Author: webadmin

ദളപതി വിജയ്‍യും സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ദക്ഷിണേന്ത്യയിൽ വമ്പൻ ആരാധക വൃന്ദമുള്ള രണ്ടു താരങ്ങളാണ്. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഒക്കുടു, പോക്കിരി എന്നീ ചിത്രങ്ങളുടെ റീമേക്കുകളിലൂടെയാണ് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ വിജയ് തുടക്കം കുറിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഒക്കുടു എന്ന മഹേഷ് ബാബു ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ഗില്ലിയാണ് വിജയ്‌യെ ഒരു മാസ് ഹീറോ എന്ന സ്ഥാനത്ത് ഊട്ടിയുറപ്പിച്ചത്. തമിഴില്‍ ആദ്യമായി 50 കോടി കലക്ഷന്‍ നേടി ഇന്‍ഡസ്ട്രിയുടെ ചരിത്രം തന്നെ തിരുത്തിയ ചിത്രമായിരുന്നു ഗില്ലി. 2007-ല്‍ മഹേഷ് ബാബുവിന്റെ തന്നെ മറ്റൊരു ചിത്രമായ പോക്കിരിയുടെ റീമേക്കിലൂടെ വിജയ് വീണ്ടും പ്രേക്ഷകരേയും ബോക്സോഫീസിനേയും ഞെട്ടിച്ചു. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് പ്രേക്ഷകർക്കും ഏറെ ആകാംക്ഷയുണർത്തുന്ന ഒന്നാണ്. 2016ൽ ഇരുവരും ഒന്നിക്കുന്ന പൊന്നിയിൻ സെൽവൻ ചെയ്യുവാൻ മണിരത്‌നം ആലോചിച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് ആ പ്രൊജക്റ്റ് വേണ്ടായെന്ന് വെച്ചത്. വിക്രം, കാർത്തി, ആര്യ, പ്രഭു, കാർത്തിക് എന്നിങ്ങനെ…

Read More

ഇന്ത്യൻ സിനിമലോകത്തെ മാതൃക ദമ്പതിമാരിൽ ഒന്നാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ച സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ അവരുടെ മകളായി അഭിനയിച്ച ശ്രിയ ശർമ്മ തന്റെ നിയമ പഠനം പൂർത്തീകരിച്ചിരിക്കുകയാണ്. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രിയ ഗൗതം വാസുദേവ് മേനോന്റെ നീതാനെ എൻ പൊൻ വസന്തം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നാഗാർജുനയുടെ നായികയായി തെലുങ്കിൽ നിർമല കോൺവെന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പമാണ് തന്റെ നിയമപഠനവും താരം നടത്തിയത്. ശ്രിയയും അമ്മ റിതു ശർമയും ചേർന്ന് ഹെൽത്ത് & ഡയറ്റിങ് ടിപ്സ് പകരുന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ കോടതിമുറിയിലെ ജീവിതവും ബാലൻസ് ചെയ്‌തു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രിയ വെളിപ്പെടുത്തി.

Read More

കൊറോണ വ്യാപനം മൂലം എല്ലാ മേഖലകളും താറുമാറായിരുന്നു. കേരളത്തിന് സാമ്പത്തികമായും സാംസ്കാരികമായും ഏറെ സംഭാവനകൾ പകരുന്ന സിനിമ മേഖലയും അത്തരത്തിൽ ഒരു ദുർഘടാവസ്ഥയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ സിനിമ ലോകവും തിരിച്ചു വരവിന്റെ പാതയിലാണ്. ലാൽ & ജൂനിയർ ഒരുക്കുന്ന സുനാമി ഇന്ന് ഷൂട്ടിംഗ് പുനരാംഭിച്ചിരിക്കുകയാണ്. കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമി തന്നെയാണ്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ലാൽ & ജൂനിയർ സംവിധാനം നിർവഹിക്കുന്ന സുനാമി. എറണാകുളം കച്ചേരിപ്പടിയിൽ ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read More

മലയാള സിനിമയുടെ എക്കാലത്തെയും ചോക്കലേറ്റ് നായകനാണ് ചാക്കോച്ചന്‍. എല്ലാ താരങ്ങള്‍ക്കും ഒരു സുവര്‍ണ കാലമുള്ളതു പോലെ ഒരു നശിച്ച കാലവുമുണ്ട്. തിളങ്ങി നിന്ന് പിന്നീട് വളരെ പെട്ടന്ന് ഫീല്‍ഡ് ഔട്ട് ആകുന്ന താരങ്ങള്‍ നിരവധിയാണ്. 90കളില്‍ നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങി ആരാധികമാരുടെ മനസില്‍ ഇടം നേടിയ ചാക്കോച്ചന്റെ വളര്‍ച്ചയും വളരെ പെട്ടന്നായിരുന്നു. പക്ഷെ താരം ഇട ക്കാലത്ത് മലയാള സിനിമകളില്‍ നിന്നു ഒരുപാട് കാലം മാറി നിന്നിരുന്നു. ചെയ്ത സിനിമകള്‍ ശ്രദ്ദിക്കപ്പെടാതെ ഇരുന്നിട്ടുമുണ്ട്. ഈ സമയത്ത അഭിനയത്തിലേക്ക് എല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആയിരുന്നു അദ്ദേഹം ശ്രദ്ദ കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാക്കോച്ചന്‍ നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ ആണ് വാര്‍ത്തകളിള്‍ ഇപ്പോള്‍ ഇടം നേടുന്നത്. താന്‍ വളരെ സോഫ്റ്റ് ഹാര്‍ട്ട്ഡ് ആയൊരു ആളാണ്. അതിന് കാരണം തന്റെ അപ്പനാണ്. അദ്ദേഹം ഒരു ബിസ്സിനെസുകാരന്‍ ആയിരുന്നു. പക്ഷെ ബിസിനസ് കാരന്‍ എന്നതിലുപരി അദ്ദേഹം സൗഹൃദത്തിനു ഒരുപാട് പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു.…

Read More

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമായിരുന്നു സുസ്മിത സെന്‍. ഇപ്പോഴിതാ കാമുകനെ ക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ ഫിലിം കംമ്പാനിയന് നല്‍കിയ അഭിമുഖത്തിലൂടെ താരം ആരാധകരുമായി പങ്കു വയ്ക്കുന്നു. സുസ്മിതയ്ക്ക് 44 വയസ്സും കാമുകന്‍ രോഹ്മാന് 29 വയസ്സുമാണുള്ളത്. പ്രായ വ്യത്യാസമുള്ളപ്രണയിതാക്കള്‍ ധാരാളമുണ്ട്. പക്ഷെ പ്രായം വെളിപ്പെടുത്താതെ പ്രണയത്തിലാകുന്നത് ചുരുക്കമാണ്. പ്രണയിക്കുമ്പോള്‍ എന്തോ കാരണം കൊണ്ട് ആദ്യമൊന്നും റോഹ്മാന്‍ പ്രായം വെളിപ്പെടുത്താന്‍ തയാറായില്ല എന്നാണ് സുസ്മിത ഇപ്പോള്‍ പറയുന്നത്. തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി തന്നിരുന്നില്ല. 15 വയസ്സിന്റെ വ്യത്യാസമാണ് ഇരുവര്‍ക്കും ഉള്ളത്. കാഴ്ചയില്‍ വളരെ ചെറുപ്പമായതിനാല്‍ പ്രാം ഊഹിക്കാനാണ് അപ്പോള്‍ പറഞ്ഞത്. പിന്നീടാണ് രോഹ്മാന്‍ ഇത്ര ചെറുപ്പമാണെന്നു താന്‍ അറിഞ്ഞത് എന്ന് സുസ്മിത പറയുന്നു. ഇരുവരും പ്രണയത്തിലാകാന്‍ കാരണം ഒരു മെസേജാണ്. ഇന്‍സ്റ്റഗ്രാമില്‍ രോഹ്മാന്‍ തനിക്ക് അയയ്ച്ച സന്ദേശം അവിചാരിതമായി കാണുകയും തുടര്‍ന്ന് പരിചയപ്പെടുകയും അടുക്കുകയുമായിരുന്നു. ആദ്യം സൗഹൃദമായിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയുമായിരുന്നു. ഒരിക്കലും തങ്ങളായി തെരഞ്ഞെടുത്ത ബന്ധമല്ല, ഈ ബന്ധം…

Read More

ബോളിവുഡിലെ നടിമാര്‍ക്ക് എതിരെ വിവാദങ്ങള്‍ വരുന്നത് ഒരു പുതിയ കാര്യമല്ല. ചിലത് വലിയ കാര്യത്തിനാണെങ്കില്‍ മറ്റു ചിലത് ചെറിയ വിഷയങ്ങള്‍ക്കായിരിക്കും. ഇപ്പോഴിതാ വീട്ടുജോലിക്കാരിയുടെ പിറന്നാളിന് കേക്കു മുറിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നടി ആലിയ ഭട്ട്. ജോലിക്കാരിയ ആയ റാഷിദയാണ് വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ആലിയയും കുടുംബവം പിറന്നാളില്‍ പങ്കുചേര്‍ന്നെങ്കിലും ജോലിക്കാരി കേക്ക് നീട്ടിയത് നിരസിച്ചതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് താരത്തിന് എതിരെ ഇപ്പോള്‍ ഉയരുന്നത്. വീഡിയോയില്‍ ജോലിക്കാരിക്കൊപ്പം ആലിയയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നു പിറന്നാള്‍ ആശംസാ ഗാനം പാടിയാണ് കേക്കു മുറിക്കുന്നത്. മുറിച്ച കേക്ക് ആലിയയ്ക്ക് കൊടുത്തപ്പോള്‍ താന്‍ ഡയറ്റിലാണെന്ന് പറയുകയും താരം നിരസിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റാഷിദ ഷെയ്ക്കിന്റെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത്.ആലിയയുടെത് പ്രഹസനം ആണെന്നും ഇത് വില  കുറഞ്ഞ നാടകമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ചിലരുടെ കമന്റ്. പാര്‍ട്ടികളില്‍ പോകുമ്പോള്‍ ഡയറ്റ് നോക്കാറുണ്ടോയെന്നും അപ്പോഴൊക്കെ…

Read More

നടി രമ്യ കൃഷ്ണന്റെ കാറിൽ ചെന്നൈ പോലീസ് 108 കുപ്പി മദ്യം പിടിച്ചെടുത്തു. നടിയും സഹോദരി വിനയ കൃഷ്‌ണനും മാമലപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഡ്രൈവർ സെൽവകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നടിയും സഹോദരിയും കുറച്ചു നേരം പോലീസ് കസ്റ്റഡിയിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബാഹുബലി താരത്തിന്റെ കാർ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റിലാണ് പോലീസ് തടഞ്ഞത്. 96 ബിയർ ബോട്ടിലുകളും 8 ബോട്ടിൽ വൈനുമാണ് പോലീസ് പിടിച്ചെടുത്തത്. രമ്യ കൃഷ്‌ണൻ തന്നെയാണ് ഡ്രൈവർക്ക് ജാമ്യം എടുത്തു കൊടുത്തതെന്നും അറിയുന്നു. താരത്തിന്റെ TN07Q 0099 എന്ന നമ്പറുള്ള ഇന്നോവ ക്രിസ്‌റ്റയിൽ നിന്നാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.

Read More

റെനിഗുണ്ട എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന താരമാണ് സഞ്ജന സിംഗ്. പിന്നീട് കോ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ അഗ നാഗ എന്ന ഗാനത്തിന് വേണ്ടി ചുവട് വെച്ച താരം സൂര്യ നായകനായ അഞ്ചാൻ, ജയം രവി നായകനായ തനി ഒരുവ, സന്താനം നായകനായ സക്ക പോഡ് പോഡ് രാജ തുടങ്ങിയ ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചത്. “എല്ലാ ദിവസവും ഒരു അവസരമായിരിക്കട്ടെ… ഒരു നല്ല മനുഷ്യൻ ആകാനുള്ള അവസരം.. ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കുവാനുള്ള അവസരം.. തെറ്റുകൾ തിരുത്തുവാനുള്ള അവസരം.. ക്ഷമിക്കുവാനും ക്ഷമ ചോദിക്കുവാനുമുള്ള അവസരം.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അവസരം.. ദൈവം തരുന്ന ഒരു അവസരവും നഷ്ടപ്പെടുത്തരുത്.” ഫോട്ടോകൾ പങ്ക് വെച്ച് സഞ്ജന കുറിച്ചു.

Read More

മഴവില്‍ മനോരമയില്‍ ഏറെ ജനപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് തട്ടീം മുട്ടിയും. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരായിരുന്നു. സീരിയലിലെ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയെ ആരാധകര്‍ക്ക്ഇഷ്ടമാണ്. കെപിഎസ് സ് ലളിത, മഞ്ജുപിള്ള, വീണ നായര്‍ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്തിരുന്നു. ജോലിക്ക് പോകാന്‍ മടിയുള്ള ഭാര്യ വീട്ടില്‍ കഴിഞ്ഞു ഭക്ഷണം കഴിച്ച് വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആദി എന്ന കഥാപാത്രമായിരുന്നു സീരിയലിലെ ഹൈലൈറ്റായി നിന്നത്. ആദിയിലൂടെ നര്‍മ്മം കലര്‍ന്ന പല എപ്പിസോഡും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. താരത്തിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയിരുന്നു. ഇപ്പോഴിതാ സാഗര്‍ സൂര്യയുടെ അമ്മ മരിച്ചു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്. പരമ്പരയിലെ സാഗറിന്റെ അമ്മ കഥാപാത്രം അവതരിപ്പിച്ച മനീഷയാണ് ഈ ദുഃഖ വാര്‍ത്ത പുറത്തു വിട്ടത്. മനീഷയുടെ കഥാപാത്രത്തിന്റെ പേര് വാസവദത്ത എന്നായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു…

Read More

മോഡലിംഗ് രംഗത്തുനിന്നും അഭിനയരംഗത്തെത്തി ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായിയെ മലയാളികൾക്ക് ഏറെ പ്രിയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഐശ്വര്യ റായ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഐശ്വര്യറായി പിന്നീട് ബോളിവുഡ് അടക്കിഭരിക്കുന്ന നടിമാരിൽ ഒരാളായി മാറി. പിന്നീട് അഭിനയകുലപതികളായ ബച്ചൻ കുടുംബത്തിന്റെ മരുമകളായി മാറുകയും അഭിനയം തുടരുകയും ചെയ്തു. എന്നാൽ ഈ താരത്തിന് മലയാളത്തിൽ ഒരു അപര ഉണ്ട് എന്ന വാർത്തയാണ് ഇപ്പോൾ വെളിപ്പെടുന്നത്. മലയാളി യുവതിയായ അമൃത അമ്മു എന്ന പെൺകുട്ടി തന്റെ ടിക് ടോക് വീഡിയോ പങ്കുവെച്ചപ്പോൾ പലരും ഐശ്വര്യറായിയുടെ ഫോട്ടോകോപ്പി ആണെന്ന് പറയുകയുണ്ടായി. മമ്മൂട്ടിയോടും മോഹൻലാലിനോടും ഒപ്പമുള്ള ഐശ്വര്യറായിയുടെ പല ഡയലോഗുകളും ടിക് ടോക് ചെയ്തതിനു ശേഷമാണ് അമൃത വൈറലായത്. പല സോഷ്യൽ മീഡിയകളിലും ഈ പെൺകുട്ടി ആരാണെന്ന് ചോദിച്ചാൽ പലരും വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഐശ്വര്യറായിയുടെ അതേ നക്ഷത്രകണ്ണുള്ള അമൃതയെ കണ്ടാൽ ഒറ്റനോട്ടത്തിലും ഭാവത്തിലും…

Read More