്ത് പോയി ഷൂട്ട് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്. അതിലൊന്നാണ് വൈശാഖ് – മമ്മൂക്ക ചിത്രം ന്യൂയോർക്ക്. യുജിഎം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീൻ ജോൺ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന ഫാമിലി ഡ്രാമ ന്യൂയോർക്ക് മധുരരാജക്ക് ശേഷം വൈശാഖ് – മമ്മൂക്ക ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഇന്നത്തെ ഈ ഒരു അവസ്ഥയിൽ അമേരിക്കയിൽ ഷൂട്ട് നടക്കുന്ന കാര്യം സാധ്യമല്ല. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നാണ് അറിയുവാൻ കഴിയുന്നത്. ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങുമെന്നും അനൗദ്യോഗികമായ റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ ഷൂട്ട് സാധ്യമല്ലാത്തതിനാൽ ഇന്ത്യയിൽ തന്നെ ഷൂട്ട്…

Read More

മലയാളികളുടെ പ്രിയ യുവതാരം ടോവിനോ തോമസിന് ആൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ ടോവിനോ തന്നെയാണ് ഈ സന്തോഷ വാർത്ത പങ്ക് വെച്ചത്. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ സ്വന്തമാക്കിയത്. 2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു. ഫോറൻസികാണ് ടോവിനോയുടേതായി അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സാണ് അടുത്തതായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ചിത്രം.

Read More

ഒരു ആനയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വൃത്തികേടിനെതിരെ പ്രതികരിച്ച പാർവതിയെ പ്രശംസിച്ച് എഴുത്തുകാരൻ സന്ദീപ് ദാസ്. കേരളത്തിലെ സിനിമാതാരങ്ങൾ പലരും ശബ്ദിക്കാൻ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാൽ പാർവ്വതി അവർക്ക് മാതൃക കാണിച്ചു. വഴികാട്ടിക്കൊണ്ട് മുമ്പേ നടന്നു. പാർവ്വതിയ്ക്കുപിന്നാലെ മറ്റു നടീനടൻമാരും പ്രതികരിച്ചുതുടങ്ങിയെന്നാണ് അദ്ദേഹം കുറിച്ചത്. നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോൾ എല്ലാവരും സിനിമ ഇൻഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾക്കുവേണ്ടി കാതോർക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമാതാരങ്ങൾക്ക് താത്പര്യമില്ല. അതിനാൽ പാർവ്വതി തിരുവോത്ത് എന്ന നടി ഒരു അപൂർവ്വപ്രതിഭാസമാണ്. ഒരു ആനയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വൃത്തികേടിനെതിരെ പാർവ്വതി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവർ പ്രതീക്ഷ തെറ്റിച്ചില്ല. ഈ വിദ്വേഷപ്രചരണങ്ങൾ ലജ്ജാവഹമാണെന്ന് പാർവ്വതി തുറന്നടിച്ചു. പാലക്കാട് ജില്ലയിൽ നടന്ന ദുരന്തം മലപ്പുറത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തതിനുപിന്നിൽ വളരെ നീചമായ ആസൂത്രണമുണ്ട്. ഗണപതിഭഗവാന്റെ…

Read More