Author: webadmin

ഒത്ത ഉയരവും അതിനൊത്ത ശരീരവും ഘനഗംഭീരമായ ശബ്‌ദവുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും സംവിധായകനുമാണ് ലാൽ. ശക്തമായ നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നിട്ടുണ്ട്. ഒഴിമുറിയിലെ അഭിനയത്തിന് ദേശീയ അവാർഡും മൂന്ന് തവണ സംസ്ഥാന അവാർഡും ലാൽ നേടിയിട്ടുണ്ട്. സുരേഷ് ഗോപി നായകനായ കളിയാട്ടത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം കടന്ന് വന്നത്. അങ്ങനെ വരുവാൻ ഉണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. മുരളിച്ചേട്ടന്‍ പകരക്കാരനായി നില്‍ക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാന്‍ കളിയാട്ടത്തില്‍ അഭിനയിക്കാന്‍ പോയത്. പറ്റുന്നില്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാന്‍ വെച്ച നിബന്ധന. മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയാറായില്ലെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ല. കലാഭവനിലൂടെ മിമിക്രി ആർട്ടിസ്റ്റായിട്ടാണ് ലാലിന്റെ തുടക്കം. സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിലൂടെയാണ് മലയാള സിനിമ ഇവരെ കൂടുതൽ അറിയുവാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ മകൻ ജീൻ പോൾ…

Read More

ഫഹദ് ഫാസിലിനെ നായകനാക്കി 2018ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ദേവിക സഞ്ജയ്. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പ്രശംസകളാണ് ദേവിക നേടിയെടുത്തത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് ശേഷം പിന്നീട് താരത്തെ ആരും കണ്ടിട്ടില്ല. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം വിസ്മയപ്രകടനം കാഴ്ചവച്ച ദേവികയ്ക്ക് നിരവധി ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമല്ലാത്ത ദേവിയുടെ വിവരങ്ങള്‍ പിന്നീട് ആരാധകര്‍ അറിഞ്ഞില്ലായിരുന്നു. ഇപ്പോഴിതാ ദേവിക ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണ് ദേവിയുടെ ഫോട്ടോകള്‍ പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ ചിത്രം കണ്ട് ആരാധകര്‍ പെട്ടെന്ന് ആരാണിതെന്ന് നസ്സിലായിരുന്നില്ല. പക്ഷെ മുഖ പരിചയം കൊണ്ട് പിന്നീടാണ് ആരാധകര്‍ക്ക് ദേവികയാണെന്ന് മനസ്സിലായത്. സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. നിരവധി കമ്മന്റുളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. കുന്നംകുളം സ്വദേശിയായ ഗോകുല്‍…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പാട്ടുസാരിയിൽ തിളങ്ങി നിൽക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാവുകയാണ്. 2014ല്‍ ‘ദൃശ്യ’ എന്ന കന്നഡ ചിത്രത്തിലാണ് താരം ഒടുവിലായി എത്തിയത്. അഭിനയ ലോകത്തുനിന്നും…

Read More

വിശാലും പ്രസന്നയും അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തുപ്പരിവാലന് രണ്ട് വർഷങ്ങൾക്ക് ശേഷം സൈക്കോയുമായി സംവിധായകൻ മിസ്കിൻ എത്തിയിരിക്കുകയാണ്. രാജ്കുമാർ, ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ മേനോൻ, രാം, സിംഗംപുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന സൈക്കോ അംഗുളിമല എന്ന സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്. കാഴ്ച വൈകല്യമുള്ള നായകൻ തന്റെ കാമുകിയെ ഈ സൈക്കോയിൽ നിന്നും രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ തുപ്പരിവാലന്റെ ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് മിസ്കിൻ. ഒരു എസ്‌കലേറ്ററിൽ വെച്ചായിരുന്നു ഷൂട്ട്. ഒരു കുർത്തയായിരുന്നു അനു ഇമ്മാനുവേലിന്റെ വേഷം. ആൻഡ്രിയയാകട്ടെ ജീൻസിലും. അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആൻഡ്രിയയോട് തന്റെ കാര്യം നോക്കിയാൽ മതിയെന്നായിരുന്നു അനുവിന്റെ മറുപടി.…

Read More

നടന്‍ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതിന് കാരണം അവരുടെ സിംപ്ലിസിറ്റി തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കൃഷ്ണകുമാറും മക്കളും ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മൂത്തമകളായ അഹാന ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. മകള്‍ ഇഷാനി മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ മൂത്തമകളായ അഹാനയെ വളര്‍ത്തിയാണ് താനും ഭാര്യയും പേരന്റിങ് എന്താണെന്ന് മനസ്സിലാക്കിയത് എന്ന് തുറന്നുപറയുകയാണ്. മറ്റു കുട്ടികളെ വളര്‍ത്താന്‍ പഠിച്ചത് അഹാനയിലൂടെയാണ്. ാതാപിതാക്കളുടെ ഏറ്റവും വലിയ ടെന്‍ഷനാണ് അവരുടെ വിവാഹം. മക്കള്‍ക്കിഷ്ടമുള്ള ആളെ അവര്‍ വിവാഹം കഴിക്കട്ടെ എന്ന് തീരുമാനിക്കാനാണ് തങ്ങള്‍ക്കിഷ്ടമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അതുകൊണ്ട് മക്കളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കുകയാണ് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പല മാതാപിതാക്കളും മക്കളുടെ മുന്‍പില്‍ നിന്ന് വഴക്ക് ഉണ്ടാകാറില്ല പക്ഷേ താങ്കളുടെ വീട്ടില്‍ നേരെ മറിച്ചാണ് തങ്ങളുടെ സന്തോഷവും വഴക്കും എല്ലാം മക്കളുടെ മുന്നില്‍…

Read More

പ്രശസ്ത സാഹസിക ടെലിവിഷൻ പ്രോഗ്രാമായ ബിയർ ഗ്രിൽസ് അവതരിപ്പിക്കുന്ന മാൻ vs വൈൽഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എപ്പിസോഡ് പുറത്ത് വന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർസ്റ്റാർ രജനികാന്ത് ബിയർ ഗ്രിൽസിനൊപ്പം പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡിൽ വരുമെന്നാണ് അറിയുവാൻ കഴിയുന്നത്. കർണാടകയിലെ ബന്ധിപുർ വനത്തിലാണ് ഷൂട്ട് നടക്കുന്നത്. ഇന്ന് നടക്കുന്ന ഷൂട്ടിൽ രജനികാന്ത് പങ്കെടുക്കും. കൂടാതെ ജനുവരി 30ന് നടക്കുന്ന ഷൂട്ടിൽ ബോളിവുഡ് താരം അക്ഷയ് കുമാറും പങ്കെടുക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.

Read More

മലയാളത്തിന്റെ മസിലളിയന്‍മാര്‍ എല്ലാം ഒറ്റ ഫ്രയിമില്‍ വന്നാല്‍ എങ്ങനെയിരിക്കും. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നടന്‍ ഉണ്ണി മുകുന്ദനും മണിക്കുട്ടനും ഒരേ ഫ്രയിമില്‍ എത്തിയപ്പോള്‍ ആരാധകര്‍ കൈയ്യടിച്ചിരുന്നു. ഇപ്പോഴിതാ നന്ദന്‍കോട്ടെ ഒരു ജിമ്മിന്റെ ഉദ്ഘാടന വേദിയില്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചിരിക്കുകയാണ് . നടന്‍ ഉണ്ണി മുകുന്ദനും മണിക്കുട്ടനും നന്ദന്‍കോട് ആരംഭിച്ച പുതിയ ജിമ്മിലെ ഉദ്ഘാടന വേളയിലാണ് ആരാധകര്‍ക്കു മുന്നിലെത്തിയത്.ചടങ്ങില്‍ മറ്റൊരു ശ്രദ്ധകേന്ദ്രം ഋഷിരാജ് സിംഗ് ആയിരുന്ന. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് ഉണ്ണി മുകുന്ദനും മണിക്കുട്ടനും എത്തിയത്. അതിനു ശേഷം ഇരുവരും ചേര്‍ന്ന് ഒരു മിച്ചെത്തുന്ന പൊതു വേദി കൂടിയാണ് ഇത്. ചിത്രത്തില്‍ അധിക സീനുകളില്‍ മണിക്കുട്ടന്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉദ്ഘാടന വേളയില്‍ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മണിക്കുട്ടന്‍ തന്നെ പങ്കു വയ്ക്കുകയാണ്. നിരവധി രസകരമായ കമന്റുകള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരും വര്‍ക്ക്ഔട്ടിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ…

Read More

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുശ്രീയുടെ ഏറ്റവും പുതിയ പോസ്റ്റ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. മാതാപിതാക്കളോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരം ഇഷ്ടപ്പെടുന്നത് മറ്റൊരാളോടാണ്. എപ്പോഴും പിന്നാലെ ഓടി നടക്കുന്ന ജൂലി എന്ന വളര്‍ത്തുനായയാണ് ആ താരം. ഇപ്പോഴിതാ ജൂലികുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് അനുശ്രീ സോഷ്യല്‍മീഡിയയിലൂടെ. ഒരു അസുഖവും വരാതെ ഓടിച്ചാടി നടക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്.ജൂലിയൊടുത്തുളള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ഇപ്പോള്‍ ചോദിക്കുന്നത്. മഞ്ജുവാര്യര്‍ അഭിനയ കേന്ദ്രകഥാപാത്രമായ പ്രതി പൂവന്‍കോഴിയില്‍ അനുശ്രീ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. കുറിപ്പ് വായിക്കാം: ഇന്ന് എന്റെ ജൂലിയുടെ നാലാമത്തെ…

Read More

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ലച്ചു ആയി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തഗി. ഈ അടുത്ത് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെ വിവാഹ സൂചന ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് വിവാഹ അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ രോവിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവയ്ക്കുകയാണ് ജൂഹി. രോവിന്‍ ജൂഹിയെ എടുത്ത്‌ നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ സുഹൃത്തിനെയും പ്രിയതമനെയും ഒരുമിച്ചു കിട്ടുന്നത് ഭാഗ്യമാണെന്നും താരം കുറിച്ചിട്ടുണ്ട്. ഈ അടുത്ത് ഒരു ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ ചടങ്ങില്‍ എത്തിയത്. ചടങ്ങിലെ ക്യാമറക്കണ്ണുകള്‍ മുഴുവന്‍ ജൂഹിയുടേയും രോവിന്റെയും നേരെയായിരുന്നു. ഇരുവരും വിവാഹ വിവാഹത്തിന് ഒരുങ്ങുകയാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. മാത്രമല്ല ഉപ്പും മുളകില്‍ നിന്നും താരം പിന്മാറി എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഭിനയത്തിലും മോഡലിംഗിലും വളരെ താല്പര്യമുള്ള രോവിന്‍ ജൂഹിയ്‌ക്കൊപ്പം…

Read More

ഡബ്സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കുടുംബത്തില്‍ നിന്നും വന്ന സൗഭാഗ്യ വളരെ പെട്ടനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മികച്ച അഭിനേത്രി യോടൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് താരം. അമ്മ താര കല്യാണും സൗഭാഗ്യയും നൃത്ത വേദികളില്‍ സജീവമാണ്. ഡബ്സ്മാഷില്‍ തിളങ്ങിയെങ്കിലും താരത്തിനു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അര്‍ജുനുമൊത്തുള്ള വിവാഹത്തിന്റെ വാര്‍ത്തകളാണ് താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. നിരവധി പേരാണ് സൗഭാഗ്യയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുകയാണ്. ഫെബ്രുവരി 20നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അര്‍ജുനുമൊത്തുള്ള പ്രണയ നിമിഷം പങ്കിട്ടാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്. വിവാഹത്തോട് അനുബന്ധിച്ച് എടുത്ത് ഫോട്ടോഷൂട്ടില്‍ ഇരുവരും തിളങ്ങിയിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.അഞ്ചാം ക്ലാസ് തൊട്ടുള്ള പരിചയമാണ് അര്‍ജുനോട്. താനാണ് പ്രണയം തുറന്നു പറഞ്ഞതെന്നും സൗഭാഗ്യ വ്യക്തമാക്കി.…

Read More