Author: webadmin

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അരുണ്‍ രാഘവന്‍. നായകനായും വില്ലനായും എല്ലാം താരം ആരാധകരെ കൈയ്യിലെടുത്തിട്ടുണ്ട്. ഒരു സീരിയലില്‍ വൈവിധ്യമാര്‍ന്ന 9 വേഷങ്ങള്‍ ചെയ്ത് താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീ പദം എന്ന സീരിയലിലെ വേഷവും ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ താരത്തിന്റെ ഭാര്യയുടെ പേര് ദിവ്യ എന്നാണ് , ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ഭാര്യ റെയില്‍വേയിലാണ് ജോലി ചെയ്യുന്നത്. സീരിയലില്‍ മാത്രമല്ല , താരത്തിന് സിനിമയിലും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാവന നായികയായി എത്തിയ വിളക്കുമരത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഐടി പഠനം കഴിഞ്ഞു 7 വര്‍ഷം ഐടി പ്രഫഷനലായി മുംബൈയിലും ബെംഗളൂരുവിലും ജോലിചെയ്തിട്ടുണ്ട്. അപ്പോഴാണ് അഭിനയ മോഹം തലയ്ക്ക് പിടിക്കുന്നത്. താരത്തിന്റെ ഒരു ബന്ധു ഒരു സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കുകയും വെറുതെ ഒരു പരീക്ഷണം ചെയ്യുകയും അവസരം ലഭിക്കുകയുമായിരുന്നു. ജനപ്രിയ പരമ്പരയായ ‘ഭാര്യ’ സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരുണിന് അവസരങ്ങള്‍ വന്നു തുടങ്ങി. ശേഷം…

Read More

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് തെന്നിന്ത്യൻ സുന്ദരി ഹൻസിക മൊട്‍വാനി. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ താരത്തിന്റെ വിവാഹ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിലാണ് ഒരു ബിസിനസ്മാനുമായി ഹൻസിക രണ്ടു ദിവസത്തിനുള്ളിൽ വിവാഹിതയാകും എന്ന് വാർത്ത വന്നത്. ദൈവമേ ആരാണയാൾ എന്നാണ് താരത്തിന്റെ പ്രതികരണം വന്നത്. 😂😂😂😂😂😂😂😂😂😂😂RUBBISH ! Omg who is he ???? — Hansika (@ihansika) June 11, 2020 ടെലിവിഷനിൽ നിന്നും സിനിമ ലോകത്തേക്ക് കടന്ന് വന്ന ഹൻസിക ഹൃതിക് റോഷനും പ്രീതി സിന്റയും ഒന്നിച്ച കോയി മിൽ ഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പതിനഞ്ചാം വയസ്സിൽ തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ച ഹൻസിക പതിനാറാം വയസ്സിൽ ബോളിവുഡിലും നായികയായി അരങ്ങേറ്റം കുറിച്ചു. മാപ്പിളൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച ഹൻസിക മോഹൻലാൽ ചിത്രം വില്ലനിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Read More

2009ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ബനാറസ്. വിനീത്, കാവ്യാ മാധവൻ, നവ്യ നായർ എന്നിവരൊന്നിച്ച ചിത്രത്തിന്റെ സംവിധാനം നേമം പുഷ്പരാജാണ്. നായികമാര്‍ ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം പ്രാരംഭഘട്ടത്തില്‍ അഭിനേതാക്കളില്‍ ഉണ്ടായെന്ന് പറയുകയാണ് അദ്ദേഹം. കാവ്യയ‌്ക്കും നവ്യയ്‌ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യം തന്നെയായിരുന്നു. എന്നാല്‍ ഒരല്‍പം കൂടി നില്‍ക്കുന്നത് കാവ്യയ‌്ക്ക് ആയിരുന്നു. നമ്മള്‍ കൊടുക്കുന്ന റോള്‍ തന്നെയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്കൊരു മുന്‍ഗണനയോ സെലക്‌ട് ചെയ്യാനുള്ള അവസരമോ കൊടുത്തിട്ടില്ല. പക്ഷേ നവ്യയ്‌ക്ക് അതിനകത്തൊരു തെറ്റിദ്ധാരണ കുറച്ചു സമയം ഉണ്ടായിരുന്നു. വേഷം അപ്രധാനമായിപ്പോയോ എന്ന്. കാരണം ബനാറസില്‍ ഷൂട്ട് ചെയ്‌ത് കഴിഞ്ഞപ്പോഴേക്കും മാഗസിനുകളില്‍ പലതിലും കാവ്യയുടെയും വിനീതിന്റെയും പടം വരാന്‍ തുടങ്ങി. കാവ്യയ്‌ക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ടെന്നും, തന്റെ ക്യാരക്‌ടറിലേക്ക് മറ്റാരെയെങ്കിലും നോക്കണമെന്നും ഇടയ്‌ക്ക് ചിലരുവഴി നവ്യ അറിയിച്ചു. പിന്നീട് തെറ്റിദ്ധരണയൊക്കെ മാറുകയായിരുന്നു. ചെറിയ വേഷമാണെങ്കിലും കാവ്യയ്‌ക്ക് പരാതിയില്ല. കാവ്യയുടെ ക്യാരക്‌ടര്‍ അതാണ്. ഉദാഹരണത്തിലെ ചിത്രത്തിലെ സോംഗ് കോസ്‌റ്റ്യൂം…

Read More

സോഷ്യൽ മീഡിയ കീഴടക്കി തെന്നിന്ത്യൻ സുന്ദരി വിമല രാമന്റെ ചിത്രങ്ങൾ. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകർ പറയുന്നു. പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം ഒപ്പമാണ് മലയാളത്തിൽ വിമലാരാമന്റെ റിലീസ് ചെയ്ത അവസാന മലയാള ചലച്ചിത്രം. ബാംഗ്ലൂർ നിന്നുമുള്ള തമിഴ് ഫാമിലിയിൽ പെട്ടതാണെങ്കിലും വിമല രാമൻ ജനിച്ചതും വളർന്നതുമെല്ലാം ഓസ്‌ട്രേലിയയിലാണ്. ഭരതനാട്യം നർത്തകി കൂടിയായ വിമല രാമൻ ഇൻഫോർമേഷൻ സിസ്റ്റംസിൽ ബി എസ് സിയും സിഡ്‌നിയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. 2004ൽ മിസ് ഇന്ത്യ ഓസ്‌ട്രേലിയ പട്ടം കരസ്ഥമാക്കിയ നടിക്ക് 2005ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ബ്യൂട്ടിഫുൾ ഫേസ് എന്ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Read More

പ്രശസ്‌ത നടിയും ആക്റ്റിവിസ്റ്റുമായ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ എന്ന അനന്തു തനിക്ക് അശ്ളീല മെസ്സേജുകളും ചിത്രങ്ങളും അയക്കുന്നുവെന്ന് ട്രാൻസ് വുമൺ സീമ വിനീത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം സീമ വെളിപ്പെടുത്തിയത്. സ്ക്രീൻഷോട്ടുകൾ സഹിതമാണ് വെളിപ്പെടുത്തൽ. നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു…… ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട്…

Read More

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാം ഇന്ന് ദക്ഷിണേന്ത്യയിൽ തന്നെ നല്ലൊരു താരമൂല്യമുള്ള നടനാണ്. കാളിദാസ്, പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരുടെ ലിസ്റ്റില്‍ നിന്നും താരപുത്രന്മാരില്‍ തനിക്ക് ഏറ്റവും പ്രിയങ്കരന്‍ ആരാണെന്ന് തുറന്നു പറയുകയാണ് നടന്‍ ജയറാം. കാളിദാസ് എന്‍റെ മകനായത്‌ കൊണ്ട് ഞാന്‍ ഒഴിവാക്കുന്നു, പിന്നെ പ്രണവ് മോഹന്‍ലാലുമായി എനിക്ക് അത്ര അടുപ്പമില്ല. ഞാന്‍ കുട്ടിക്കാലത്ത് പ്രണവിനെ അങ്ങനെ കണ്ടിട്ടില്ല. ദുല്‍ഖറിനെ അവന്റെ കുഞ്ഞുനാള് തൊട്ടേ എനിക്ക് അറിയാം. ഞാന്‍ ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട്. പക്ഷെ ഇതിലൊക്കെ ഉപരി എന്റെ വീട്ടിലെ ഒരാളെ പോലെ മകന്‍ കാളിദാസിനെ പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഗോകുല്‍ സുരേഷാണ്. സുരേഷ് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. പാര്‍വതിക്കും സുരേഷ് ഒരു ജ്യേഷ്ഠ സഹോദരനാണ്. അത് കൊണ്ട് തന്നെ യുവതാരങ്ങളില്‍ അല്ലെങ്കില്‍ താരപുത്രന്മാരില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ഗോകുല്‍ സുരേഷിന്റെ പേര് പറയും.

Read More

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മുംബൈയിലെ മറൈൻ ഡ്രൈവിലേക്ക് നടക്കാൻ ഇറങ്ങിയവരിൽ പ്രമുഖരിൽ ഒന്നാണ് സൈഫ് അലി ഖാനും ഭാര്യ കരീനയും മകൻ തൈമൂറും ഒന്നിച്ച കുടുംബം. മുംബൈ നഗരത്തിൽ പടർന്ന് പിടിച്ച കോറോണയിൽ നിന്നും രക്ഷ നേടാൻ സൈഫ് മാസ്‌ക് ധരിച്ചിട്ടില്ല എന്നതും ഈ ഒരു സാഹചര്യത്തിൽ അവിടെ നടക്കാൻ ഇറങ്ങിയെന്നതും വമ്പൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടു മാസം നീണ്ടു നിന്ന ലോക്ക് ഡൗണിന് ശേഷം ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ നിരവധി പേരാണ് മറൈൻ ഡ്രൈവിൽ നടക്കുവാനിറങ്ങിയത്.

Read More

കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം സിനിമ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മാധ്യമങ്ങളിലൂടെ ഇപ്പോഴിതാ ഫ്യൂണറല്‍ ചടങ്ങുകളുടെ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. മലയാളികള്‍ക്ക് ചിരഞ്ജീവി സര്‍ജയെ അടുത്ത് പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മേഘ്‌ന രാജിനെയും അമ്മാവന്‍ അര്‍ജുന്‍ സര്‍ജെയെയും നല്ലതു പോലെ അറിയാം. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മേഘ്‌ന ആരാധകരുട ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. മേഘ്‌ന ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരുവിന്റെ മരണം നടന്നത് എന്നതും അത്യന്തം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ നെഞ്ച് തകര്‍ന്ന് കരയുന്ന മേഘ്‌നയുടെ വീഡിയോകള്‍ യുട്യൂബിലും നിറയുന്നുണ്ട്. താരത്തിന്റ സങ്കടത്തില്‍ സിനിമ ലോകവും ഒന്നടങ്കം കണ്ണീരിലാഴുകയാണ് ഇപ്പോള്‍. ചീരുവിന് മേഘ്‌ന അന്ത്യ ചുംബനം നല്‍കുന്നതിന്റെയും ചീരുവിന്റെ നെഞ്ചില്‍ കിടന്ന് കരയുന്നതിന്റെയും ചിത്രങളും വീഡിയോയും കണ്ട് പ്രേക്ഷകരുടെ കണ്ണുകള്‍ നിറയുകയാണ്. വിവാഹത്തിന് മുന്‍പ് ഇരുവര്‍ക്കും 10 വര്‍ഷത്തെ സൗഹൃദത്തിന്റെ കഥയും പറയാനുണ്ട്. ആ ബന്ധം പ്രണയത്തിലേക്ക് വഴി…

Read More

ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഒന്നിന് പുറകെ ഒന്നായി വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് നടി അനുശ്രീ. “പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം.” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികമാര്‍ നിരവധിയാണ്. പക്ഷേ എല്ലാവര്‍ക്കും മുന്‍നിര നായികമാരെ പോലെ ശോഭിക്കാന്‍ അത്രക്കങ്ങ് സാധിച്ചിട്ടില്ല. പക്ഷേ രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുണേട്ടാ എന്ന വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.

Read More

ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം കൂടിയായപ്പോൾ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് ആന്റണിക്ക് നൽകിയത്. ഇപ്പോഴിതാ ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. നീല സാരിയിൽ പിന്നിൽ കടൽ കൂടി കാണുന്ന തരത്തിലുള്ള മനോഹരമായ ഫോട്ടോസാണ് താരം പങ്ക് വെച്ചിട്ടുള്ളത്. ഹാപ്പി വെഡിങ്ങിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ആന്റണി പിന്നീട് ഫഹദിന്റെ ജോഡിയായി അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. മികച്ചൊരു നർത്തകി കൂടിയായ ഗ്രേസ് വിനയ് ഫോർട്ട് ചിത്രം തമാശയിലും മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻകോഴിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു. ഇന്ദ്രജിത്തിന്റെ നായികയായി സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഹലാൽ ലൗ സ്റ്റോറിയിലാണ് ഗ്രേസിനെ പ്രേക്ഷകർ ഇനി കാണുവാൻ പോകുന്നത്.

Read More